*ശ്രീ മന്ത്രരാജപദസ്തോത്രം*
ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം
ഉഗ്രനും വീരനും ജ്വലിക്കുന്നവനും നാലുഭാഗത്തും മുഖമുള്ളവനും ഭയങ്കരനും മംഗളം തരുന്നവനും മൃത്യുവിനെ കൊല്ലുന്നവനും മഹാവിഷ്ണു രൂപനുമായ നരസിംഹത്തെ ഞാൻ നമസ്കരിക്കുന്നു.
വൃത്തോൽഫുല്ല വിശാലാക്ഷം വിപക്ഷക്ഷയ ദീക്ഷിതം
നീനാദത്രസ്തവിശ്വാണ്ഡം വിഷ്ണും ഉഗ്രം നമാമ്യഹം
ഉരുണ്ട തെളിഞ്ഞ നീണ്ട കണ്ണുള്ളവനും ശത്രുക്കളെ നശിപ്പിക്കുന്നവനും ഗർജ്ജനത്താൽ ബ്രഹ്മാണ്ഡം പിളർക്കുന്നവനും ഉഗ്രനുമായ ആ വിഷ്ണുവിനെ നമസ്കരിക്കുന്നു.
സർവ്വൈരവധ്യതാം പ്രാപ്തം സബലൗഘം ദിതേഃ സുതം
നഖാഗ്രൈഃ ശകലീചക്രേ യസ്തം വീരം നമാമ്യഹം
ആരാലും കൊല്ലപ്പെടരുത് എന്ന വരം വാങ്ങിയവനും സൈന്യശക്തി നേടിയവനും ദിതിപുത്രനുമായ ഹിരണ്യകശിപുവിനെ നഖാഗ്രം കൊണ്ട് ശകലമാക്കിയവനും ഏവനോ ആ വീരനെ ഞാൻ വണങ്ങുന്നു
പാദാവഷ്ടബ്ധ പാതാളം മൂർദ്ധാവിഷ്ട ത്രിവിഷ്ടപം
ഭുജപ്രവിഷ്ടാഷ്ട ദിശം മഹാവിഷ്ണും നമാമ്യഹം
പാദങ്ങൾ താഴെ പാതാളത്തിൽ, തല മീതെ സ്വർഗ്ഗത്തിൽ, കൈകളെല്ലാം നാലുദിക്കിലേക്കും നീളുന്ന ആ മഹാവിഷ്ണുവിനെ ഞാൻ നമിക്കുന്നു.
ജ്യോതിഷുകേന്ദ്ര നക്ഷത്ര ജ്വലനാദീന്യനുക്രമാൽ
ജ്വലന്തി തേജസാ യസ്യ തം ജ്വലന്തം നമാമ്യഹം
സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ മുതലായവ ഏതൊരു തേജസ്സു കൊണ്ടാണോ ജ്വലിക്കുന്നത് ആ പ്രകാശ സ്വരൂപനെ ഞാൻ നമസ്കരിക്കുന്നു
സർവ്വേന്ദ്രിയൈരപി വിനാ സർവ്വം സർവ്വത്ര സർവ്വദാ
ജാനാതി യോ നമാമ്യഹം തമഹം സർവ്വതോമുഖം
കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളില്ലാതെ സർവ്വത്ര സർവ്വവും സർവ്വദാ അറിയുന്നത് ഏവനോ ആ ആദ്യനായ സർവ്വതോമുഖനെ ഞാൻ നമിക്കുന്നു.
നരവൽ സിംഹവൽ ചൈവ രൂപം യസ്യ മഹാത്മനഃ
മഹാസടം മഹാദംഷ്ട്രം തം നൃസിംഹം നമാമ്യഹം
നരനെപ്പോലെ ദേഹം, സിംഹത്തിന്‍റെതായ മുഖം, സടാജടയും വലിയ ദംഷ്ട്രവും ചേർന്ന ആ നരസിംഹത്തെ ഞാൻ നമിക്കുന്നു.
