
ഇന്ന് ഈ ലേഖനത്തിന് ഒരു പ്രത്യേകതയുണ്ട് കാരണം ഇത് വായിക്കുന്നവർ ഭഗവാൻകൃഷ്ണൻ്റെ ഭക്തരാണങ്കിൽ ആ രൂപം മനസ്സിൽ ഉൾക്കൊണ്ട് ചെവിയിൽ ആരോ പറയുന്ന പോലെ ഈ ലേഖനം വായിച്ചു നോക്കു …….
അഗ്നി ശുദ്ധിയാക്കുന്നതാണ് എന്നറിയാം എന്നാൻ അതറിയുന്ന മനസ്സ് തീ ചൂള പോലെയാണ് എന്ത് കൊണ്ടിട്ടാലും അത് ആളി പടരും , എന്നാൻ ചിന്തിക്കേണ്ടത് എന്താണ് കൊണ്ടിണ്ടേണ്ടത് എന്നാണ് മനസ്സ് ശുദ്ധിയാക്കലോ അതോ അശുദ്ധിയാക്കലോ ?
“ഒരാളെ കുറിച്ച് നല്ലതായി ഓർക്കുവാൻ മനസ്സിലാക്കുവാൻ സത്യത്തിൽ ഒരാളുടെയും സമ്മതം വേണ്ട എന്നത് തന്നെ ഭൂമിയിൽ മനുഷ്യനു മാത്രം തരുന്ന ഒരു അവകാശം അത് ഉപയോഗിക്കുക……!
നല്ലതായി മാത്രം ഓർക്കുക ……..!
തിരക്കു നിറഞ്ഞ ജീവിതത്തില്‍ ദേഷ്യമോ നിരാശയോ ഒന്നുമില്ലാതെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.
എന്നാല്‍ പലപ്പോഴും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കോപത്തെ നിയന്ത്രിക്കാനോ കോപം മൂലമുള്ള പ്രശ്നങ്ങളെ ഒഴിവാക്കാനോ കഴിയില്ല.
ഒരിക്കലെങ്കിലും നിരാശപ്പെട്ടിട്ടില്ലാത്ത, കലിപ്പ് കാണിക്കാത്ത,
രക്തം തിളയ്ക്കാത്ത ആരുണ്ട്?
ഈ വികാരങ്ങള്‍ മാനസികാരോഗ്യത്തിനേല്പ്പിക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം.
തീരാത്ത കലിയും അടങ്ങാത്ത പകയും മനസ്സിനെ തളര്‍ത്തുന്ന നിരാശയും വിഷാദവുമെല്ലാം ഹൃദയാഘാതം മുതല്‍ അകാല വാര്‍ദ്ധക്യം വരെയുള്ള രോഗങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്….
ചിന്തിക്കു…..
പലരും പറയാറുണ്ട് ആർക്കും വേണ്ടങ്കിൽ എനിക്കും വേണ്ട എന്ന് ……
ചില നേരം ആ വാക്കിന് അറം പറ്റും ,
എന്തങ്കിലും കാരണത്തിൽ പാറി പാറി നടന്ന ആ വ്യക്തി കിടപ്പിലാകും ആദ്യം സഹതാപം പിന്നെ ഭാരം പിന്നെ മരണം അവസാനം നൻമയുടെ വാക്കുകളാൽ ഈ വെക്തിയെ പുനർജനിപ്പിക്കും എന്ത് കാര്യം ,
ഭൂമിയിൽ എത്ര സ്ഥലങ്ങൾ ഉണ്ട് നിങ്ങൾ ജനിച്ച ആ പഞ്ചായത്ത് മാത്രമല്ല,
ഇറങ്ങണം കറങ്ങണം ആസ്വദിക്കണം….
മനസ്സ് എന്നാൻ എന്താണ്? എവിടെയാണ് മനസ്സ് ?
അറിയേണ്ടേ….
