എന്താണ് ഹൈന്ദവം എന്നറിയുക:
ലോക പൈതൃകത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാതാവായ ഭാരതീയ ഹൈന്ദവസംസ്കാരം അഥവ ലോകത്ത് മറ്റൊരുരാജ്യത്തിനും അവകാശപ്പെടാനില്ലാത്തപ്രപഞ്ചഅറിവ് ,നമ്മുടെ വേദശാസ്ത്രങ്ങൾ ,തത്വങ്ങൾ എന്നിവയെ കുറിച്ച് ഒരു ലഘു വിവരണം, എന്താണ് ‘ഹൈന്ദവീയം’ അല്ലെങ്കിൾ നമ്മൾ ഭാരതീയർ ഈ ലോകത്തിന് നല്കിയ സംഭാവനയെ കുറിച്ച് ചെറിയ ഒരു വിവരണമാണ് ഇന്നത്തെ കുറിപ്പ്:
വേദശാസ്ത്രങ്ങൾ, ഷഡാംഗങ്ങൾ, തത്വങ്ങൾ, ദർശനങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നി അറിവുകളുടെ കലവറയാണ് ഹൈന്ദവം,
വേദങ്ങൾ-BC 1500-600 ന് ഇടയ്ക്കുള്ള കാലഘട്ടമാണ് വേദകാലഘട്ടം നിലനിന്നിരുന്നത്, വേദങ്ങളെ പൊതുവെ ‘ പ്രകൃതികാവ്യം’ എന്ന് വിളിക്കുന്നു, വേദം ചൊല്ലുന്നതിനെ ‘ഓത്ത് ‘ എന്ന് പറയും, യുനെസ്കോ ഇത്ചൊല്ലുന്നതിനെ ലോക പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്,
:ചതുർവേദങ്ങൾ
1) ഋക്വേദം- ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥം, പ്രാർത്ഥന, സ്തുതിയാണ് ശ്ലോകങ്ങൾ, പത്ത് മണ്ഡലങ്ങളിലായി 10589 ശ്ലോകങ്ങൾ, ആറാം മണ്ഡലത്തിലാണ് ഗായത്രിമന്ത്രം, പത്താം മണ്ഡലത്തിലത്തിലുള്ള’പുരുഷസൂക്ത ‘ത്തിലാണ് മനുഷ്യനെ ഗുണകർമ്മാടിസ്ഥാനത്തിൽ തിരിച്ചിട്ടുളള ‘ചാതുർവർണ്യ’ത്തെ കുറിച്ച് വിവരിച്ചിട്ടുള്ളത്,
2) യജൂർവേദം- പൂജാവിധികൾ,യജ്ഞങ്ങളെ കുറിച്ച് വിവരിക്കുന്നു, 40 അദ്ധ്യായക്കളിലായി 1975 മന്ത്രങ്ങൾ, ശുക്ളയജുർവേദം, കൃഷ്ണയജൂർവേദം എന്നി രണ്ട് ശാഖകൾ ഉണ്ട്,
3) സാമവേദം- ഋക്വേദത്തിൻ്റെ ഗാനരൂപമാണ് സാമം, സംഗീതകലയുടെ മൂലഗ്രന്ഥം, ആറ് അധ്യായങ്ങളിലായി 1875 ഋക്കുകൾ
4) അഥർവ്വവേദം -വേദങ്ങളിലെ ശ്ലോകങ്ങളിലെ അർത്ഥം വിശദമാക്കുന്നു, 20 കാണ്ഡങ്ങളിലായി 5977 മന്ത്രങ്ങൾ
= നാലു വേദങ്ങളിലും കൂടി മൊത്തം 20349 മന്ത്രങ്ങൾ
:വേദബ്രാഹ്മണങ്ങൾ
1) ഐതരേയബ്രാഹ്മണം (ഋക് – ജ്ഞാനം)
