💫✨🔅⚜️🔆🙏🔆⚜️🔅✨💫
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യദായികേ സർവാർഥസാധികേ അമ്മേ.. സുരവന്ദിതേ
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാതീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
*_🎺🪗🎷ശ്രീരാഗം 🎸🪕🎻_*
ദീപാവലി
നമ്മൾ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണല്ലോ. തിന്മയുടെ മേൽ നന്മയുടെയും അന്ധകാരത്തിനുമേൽ വെളിച്ചവും പകർന്ന ദിവസമാണ് ദീപാവലി. ദീപാവലിക്ക് പിറകിൽ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും ശ്രീരാമന്റെ വനവാസ കാലം കഴിഞ്ഞ്
അയോധ്യയിലേക്കുള്ള മടങ്ങിവരവും
മഹാവിഷ്ണു നരകാസുരനെ വധി തുമായ കഥകളാണ് പ്രധാനപെട്ടത്.
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ഇതേ ദിവസമാണ് പാലാഴി മഥനം നടന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. പാലാഴിയിൽ നിന്ന് മഹാലക്ഷ്മി ഉയർന്നുവരികയും വിഷ്ണുദേവനെ ഭർത്താവായി വരിക്കുകയും ചെയ്തത് ഇതേ ദിവസമാണ് അതിനാൽ ദീപാവലി ദിവസം ലക്ഷ്മി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബംഗാളിൽ കാളി പൂജ ദിവസമായിട്ടാണ് ആഘോഷിക്കുന്നത് വൈദ്യനാഥനായ ധന്വന്തരി ദേവനും ഇതേ ദിവസമാണ് പാലാഴിയിൽ നിന്ന് ഉയർന്നത്.
രാവണ നിഗ്രഹം കഴിഞ്ഞ സീതയും ലക്ഷ്മണനും ഒത്ത് അയോധ്യയിലെത്തിയ ശ്രീരാമനെ ഗ്രാമവാസികൾ വീഥിക്ക് ഇരു വശവും അനേകം ദീപങ്ങൾ തെളിയിച്ച് വരവേറ്റു എന്നാണ് കഥ.
ഭൂമിദേവിയുടെ മകനായ നരകാസുരൻ നാരായണാസ്ത്രം കിട്ടിയതോടെ മഹാ അഹങ്കാരിയായി മാറി. അഹങ്കാരം മൂത്ത് അയാൾ ദേവേന്ദ്രന്റെ കൊട്ടാരത്തിലെത്തി വെൺകൊറ്റ കുടയും കിരീടവും മോഷ്ടിച്ചു. ഇന്ദ്രന്റെ മാതാവായ അദിതി ദേവിയുടെ വൈരക്കമ്മലുകളും മോഷ്ടിച്ച് കടന്നു കളഞ്ഞു. ലോകരക്ഷക്കായി മഹാവിഷ്ണു നരകാസുരനെ നിഗ്രഹിച്ചു
അന്ത്യസമയത്ത് നരകാസുരൻ മനസ്സു മാറി തന്റെ അന്ത്യം ലോകം നന്മയ്ക്ക് ഉപകരിക്കണം എന്ന് പ്രാർത്ഥിച്ചു.
നന്മയുടെ ഈ വിജയം ജനങ്ങൾ ദീപാവലിയായി ആഘോഷിച്ചു.
വടക്കേ ഇന്ത്യയിൽ അഞ്ചുദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഒന്നാമത്തെ ദിവസം ധനത്രയോദശി എന്നാണറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ മകൻ വിവാഹശേഷം നാലാമത്തെ ദിവസം പാമ്പുകടിയേറ്റ് കൊല്ലപ്പെടുമെന്ന് പ്രവചനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവവ ധ ധു തന്റെ ആഭരണങ്ങളും രത്നങ്ങളും എല്ലാം കൂന കൂട്ടി വെച്ച് ഭവനം പ്രഭാപൂരിതമാക്കി. വീട് നിറയെ ദീപങ്ങൾ കൊളുത്തിവച്ചു. ദംശിക്കാൻ വന്ന പാമ്പ് അകത്ത് കയറാൻ ആവാതെ കണ്ണു മഞ്ഞളിച്ച് രാജകുമാറിന്റെ ഭാര്യ പറഞ്ഞ കഥകളും കേട്ട് തിരിച്ചുപോയി എന്നാണ് വിശ്വാസം. ഇതാണ് ധന ത്രയോദശിയായി ആഘോഷിക്കുന്നത്
രണ്ടാമത്തെ ദിവസം ചോട്ടി ദീപാവലിയാണ്. മൂന്നാമത്തെ ദിവസം ലക്ഷ്മി പൂജആയിട്ടാണ് ആഘോഷിക്കുന്നത്. കുബേരാരാധനയും ഇതോടൊപ്പം നടത്തും. പുതുവസ്ത്രങ്ങൾ ധരിച്ചും
മധുര പലഹാരങ്ങൾ കൈമാറിയും ആശംസകൾ അറിയിച്ചും മൺചെരാ
തുകൾ തെളിയിച്ചും ജനങ്ങൾ ദീപാവലി ആഘോഷിക്കുന്നു.
Leave a Reply