*എന്തുകൊണ്ട് കിടക്കയില്‍ നിന്നും വലതുവശം തിരിഞ്ഞെണീക്കണം ?*
ദിവസത്തിലെപ്പോഴെങ്കിലും കുസൃതി അല്പം കാട്ടുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ സാധാരണ പറയാറുണ്ട് – ഇവന് ഇന്ന് ഇടതുവാക്ക് എണീറ്റെന്നാ തോന്നുന്നത്.
ആ ചൊല്ലില്‍ നിന്നുതന്നെ ഇടതുവാക്ക് (ഇടതുവശം) തിരിഞ്ഞെണീറ്റാല്‍ എന്തോ കുഴപ്പമാണെന്ന് മനസ്സിലാക്കാം.
ദിവസവും വലതുവശം തിരിഞ്ഞെണീക്കേണ്ട ആവശ്യകത വളരെ വലുതാണ്.
നമ്മുടെ ഋഷീശ്വരന്മാര് നമ്മെ പരിശീലിപ്പിച്ച ഈ ആരോഗ്യമാര്‍ഗ്ഗ ത്തിന്റെ സാധുത അടുത്ത കാലത്തായി പാശ്ചാത്യഭിഷഗ്വരന്മാരും പൂര്‍ണ്ണ മായും അംഗീകരിച്ചുകഴിഞ്ഞു.
നമ്മുടെ ശരീരത്തിന് ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്. അവയില്‍ ആദ്യത്തെ കാന്തിക വലയം കാലില്‍ നിന്നും ശിരസ്സിലേക്കും മറിച്ച് ശിരസ്സില്‍ നിന്നും കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേതാകട്ടെ, ഇടതുവശത്ത് നിന്നും മുന്ഭാകഗത്തു കൂടെ വലത്തോട്ടും വലതു വശത്തുനിന്നും പിന്നില്‍കൂടി ഇടതുവശത്തേക്കും പ്രദക്ഷിണം വയ്ക്കുകയാണ്.
കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം, കന്തികവലയത്തിന്റെ വൈന്റിംഗ് ദൃഢപ്പെടുത്തും. മറിച്ചായാല്‍ വൈന്റിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിന്റെ തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത് വൈന്റിംഗ് കൂടുതല്‍ ദൃഢമാവാന്‍ സഹായിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.
*കിടക്ക വിട്ടുണര്‍ന്ന് മന്ത്രം ചൊല്ലി എണീക്കുന്നത് എന്തിന് ?*
നിദ്രാദേവിയുടെ അനുഗ്രഹം കൊതിക്കാത്ത ജീവജാലങ്ങളുള്ളതായി ഇതുവരേയും കേട്ടുകേൾവി പോലുമില്ല. ഭൗതിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര് വിശദീകരിച്ചിരിക്കുന്നത്.
ഉറക്കം നഷ്ടപ്പെട്ടവരെ സാധാരണ നിര്ഭാ്ഗ്യവന്മാര് എന്നാണ് വിളിച്ചുവരുന്നത്. ഭാഗ്യവന്മാരാകട്ടെ, നിദ്രയുടെ ആഴങ്ങളിലേക്ക് കുതിച്ച് എല്ലാം മറന്നുറങ്ങുന്നു. ഊണിൽ പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടാല്‍ മാത്രം പോരാ, ഉറങ്ങുകയും വേണമെന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.
ഉറക്കത്തെപ്പറ്റി വിധി വച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്.
ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂര്ത്തലത്തില് എണീറ്റ് ദിനകൃത്യങ്ങളില് വ്യാപൃതരാകണമെന്നും ആചാര്യന്മാര് പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്. അതിനാല്‍ ബ്രഹ്മമുഹൂര്ത്താത്തില് ഉണര്‍ന്ന് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കേ ണ്ടതാണ്. എന്നാല്‍ ഉണര്ന്നലയുടന് ചാടിയെണീറ്റ് കിടക്കയില്‍ നിന്നും ഓടിപ്പോകാനുള്ള അനുവാദവും ഇല്ല.
ഉണര്ന്നാ ല്‍ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലര്ത്തി് അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്ശിപച്ച് മന്ത്രം ചൊല്ലണം.
“കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്ശൗനം.”
അർത്ഥം:-
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്ശ്നം നടത്തണം.
ദിവസവും സത്കര്‍മ്മങ്ങൾ ചെയുവാനുള്ള നമ്മുടെ കൈളിൽ ദേവി രൂപം ദർശിക്കുക എന്നതാണ് തത്വം. സമ്പല്‍സ മൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമായ ലക്ഷ്മിദേവിയെയും, വിദ്യയുടെയും ജ്ഞാനത്തിന്റെയും പ്രതിരൂപമായ സരസ്വതിയെയും, ഉര്‍ജ്ജത്തിന്റെയും ശക്തിയുടെയും പ്രതിരൂപമായ ഗൗരിയെയും കണികണ്ട് ഉണരുക.
ഉറക്കം നീണ്ടുപോകുമ്പോള്‍ മനുഷ്യന്റെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയില്‍ നിന്നും പതുക്കെ എണീറ്റിരുന്ന് അല്പഅസമയം പതിഞ്ഞ സ്വരത്തില്‍ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂര്വ്വി കര് നമ്മെ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണ ഗതിയിലാകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു.
മാത്രമല്ല ഹൃദ്രോഗികളില്‍ ഇരുപത്തിമൂന്ന് ശതമാനം പേർക്കും അപകടം സംഭവിച്ചിട്ടുള്ളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
*രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?*
എണീറ്റുണർന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്ഥിേച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര് വിധിച്ചിട്ടുണ്ട്.
“സമുദ്രവസനേ ദേവീ
പര്വ്വുതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്ശംീ ക്ഷമസ്വമേ”
അർത്ഥം:-
സമുദ്രത്തെ വസ്ത്രമാക്കി അണിയുകയും പര്‍വ്വതങ്ങളെ സ്തനങ്ങളാക്കി വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെര പ്രിയപത്നിയായിരിയ്ക്കുന്നതുമായ അമ്മേ [ഭുമിദേവി] എന്റെവ പാദസ്പർശം ക്ഷമിച്ചാലും.
ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.
ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.
ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടൻഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്ജി്യായി മാറുന്നു.
ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്ജ്ജി ച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.
ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).
ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര് രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്തരലമുറയെ ഓര്മ്മിഭപ്പിച്ചിരുന്നത്.
*സൂര്യോദയ ശ്ലോകം*
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്തിസശ്ച ദിവാകര നമഃ
അർത്ഥം:-
ഉദയത്തിൽ ബ്രഹ്മസ്വരൂപനും മധ്യാഹ്നത്തിൽ ശിവസ്വരൂപനും സായാന്തനത്തിൽ വിഷ്ണുസ്വരൂപനുമായ സൂര്യനെ നമിക്കുന്നു.
കടപ്പാട്
Leave a Reply