*ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി*
ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്.
*നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും*. അപ്പോള്‍ നിങ്ങള്‍ക്ക് ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും.
ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന് അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന് പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. *നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും*
“ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്”
*ഓം*
ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത് ആറിഞ്ച് ശക്‌തി ഉയരുന്നു.
*ഭൂ*
ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത് നാലിഞ്ച് ശക്‌തി ഉയരുന്നു.
*ഭുവ*
ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച് ഉയരുന്നു.
*സ്വ:*
ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച് ഉയരുന്നു.
*തത്*
ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്.
*സ*
ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്.
*വി*
വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്.
*തുഃ*
ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്.
*വ*
വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*രേ*
നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*ണി*
മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*യം*
കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്
*ഭര്‍*
കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*ഗോ*
തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*ദേ*
ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*വ*
വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*സ്യ*
ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*ധീ*
കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*മ*
പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്.
*ഹി*
പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്
*ഗായത്രീമന്ത്രം ജപിക്കുന്ന രീതി*
“ഓം ഭുഃ ഭുവഃ സ്വഃ തത്
സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹീ
ധിയോ യോനഃ പ്രചോദയാത്”
*ഗായത്രീമാഹാത്മ്യം*
ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം.
*ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്*.
ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് *മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു*.
*ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്*.
പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.
*ഗായത്രീമന്ത്രം ജപിക്കുന്ന രീതി*
വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്.
മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ ” പത്ത് ” എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ “*കരമാല*” സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല.
*താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം*. (*ദേവീഭാഗവതം നവമസ്കന്ധം*.)
*ഗായത്രീ സ്ഥാനം*.
ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. *ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ*. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)
*മന്ത്രസാരാര്‍ത്ഥം*
മന്ത്രത്തിലെ “ഭുഃ”എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു.
ഇങ്ങനെ ഇഹ – പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം
🌹🍁🌹🍁🌹🍁🌹🍁🌹🍁
Leave a Reply