*മനുഷ്യവംശത്തിന്റെ ഉല്പത്തി…*
*പ്രളയകാലത്തിൽ വിഷ്ണു ഒരു ശിശുരൂപത്തിൽ ഒരു അരയാലിലയിൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു..*
*അദ്ദേഹത്തിന്റെ പൊക്കിൾ കൊടിയിൽ നിന്നും ഒരു ചെന്താമര പൊട്ടിവിരിഞ്ഞ് അതിൽ നിന്നും, അദ്ദേഹത്തിന്റെ അംശം കൊണ്ടുതന്നെ ബ്രഹ്മാവ് ജാതനാകുന്നു..*
*ചുറ്റും പ്രളയത്താൽ മൂടപ്പെട്ടുകിടക്കുന്നതുകണ്ട് , താൻ എങ്ങിനെ ഉണ്ടായി എന്നറിയാനായി ചെന്താമരപ്പൂവിന്റെ ഉല്പത്തി എവിടെയാണെന്നറിയാൻ നാലുദിക്കിലേക്കും മുഖം തിരിക്കുമ്പോൾ അദ്ദേഹത്തിനു നാലു മുഖങ്ങളുണ്ടാകുന്നു..* *അരവിന്ദോത്ഭവൻ ആദ്യമായി, പതിന്നാലുലോകങ്ങളുമടങ്ങിയ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു.ത്രിഭുവനം എന്ന പേരും ഉണ്ടായി.*
*നിദ്രയിൽ ആണ്ടുകിടന്ന ശ്രീഹരിയുടെ ചെവിയിൽ (കർണ്ണമലത്തിൽ )നിന്നും മധു, കൈടഭൻ എന്നീ അസുരർ ഉണ്ടാകുന്നു. അവര് ബ്രഹ്മാവിനെ കൊല്ലാനായി അടുക്കുന്നു… മഹാവിഷ്ണു അവരെ വധിക്കുന്നു. അവരുടെ മേദസ്സ് ജലനിരപ്പിൽ കിടന്നിരുന്ന ഭൂമിയിൽ വീണു അത് കരയായി പരിണമിച്ചു!* *(മേദസ്സിൽ നിന്നും ഉയർന്നുവന്നതാകയാൽ മേദിനി എന്ന പേരും കിട്ടി)*
*അനന്തരം പത്മാസനൻ സനല്ക്കുമാരന്മാരെ സ്രൃഷ്ടിക്കുന്നു.*
*സൃഷ്ടി നടത്താൻ വിസമ്മതിച്ച് അവർ സന്യാസത്തിനായി പോകുന്നു..*
*അതിൽ ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തിൽ നിന്നും ശിവസംഭൂതനായ രുദ്രൻ ഉത്ഭവിച്ചു.*
*രുദ്രൻ പതിനൊന്നായി വിഭജിക്കുന്നു(അനു, മന്യു, മഹാദേവൻ, മഹാൻ, ശിവൻ, ഋതധ്വജൻ, ഉരുരേതസ്സ്, ഭവൻ, കാലൻ, വാമദേവൻ, ധ്രൃതവ്രതൻ). അവർക്ക് പതിനൊന്നു ഭാര്യമാരെയും(ധീ, വ്രൃത്തി, അശന, ഉമ, നിയുത്ത്, സർപ്പിസ്സ്, ഇഡ,അംബിക, ഇരാവതി, ദീക്ഷ) പിന്നെ പഞ്ചേന്ദ്രിയങ്ങളും നല്കുന്നു..*
*രുദ്രൻ സൃഷ്ടി നടത്തിയെങ്കിലും അതൊക്കെ ഉഗ്രരൂപികളായ രുദ്രമൂർത്തികളായിരുന്നു. അതുകൊണ്ട് സ്രൃഷ്ടി അവസാനിപ്പിക്കാനാവശ്യപ്പെട്ട് തപസ്സിനായയക്കുന്നു…*
*പിന്നീട് നാന്മുഖൻ സൃഷ്ടി പുനരാരംഭിക്കുന്നു..*
*മനസ്സിൽ നിന്ന് മരീചി,*
*കണ്ണുകളിൽ നിന്ന് അത്രി,*
*മുഖത്തുനിന്നും അംഗിരസ്സ്,*
*കർണ്ണങ്ങളിൽ നിന്ന് പുലസ്ത്യൻ,*