ഇന്ന് എല്ലാവരും അന്വേക്ഷിച്ചു നടക്കുന്ന പ്രധാന വസ്തു ആണ് മനസ്സ് .
കാരണം അവർക്കത് ഉണ്ടോ എന്ന് സംശയം അതാണ് പ്രധാനകാരണം,
പക്ഷെ വ്യക്തമായി ഉത്തരം ആർക്കും നൽക്കാൻ സാധിച്ചിട്ടില്ല എന്നതല്ലെ സത്യം…
പലപ്പോഴു പല സമയത്തും പറയന്ന വാക്കാണ് “മനസ്സിലായോ” എന്ന്…
എന്താണ് അർത്ഥം.
മനസ്സ് എന്ന വസ്തു ഉണ്ടന്നും പറഞ്ഞ കാര്യം മനസ്സ് കേട്ടോ എന്നത് നമ്മളുടെ ശരീരത്തിനോട് ചോദിക്കുന്നു..
അപ്പോൾ ചിലപ്പോൾ അതിനു മറുപടിയായി തലയാട്ടാം ആഗ്യം കാണിക്കും അല്ലങ്കിൽ ഉണ്ട് എന്ന് പറയും….,
പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണം ഈ മനസ്സ് പറഞ്ഞാൽ കേൾക്കാത്തതാണ്..
ഉൾകാഴ്ച്ച നഷ്ടപ്പെടുന്നു പല കാരണങ്ങളാൽ പല വ്യക്തികളുടെ സ്വാധീനത്തിലാണ് മനസ്സ്,
ഭയമാണ് ഇന്ന് പലർക്കും എല്ലാത്തിനോടും എന്നാൻ ഒളിഞ്ഞിരുന്ന് അഭിപ്രായം പറഞ്ഞ് ധൈര്യം ഉണ്ടന്ന് കാണിക്കുന്നു പ്രത്യേകിച്ച് കുടുമ്പ ബഡങ്ങളിൽ …..
എത്ര ശ്രമിച്ചാലും ദേഷ്യം മാറാത്ത അവസ്ഥ. ശത്രുത. അസഭ്യം പറയുക തുടങ്ങി വികൃതികൾ മനോനില തെറ്റുമ്പോൾ കാണിച്ചു തുടങ്ങും………….
ഹിന്ദു ശാസ്ത്ര വിധി പ്രകാരം മനസ്സ് സ്വതന്ത്രമാക്കാൻ വളരെയധികം വഴികൾ തുറന്നിട്ടിട്ടുണ്ട് സഞ്ചരിക്കുന്നില്ല എന്നു മാത്രം…
ക്ഷേത്ര ആചരങ്ങൾ, സപരിവാര കർമ്മങ്ങൾ, വേദപാരായണം, യോഗ സംഗീതം, തുടങ്ങിയവ എല്ലാം മനോനിലനിയന്ത്രിക്കും…..
ഒരു പഴയ ഗാനം ഓർമ്മ വരുന്നു… മനസ്സ് ഒരു മാന്ത്രിക കുതിരയായ് മാറുമ്പോൾ.
എന്നു തുടങ്ങുന്ന വരികൾ വളരെ അർത്ഥം തോന്നുന്ന വരികൾ…..
സത്യം തന്നെയാണ് മനസ്സ് ഒരു കുതിര തന്നെ അതും മാന്ത്രിക കുതിര…….
പക്ഷെ സത്യത്തിൻ ഇന്നത്തെ അവസ്ഥയിൻ മനസ്സ് വിഷാതകുതിരയായി മാറി…..
പല കാരണത്താൽ…
ഇനി എന്താണ് മനസ്സ് എന്നറിയേണ്ടേ…
ഒരു പക്ഷെ മനസ്സ് എന്ന വിഷയം പലരും പറഞ്ഞിട്ടുണ്ടാകാം പലതും…
തലച്ചോറിലാണ്, ഹൃദയത്തിലാണ്. രക്തത്തിലാണ് തുടങ്ങി പല ‘ തരത്തിൽ..
