Human body

മനുഷ്യ ശരീരത്തിന്റെ പ്രകൃതം നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

അതിലെന്താണുള്ളത്?
വിയർപ്പ്, മൂത്രം, മലം, ദുർഗന്ധം, മാംസം, രക്തം…. 
അതു് നാശത്തിനും മരണത്തിനും വിധേയമാണ്. ഓരോ നിമിഷവും മാലിന്യങ്ങളും ദുർഗന്ധവുമാണു് അതിൽ നിന്നും പുറത്തു വരുന്നത്! ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരത്തിൽ എന്താണു് അഭിമാനിക്കുവാനുള്ളതു് ?

നാശത്തിനു വിധേയമായ ഈ ശരീരത്തിന്റെ പ്രകൃതം ഓരോരുത്തരും മനസ്സിലാക്കുകയും അതിനെ ഏറ്റവും ഫലവത്തായി ഉപയോഗിക്കുകയും വേണം.

എന്തിനാണ് ഈ മനുഷ്യ ശരീരം ഈശ്വരൻ നമുക്ക് നൽകിയത്?ദുഷ്പ്രവൃത്തികളിൽ മുഴുകി ജീവിതം പാഴാക്കാനാണോ?

അല്ലേയല്ല.
ഈ ശരീരം നൽകിയിരിക്കുന്നതു് ദിവ്യതയെ പ്രാപിക്കുന്നതിന്നു വേണ്ടി മാത്രമാണ്. അതെങ്ങിനെ ദിവ്യമായി ഉപയോഗിക്കുമെന്ന് നമ്മൾ മനസ്സിലാക്കണം.

രാവിലെ ഉണർന്നെഴുന്നേൽക്കുന്ന സമയം മുതൽ രാത്രി ഉറങ്ങാൻ പോകുന്നതു വരെ ലൗകീക കാര്യങ്ങളിൽ മുഴുകുകയാണോ വേണ്ടത്? ഈ മനുഷ്യ ശരീരം ഈശ്വര സ്മരണ നടത്തുന്നതിനായുള്ള ഒരു ദിവ്യമായ ഉപകരണം മാത്രമാണത്രെ!

എങ്ങിനെ ജീവിച്ചാലാണ് മനുഷ്യന് സന്തോഷവും സംതൃപ്തിയും ലഭിക്കുക?

ഇന്ദ്രീയങ്ങൾ ഓരോന്നും നിരന്തരമായ ഈശ്വര സ്മരണയ്ക്ക് ഉപയോഗിക്കണം.

കണ്ണുകൾ കൊണ്ട് നന്മ കാണണം. ചെവികൾ കൊണ്ട് നന്മ കേൾക്കണം. നാവുകൾ മധുരമായി ദിവ്യ വചനങ്ങൾ ഉച്ചരിക്കണം. ദിവ്യനാമങ്ങൾ മധുരമായി പാടണം. അങ്ങിനെ ഓരോ ഇന്ദ്രീയങ്ങളേയും ശരിയായി ഉപയോഗിച്ച് പവിത്രീകരിച്ചാൽ ജീവിതം സഫലമാകും.

ഞാൻ എന്നും എന്റെ എന്നും ഉള്ള മിഥ്യാധാരണയിൽ നിന്നുളവാകുന്ന അഹങ്കാരം ഉപേക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈശ്വരീയത നമ്മിൽ വളർത്തിക്കൊണ്ടു വരാൻ കഴിയൂ.

ഞാൻ ഞാനല്ലാതെയാകുന്നില്ല അതേപോലെ എന്റെ എന്റേതു മാത്രമേ ആകുന്നുള്ളൂ 
ആത്മതത്വത്തിലൂടെ നോക്കുമ്പോൾ.
നാം വസിക്കുന്നത് പ്രാപഞ്ചിക തത്വത്തിലാണെങ്കിൽ ഞാൻ എന്നും എന്റെത് എന്നും അഹങ്കാരത്തിന്റെ വിശേഷണമായി മാറുന്നു .
ഞാൻ പത്ത് തലയുള്ള രാവണൻ.ഞാൻ പറയുന്നതിനനുസരിച്ചാൽ നിനക്ക് ദുഃഖിക്കേണ്ടി വരില്ല എന്ന അഹങ്കാരത്തിന്റെ മൂർദ്ധന്യരൂപം.

മാററം സ്വയം നമ്മളിൽ നിന്ന് തന്നേയാണ് തുടങ്ങേണ്ടത്. അതിന് ദൃഷ്ടിയെ നാം പുറകിലേക്ക് വലിച്ചേ പറ്റൂ.

നമുക്കു ചുറ്റുമുള്ള നിത്യവും അനിത്യവും ആയ വസ്തുക്കളെ വേർതിരിച്ചറിഞ്ഞ്, സുഖ ദുഖ ശീതോഷ്ണങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ശമാദിഷ്ടക സമ്പത്തിൽ (ശമം, ദമം, ഉപരമ, തിതിക്ഷ, ശ്രദ്ധ=സമാധാനം)
ഊന്നി ജീവിക്കാനായാൽ മോക്ഷപ്രാപ്തി അഥവാ ഇഷ്ട സിദ്ധി, സമാധാനം എന്നിവ അനന്തര ഫലം.

Leave a comment

Design a site like this with WordPress.com
Get started