Don’t forget Learned things

പഠിച്ചത് മറക്കാതിരിക്കാനും, സകല വിദ്യാശാസ്ത്ര പാരംഗതരാകാനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും രാജമാതങ്കേശ്വരിയെ ഉപാസിക്കണം.

ദേവിയുടെ നാമങ്ങളും രൂപവിശേഷങ്ങളും

ശശിവേശാനി, പ്രധാനേനി, വീണാമതി, പൈനി, മൃതുണി, കദമ്പവനവാസിനി, സദാമാത കദമ്പേഷി, സുഖപ്രിയ, മന്ത്രണി, ശ്യാമ, സംഗീത യോഗിനി, ശ്രീദേവി എന്നിങ്ങനെ പല പേരുകളിൽ ദേവി അറിയപ്പെടുന്നു. അഷ്ടകോടി ശക്തിഗണങ്ങളാൽ ആവൃതമായ രാജമാതങ്കി മഹാശ്യാമള എന്നും അറിയപ്പെടുന്നു.

പരാശക്തിയായ ദേവിയുടെ ആജ്ഞയനുസരിച്ച് മന്ത്രണി ദേവി മാതംഗ മഹർഷിയുടെ പുത്രിയായി ‘രാജമാതങ്കി’ എന്ന പേരിൽ ജനിക്കുകയായിരുന്നു എന്നാണ് ഐതീഹ്യം. പരാശക്തിക്ക് ഉപദേശം നൽകുന്നതിനാൽ രാജമാതങ്കി മന്ത്രണിയാണ്.

മേഘശ്യാമള കോമളയായ രാജമാതങ്കി:

ഒരു കയ്യിൽ മനസ്സിനെ ആവാഹിക്കുന്ന വീണയും,

മറുകയ്യിൽ വേദങ്ങളെ പ്രതിനിധീകരിക്കുന്ന പച്ചക്കിളിയും വഹിക്കുന്നു.

ചക്രരഥാരൂഢയാണവൾ. രഥചക്രത്തിന്റെ ഏഴ് അടുക്കുകളിലും രാജമാതങ്കിയുടെ യോഗിനികൾ വസിക്കുന്നു.

പച്ചനിറത്തിൽ അഞ്ജനം എഴുതിയ മിഴികളുള്ളവളും, ചെവികളിൽ പനയോല കൊണ്ടുള്ള തോട ധരിച്ചവളുമാണ്.

ഉപാസനാഫലങ്ങൾ

രാജമാതങ്കിയെ മേൽപ്പറഞ്ഞ വിവിധ നാമങ്ങളാൽ ഭജിച്ചാൽ:

ത്രിലോകങ്ങളും വശപ്പെടും.

കവിത്വം, സകല ജ്ഞാനസിദ്ധി, ലക്ഷ്മികടാക്ഷം എന്നിവ ലഭിക്കും.

ഭയം, ദുഃഖം, അലസത, ക്ഷീണം ഇവ വിട്ടകലും.

സംഗീതജ്ഞാനം ഉണ്ടാകും.

ദേവിക്ക് ആഭരണപൂജ ചെയ്താൽ ഭാര്യ-ഭർതൃ ബന്ധത്തിലെ പോരായ്മകൾ പരിഹരിക്കപ്പെടും.

ജീവിതവിജയത്തിനും ഉന്നമനത്തിനും രാജമാതംഗേശ്വരി പ്രീതി അനിവാര്യമാണ്.

ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധപ്രയോഗം

സരസ്വതിയില (ചിലയിടങ്ങളിൽ ഇതിന് വല്ലാറചെടി എന്ന് പറയും) ഉണക്കിപ്പൊടിച്ച് ധൂളീഭാഗത്തിലാക്കി, രാജമാതംഗേശ്വരിയുടെ മൂലമന്ത്രം ജപിച്ച് 41 ദിവസം വെറും വയറ്റിൽ രാവിലെ കഴിക്കുകയാണെങ്കിൽ മറവി വിട്ടൊഴിയും; ഓർമ്മശക്തി അത്ഭുതാവഹമായി വർദ്ധിക്കും.

വിശേഷ ദിവസങ്ങളും ധന്വന്തരി മൂർത്തി ഉപാസനയും

കർക്കടകമാസത്തിലെ വെള്ളിയാഴ്ചകളും, മേടമാസത്തിലെ ശുക്ലപക്ഷ സപ്തമിയും ആദിപരാശക്തിയുടെ കരിമ്പുവില്ലിൽ നിന്ന് രൂപം കൊണ്ട രാജമാതങ്കേശ്വരിക്ക് വിശേഷപ്പെട്ട ദിവസങ്ങളാണ്.

മാതംഗേശ്വരിയെ കൂടാതെ ധന്വന്തരി മൂർത്തിയും ഭക്തർക്ക് വിദ്യാഭിവൃദ്ധിയും ഓർമ്മയുടെയും ബുദ്ധിയുടെയും വികാസവും വർദ്ധിപ്പിച്ചുതരും. സാരസ്വത സൂക്തം ചൊല്ലി ധന്വന്തരി മൂർത്തിക്ക് ജപപൂജാദികൾ ചെയ്യുകയാണ് വേണ്ടത്🙏

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free