Importance of Deepam

ദീപം …ദീപം …ദീപം …

പൂജയില്‍ വിളക്കിലാണ്‌ അഭീഷ്‌ടദേവതയെ ആവാഹിച്ച്‌ പൂജിക്കുന്നത്‌. ദീപത്തിന്‌ ഭാരതീയ സംസ്‌കാരവുമായി അഭേദ്യബന്ധമുണ്ട്‌. വിളക്കിന്റെ സാന്നിധ്യമില്ലാത്ത ഹൈന്ദവഗൃഹങ്ങള്‍ കാണുകയില്ലെന്നുതന്നെ പറയാം.
ദീപത്തില്‍ക്കൂടി പ്രകടമാക്കുന്നത്‌ അഗ്നിയാണ്‌. ഭാരതീയര്‍ വിവാഹാദി പ്രധാന കര്‍മ്മങ്ങളിലെല്ലാം വിളക്കിന്‌ പ്രാധാന്യംകൊടുക്കുന്നത്‌ അഗ്നിസാക്ഷിയായിട്ടാണ്‌.

”സ്‌നേഹാധിഷ്‌ഠാനവര്‍ത്ത്യഗ്നി സംയോഗോ-
യാവദീര്യതേ
താവദ്ദീപസ്യ, ദീപ്‌ത്വം ദീയതേ ദീര്‍ഘമായുഷം”
(പ്രശ്‌നകൗതുകം)

എണ്ണ, വിളക്ക്‌, തിരി, ജ്വാല (അഗ്നി) എന്നിവ ഒത്തുചേരുമ്പോഴാണ്‌ ദീപത്തിന്‌ ‘ദീപത്വം’ എന്ന ഗുണമുണ്ടാകുന്നത്‌. ഈ നാലിനേയും ചേര്‍ത്താണ്‌ ദീപം എന്നു പറയുന്നത്‌.
ദീപത്തിന്‌ അഥവാ വിളക്കിന്‌ പൂജാദികര്‍മ്മങ്ങളില്‍ വലിയ പ്രാധാന്യമാണ്‌ കല്‍പ്പിച്ചിരിക്കുന്നത്‌. ദീപം ദേവതാ സ്വരൂപമാണ്‌. പൂജയില്‍ വിളക്കിലാണ്‌ അഭീഷ്‌ടദേവതയെ ആവാഹിച്ച്‌ പൂജിക്കുന്നത്‌.
ദീപത്തിന്‌ ഭാരതീയ സംസ്‌കാരവുമായി അഭേദ്യബന്ധമുണ്ട്‌. വിളക്കിന്റെ സാന്നിധ്യമില്ലാത്ത ഹൈന്ദവഗൃഹങ്ങള്‍ കാണുകയില്ലെന്നുതന്നെ പറയാം. ദീപത്തില്‍ക്കൂടി പ്രകടമാക്കുന്നത്‌ ‘അഗ്നി’യാണ്‌. ഭാരതീയര്‍ വിവാഹാദി പ്രധാന കര്‍മ്മങ്ങളിലെല്ലാം വിളക്കിന്‌ പ്രാധാന്യംകൊടുക്കുന്നത്‌ ‘അഗ്നിസാക്ഷി’യായിട്ടാണ്‌.
അഗ്നി സ്‌പര്‍ശിക്കുന്നതോടെ എല്ലാ വസ്‌തുക്കളും പവിത്രമാകുന്നു. പഞ്ചഭൂതങ്ങളില്‍ വെള്ളത്തേയും വായുവിനേയും മലീമസമാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അഗ്നിയെ മലീമസമാക്കാന്‍ ആര്‍ക്കും കഴിയാത്തതുകൊണ്ടാണ്‌ അഗ്നിക്ക്‌ ഇത്രയും മാഹാത്മ്യം കൈവന്നത്‌.
അഗ്നി ഹോമകുണ്ഡത്തില്‍ ഹോമിക്കുന്ന ദ്രവ്യത്തെ ദേവന്മാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നുവെന്നാണ്‌ സങ്കല്‌പം. ദീപം ഐശ്വര്യത്തിന്റേയും എല്ലാ നല്ല ഗുണങ്ങളുടേയും പ്രതീകമാണ്‌. ഭാരതീയര്‍ പ്രഭാതത്തിലും സായംസന്ധ്യയിലും ദീപം തെളിയിക്കുന്നു.
അഗ്നി സൂര്യന്റെ പ്രതിനിധികൂടിയാണ്‌. ഗൃഹത്തില്‍ ജ്വലിക്കുന്ന ദീപത്തില്‍ക്കൂടി അവിടെ സൂര്യന്റെ സാന്നിധ്യമാണ്‌ കൈവരുന്നത്‌. വിളക്കിന്റെ മുമ്പില്‍ ചെയ്യുന്ന ക്രിയകള്‍ സൂര്യന്റെ മുമ്പാകെ ചെയ്യുന്ന ചടങ്ങായിത്തീരുന്നു. പവിത്രമായ എല്ലാ ചടങ്ങുകളും ദീപത്തെ സാക്ഷിയാക്കിയാണ്‌ ചെയ്യുന്നത്‌.
കൂടാതെ ദൈവികശക്‌തിയുടെ മാധ്യമമാണ്‌. അഷ്‌ടമംഗല്യ പ്രശ്‌നത്തിലും മറ്റു കുടുംബ പ്രശ്‌നങ്ങളിലും ദീപലക്ഷണത്തിന്‌ വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.
പരമ ജ്യോതിസ്സിന്റെ പ്രതീകമായ ഈ ജ്യോതിക്ക്‌ ‘ദീപം’ എന്ന പേര്‍ എത്ര അന്വര്‍ത്ഥമാണ്‌! അജ്‌ഞാനത്തെ അകറ്റുന്ന- അറിവിന്റെ പ്രകാശമായ ദീപത്തെക്കുറിച്ച്‌ ‘നാരായണ ഋഷി’ പറയുന്നു.
”ഓം അഗ്‌നേ തവയത്തേജസ്‌ തദ്‌ബ്രാഹ്‌മ്യാ
അതസ്‌ത്വം പ്രത്യക്ഷാ ബ്രഹ്‌മസി”
അല്ലയോ, അഗ്‌നേ, നിനക്ക്‌ യാതൊരു തേജസ്സുണ്ടോ അത്‌ ബ്രഹ്‌മ സംബന്ധിയാകുന്നു. അതിനാല്‍ നീ പ്രത്യക്ഷത്തിലുള്ള ബ്രഹ്‌മം തന്നെയാകുന്നു.

Leave a Reply

Design a site like this with WordPress.com
Get started