*എന്തിനും നാഥനായ് എന്നും സഖിയായി…*
നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
എന്തിനും നാഥനായ് എന്നും സഖിയായി
എന്നെ തുണച്ചൊരു ചൈതന്യമേ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
പഞ്ചഭൂതങ്ങളാൽ നിർമ്മിച്ചൊരീ നരപഞ്ജരമെത്രയോ ദുഃഖമയം
ദണ്ണങ്ങളൊക്കെയും പുണ്യമായെണ്ണുവാൻ
കണ്ണാ കടാക്ഷിക്ക നാരായണ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണാ
പഞ്ചേന്ദ്രിയങ്ങളും നൽകി നീ ജീവിത പന്ഥാവിലെന്തൊക്കെ ആസ്വദിച്ചു
എന്തും മതിയെന്ന തോന്നലെന്നുള്ളത്തിൽ ചെന്താമരാക്ഷാ ഉണർത്തിടേണേ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
മോഹങ്ങൾക്കൊന്നു മതിരില്ല നിത്യവും
രാഗവുള്ളിൽ വളർന്നീടുന്നു
മോഹവിനാശന നിൻ മനോമോഹന
രൂപത്തിൽ ചിത്തം രമിച്ചിടട്ടെ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
ഓരോ ദിനംതോറും ഏറുന്നു വ്യാധികൾ ഒന്നു മറ്റൊന്നിനെ കൂട്ടിടുന്നു
ഓരോ ക്ഷണവും നിൻ കാലൊച്ചയോർത്തു ഞാൻ
നാമവും ചൊല്ലിശയിച്ചിടുന്നു.
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
കണ്ണുകൾ മങ്ങുന്നു കാഴ്ച നശിച്ചിടാം എല്ലാം പ്രകൃതി നിയമമല്ലേ
മണ്ണുതിന്നപ്പോൾ പൊളിച്ചൊരാവായിലെ വർണ്ണ പ്രപഞ്ചം തെളിഞ്ഞിടട്ടെ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ കാതുകൾക്കില്ലാ തെളിച്ചമീ കാതിലും ചേതസ്സുണർന്നു പ്രവർത്തിക്കട്ടെ
നാദങ്ങളൊക്കെയും നാരായണാ
തവ നാമമായ് കേൾക്കട്ടെ എന്റെ കാതിൽ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
എല്ലാമറിഞ്ഞു നൽകുന്നോരവിടുത്തോ –
ടെന്തെല്ലാമെന്നു മിരന്നിടുന്നു നൽകിയതെല്ലാം ഹിതമായ് കരുതുവാൻ വേണ്ടും വിവേകവുമേകിടേണേ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
ഏറെ പ്രദക്ഷിണം വച്ചൊരികാൽകൾക്കു ഏറുന്നു ശീലായ്മ നാളിൽ നാളിൽ
മാനസം കൊണ്ടു വലതു വച്ചീടണം
ആലയം താവകം നാരായണാ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ
ദേഹികൾക്കൊക്കെ പറഞ്ഞതീയാതന മോഹികൾക്കൊക്കെയും വേദനയും ദേഹോഹമെന്നൊരാ മായയിലൊക്കെയും മോഹിതയാമെന്നെ യുദ്ധരിക്കൂ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണ താവകരൂപത്തിൻ മായയിലെന്നുടെ
ജീവന ദുഃഖമലിഞ്ഞിടട്ടെ
എല്ലാം മറക്കുവാൻ
എല്ലാമർപ്പിക്കുവാൻ
കണ്ണനായ് ഉള്ളിൽ തെളിഞ്ഞു നില്ക്കൂ
ഉണ്ണിയായ് കണ്ണനായ്
എന്നുള്ളിൽ എന്നെന്നും
വന്നു വിളങ്ങണേ നാരായണാ
നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
*ഹരേ കൃഷ്ണാ*
Leave a comment