May 1st Kurma jayanthi

കൂർമ്മ ജയന്തി

*മെയ്‌ 1, 2026, വെള്ളി*

പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ഓരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്.
കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം
ഇങ്ങനെ:-

ദേവരാജാ‍വായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച്‌ ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ്‌ ഇന്ദ്രന്‌ സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ്‌ തേന്‌ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത്‌ കാല്‍ക്കീഴില്‍ ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ്‌ ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന്‌ ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.


ശാപമോചനത്തിന്‌ പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന്‌ കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന്‌ അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ്‌ ഉപദേശിച്ചത്‌ പാലാഴി കടഞ്ഞ്‌ കിട്ടുന്ന അമൃത്‌ സേവിച്ച്‌ അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്‌.

നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത്‌ കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന്‌ തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത്‌ താഴ്‌ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന്‌ പുറം കൊണ്ട്‌ മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്‌തു കൊടുത്തത്.

*കൂർമ്മാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം*

ശ്രീ കൂർമ്മാനാഥാ ക്ഷേത്രം സ്ഥാപിച്ചത്  ആന്ധ്രപ്രദേശിലെ ശ്രീ കാകുളം നഗരത്തില്‍ നിന്നും 13 Km മാറി ശ്രീ കൂർമ്മ ഗ്രാമത്തിലാണ്. ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കൂർമ്മാനാഥൻ അഥവ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം.

കേരളത്തിൽ ആമേടത്തുകാവ്.ആലപ്പുഴ ജില്ല…

പരിണാമ സിദ്ധാന്തവും കൂർമ്മാവതാരവും

കൂർമ്മം  എന്നാൽ ആമ.  മഹാവിഷ്ണു  കൂർമ്മാവതാരം എടുത്തത് ദേവാസുരന്മാർ ഒരു പർവതത്തെ പാലാഴിയിൽ  കടഞ്ഞ് അമൃത് ഉണ്ടാക്കുന്ന സമയത്ത് ആ പർവതത്തിന്റെ ഭാരം താങ്ങാനായാണ്.  ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ വെള്ളത്തിൽ അഥവാ കടലിൽ ഉണ്ടായ ജീവന് പരിണാമം സംഭവിക്കുകയും അവ കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഉഭയകക്ഷി ജീവികളായി മാറുകയും ചെയ്യുന്നു.  ആമ ഒരു ഉഭയകക്ഷി ജീവിയാണെന്ന് നമുക്കറിയാമല്ലോ.   അതിനാൽ ദശാവതാരത്തിലെ കൂർമ്മം ഒരു ഉഭയകക്ഷി ജീവിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
കൂർമതത്ത്വം

കൂർമം എന്നത്  എപ്പോഴും നാം ക്ഷേത്രങ്ങളിൽകാണുന്നതാണ്.. കൂർമത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂർമത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം.. കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ-രസ-ഗന്ധ-സ്പർശ- ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം. അതായത് ഉൾവലിയണം എന്നർഥം. അതാണ് കൂർമാവതാരം..

സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്ന അർത്ഥം..
കൂർമ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം.

Leave a comment

Design a site like this with WordPress.com
Get started