Radha Ashtami

ഇന്ന് രാധാഷ്ടമി

ശ്വേതചമ്പകവർണാഭാമതുലാം സുമനോഹരാം .
മോഹിനീം മാനസാനാം ച മുനീനാമൂർധ്വരേതസാം.

ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി തിഥിയിലാണ് രാധാഷ്ടമി ആഘോഷിക്കുന്നത്.വൃഷഭാനുമഹാരാജാവ് യമുനാനദിക്കരയിൽ തപസ്സുചെയ്യുമ്പോൾ, യമുനയിലെ ഒരു ദിവ്യമായ സ്വർണ്ണത്താമരപ്പൂവിൽ ഉദിച്ചുയർന്ന പ്രകാശത്തിൽ ഒരു പിഞ്ചുകുഞ്ഞായി ദേവിയെ കണ്ടെത്തുകയായിരുന്നു.

തിരോധാനം എന്ന കൃത്യത്തിന് പരാശക്തി തുനിഞ്ഞാൽ അത് രാധയാണ്.
മൂലപ്രകൃതിയുടെ വാമഭാഗം രാധയും ദക്ഷിണഭാഗം ചണ്ഡികയുമാകുന്നു. രാധ പ്രാണനേയും ചണ്ഡിക ബുദ്ധിയേയും അനുസന്ധാനം ചെയ്യുന്നു. ഒരു ഉപാസകൻ ഈ രണ്ടു തത്വങ്ങളെയും വേണ്ടും വിധം ഉപവസിച്ചു സർവസീമകളും ഭേദിച്ചു ആത്മാവസ്ഥയെ അറിയുന്നു.

രാധ എന്നത് കൃഷ്ണൻ്റെ പ്രാണനാണ്. കൃഷ്ണനെന്നാൽ സർവൈശ്വര്യപരിപൂർണനാണ്, പുരുഷോത്തമനാണ്. സർവവർക്കും ഉപദേശം നൽകുന്ന ഭഗവാൻ കാമനകളിൽ നടക്കാതെ കർമത്തിൻ്റെ മഹത്വത്തെക്കുറിച്ച് എന്നും ബോധിപ്പിക്കുന്നു. സർവതന്ത്രസ്വതന്ത്രനായ ഭഗവാൻ ഒന്നിൽ മാത്രം അടിപെടുന്നു എങ്കിൽ അത് സ്വന്തം പ്രാണനിലാണ്. ഭഗവാൻ എന്നും അതിൽ നിന്നും വേർപെടാതെ നിൽക്കുന്നു.
മറിച്ച് നോക്കുമ്പോൾ എന്നും മറഞ്ഞിരിക്കുന്ന ശക്തിയായ രാധ ദേവി തൻ്റെ പ്രാണനെ വഹിക്കുന്നവനായി പ്രകടമാകുന്നു. ഇവിടെ നടക്കുന്ന വൈരുദ്ധ്യങ്ങളെ നാം മനസ്സിലാക്കേണ്ടതാണ്.  സർവത്തിലും വ്യാപിക്കുന്ന പ്രകാശിക്കുന്ന ഭഗവാൻ തന്നിലേക്ക് എല്ലാം ആകർഷിക്കുന്നു. ഈ ഭഗവാനെ പോലും ആകർഷിക്കുകയും സ്വയം മറഞ്ഞു നിൽക്കയും ചെയ്യുന്നു രാധ ദേവി. മോഹത്തെ ജയിച്ച ഭഗവാൻ മോഹിക്കുന്നതും ഈ രാധയെ തന്നെ. ഷടക്ഷര സ്വരൂപിണിയായ അവളുടെ പ്രഭാവമാണ് ഭഗവാനിൽ പ്രകടിക്കുന്നത്. അവളെന്നെ  മഹാമായയുടെ പ്രഭാവം ഒരു വേള കൃഷ്ണനെപോലും ഭയപ്പെടുത്തുന്നു. സംഭോഗത്തിൽ അവൾ കൃഷ്ണനെ ജയിക്കുന്നു. ചപലമായ പുരുഷത്വം കൊണ്ട് ദേവിയെ ഭഗവാൻ ശപിക്കുന്നു. ഫലമോ ഭൗതികമായി അവളെ ഭഗവാന് നഷ്ടപ്പെടുന്നതായി ലീല.

Leave a Reply

Design a site like this with WordPress.com
Get started