Ramayanam quiz

*രാമായണ പ്രശ്നോത്തരി – 25*

601. ”യുദ്ധത്തിൽ നരാന്തകനെ വധിച്ചതാര് ?
അംഗദൻ

602. ദേവാന്തകൻ എന്ന അസുരനെ വധിച്ചത് ആര്?
ഹനുമാൻ

603. മഹോദരൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?
നീലൻ

604. രാവണ പുത്രനായ അതികായൻ ആരോടാണ് യുദ്ധത്തിൽ ഏറ്റുമുട്ടിയത്?
ലക്ഷ്മണനോട്

605. ലക്ഷ്മണൻ അനേകം ബാണങ്ങൾ എയ്‌തിട്ടും അതികായന് ഏൽക്കാതിരുന്നത് എന്തു കൊണ്ട്?
അതികായൻ ബ്രഹ്മകഞ്ചുകം അണിഞ്ഞിരുന്നതു മൂലം

606. ദിവ്യകഞ്ചുകം ആരാണ് അതികാന് നൽകിയത്?
ബ്രഹ്മാവ്

607.ദിവ്യകഞ്ചുമുള്ളതിനാൽ അതികായന് അസ്ത്രങ്ങളേൽ ക്കില്ലെന്ന് ലക്ഷ്മ‌ണനെ അറിയിച്ചത് ആര്?
വായുദേവൻ

608. ഏതു രൂപത്തിലാണ് വായുദേവൻ ലക്ഷ്‌മണനെ കാണാൻ എത്തിയത്?
മനുഷ്യ രൂപത്തിൽ

609. ഏത് അസ്ത്രമുപയോഗിച്ചാണ് ലക്ഷ്മണൻ അതികായനെ  വധിച്ചത്?
ബ്രഹ്മാസ്ത്രം

610. ദിവ്യകഞ്ചുകം ഉള്ളതു കൊണ്ട് ബ്രഹ്മാസ്ത്രത്തിനു മാത്രമേ അതികായനെ വധിക്കാൻ കഴിയൂ എന്ന് ലക്ഷ്‌മണനെ ഉപദേശിച്ചതാര്?
വായുദേവൻ

611.യുദ്ധരംഗത്തെത്തിയ ഇന്ദ്രജിത്തിൻ്റെ കൊടിയടയാളം എന്തായിരുന്നു?
സിംഹം

612.”ആയോധനത്തിങ്കലോടുന്നവരോടു- മായുധം പോയവരോടും വിശേഷിച്ചു നേരേ വരാത്തവരോടും, ഭയം പൂണ്ടു പാദാന്തികേ വന്നു വീഴുന്നവരോടും പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ” ആരുടെ വാക്കുകളാണിത് ? ആരോട് ?
ശ്രീരാമചന്ദ്രൻ ലക്ഷ്‌മണനോട് പറഞ്ഞ വാക്കുകൾ

613.യുദ്ധവിജയത്തിനായി ഇന്ദ്രജിത്ത് ഹോമം നടത്തിയത് എവിടെ വച്ചായിരുന്നു?
നികുംഭില

614.ആരെപ്രസാദിപ്പിക്കുന്നതിനാണ് ഇന്ദ്രജിത്ത് ഹോമം നടത്തിയത്?
പരമശിവനെ

615. ജംഭാരജിത്ത് എന്നത് ആരുടെ പേരാണ്?
ഇന്ദ്രജിത്തിന്റെ

616. നികുംഭിലയിൽ നടത്തിയ ഹോമത്തിൻ്റെ ഫലമായി ഇന്ദ്രജിത്തിന് ലഭിച്ച സിദ്ധി എന്തായിരുന്നു?
അന്തർധാനവിദ്യ

617. യുദ്ധത്തിൽ രാമലക്ഷ്‌മണന്മാരെയും വാനരന്മാരെയും ഏത് അസ്ത്രമുപയോഗിച്ചാണ് മേഘനാദൻ ബോധരഹിത നാക്കിയത്?
ബ്രഹ്മാസ്ത്രം

618. “നിന്നുടെ ജീവനുണ്ടോ കപിപുംഗവ, നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞി തോ”
ആര് ആരോട് പറഞ്ഞ വാക്കുകളാണിത്?
വിഭീഷണൻ ജാംബവാനോട്

619. ബ്രഹ്മാസ്ത്ര പ്രയോഗത്തിൽ ബോധം നശിക്കാത്ത ശ്രീരാമ പക്ഷത്തുള്ളവർ ആരെല്ലാമായിരുന്നു?
ജാംബവാൻ, ഹനുമാൻ, വിഭീഷണൻ

620. ബോധം നഷ്‌ടപ്പെട്ട ശ്രീരാമാദികളെ രക്ഷപ്പെടുത്തുവാൻ ഹനുമാന് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞത് ആരാണ്?
ജാംബവാൻ

621.രാമലക്ഷ്മണന്മാരെയും വാനരന്മാരേയും രക്ഷിക്കുന്നതിനുള്ള ഔഷധങ്ങൾ എവിടെ ഉണ്ടെന്നാണ് ജാംബവാൻ പറഞ്ഞത്?
കൈലാസത്തിലെ ഋഷഭാദ്രിയിൽ

622 . ഋഷഭാദ്രിയിൽ നിന്നും ദിവ്യ ഔഷധം കൊണ്ടുവന്നത് ആര്?
ഹനുമാൻ

623. ഋഷഭാദ്രിയിലെ ഔഷധങ്ങൾ ഏതെല്ലാമാണ്? വിശല്യകരണി, സന്ധാനകരണി, സുവർണ്ണകരണി, മൃത സഞ്ജീവനി

624. ഋഷഭാദ്രിയിൽ നിന്നും ദിവ്യഔഷധങ്ങൾ കൊണ്ടുവരാൻ ഹനുമാൻ പോകുന്ന വിവരം ആരാണ് രാവണനോട് പറഞ്ഞത്?
ചാരന്മാർ

625. ഋഷഭാദ്രിയിൽ പോകുന്ന ഹനുമാന് മാർഗ്ഗവിഘ്നം വരുത്തുവാൻ രാവണൻ ആരുടെ സഹായമാണ് തേടിയത്?
കാലനേമി

Leave a Reply

Design a site like this with WordPress.com
Get started