*_🚩ഏകാദശി_*
*ഏകാദശിയെക്കുറിച്ച് പദ്മപുരാണം പറയുന്നത് ഉദ്ധരിക്കുന്നു എന്നതിലപ്പുറം ശാസ്ത്രീയമായി അധികം ഒന്നും കണ്ടെത്താനായില്ല, എന്നാൽ അപം എന്ന അമൃതാത്മൻ്റെ ഭാവഭേദങ്ങളിൽ സൂക്ഷ്മതലത്തിലെ മാറ്റങ്ങൾ പാടേ തള്ളിക്കളയാൻ കാരണവും കാണുന്നില്ല.*
*കൈലാസത്തിൽ എത്തിയ നാരദമുനിയോട് ശ്രീപരമേശ്വരൻ, മുനിയുടെ ആവശ്യപ്രകാരം, ദ്വാപരയുഗത്തിൽ അരുൾചെയ്ത കഥയായാണ് പദ്മപുരാണം പറയുന്നതെങ്കിലും കഥ നടന്നത് കൃതയുഗത്തിലാണ്. ശ്രീകൃഷ്നൻ യമധർമ്മനോട് ഈ കഥ മുമ്പ് പറഞ്ഞിട്ടുള്ളതായി പരാമർശ്ശിക്കപ്പെടുന്നതിനാലാണ് ദ്വാപരയുഗമെന്ന് നിർണ്ണയിച്ചത്.*
*കൃതയുഗത്തിലെ മുരാസുരനാണ് പ്രധാനകഥാപാത്രം. ദ്വപരയുഗത്തിലെ പ്രാഗ്ജ്യോതിഷത്തിലെ മുരാസുരനല്ല ഇതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, മുരാരി മുരനെ വധിച്ച കൃഷ്ണനാണ്, പക്ഷേ ഇത് മഹാവിഷ്ണുവിൻ്റെ തന്നെ കഥയാണ്.*
*കശ്യപപ്രാജാപതിക്ക് ദനുവെന്ന ഭാര്യയിൽ പിറന്ന ശക്തനായ അസുരൻ, അവധ്യമായവരെയും നശിപ്പിക്കുവാൻ ബ്രഹ്മാവിൻ്റെ വരം നേടിയവൻ, ലോകത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി, സ്വർഗ്ഗം കീഴടങ്ങി, സ്വാഭാവികമായി മഹാവിഷ്ണു ദേവന്മാരുടെ രക്ഷയ്ക്കെത്തി.*
*ഇത്തവണ സംഗതികൾ അത്ര എളുപ്പമായിരുന്നില്ല, 1000 വർഷം യുദ്ധം ചെയ്തിട്ടും മുരാസുരനൊരു കുലുക്കവുമില്ല, തുടങ്ങിയ അതേ ശക്തിയോടെ യുദ്ധം ചെയ്തുകൊണ്ടെയിരുന്നു. ജഗന്നാഥനും മടുപ്പനുഭവപ്പെട്ടു, ഇത് അവസാനിപ്പിച്ചിട്ട് ഒന്നുറങ്ങാമെന്ന് വച്ചാൽ കുറേയായി, നടക്കുന്നില്ല, എന്നാൽപ്പിന്നെ ഒന്നുറങ്ങിയിട്ട് ഇതവസാാനിപ്പിക്കാം എന്നു കരുതി ഒരു ഗുഹയ്ക്കുള്ളിൽ കടന്ന് ഭക്ഷണമൊന്നും കഴിക്കാതെ ഉറക്കമാരംഭിച്ചു.*
*മുരാസുരൻ ഇത് ശ്രദ്ധിച്ചിരുന്നു, അവനും പിന്നാലേ ഗുഹയ്ക്കുള്ളിൽ കടന്നു, ഉറങ്ങിക്കിടക്കുന്ന മഹാവിഷ്ണുവിനെ കണ്ടെത്തി. അദ്ദേഹത്തെ വധിക്കുവാൻ വാളുയർത്തി. മഹാവിഷ്ണുവിൻ്റെ ദേഹത്തു നിന്നും ആ സമയത്ത് ഒരു ദേവി പ്രത്യക്ഷയായി, ഏകാദശിയെന്ന ആ ദേവി ഹൂങ്കാരം മുഴക്കി. ആ ശബ്ദത്തിൽ മുരാസുരൻ കഷ്ണങ്ങളായി തകർന്നടിഞ്ഞു. (ആദ്യമായി ഡൈനമിറ്റ് ൻ്റെ പ്രയോഗം നമ്മൾ ഇവിടെയാണ് പുരാണങ്ങളിൽ കാണുന്നത്, ഭഗവാൻ യുദ്ധതന്ത്രം മാറ്റി ഗുഹയ്ക്കകത്തെത്തിച്ച മുരാസുരനെ ഡൈനമൈറ്റ് ഉപയോഗിച്ച് വധിച്ചു എന്ന് പാശ്ചാത്യ പഠനങ്ങളിൽ കാണാം).*
*ശബ്ദം ജഗദീശ്വരനേയും ഉണർത്തി, അദ്ദേഹം ദേവി ഏകാദശി മുരാസുരനെ വധിച്ചതുകണ്ട് സന്തോഷിച്ചു, എന്തെങ്കിലും വരം ആവശ്യമുണ്ടോ എന്നു തിരക്കി.*