2) ശതപഥബ്രാഹ്മണം (യജൂർ – കർമ്മം)
3) താണ്ഡ്യ ബ്രാഹ്മണം ( സാമം – ഉപാസന )
4) ഗോപഥബ്രാഹ്മണം (അഥർവ്വം – വിജ്ഞാനം)
:ഉപവേദങ്ങൾ
1) ആയൂർവേദം (ഋക്ക്)
2) ധനുർവേദം (യജൂർ)
3) ഗാന്ധർവ്വവേദം ( സാമം)
4) അർത്ഥവേദം (അഥർവ്വം)
:വേദാംഗങ്ങൾ (ആറ്ശാസ്ത്രങ്ങൾ)
1) ശിക്ഷ ശാസ്ത്രം
2) കല്പ ശാസ്ത്രം
3) വ്യാകരണ ശാസ്ത്രം
4) നിരുക്തം
5) ജ്യോതിഷ ശാസ്ത്രം
6) ഛന്ദസ്സ് = (ഷഡാംഗങ്ങൾ എന്നറിയപ്പെടുന്ന ഇവ പഠിച്ചതിനു ശേഷമെ വേദപഠനം ആരംഭിക്കുന്നത് )
:പഞ്ചവേദങ്ങൾ
1) ബ്രഹ്മവേദം അഥവ പ്രണവവേദം
2) സ്ഥാപത്യവേദം
3) ഗാന്ധർവ്വവേദം
4) നാട്യവേദം
5) ശബ്ദവേദം –
പഞ്ചവേദികളുടെ സംഭാവനയാണ് ഭാരതത്തിൻ്റെ പൗരാണികമായ എല്ലാ നിർമ്മിതികളും കലകളും, പതിനായിരം ഭാഗങ്ങളിലായി നാലര ലക്ഷം ഋചകൾ ഉള്ളതാണ് പ്രണവവേദം, ഇതിൽഗന്ധർവ്വവേദത്തെ സാമവേദത്തിൻ്റെ ഉപവേദമായി പരിഗണിക്കുന്നു,
:ഷഡ്ദർശനങ്ങൾ
1) ന്യായശാസ്ത്രം – (ഗൗതമൻരചിച്ചത് )
2 ) വൈശേഷികം ( കണാദൻ )
3) യോഗശാസ്ത്രം (പതഞ്ജലി)
4) സാഖ്യശാസ്ത്രം (കപിലമുനി )
5) പൂർവ്വമീമാംസശാസ്ത്രം (ജൈമിനി )
6) വേദാന്തശാസ്ത്രം (വ്യാസൻ)
:പതിനെട്ട് പുരാണങ്ങൾ
1) ബ്രഹ്മപുരാണം (10000ശ്ലോകം)
2) പദ്മപുരാണം (55000 ശ്ലോകം)
3) വിഷ്ണുപുരാണം (23000ശ്ലോകം
4) ശിവപുരാണം (24000 ശ്ലോകം)
5) ശ്രീമദ് ഭാഗവത പുരാണം
(18000 ശ്ലോകം :18 പുരാണങ്ങൾക്കും തുല്യം ഭാഗവതം)
6) നാരദ പുരാണം (25000 )
7) മാർക്കണ്ഡേയപുരാണം (9000 )
8 ) അഗ്നി പുരാണം (15400 )
9 ) ഭവിഷ്യ പുരാണം (14500 )
10) ബ്രഹ്മ വൈവർത്തക പുരാണം
(18000 ശ്ലോക സംഖ്യ )
11 ) ലിംഗപുരാണം (11000 )
12 ) വരാഹ പുരാണം (24000 )
13 ) സ്കന്ദപുരാണം (81000 )
14) വാമനപുരാണം (10000 )
15) കൂർമ്മപുരാണം (17000 )
16) മത്സ്യ പുരാണം ( 14000 )
17 ) ഗരുഡപുരാണം (19000 )
18 ) ബ്രഹ്മാണ്ഡപുരാണം (12000)
പതിനെട്ടു പുരാണങ്ങളിലായി മൊത്തം നാല് ലക്ഷം ശ്ലോകങ്ങൾ
:ഉപപുരാണങ്ങൾ
1) ആദിപുരാണം