*നാഭിയിൽ നിന്ന് പുലഹൻ,*
*കയ്യിൽ നിന്ന് ക്രതു,*
*ത്വക്കിൽ നിന്ന് ഭ്രൃഗു,*
*ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സപ്തമാമുനികളെന്ന് ഇവരെ വാഴ്ത്തപ്പെടുന്നു…*
*പിന്നീട് അദ്ദേഹത്തിന്റെ പ്രാണനിൽ നിന്ന് വസിഷ്ഠൻ,*
*വലതുകാലിൽ നിന്ന് ദക്ഷൻ,*
*മടിയിൽ നിന്ന് നാരദൻ,*
*വലതെ മുലയിൽ ഇന്ന് ധർമ്മദേവൻ,*
*നിഴലിൽ നിന്ന് കർദ്ദമൻ,*
*സൌന്ദര്യത്തിൽ നിന്ന് സരസ്വതി,*
*വിയർപ്പിൽ നിന്ന് ജാംബവാൻ,* *(രാമായണത്തിലെ),*
*ജ്ഞാനശുദ്ധിയിൽ നിന്ന് ഗർഗ്ഗൻ,*
*എന്നിവരും ഉണ്ടാകുന്നു.* *അവരെല്ലാം ബ്രഹ്മസന്തതികളായി അറിയപ്പെടുന്നു..*
*ഇവരാരും സൃഷ്ടി വളരാത്തതിനാൽ*
*പിന്നീട് നാന്മുഖൻ തന്റെ ദക്ഷിണ ഭാഗത്തു നിന്നും ഒരു പുരുഷനെയും (സായംഭൂമനു)* *വാമഭാഗത്തുനിന്നും ഒരു സ്ത്രീയേയും (ശതരൂപാദേവി) സൃഷ്ടിക്കുന്നു.*
*അവരിലൂടേ സൃഷ്ടി തുടരുന്നു..*
*അവർക്ക് 5 മക്കൾ ഉണ്ടാകുന്നു*
*1) ദേവഹൂതി*
*കർദ്ദമമഹർഷി വേൾക്കുന്നു. അതിൽ കപില മഹർഷി ജനിക്കുന്നു.*
*2) ആകൂതി*
*അകൂതിയെ രുചി എന്ന പ്രജാപതി(രുചിരപ്രജാപതി) വിവാഹം കഴിക്കുന്നു.* *അവരുടെ മകൻ യജ്ഞൻ വളരെ പ്രസിദ്ധനാകുന്നു..*
*3) പ്രസൂതി*
*പ്രസൂതിയെ ദക്ഷൻ (ദക്ഷപ്രജാപതി )വിവാഹം കഴിക്കുന്നു..*
*അവർക്ക് 60 പുത്രന്മാരും ഒരു പുത്രിയും ജനിക്കുന്നു.* *മൂർത്തി എന്ന പുത്രിയിൽ നരനാരായണന്മാർ ജനിക്കുന്നു. ദക്ഷന്റെയും പ്രസൂതിയുടെയും വളർത്തുപുത്രിയാണ് മഹേശ്വര പത്നിയായ ഉമ(ഉമ പിന്നെ പാർവ്വതിയായി പുനർജ്ജനിക്കുന്നു)*
*4) ഉത്താനപാദൻ*
*ധ്രുവൻ- വൽസൻ-* *അംഗൻ-വേനൻ-പൃഥു- വിജിതാശ്വൻ-പ്രാചീനബർഹിസ്സ്- പ്രചേതാക്കൾ- ദക്ഷൻ*
*5)പ്രിയവ്രതൻ*
*പത്തുപുത്രന്മാർ അവർക്കിടയിൽ തപസ്സലായിരുന്നു താല്പര്യം.*
*ബാക്കി 7 പേർക്കായി 7 ദ്വീപുകൾ കൊടുക്കുന്നു.*
*പുത്രിയുടെ പേർ ഊർജ്ജസ്വലത.* *ഊർജ്ജസ്വലതയുടെ മകൾ ദേവയാനിയെ യയാതി വിവാഹം കഴിക്കുന്നു.. അതിലൂടെ യദുവംശം തുടരുന്നു..*
*പ്രിയവ്രതന്റെ മകൻ ജംബുദ്വീപിന്റെ രാജാവായ അഗ്നീന്ദ്രന്റെ മകൻനാഭി*
*നാഭിയുടെ മകൻ ഋഷഭൻ*
*ഋഷഭന്റെ മകൻ ഭരതൻ (പരമജ്ഞാനി)ഭരതനിലൂടെ ഭാരതം എന്ന പേർ കിട്ടുന്നു.*
Leave a comment