Ettumanurvappa prayer

*ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ*
*തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ*
*തിരുനാഗത്തളയിട്ട തൃപ്പാദം*
*നമ:ശിവായ – നമ:ശിവായ – നമ:ശിവായ*

*കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി*
*കണികാണാൻ വരുന്നേരം – കാലത്ത്*
*കണികാണാൻ വരുന്നേരം*
*തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ*
*തിരുമുടിപ്പുഴയിലെ തീർഥജലം*
*നമ:ശിവായ – നമ:ശിവായ – നമ:ശിവായ*
*(ഏഴരപ്പൊന്നാന..)*

*ഹിമഗിരി കന്യക കൂവളമലർമാല്യം*
*അണിയിക്കുമാതിരരാവിൽ – തിരുമാറിൽ*
*അണിയിക്കുമാതിരരാവിൽ*
*തരുമോ തിലകം ചാർത്താനെനിക്കു നിൻ*
*തിരുവെള്ളിപ്പിറയിലെ തേൻകിരണം*
*നമ:ശിവായ – നമ:ശിവായ – നമ:ശിവായ*
*(ഏഴരപ്പൊന്നാന..)*

Leave a Reply

Design a site like this with WordPress.com
Get started