എന്നാൽ സാമവേദത്തിൽ ഭാഷകൾ നാലാണ് ആ ഭാഷയിലൂടെയാണ് മനസ്സ് പ്രവർത്ഥിക്കുന്നത് വ്യക്തമാക്കുന്നത്!
സാമവേദത്തിലെ ആദ്യ ശ്ലോകങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആണ് കർണ്ണാടക സംഗീതത്തിലെ സ. രി. ഗ.മ.പ.ത. നി.സ.
അതിൽ തന്നെ ഭാഷയുടെ നാലാം ഭാഷ വൈഖരി എന്നും അറിയപെടുന്നു.
സന്തോഷം വരുമ്പോൾ പാടുന്നു ദുഖം വരുമ്പോഴും ചിലർ പാടുന്നു പക്ഷെ രാഗം വ്യത്യാസം.
ഉണ്ടാകും എന്ന് മാത്രം……
നമ്മൾക്ക് ദുഃഖം വരുമ്പോൾ ഒരിക്കലും വളരെയധികം സ്പീഡിലുള്ള പാട്ടുകളോ അടിച്ചുപൊളി പാട്ടുകൾ ഒന്നും നമ്മൾ കേൾക്കാറില്ല കേൾക്കുന്നത് വിഷാദ ഗാനങ്ങളാണ്,
എന്നാൽ സന്തോഷം വരുമ്പോഴും കേൾക്കുന്ന പാട്ടുകൾ വളരെ സ്പീഡിൽ ഉള്ളതും എന്നാൽ താളത്മകമായിട്ടുള്ള സംഗീതങ്ങളാണ് ആ സമയം നമ്മൾ കേൾക്കാറ് അതേ സമയം തന്നെ വലത്തെ കയ്യിന്റെ ചൂണ്ടുവിരൽ ഉയരുകയും താളം പിടിക്കുകയും ചെയ്യും അത് ബ്രൈനിൽ ഹാപ്പി ഹോർമോൺ കൂടുമ്പോൾ സംഭവിക്കുന്നതാണ്,
അതുകൊണ്ടാണ് ചില വ്യക്തികൾക്ക് പ്രത്യേകിച്ച് ബിസിനസ് കല സാംസ്കാരികം എന്നീ വിഭാഗങ്ങളിൽ ശോഭിക്കാനായി വലത്തേ കയ്യിന്റെ ചൂണ്ടുവിരലിൽ മഞ്ഞപുഷ്യരാഗം രത്നം ധരിക്കുന്നത്
ആ വിരലിൽ ധരിക്കുമ്പോൾ ഈ രത്നത്തിന്റെ കോസ്മിക്ക് എനർജി ശരീരത്തിലേക്ക് പടരുകയും തലച്ചോറിലേക്ക് എത്തുകയും ഹാപ്പി ഹോർമോൺ ഉണ്ടാക്കുകയും ചെയ്യുന്നതാണ് അതിൻറെ രഹസ്യം,
രണ്ടാമത് ധൈര്യം കൂടും വീര്യം കൂടും ശൗര്യം കൂടും
മഹാവിഷ്ണുവിന്റെ കയ്യിലുള്ള മഹാസുദർശനത്തിന് തത്തുല്യമായി അത് പ്രവർത്തിക്കും മഞ്ഞപുഷ്യരാഗം കൃത്യമായ അളവിൽ ധരിച്ചാൽ നീ മാറ്റം കാണാം
ജാതകത്തിൽ വ്യാഴത്തിൻറെ സ്ഥിതിയും ധരിക്കുന്ന വ്യക്തിയുടെ ആരോഗ്യസ്ഥിതിയും പ്രത്യേകിച്ച് സ്വഭാവവും മുൻനിർത്തി വേണം ഇത് ധരിക്കാൻ
ഇനി വിഷയത്തിലേക്ക് കടക്കാം
ഭാഷ എന്നത് വികാരപ്രകടനത്തിനും സംസ്കാരത്തിനും പ്രധാനമാണ്……
എന്നാൽ പലപ്പോഴും സംസാരശേഷി ഉള്ളവരിൽ കോപം വരുമ്പോൾ വളരെ ഉച്ചത്തിൽ സംസാരിക്കാറുണ്ട്.
