Category: Uncategorized
-
Radha Ashtami
ഇന്ന് രാധാഷ്ടമി ശ്വേതചമ്പകവർണാഭാമതുലാം സുമനോഹരാം .മോഹിനീം മാനസാനാം ച മുനീനാമൂർധ്വരേതസാം. ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥിയിലാണ് രാധാഷ്ടമി ആഘോഷിക്കുന്നത്.വൃഷഭാനുമഹാരാജാവ് യമുനാനദിക്കരയിൽ തപസ്സുചെയ്യുമ്പോൾ, യമുനയിലെ ഒരു ദിവ്യമായ സ്വർണ്ണത്താമരപ്പൂവിൽ ഉദിച്ചുയർന്ന പ്രകാശത്തിൽ ഒരു പിഞ്ചുകുഞ്ഞായി ദേവിയെ കണ്ടെത്തുകയായിരുന്നു. തിരോധാനം എന്ന കൃത്യത്തിന് പരാശക്തി തുനിഞ്ഞാൽ അത് രാധയാണ്.മൂലപ്രകൃതിയുടെ വാമഭാഗം രാധയും ദക്ഷിണഭാഗം ചണ്ഡികയുമാകുന്നു. രാധ പ്രാണനേയും ചണ്ഡിക ബുദ്ധിയേയും അനുസന്ധാനം ചെയ്യുന്നു. ഒരു ഉപാസകൻ ഈ രണ്ടു തത്വങ്ങളെയും വേണ്ടും വിധം ഉപവസിച്ചു സർവസീമകളും ഭേദിച്ചു ആത്മാവസ്ഥയെ…
-
Vinayaki
🎀 `വിനായകി` 🎀 വിനായകി ആനയുടെ തലയുള്ള ഒരു ഹിന്ദു ദേവതയാണ്. വിനായകിയുടെ ഐതിഹ്യവും ഐകണോഗ്രാഫിയും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഈ ദേവതയെക്കുറിച്ച് ഹൈന്ദവ മതഗ്രന്ഥങ്ങളിൽ അൽപം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ദേവതയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. വിനായകിയ്ക്ക് ആനയുടെ രൂപസാദൃശ്യത്താൽ ആനയുടെ തലയുള്ള ദൈവവും, ബുദ്ധിയുടെ ദൈവവുമായ ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായ ഒരു നാമം ഇല്ലാത്ത ഈ ദേവത, പല പേരുകളിലും അറിയപ്പെടുന്നു. സ്ത്രീ ഗണേഷ, വൈനായകി, ഗജാനന വിഘ്നേശ്വരി, ഗണേശനി ഇവയെല്ലാം…
-
Manthra Raja Pada Sthothram
*ശ്രീ മന്ത്രരാജപദസ്തോത്രം* ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം ഉഗ്രനും വീരനും ജ്വലിക്കുന്നവനും നാലുഭാഗത്തും മുഖമുള്ളവനും ഭയങ്കരനും മംഗളം തരുന്നവനും മൃത്യുവിനെ കൊല്ലുന്നവനും മഹാവിഷ്ണു രൂപനുമായ നരസിംഹത്തെ ഞാൻ നമസ്കരിക്കുന്നു. വൃത്തോൽഫുല്ല വിശാലാക്ഷം വിപക്ഷക്ഷയ ദീക്ഷിതം നീനാദത്രസ്തവിശ്വാണ്ഡം വിഷ്ണും ഉഗ്രം നമാമ്യഹം ഉരുണ്ട തെളിഞ്ഞ നീണ്ട കണ്ണുള്ളവനും ശത്രുക്കളെ നശിപ്പിക്കുന്നവനും ഗർജ്ജനത്താൽ ബ്രഹ്മാണ്ഡം പിളർക്കുന്നവനും ഉഗ്രനുമായ ആ വിഷ്ണുവിനെ നമസ്കരിക്കുന്നു. സർവ്വൈരവധ്യതാം പ്രാപ്തം സബലൗഘം ദിതേഃ സുതം നഖാഗ്രൈഃ…
-
Shraadham