2) സനൽകുമാരഉപപുരാണം
3) ബൃഹത് നാരദീയ പുരാണം
4) ആദിത്യ പുരാണം
5) നന്ദികേശ്വരപുരാണം
6) ഭാഗവത ഉപപുരാണം
7) വസിഷ്ഠ പുരാണം
8 ) ഭാർഗ്ഗവ പുരാണം
9) മുദ്ഗലപുരാണം
10) കൽക്കി പുരാണം
11) ദേവി പുരാണം
12 ) ദേവി ഭാഗവതം
13 ) ബൃഹത് ധർമ്മപുരാണം
14) പരാനന്ദപുരാണം
15) പാശുപതി പുരാണം
16) ഹരിവംശി പുരാണം
17 ) വായുപുരാണം
18) നരസിംഹപുരാണം
19 ) ശിവധർമ്മോപരോണം
20) കാപിലോപപുരാണം
21 ) വരുണ പുരാണം
22 ) കാലികോപപുരാണം
23) സാംബോപപുരാണം
24) സൂര്യപുരാണം
25) പരാശരപുരാണം
26) മാരീചോപപുരാണം
27) ഏകോമ്രോപപുരാണം
28) ക്രിയായോഗസാരോപപുരാണം
29 ) ധർമ്മപുരാണം
30 ) വിഷ്ണു ധർമ്മോത്തരോപപുരാണം
31) ഗണേശ പുരാണം
32 ) പുരുഷോത്തമപുരാണം
33) മല്ലപുരീ മാഹാത്മ്യം
34) കൃഷ്ണ പുരാണം
35 ) കേരള മാഹാത്മ്യം
36 ) ദുർവാസോപപുരാണം
37) വാമനപുരാണം
38) മഹേശ്വരപുരാണം
39) മാനവോപപുരാണം
40 ) വിശ്വകർമ്മപുരാണം
41) മൂലസ്തംഭപുരാണം
42) ആഖേടകോപപുരാണം
43) നന്ദോപപുരാണം
44) പ്രഭാസകോപപുരാണം
45 )ലീലാവതി പുരാണം
46) ഏകപാദോപപുരാണം
47) ശൗകേയോപപുരാണം
48) കാളിപുരാണം
49) ആണോപപുരാണം
50 ) കൗമാരോപപുരാണം
51 ) വായവീയോപപുരാണം
52 ) ഭാസ്കരോപുരാണം
നൂറ്റിയെട്ട് ഉപപുരാണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു, പലതും ഇന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല,
:നൂറ്റിയെട്ട് ഉപനിഷത്തുക്കൾ
1 ) ഈശാവാസ്യോപനിഷത്ത്
2) കേനോപനിഷത്
3 ) കടോപനിഷത്
4) പ്രശ്നോപനിഷത്ത്
5)മുണ്ഡകോപനിഷത്
6) മാണ്ഡൂക്യോപനിഷത്
7 ) തൈത്തരീയപനിഷത്
8) ഐതരേയോപനിഷത്
9 ) ഛാന്ദോഗ്യോപനിഷത്
10) ബൃഹദാരണ്യകോപനിഷത്
11 ) ബ്രഹ്മബിന്ദുപനിഷത്
12 ) കൈവല്യാപനിഷത്
13 ) ജാബാലോപനിഷത്
14) ശ്വേതാശ്വേതശാപനിഷത്
15) ഹംസോപനിഷത്
16) ആരൂണീയകോപനിഷത്
17 ) ഗർഭോപനിഷത്
18 ) നാരായണോപനിഷത്
19 ) പരമഹംസ ഉപനിഷത്
20 ) അമൃതബിന്ദു ഉപനിഷത്
21 ) അമൃതനാദോപനിഷത്
22) അഥർവ്വ ശിരോപനിഷത്
