Ambas shikandi janma

അംബയുടെ ശിഖണ്ഡി ജന്മം

ഭീഷ്മർ കാശിയിലെ സ്വയംവരത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന മൂത്ത പെൺകുട്ടിയായ അംബ പിന്നീട് തനിക്ക് നേരിട്ട അപമാനത്തിനും ദുഃഖത്തിനും കാരണം ഭീഷ്മരാണെന്ന് വിശ്വസിക്കുകയും, തന്നെ വിവാഹം കഴിക്കണമെന്ന് ഭീഷ്മരോട് ആവശ്യപ്പെടുകയും ചെയ്തു…..

ഭീഷ്മരുടെ വാക്കനുസരിച്ച് അംബ താൻ മനസ്സുകൊണ്ട് വരിച്ചിരുന്ന ശാൽവരാജാവിന്റെ അടുത്തേക്ക് ചെന്നെങ്കിലും, ഭീഷ്മരാൽ തോൽപ്പിക്കപ്പെട്ടവളും മറ്റൊരാൾ കൊണ്ടുവന്നവളുമായ സ്ത്രീയെ സ്വീകരിക്കാൻ ശാൽവരാജാവ് വിസമ്മതിച്ചു. സ്വന്തം രാജ്യത്തുനിന്നും കാമുകനിൽ നിന്നും ഒരുപോലെ നിരാകരിക്കപ്പെട്ട അംബ തിരികെ ഹസ്തിനപുരത്ത് എത്തി ഭീഷ്മരെ കണ്ടു……

തന്റെ ജീവിതം തകർത്തത് ഭീഷ്മരാണെന്നും, അതിനാൽ ഭീഷ്മർ തന്നെ വിവാഹം കഴിക്കണമെന്നും അംബ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചര്യം പാലിക്കുമെന്ന് കഠിനമായ പ്രതിജ്ഞ എടുത്ത വ്യക്തിയാണ് ഞാനെന്നും തന്റെ വംശത്തിന്റെ അന്തസ്സും പ്രതിജ്ഞാബദ്ധതയും ഓർത്ത് ഭീഷ്മർ ആ വിവാഹത്തിന് വിസമ്മതിച്ചു. തന്റെ ധർമ്മത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം നിർബന്ധിതനായി…..
തന്റെ ജീവിതം തകർത്ത ഭീഷ്മരോട് പ്രതികാരം ചെയ്യാൻ അംബ തീരുമാനിച്ചു. ശിവഭഗവാനെ കഠിനമായി തപസ്സ് ചെയ്ത അംബ, ഭീഷ്മരുടെ വധത്തിന് കാരണക്കാരിയാകാനുള്ള വരം നേടി. അടുത്ത ജന്മത്തിൽ പാഞ്ചാലരാജാവായ ദ്രുപദന്റെ മകനായി ശിഖണ്ഡി എന്ന പേരിൽ ജനിക്കുന്നത് അംബയാണ്. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മരുടെ പതനത്തിന് കാരണക്കാരനായത് ഈ ശിഖണ്ഡിയാണ്…….
പാഞ്ചാലരാജാവായ ദ്രുപദൻ
ദ്രോണരുടെ സുഹൃത്തും കൂടിയായിരുന്നു..
ദ്രുപദന് കുട്ടികൾ ഇല്ലാതിരുന്നതിനാൽ, ഒരു പുത്രനെ ലഭിക്കുന്നതിനായി അദ്ദേഹം കഠിനമായ തപസ്സും യാഗങ്ങളും നടത്തി. ആ തപസ്സിന്റെ ഫലമായി ശിവന്റെ അനുഗ്രഹത്താൽ ദ്രുപദന് ഒരു പുത്രൻ ജനിച്ചു. ആ കുട്ടിയാണ് ശിഖണ്ഡി….