*ശ്രാദ്ധം..എന്തിന് ? — എങ്ങിനെ ?*പിതാവ്, പിതാമഹന്, പ്രപിതാമഹന് ഇങ്ങനെ നാമുള്‍പ്പെടെ മേലോട്ടുള്ള 4 തലമുറയില്‍പ്പെട്ടവരും മരിച്ച് പ്രേതാവസ്ഥയില്‍നിന്നും മോക്ഷം നേടിയവരെയുമാണ് “പിതൃക്കള്‍” എന്നുപറയുന്നത്. ഇതില്‍ നമ്മുടെ മനുഷ്യജീവിതത്തില്‍ പ്രത്യക്ഷമായി ബോദ്ധ്യപ്പെടുന്നതും അവരുടെ പല രൂപത്തിലുള്ള സ്വാധീന സംഭാവനകള്‍ നേരിട്ടനുഭവിക്കാന്‍ കഴിയുന്നതുമാണ് നമുക്ക് മുമ്പേയുള്ള മൂന്ന് തലമുറകള്‍. ഇവര്‍ മനുഷ്യപിതൃഗണത്തില്പ്പെടുന്നു. പക്ഷെ അതിനുമുമ്പുണ്ടായിരുന്ന അസംഖ്യം പിതൃക്കളില്‍ അവരുടെ ജീവിതം ഇന്നും നമ്മുടെ ജീവിതത്തെ സ്വാധീനിച്ച് മുമ്പോട്ടു നയിക്കുന്നു. അക്കൂട്ടത്തില്‍ ദിവ്യത്വവും ഋഷിത്വവും എല്ലാം നേടി ഇന്നും നമ്മെ…
-
Ambas shikandi janma
അംബയുടെ ശിഖണ്ഡി ജന്മം ഭീഷ്മർ കാശിയിലെ സ്വയംവരത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന മൂത്ത പെൺകുട്ടിയായ അംബ പിന്നീട് തനിക്ക് നേരിട്ട അപമാനത്തിനും ദുഃഖത്തിനും കാരണം ഭീഷ്മരാണെന്ന് വിശ്വസിക്കുകയും, തന്നെ വിവാഹം കഴിക്കണമെന്ന് ഭീഷ്മരോട് ആവശ്യപ്പെടുകയും ചെയ്തു….. ഭീഷ്മരുടെ വാക്കനുസരിച്ച് അംബ താൻ മനസ്സുകൊണ്ട് വരിച്ചിരുന്ന ശാൽവരാജാവിന്റെ അടുത്തേക്ക് ചെന്നെങ്കിലും, ഭീഷ്മരാൽ തോൽപ്പിക്കപ്പെട്ടവളും മറ്റൊരാൾ കൊണ്ടുവന്നവളുമായ സ്ത്രീയെ സ്വീകരിക്കാൻ ശാൽവരാജാവ് വിസമ്മതിച്ചു. സ്വന്തം രാജ്യത്തുനിന്നും കാമുകനിൽ നിന്നും ഒരുപോലെ നിരാകരിക്കപ്പെട്ട അംബ തിരികെ ഹസ്തിനപുരത്ത് എത്തി ഭീഷ്മരെ കണ്ടു…… തന്റെ…
-
Aja Ekadasi today
*_🚩അജ ഏകാദശി_* *സനാതന ധർമ്മത്തിൽ ഏകാദശി തിഥി ഭഗവാൻ വിഷ്ണുവിന്റെ ആരാധനയ്ക്ക് ഏറ്റവും പവിത്രമായ ദിവസമായി കണക്കാക്കപ്പെടുന്നു. വർഷത്തിൽ വരുന്ന ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേക മതപരമായ പ്രാധാന്യമുണ്ട്. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയാണ് അജ ഏകാദശി എന്ന് അറിയപ്പെടുന്നത്. ഈ ദിവസം ഭഗവാൻ വിഷ്ണുവിനെ വിധിപൂർവ്വം ആരാധിക്കുക, വ്രതം അനുഷ്ഠിക്കുക, ഹരിനാമം ജപിക്കുക, ആവശ്യക്കാർക്ക് സേവനം ചെയ്യുക എന്നിവയിലൂടെ പുണ്യം ലഭിക്കുമെന്നും ശ്രീഹരിയുടെ അനുഗ്രഹം നിലനിൽക്കുമെന്നും വിശ്വാസമുണ്ട്.* *അജ ഏകാദശി പാപങ്ങളെ നശിപ്പിക്കുന്ന ഏകാദശിയായും…
-
Balamukundashtakam
*ശുഭ ബുധവാരം ആശംസിക്കുന്നു…*🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔 *ബുധവാരം ശ്രീകൃഷ്ണ ഭജനത്തിനുത്തമം* *ഇന്ന് ബാലമുകുന്ദാഷ്ടകം കൊണ്ട് കണ്ണനെ സ്തുതിക്കാം…* 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 കരാരവിന്ദേന പദാരവിന്ദംമുഖാരവിന്ദേ വിനിവേശയന്തംവടസ്യ പത്രസ്യപുടേ ശയാനംബാലം മുകുന്ദം മനസാ സ്മരാമി സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേശയാനമാദ്യന്തവിഹീന രൂപംസര്വേശ്വരം സര്വഹിതാവതാരംബാലം മുകുന്ദം മനസാ സ്മരാമി ഇന്ദീവരശ്യാമള കോമളാംഗംഇന്ദ്രാദിദേവാര്ച്ചിത പാദപത്മംസന്താനകല്പദ്രുമമാശ്രിതാനാംബാലം മുകുന്ദം മനസാ സ്മരാമി ലംബാളകം ലംബിതഹാരയഷ്ടിംശൃംഗാരലീലാങ്കിതദന്തപങ്ക്തിംബിംബാധരം ചാരുവിശാലനേത്രംബാലം മുകുന്ദം മനസാ സ്മരാമി ശിക്യേ നിധായാദ്യ പയോദധീനികാര്യാല് (ബഹിർ) ഗതായാം വ്രജനായികായാംഭുക്ത്വാ യഥേഷ്ടം കപടേന സുപ്തംബാലം മുകുന്ദം മനസാ സ്മരാമി കളിന്ദജാന്തസ്ഥിത കാളിയസ്യഫണാഗ്രരംഗേ നടനപ്രിയം തംത്വത്…
-
Katapayathi system
*കാടപയാദി സമ്പ്രദായം (Kaṭapayādi system)* സംസ്കൃതം, മലയാളം തുടങ്ങിയ ഭാരതീയ ഭാഷകളിലെ അക്ഷരങ്ങൾക്ക് സംഖ്യാമൂല്യം നൽകുന്ന ഒരു പുരാതന അക്ഷര–സംഖ്യാ സമ്പ്രദായമാണ്. പ്രധാനമായും വലിയ സംഖ്യകൾ ഓർമ്മയിൽ സൂക്ഷിക്കാൻ, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗണിതം, സംഗീതം തുടങ്ങിയ മേഖലകളിൽ ഇത് ഉപയോഗിച്ചിരുന്നു.🔢 “കാടപയാദി” എന്ന പേര് എങ്ങനെ?ആദ്യത്തെ പ്രധാന കൂട്ടം:ക = 1ട = 1പ = 1യ = 1അതുകൊണ്ടാണ് ക-ട-പ-യാദി എന്ന പേര് വന്നത്.അടുത്ത അക്ഷരങ്ങൾക്ക് 2, 3, 4… എന്നിങ്ങനെ മൂല്യങ്ങൾ നൽകുന്നു.ഒരു ലളിതമായ…
-
Adwaitam, Vedantham
*എന്താണ് അദ്വൈതം? എന്താണ് വേദാന്തം?* അദ്വൈതവും വേദാന്തവും തമ്മിൽ വളരെ അടുത്ത ബന്ധമുള്ള ആശയങ്ങളാണ്. എന്നാൽ ഇവ രണ്ടും ഒരേ കാര്യമല്ല. ലളിതമായി പറഞ്ഞാൽ: വേദാന്തം — “സത്യം എന്താണ്? ഞാൻ ആരാണ്?” എന്ന ചോദ്യത്തിന് ഉപനിഷത്തുകളെ അടിസ്ഥാനമാക്കി അന്വേഷിക്കുന്ന ദർശനം. അദ്വൈതം — ആ അന്വേഷണത്തിൽ ലഭിക്കുന്ന ഒരു പ്രധാന ഉത്തരമാണ്: പരമസത്യം ഒന്നാണ്; ആത്മാവും ബ്രഹ്മവും അടിസ്ഥാനപരമായി വേറിട്ടതല്ല. 🌺 1. എന്താണ് വേദാന്തം?വേദ + അന്തം = വേദാന്തം.“വേദത്തിന്റെ അന്ത്യം” എന്നതിന് രണ്ട്…
-
Aavani avittam
ആവണി അവിട്ടം (28-08-2026) ആവണി മാസത്തിലെ അവിട്ടം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്‍പ് വരുന്ന പൗർണ്ണമി നാളാണ് ആവണി അവിട്ടം.മഹാരാഷ്ട്രയിൽ ഇത് നാരിയൽ പൂർണ്ണിമ എന്ന പേരിലാണ് ആഘോഷിക്കുക തെക്കേ ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരിൽ അഘോഷം നടക്കാറുള്ളത്. പ്രത്യേകിച്ച് ബ്രാഹ്മണർ ഇത് ആഘോഷിക്കുന്നു.ആവണി അവിട്ടത്തിനൊരു രക്ഷാ സങ്കൽപം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധൻ ഉത്സവമായി ആഘോഷിക്കുന്നത്. ബ്രാഹ്മണർ അന്ന് പൂണൂൽ മാറ്റി പുതിയ…