23) അഥർവ്വശിഖോപനിഷത്
24) മൈത്രേയണപനിഷത്
25) കൗഷിതകി ബ്രാഹ്മണോപനിഷത്
26) ബൃഹജ്ഞാബലോപനിഷത്
27) നരസിംഹതാപിന്യൂപനിഷത്
28) കാലാഗ്നിരുദ്രോപനിഷത്
29 ) മൈത്രേയപനിഷത്
30 ) സുബാലോപനിഷത്
31) ക്ഷുരികോപനിഷത്
32 ) മാന്ത്രികോപനിഷത്
33) സർവ്വസാരോപനിഷത്
34) നിരാലംബോപനിഷത്
35 ) ശുകരഹസ്യോപനിഷത്
36 ) വജ്ര സൂചിക ഉപനിഷത്
37) തേജോ ബിന്ദു ഉപനിഷത്
38) നാദബിന്ദു ഉപനിഷത്
39 ധ്യാന ബിന്ദു ഉപനിഷത്
40 ) ബ്രഹ്മവിദ്യോപനിഷത്
41) യോഗതത്തോപനിഷത്
42) ആത്മബോധോപനിഷത്
43) നാരദ പരിവ്രാജ ഉപനിഷത്
44) ത്രി ശിഖിബ്രാഹ്മണോപനിഷത്
45 ) സീതോപനിഷത്
46) യോഗചൂഡാമണി ഉപനിഷത്
47 ) നിർവാണോപനിഷത്
48) മണ്ഡലബ്രാഹ്മണോപനിഷത്
49) ദക്ഷിണമൂർത്തി ഉപനിഷത്
50 ) ശരഭോപനിഷത്
51) ത്രിപാ ദ്വിഭൂതി മഹാനാരായണോപനിഷത്
52 ) മഹാ നാരായണോപനിഷത്
53) അദ്വയ താരക ഉപനിഷത്
54) രാമ രഹസ്യോപനിഷത്
55) വാസുദേവോപനിഷത്
56) രാമ താപിന്യേപനിഷത്
57) മുദ്ഗലോ ഉപനിഷത്
58) ശാണ്ഡില്യോപനിഷത്
59) പൈംഗലോപനിഷത്
60 )ഭിക്ഷുകോപനിഷത്
61) മഹോപനിഷത്
62 ) ശാരീരികോപനിഷത്
63) യോഗശിഖപനിഷത്
64 ) തുരീയാതീതോപനിഷത്
65) സംന്യാസോപനിഷത്
66) പരമഹംസ പരിവ്രാജകോപനിഷത്
67) അക്ഷമാലികോപനിഷത്
68) അവ്യക്തോപനിഷത്
69 ഏകാക്ഷരോപനിഷത്
70) അന്നപൂർണ്ണോപനിഷത്
71) സൂര്യോപനിഷത്
72) അക്ഷുപനിഷത്
73) വിശ്വകർമ്മോപനിഷത്
74) കുണ്ഡികോപനിഷത്
75) സാവിത്യോപനിഷത്
76) ആത്മോപനിഷത്
77) പാശുപതബ്രഹ്മാഉപനിഷത്
78) പരബ്രഹ് മോപനിഷത്
79) അവധൂതോപനിഷത്
80 ) ത്രിപുരാതാപിന്യൂപനിഷത്
81) ദേവി ഉപനിഷത്
82) ത്രിപുരോപനിഷത്
83) കoരുദ്രോപനിഷത്
84 ) ഭാവോപനിഷത്
85) രുദ്ര ഹൃദയോപനിഷത്
86) യോഗ കുണ്ഡലോപനിഷത്
87) ഭസ്മജാബാലോ ഉപനിഷത്
88) രുദ്രാക്ഷജാബാലോ ഉപനിഷത്
89) ഗണപത്യുപനിഷത്
90 ) ദർശനോപനിഷത്
91) താരസാരോപനിഷത്
92) മഹാവാക്യോപനിഷത്
93) പഞ്ചബ്രഹ്മോഉപനിഷത്
94) പ്രാണാഗ്നിഹോത്രോപനിഷത്
95) ഗോപാലതാപിന്യോപനിഷത്
