Mookambika sthuthi

ഓം സർവ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണേ ത്രയംബകെ ഗൌരി നാരായണി നമോസ്തുതേ

വാദേവി വിശ്വജനനി മൂകാംബികേ വാദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ വാദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതിൽ ലയനമധുരമയ ലളിത നടനമോടെ നിൻരൂപം അഴകിലലിയുമൊരു സുമുഖസുധപകരും അമരഗമനമോടെ കാണ്മു ഞാൻ വാദേവി വിശ്വജനനി മൂകാംബികേ

കുങ്കുമാർച്ചന കൊണ്ടു ജന്മപുണ്യം നേടി കുങ്കുമാർച്ചന കൊണ്ടു ജന്മപുണ്യം നേടി അലങ്കാരപൂജയാൽ അർത്ഥകാമങ്ങളായ് ശ്രീമഹാ പൂജയാൽ ജന്മസാഫല്യമായ് ചണ്ഡികാഹോമത്താൽ ഇഹലോകമോക്ഷമായ്

വാദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠ‌കാന്തിയണിയും സ്വരവരദായികെ വാദേവി വിശ്വജനനി മൂകാംബികേ

സൌപർണികാമൃത തീർത്ഥത്തിൽ മുങ്ങിയും സംസാരസാഗരത്തിൽ സാന്ത്വനം നിറച്ചും ആദിത്യചന്ദ്രന്മാരാൽ സേവിച്ചു വാഴുമെൻ മാതൃസ്വരൂപിണി മനസ്സിൽ വിളങ്ങേണം

വാദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ വാദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതിൽ ലയനമധുരമയ ലളിത നടനമോടെ നിൻരൂപം അഴകിലലിയുമൊരു സുമുഖസുധപകരും അമരഗമനമോടെ കാണൂ ഞാൻ വാദേവി വിശ്വജനനി മൂകാംബികേ

Leave a comment

Design a site like this with WordPress.com
Get started