യന്നാമസ്മരണാൽ ഭീതാഃ ഭൂതവേതാള രാക്ഷസാഃ
രോഗാദ്യാശ്ച പ്രണശ്വന്തി ഭീഷണം തം നമാമ്യഹം
ഏതൊരു ദേവന്‍റെ നാമസ്മരണയിൽ ഭൂതവേതാള രാക്ഷസാദികളും രോഗാദികളും ഭയന്നോടി നശിക്കുന്നുവോ ആ മംഗളരൂപനെ ഞാൻ നമിക്കുന്നു.
സർവ്വോഽപി യം സമാശ്രിത്യ സകലം ഭദ്രമശ്നുതേ
ശ്രിയാ ഭദ്രയാ ജുഷ്ടോ യസ്തം ഭദ്രം നമാമ്യഹം
സർവ്വരും ഏതൊരു ദേവനെ ആശ്രയിച്ചു സകല മംഗളത്തെയും പ്രാപിക്കുന്നുവോ ഭദ്രമായ ഐശ്വര്യത്തെ നേടുന്നുവോ ആ മംഗളരൂപനെ ഞാൻ നമിക്കുന്നു.
സാക്ഷാൽ സ്വകാലേ സംപ്രാപ്തം മൃത്യും ശത്രുഗണാനപി
ഭക്താനാം നാശയേത് യസ്തു മൃത്യുമൃത്യും നമാമ്യഹം
ഭക്തന്മാർക്ക് കാലത്തിൽ വന്നുപെടുന്ന ശത്രുക്കളേയും മരണത്തേയും നേരിട്ട് ഏതൊരു ദേവൻ നശിപ്പിക്കുന്നുവോ ആ മൃത്യുവിന്‍റെ മൃത്യുവായ നരസിംഹത്തെ ഞാൻ നമിക്കുന്നു.
നമസ്ക്കരാത്മകം യസ്മൈ, വിധേയാഽഽത്മനിവേദനം
ത്യക്ത ദുഃഖോഽഖിലാൻ കാമാൻ, അശ്നുതേ തം നമാമ്യഹം
ഏതൊരു ദേവനെ തന്നെ അർപ്പിച്ച് നമസ്ക്കരിക്കുന്നുവോ ആ ഭക്തൻ ദുഃഖം നീങ്ങി സകല കാമങ്ങളും നേടുന്നുവോ ആ ദേവനെ ഞാൻ നമസ്ക്കരിക്കുന്നു.
ദാസഭൂതാഃ സ്വതഃ സർവ്വേ ഹ്യാത്മാനാഃ പരമാത്മനാ
അതോന്നഽഹമപിതേ ദാസ ഇതിമത്യാ നമാമ്യഹം
എല്ലാ ജീവന്മാരും പരമാത്മാവിന്‍റെ ദാസന്മാരാകുന്നു. അതിനാൽ ഞാനും അങ്ങയുടെ ദാസൻ തന്നെ എന്ന് ചിന്തിച്ച് നമസ്ക്കരിക്കുന്നു.
ശങ്കരേണാഽഽദരാൽ പ്രോക്തം പദാനാം തത്ത്വമുത്തമം
ത്രിസന്ധ്യം യഃ പഠേല്‍ തസ്യ വിദ്യാഽഽയുശ്രീശ്വവർദ്ധ്യതേ
ശ്രീ ശങ്കരൻ ഭക്തിയോടെ രചിച്ച ഈ ഉത്തമ തത്ത്വപരമായ പദ്യത്തെ മൂന്നു സന്ധ്യകളിലും ഏവൻ ഉരുവിടുന്നുവോ ആ ഭക്തന് വിദ്യയും ആയുസ്സും ഐശ്വര്യവും വർദ്ധിച്ചു വരും.
ഇതി ശ്രീ മന്ത്രരാജപദസ്തോത്രം സമാപ്തം.
Leave a Reply