96) കൃഷ്ണോപനിഷത്
97) യാജ്ഞവൽക്യോപനിഷത്
98) വരാഹോപനിഷത്
99) ശാട്യായനീയോപനിഷത്
100) ഹയഗ്രീവോപനിഷത്
101) ദത്താത്രേയ ഉപനിഷത്
102) ഗരുഡോപനിഷത്
103) കലിസന്തരണോപനിഷത്
104) ജാബാലോപനിഷത്
105) സൗഭാഗ്യലക്ഷ്മി ഉപനിഷത്
106) സരസ്വതി രഹസ്യോപനിഷത്
107) ബഹ്യൂച ഉപനിഷത്
108) മുക്തികോപനിഷത്
———————————————-
:ഭാരതത്തിൻ്റെ മറ്റ് ശാസ്ത്ര ഗ്രന്ഥശാഖകൾ
1) ഉൽപത്തി ശാസ്ത്രം
2) സൃഷ്ടിക്രമരഹസ്യം
3) അദ്ധ്യാത്മശാസ്ത്രം
4) മന്ത്രശാസ്ത്രം
5 )തന്ത്രശാസ്ത്രം
6) മോക്ഷ ശാസ്ത്രം
7 ) ധർമശാസ്ത്രം
8) തർക്കശാസ്ത്രം
9) നരവംശശാസ്ത്രം
10) ബൃഹത് സംഹിത ( വരാഹമിഹിരൻ )
11 ) വേദ പ്രകാശിക
12 ) മഹാ വിശ്വകർമ്മീയം
13 ) മനു സൂത്രം
14) മയ മതം
15) ത്വഷ്ട തന്ത്രം
16) ഐന്തിര മതം
17 ) ഭാനുമതം
18 ) പഞ്ചബ്രന്മാദികൾ
19 ) വൃത്താന്തം
20) മനു സന്താനം
21 ) മനുചരിതം
22) മയചരിതം
23) ത്വഷ്ട ചരിതം
24) ശില്പി ചരിതം
25) വിശ്വജ്ഞ ചരിതം
26) പൗരുഷേയ ഉൽപത്തി ക്രമം
27) അധികാരകാണ്ഡം
28) ഗൗതമ കാണ്ഡം
29) ശിഖരാമം
30 ) വേദനിർണയം
31) ഗോത്രകാണ്ഡം
32) കലോൽപത്തി
33) ശതാംഗം
34) ആത്മശതകം
35 ) മനുഷ്യാലയ ചന്ദ്രിക
36 ) വിശ്വകർമ്മ ശതകം
37) വിശ്വകർമ്മ വംശപ്രകാശിക
38) വിശ്വകർമ്മ മഹാത്മ്യം
39) കാളഹസ്തി മഹാത്മ്യം
40) നാഗരകാണ്ഡം
41) ശില്പി പ്രകാരം
42) ബൃഹത്പതി സാവനം
43) സൂര്യ സിദ്ധാന്തം
44) മാനസാരം
45) പഞ്ചാംഗം
46) ജ്യോതിശാസ്ത്രം
47) ഗണിത ശാസ്ത്രം
48) തച്ചുശാസ്ത്രം
49) വാസ്തു ശാസ്ത്രം
50 ) ശില്പശാസ്ത്രം
51) യന്ത്രശാസ്ത്രം
52 ) മന:ശാസ്ത്രം
53) ശരീരശാസ്ത്രം
54) വൈദ്യശാസ്ത്രം
55) ആണവ ശാസ്ത്രം
56) ജന്തുശാസ്ത്രം
57) ശബ്ദ ശാസ്ത്രം
58) ഗോള ശാസ്ത്രം
59) ഭൂമി ശാസ്ത്രം
60 ) കാമശാസ്ത്രം
61) വൃത്തശാസ്ത്രം
62 ) അലങ്കാര ശാസ്ത്രം
63) നാട്യശാസ്ത്രം
64 ) രസതന്ത്രശാസ്ത്രം
65) ഊർജതന്ത്രശസ്ത്രം
66) അഷ്ടാംഗഹൃദയം
67) ചരകസംഹിത