തൊട്ടടുത്ത് ആണങ്കിൽ തന്നെയും ഉറക്കെ സംസാരിക്കും. ശ്രുതി ലയം എന്നിവ ഉണ്ടാകില്ല.
എന്നാൻ പ്രണയം സ്നേഹം എന്നിവിവ ഉള്ള സമയത്ത് സ്വരം പുറത്ത് കേൾക്കില്ല.
ശ്രദ്ധിച്ചാൽ മനസ്സിലാകും……
എന്തിനാണ് ദേഷ്യം വരുമ്പോൾ ഉറക്കെ ഉറക്കെ സംസാരിക്കുന്നത്?
അകന്നുപോയ മനസ്സിനെ അടുത്തു കൊണ്ട് വരാൻ ശബ്ദത്തിലൂടെ ഒരു ശ്രമം. …..
മനസ്സും മനസ്സും തമ്മിൽ അകലുമ്പോൾ സ്വരത്തിലൂടെ മനസ്സിനെ കീഴടക്കാൻ ഒരു ശ്രമം
എന്നാൻ പതുക്കെ സംസാരിച്ചാലും കേൾക്കാം….
സ്വരത്തിലൂടെയാണ് മനസ്സ് എന്ന മാന്ത്രികൻ 75% ” കർമ്മത്തിലേർപെട്ടുന്നത്….
ഇത് വായിക്കുന്നവർ പ്രായം നോക്കേണ്ട നിങ്ങൾ സംഗീതം പഠിക്കാൻ പോകു സംഗീതജ്ഞൻ ആകണമെന്നില്ല ഒരുപക്ഷേ ആകും ചെയ്യാം നിങ്ങളുടെ സ്വഭാവത്തിൽ ഭീമമായ മാറ്റം അതിലൂടെ പ്രത്യക്ഷമാകും ,
‘പറഞ്ഞു വന്നത് സരസമായി സംസാരിക്കുകയും സ്നേഹം കൈമാറുകയും ചെയ്താൽ ഒരു വിധത്തിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാം.
കഴിയുന്നതും കളവ് പറയാതിരിക്കുക വിടുവായ, പൊങ്ങച്ചം, ആത്മപ്രശംസ, അഹംകാര വാക്കുകൾ, ഭീഷണി സ്വരം, അപവാദ പ്രചരണം, തരം താഴ്തി സംസാരിക്കുക. സ്വയം വില കുറച്ച് കാണുക എന്നിവ ഒഴിവാക്കുക…..!
പല വ്യക്തികളും വിനയം കൊണ്ട് അല്ലെങ്കിൽ വിനയം വരുത്താൻ വേണ്ടി ദാരിദ്ര്യം പറയാറുണ്ട് ആ വ്യക്തിയുടെ വ്യക്തിത്വം ഇല്ലാതാവുകയും പ്രഭുത്വം എന്നന്നേക്കുമായി ആ വ്യക്തിയുടെ ശരീരത്തിൽ നിന്ന് അകന്നു മാറുകയും ആണ് ചെയ്യുന്നത്!
ശരീരവും മനസ്സും രണ്ടും രണ്ടാണ് പക്ഷെ അവ രണ്ടും ഒന്നായാൽ ചിരംജീവിക്കുതുല്യം…..
പലരും പറയുന്ന വാക്കാണ് എന്നെ മനസ്സിലാക്കുന്നില്ല എന്ന് ,
പക്ഷെ മനസ്സിലാക്കുന്ന ഭാഷയിൽ അവർ സംസാരിക്കുന്നില്ല എന്നു മാത്രമല്ല സ്വയം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം…..
