*സീതാന്വേഷണം*
സീതേ പ്രിയ സീതേ……
തേടി വരുന്നൂ ഞാൻ
നിന്നെ കൊണ്ടുപോയൊരു
വഴിയെല്ലാം
ഈ രാമൻ വരുമല്ലോ…..(2)
പർണ്ണശാലയിൽ കണ്ടില്ലാ പിന്നെ
കാട്ടിലും മേട്ടിലും കണ്ടില്ലാ…..
ലക്ഷ്മണനോടൊത്ത് തേടി നടന്നിട്ടും
എവിടെയും നിന്നെ കണ്ടില്ലാ.. ( 2 )
സീതേ പ്രിയ സീതേ……
മരങ്ങളും ചെടികളും കണ്ടില്ലാ…. പിന്നെ
കിളികളും കാറ്റും പറഞ്ഞില്ല
കൊടുംകാടും താണ്ടി നടന്നീടുന്നു…
ഈ കൊടും……
എൻ സീതേ നീയെവിടെ (2)
സീതേ പ്രിയ സീതേ……
ജടായൂ പറഞ്ഞൊരു വഴിയെല്ലാം
നിന്നെ തേടിത്തേടി നടന്നല്ലോ
കബന്ധനെ കണ്ടു ശബരിയെ കണ്ടു സീതയെ മാത്രം കണ്ടില്ലാ….
എൻ സീതയെ മാത്രം കണ്ടില്ലാ…
സീതേ പ്രിയ സീതേ……
ഹനൂമാനെ കണ്ടു – സുഗ്രീവനെ കണ്ടു
സീതയെ കണ്ടെത്താൻ സഖ്യവും ചെയ്തു..
എന്നിട്ടും കാത്ത് കാത്തിരിക്കുന്നു
എൻ സീതേ നീയെവിടെ
സീതേ പ്രിയ സീതേ….
തൊക്കോട്ടു പോയ കുരങ്ങൻമാർ കണ്ടെത്തി പ്രിയ സീതേ നീ കടലു കടന്നെന്ന്’
പാലം കെട്ടിയും യുദ്ധം ചെയ്തും ലങ്ക ജയിച്ചു
നിന്നെ ഞാൻ വീണ്ടും സ്വന്തമാക്കും…
എൻ സീതേ സ്വന്തമാക്കും
സീതേ പ്രിയ സീതേ……
Leave a Reply