ശിഖണ്ഡി ജനിച്ചത് സ്ത്രീയായിട്ടാണെങ്കിലും, യാഗത്തിന്റെയും പ്രത്യേക ദൈവാനുഗ്രഹത്തിന്റെയും ഫലമായി പിന്നീട് ഒരു യക്ഷന്റെ സഹായത്തോടെ ശിഖണ്ഡി  ഒരു പുരുഷനായി മാറുകയായിരുന്നു….
മഹാഭാരത കഥയനുസരിച്ച് പാഞ്ചാലരാജാവായ ദ്രുപദന് ജനിച്ച ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായിരുന്നു അതായത്
മുൻജന്മത്തിലെ അംബ…

ശിഖണ്ഡി സ്ത്രീയായി വളർന്നുവെങ്കിലും, തനിക്ക് ഒരു പുരുഷനായി ജീവിക്കണം എന്ന ആഗ്രഹത്താൽ അവൾ ഒരു വനത്തിൽ ചെന്ന് കഠിനമായ തപസ്സ് ചെയ്തു. ആ വനത്തിൽ താമസിച്ചിരുന്ന സ്ഥൂണകർണ്ണൻ എന്ന യക്ഷൻ അവളുടെ തപസ്സിൽ സംപ്രീതനായി പ്രത്യക്ഷപ്പെട്ടു…..

തനിക്ക് പുരുഷനായി മാറാൻ സഹായിക്കണമെന്ന് ശിഖണ്ഡി യക്ഷനോട് അഭ്യർത്ഥിച്ചു. യക്ഷൻ അവളെ സഹായിക്കാൻ സമ്മതിച്ചു, എന്നാൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു തന്റെ യക്ഷരൂപം മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തരുത്. അങ്ങനെ യക്ഷൻ തന്റെ പുരുഷത്വവും ശിഖണ്ഡിയുടെ സ്ത്രീത്വവും താത്കാലികമായി പരസ്പരം വച്ചുമാറി. ആ വരം മൂലം ശിഖണ്ഡി പൂർണ്ണ പുരുഷനായി മാറി ഹസ്തിനപുരത്തേക്ക് മടങ്ങി, അവിടെ വെച്ച് ഒരു രാജകുമാരിയെ വിവാഹവും കഴിച്ചു…..

പിന്നീട് ഒരു ദിവസം ദ്രുപദ രാജാവിന്റെ രാജ്യത്ത്  കുബേരൻ എഴുന്നള്ളിവന്നു. അന്ന് കാവൽ നിൽക്കേണ്ടിയിരുന്ന സ്ഥലത്ത് സ്ഥൂണകർണ്ണൻ ഇല്ലായിരുന്നു. അന്വേഷിച്ച കുബേരൻ യക്ഷൻ മനുഷ്യസ്ത്രീയുമായി ശരീരം മാറി ഒളിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കി സ്ഥൂണകർണ്ണനെ ശപിച്ചു. “ശിഖണ്ഡി യക്ഷന്റെ രൂപം തിരികെ നൽകുന്നത് വരെ നീ യക്ഷരൂപം വിട്ട് സ്ത്രീയായി ജീവിക്കും” എന്നായിരുന്നു ശാപം…
യക്ഷനും ശിഖണ്ഡിയും തമ്മിലുള്ള കരാർ പ്രകാരം, ശിഖണ്ഡി കൊട്ടാരത്തിൽ രാജകീയ ജീവിതം നയിക്കുമ്പോൾ, യക്ഷൻ ശിഖണ്ഡിയുടെ പഴയ സ്ത്രീരൂപം സ്വീകരിച്ച് കാട്ടിൽ കഴിഞ്ഞിരുന്നു…..
കാട്ടിൽ യക്ഷന് ധനാധിപനായ കുബേരന്റെ സേവ ചെയ്യാനും
കാവൽ നിൽക്കാനും ഉള്ള ചുമതലയുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് യക്ഷൻ ശിഖണ്ഡിയുടെ സ്ത്രീരൂപത്തിൽ വനത്തിൽ ഇരിക്കുകയായിരുന്നതിനാൽ നിശ്ചിത സമയത്ത് കാവലിന് ഹാജരായില്ല. ഇത് കുബേരന്റെ കോപത്തിനും ശാപത്തിനും കാരണമായി തീരുകയും  ചെയ്തത്…
ശിഖണ്ഡിയുടെ കാര്യം തൽക്കാലം ഇവിടെ നിർത്തുന്നു..
ഇനി തുടർച്ചയായി  ഭീഷ്മർ എന്തു കൊണ്ട്  അംബയെ കല്യാണം കഴിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞത് നോക്കാം…

Leave a Reply

Design a site like this with WordPress.com
Get started