‘അങ്ങനെ മനസിലാക്കിയാൽ ദുഖം എന്ന വികാരം ജീവിതത്തിൽ നിന്ന് ഒഴിവാക്കാം..
സ്വയം സ്നേഹിക്കാം മറ്റുള്ളവരും സ്നേഹിക്കും. ശത്രുത ‘ ഇല്ലാതാക്കാം…
കാലദോഷവും, കർമ്മദോഷവും, എല്ലാം മനസ്സ് കൊണ്ട് ചെറുത്ത് നിർത്താം…
രണ്ടേകാൽ നാഴിക നേരം വിഷാദം അനുഭവിച്ച അർജ്ജുനന് ഭഗവാൻ കൃഷ്ണൻ ഉപദേശിച്ച് വിശ്വരൂപത്തിലൂടെ വിശ്വസിപ്പിച്ച് യുദ്ധം ചെയ്യാൻ തയ്യാറാക്കി.
നല്ല ഒരു യോദ്ധാവാക്കി…
മഹാഭാരതത്തിൽ അർജുനവിഷാദയോഗം എന്ന അധ്യായം തെറ്റായി പലർക്കും തോന്നുന്നുണ്ടെങ്കിൽ എന്തിനെ ലോകത്ത് സൈക്യാർട്ടിക് വിഭാഗം അല്ലെങ്കിൽ സൈക്കോളജിക്കൽ വിഭാഗം എന്തിന് കൗൺസിലിംഗ് ഇതു തന്നെയാണ് ഭഗവാൻ കൃഷ്ണൻ പല വഴിയായി ഭഗവത്ഗീതയിലൂടെയും പറഞ്ഞുതരുന്നത്!
പലരും പറയാറുണ്ട് ഞാൻ ഭാഗവതം വായിച്ചു. അതുകൊണ്ട് എന്താണ് ഗുണം എന്ന് ചോദിച്ചാൽ അവർക്കറിയില്ല അവർ അർത്ഥം മനസ്സിലാക്കി ആകണമെന്നില്ല ഭാഗവതം വായിക്കുന്നതും അതിലൂടെ സഞ്ചരിക്കുന്നതും
അതൊരു ഫാഷനാണ് ഭാഗവതം സപ്താഹവും നാരായണീയം സമർപ്പണവും
ഇതു തന്നെ നമ്മൾക്കും പകർത്താം വേണ്ടി വന്നാൻ മറ്റു വ്യക്തികളുടെ ഉപദേശം ആവശ്യമാണ്.
സ്വീകരിക്കുകയും വേണം……
സങ്കടം നിരാശ വിഷമം വിരക്തി ദുഖം എന്നിവക്കില്ലാത്ത എന്താണ് വിഷാദം എന്നതിനു മാത്രം യോഗം എന്ന വാക്ക് വന്നത് !
മഹാഭാരതത്തിലെ ഒന്നാം അദ്ധ്യായമാണ് അർജ്ജുന വിഷാദയോഗം പക്ഷെ ഗാണ്ഡീവം നിലത്ത് വീണപ്പോൾ മാനസ്സികമായി തകർന്ന അർജ്ജുനനെ ശൗര്യമുള്ള യോദ്ധാവാക്കി മാറ്റാൻ ഭഗവാൻ ഉപദേശിച്ചും ഒപ്പം വിശ്വരൂപത്തിലൂടെ പ്രത്യക്ഷമായും ഭഗവാൻ ഒപ്പം നിന്നു കാരണം ആ വിഷാദം ആണ്
ഭഗവാനായി അടുക്കാനുള്ള യോഗം വന്നത് വിഷാദത്തിലൂടെയാണ് അത് കൊണ്ടാണ് അർജ്ജുനവിഷാദയോഗം എന്ന അദ്ധ്യായത്തിലൂടെ ഭഗവത്ഗീത ആരംഭിക്കുന്നതും …….