*”ഭഗവാനേ, അങ്ങെന്നിൽ സംതൃപ്തയായതുതന്നെ ധാരളമാണ്, എങ്കിലും അങ്ങയുടെ രക്ഷയ്ക്ക് എന്നെ ചുമതലപ്പെടുത്തിയതുപോലെ പ്രപഞ്ചരക്ഷയ്ക്ക് എന്നെ നിയോഗിച്ചാൽ സന്തോഷമായിരുന്നു, ഇതേ ദിവസം എന്നെ ആരാധിക്കുന്നവരുടെ ദുഷ്ടവാസനകൾ ഇതുപോലെയൊഴിഞ്ഞ് പാപരഹിതരാവാൻ അനുഗ്രഹിച്ചാലും.”*
*ഭഗവാൻ അനുഗ്രഹം നൽകിക്കൊണ്ട് പറഞ്ഞു:*
*”ദേവീ, ഭവതി എൻ്റെ ആത്മീയ ചൈതന്യമാണ്, എന്നിൽ നിന്നും വിഭിന്നമല്ല, എങ്കിലും അവതരിച്ച ഈ ദിനം ഏകാദശി ആകയാൽ ഏകാദശീദേവി എന്ന പേരിൽ അറിയപ്പെടട്ടേ, അതൊരു അനുഷ്ടാനമായി പാപപരിഹാരമായി ഇനിമേൽ ആചരിക്കപ്പെടും.”*
*അങ്ങനെ ശുക്ലപക്ഷ പതിനൊന്നാം തിഥി ദിവസം പിറന്ന ആ ദേവിയെ ഏകാദശി എന്നറിയപ്പെട്ടു, ഭഗവാൻ ഭക്ഷണരഹിതനായി നിദ്രയിലാണ്ടപ്പോഴും ഉണർന്നിരുന്ന് കാത്തുരക്ഷിച്ച ദേവിക്ക് ആദരവായി ഏകാദശികൾ ഉപവാസവൃതമായാചരിച്ചാൽ സൗഭഗ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.*
*ഇനി ശാസ്ത്രീയമായി നോക്കിയാൽ മനുഷ്യശരീരത്തിൻ്റെ 80% ത്തിലേറേ ജലമായതിനാൽ, ചന്ദ്രൻ്റെ പ്രവർത്തനങ്ങൾ ഭൂമിയിലെ എല്ലാ ജലവിഭവങ്ങളിലും സ്വാധീനം ചെലുത്തുന്നതുപോലെ മനുഷ്യശരീരത്തിലും സ്വാധീനം ചെലുത്തുന്നുവെന്നാണ്. സമുദ്രത്തിലെ വേലിയേറ്റവും, വേലിയിറക്കവും ഉണ്ടാക്കുന്നത് ചന്ദ്രൻ്റെ ആകർഷണബലമാണല്ലോ, സഞ്ചയമായ ജലത്തിൽ മാത്രമല്ല അപം എന്ന പഞ്ചഭൂതത്തിൻ്റെ എല്ലാം കണികകളിലും ചന്ദ്രൻ്റെ ആകർഷണബലം അനുഭവപ്പെടുന്നുവെന്നാണ് ഉപനിഷദുകളുടെ ഭാഷ്യം.*
*ഭൂമിയെ അടിസ്ഥാനമാക്കി ചന്ദ്രനും സൂര്യനും നേർ രേഖയിൽ അതായത് 0 ഡിഗ്രി അല്ലെങ്കിൽ 180 ഡിഗ്രിയിൽ വരുന്നത് പൂർണ്ണവേലിയേറ്റവും, 90 അല്ലെങ്കിൽ 270 ഡിഗ്രിയിൽ വരുമ്പോഴാണ് പൂർണ്ണവേലിയിറക്കവും അനുഭവപ്പെടുക. ആദ്യത്തേത് പൗർണ്ണമി കഴിഞ്ഞ്, അമാവാസി കഴിഞ്ഞും; രണ്ടാമത്തേത് 7 ആം ദിവസവും. 10 ആം ദിവസം എന്നു പറയുന്നത് വേലിയേറ്റവും ഇറക്കവുമില്ലാത്ത സമജലോപരിതം ആവും, അതിനു ശേഷം ചന്ദ്രൻ്റെ സ്വാധീനം വലിവായി ജലത്തിൽ ആരംഭിക്കുന്നു, അത് ശരീരത്തേയും മനസ്സിനേയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന 7 ദിവസങ്ങളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു, അതിനായി ശരീരത്തെ പൊരുത്തപ്പെടുത്താൽ അമൃതാത്മനായ ഭക്ഷണത്തെ ത്യജിച്ച് മൂലഭാവമായ അപാത്മനെ പ്രസാദിപ്പിക്കുന്നു.*
*തുടക്കത്തിലേ പറഞ്ഞതാണല്ലോ, പാശ്ചാത്യപഠനങ്ങളല്ലാതെ ശാസ്ത്രീയപഠനങ്ങൾ ഇതിൽ കാണാൻ കഴിഞ്ഞില്ല, അവർ പറയുന്നത് മനസ്സും ശരീരത്തിലെ സ്രവങ്ങളുൾപ്പടെ ജലാംശവും, ചന്ദ്രനും, ആഹരിക്കുന്ന ജലവും ഒക്കെ ചേർന്ന ഒരു കോമ്പ്ലക്സ് മാട്രിക്സ് സൂക്ഷ്മതലത്തിൽ ഉണ്ടെന്നാണ്.*
*(കടപ്പാട്)*
*🚩🕉️🔯🪔BGG🪔🔯🕉️🚩*
Leave a Reply