#ഇന്ന്_വ്യാഴാഴ്ച_ത്രിസന്ധ്യനേരം
#സർവ്വയ്ശ്വര്യത്തിനായ്
#ദശാവതാര_സ്തുതി🙏
” അമ്പോടു മത്സ്യമായ് വേദങ്ങൾ വീണ്ടിടും അംബുജനാഭനെ കൈതൊഴുന്നേൻ
കൂർമ്മമായ് മന്ദരം താങ്ങിനിന്നീടുന്ന താമരക്കണ്ണനെ കൈതൊഴുന്നേൻ
ഇക്ഷിതിയെ പണ്ടു വരാഹമായ് വീണ്ടൊരു ലക്ഷ്മീവരനാഥാ കൈതൊഴുന്നേൻ
ഹിരണ്യകശിപുവിനെ കീറി നശിപ്പിച്ച
നരസിംഹമൂർത്തിയെ കൈതൊഴുന്നേൻ
ഉത്തമനാകിയ വാമനമൂർത്തിയെ ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ
ഊക്കോടു ഭൂപതിമാരെക്കൊലചെയ്ത ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ
എത്രയും വീരനായ് വാഴും ദശരഥ
പുത്രനെ സന്തതം കൈതൊഴുന്നേൻ
കംസനെ കൊന്നൊരു ദേവകീനന്ദനൻ
ഗോപാലകൃഷ്ണനെ കൈതൊഴുന്നേൻ
ഏറെ ബലമുള്ള ബലഭദ്രഭഗവാനെ സർവ്വകാലത്തിലും കൈതൊഴുന്നേൻ
ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന കൽക്കിയെത്തന്നെയും കൈതൊഴുന്നേൻ
നാരായണ നാരായണ ഗോവിന്ദ ഹരേ
ദാമോദര മാധവ ഗോവിന്ദ ഹരേ
ഓർക്കാതെ ഞാൻ ചെയ്‌ത
പാപങ്ങൾ നീങ്ങുവാൻ
നാരായണാ നിന്നെ കൈതൊഴുന്നേൻ
ഹരേ കൃഷ്ണാ 🙏
🙏 🙏 🙏
Leave a comment