ഇനി നിങ്ങൾ കണ്ണടച്ച് ഭഗവാനെ ഒന്ന് മനസ്സിൽ കാണാൻ ശ്രമിക്കു ,
ഗന്ധമായും, ആ രൂപമായും ഒപ്പം നിഴലായും ഇതുവരെ എത്തിച്ച ആ ശക്തിയെ !
വിഷാദം ഇല്ലങ്കിൽ നിങ്ങൾ എന്തിനു കരയണം?
കരഞ്ഞിട്ടില്ലെ?
കരഞ്ഞു കണ്ണുനീർ വറ്റി എന്നാകും പറയുന്നത് …..
പക്ഷെ നിങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന ഭഗവാൻ ശ്രീകൃഷ്ണൻ മുന്നിൻ നെഞ്ച് വിരിച്ച് വലത്തുകാൽ മുന്നിൽ വെച്ച് നിങ്ങളെ ചേർത്ത് പിടിക്കാൻ നിൽക്കുന്നു
സംശയമുണ്ടങ്കിൽ ശരീരം ശ്രദ്ധിക്കു ശ്വാസഗതി ശ്രദ്ധിക്കു ശരീരം ഉറഞ്ഞുവരുന്ന പോലെ തോന്നുന്നുണ്ടോ?
അതോ കുളിരോ ?
സത്യം പറയാം ഇതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടാണ് ഇതെഴുതുന്നത് എന്തോ ഗുരുവായൂരിൽ ഇന്ന് തിരക്കില്ല ഭഗവാനെ കണ്ടു കുറേ നേരം നോക്കിനിന്നു
ഉൾവിളി പോലെ എഴുതണം ഈ വിഷാദം എന്തിനു തരുന്നു എന്ന് മനസ്സിൻ്റെ ഈ മാന്ത്രിക വിഷാദം തന്നാലെ ഭഗവാന് അടുക്കാൻ സാധിക്കു
അറിവില്ലായ്മയിൽ നിന്ന് പരമാർത്ഥ ജ്ഞാനത്തിലേക്കുള്ള (ദൈവികതയുമായുള്ള ഐക്യം) ആദ്യപടിയായി ഈ ദുഃഖം മാറുന്നതിനാലാണ് ഇതിനെ
വിഷാദ യോഗം എന്ന് വിളിക്കുന്നത്.
ഞാൻ ആരുമല്ല പക്ഷെ എനിക്ക് ആരോ സമ്മാനിച്ച ഈ മൊബയിലിൻ ഇന്ന് ഇപ്പോ എഴുതുന്നത് ഞാനല്ല എന്നെ കൊണ്ട് ചെയ്യിക്കുന്നതാണ്!
വായിക്കുന്നവർ ഭാഗ്യവാൻമാർ കാരണം പിന്നീട് മനസ്സിലാക്കാം
ശക്തിയേറിയ ഈ അക്ഷരമാലകൾ കോർത്തിണക്കി ഞാൻ സർപ്പിക്കുന്നു പ്രാർത്ഥനയോടെ നിങ്ങളുടെ വിഷാദവും മാറാൻ പോകുന്നു അല്ലങ്കിൽ ഇന്ന് ഇത് എഴുതാൻ സാധിക്കില്ല നിങ്ങൾക്കിത് വായിക്കാനും
വിശ്വരൂപദർശ്ശനം സാധ്യമായത് ഭഗവാൻ അർജ്ജുനന് താൽക്കാലികമായി ദിവ്യ ദർശ്ശനം താൽക്കാലികമായി നൽകിയ പോലെ ഈ ലേഖനത്തിലൂടെ ഭഗവാൻ്റെ സാനിധ്യം നിങ്ങളിലെ ദിവ്യ ദർശ്ശനം സാധ്യമാകട്ടെ വിജയിക്കട്ടെ!
പ്രാർത്ഥനയോടെ ശുഭദിനം!
ജ്യോതിഷം വേദിക്ക്
Jyothishamvedic@gmail.com
Leave a Reply