68) സുശ്രുത സംഹിത
69) വ്യാമാനിക ശാസ്ത്രം
70 ) മേഘോൽപത്തി പ്രകരണം
71) ശക്തി തന്ത്രം
72) ആകാശ തന്ത്രം
73) തൈല പ്രകരണം
74) ദർപ്പണ പ്രകരണം
75) സൗദാമിനി കല
76) ചാണക്യ അർത്ഥശാസ്ത്രം
77) ലീലാവതി
(കാമശാസ്ത്രം രചിച്ച വ്യാസ്യായന മഹർഷിയാണ് കലകളെ 64 ആയി വർഗീകരിച്ചിരിക്കുന്നത് )
:പതിനാല് ലോകങ്ങൾ –
അതലം ,വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം,ഭൂലോകം, ഭുവർലോകം, സ്വർലോകം, മഹർലോകം, ജനലോകം , തപോലോകം ,സത്യലോകം
:ഇതിഹാസങ്ങൾ
1)രാമായണം – വാല്മീകി രാമായണത്തിൽ ആറ് കാണ്ഡങ്ങളിലായി 24 ആയിരം ശ്ലോകങ്ങൾ, ലോകത്തിലെ ആദ്യ കാവ്യം രാമായണമാണ്,
2)മഹാഭാരതം – വ്യാസ ഭാരതത്തിൽ 18 പർവ്വങ്ങളിലായി 96836 ശ്ലോകങ്ങൾ, ഭീക്ഷ്മ പർവ്വത്തിലാണ് ഭവത് ഗീത,
:മനുക്കൾ-
സ്വായംഭുവൻമനു, സ്വാരോചിഷൻ, ഔത്തമി,താമസൻ ,രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മ സാവർണി, ധർമസാവർണി, രുദ്രസാവർണി, ദൈവസാവർണി, ഇന്ദ്രസാവർണി
:സംഖ്യാനത്തിലെ പത്തിരട്ടി വർദ്ധിക്കുന്ന സ്ഥാന സംഖ്യകൾ –
ഏകം, ദശം,ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാ കോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്മം, മഹാപദ്മം, ഖർവം, മഹാ ഖർവം ,സമുദ്രം,ഓഘം, ജലധി….
:ഭാരതത്തിൻ്റെ കാലപരിഗണനകൾ – ദിനം, മാസം, വത്സരം, ദേവവത്സരം, ചതുർയുഗം, മന്വന്തരം, കല്പം, മഹാകല്പ്പം
: ചതുർയുഗങ്ങൾ –
1 ) സത്യയുഗം -1728000 മനുവർഷം
2) ത്രേതായുഗം -1296000 വർഷം
3) ദ്വാപരയുഗം – 864000 വർഷം
4) കലിയുഗം – 432000 വർഷം
വേദകാലഘട്ടത്തിൽ തന്നെ ഭാരതം അറിഞ്ഞ ഏഴ് ഭൂഖണ്ഡങ്ങൾ
1) ജംബു ദ്വിപ്- ഏഷ്യ
2) കൗഞ്ചു ദ്വീപം – ആഫ്രിക്ക
3) പുഷ്ക്കരദ്വിപ്-വടക്ക് അമേരിക്ക
4) പ്ലക്ഷദ്വിപം -തെക്ക് അമേരിക്ക
5) ശാക ദ്വിപ്-യൂറോപ്പ്
6) ശാൽമലദ്വീപ് – ഓസ്ട്രേലിയ
7) കുശ ദ്വിപ്_ ഓഷ്യാനിയ
:ഭാരതം അറിഞ്ഞ ഏഴ് ഭൂഖണ്ഡങ്ങളുടെ അതിരുകളായ സമുദ്രങ്ങൾ –
1 ) കശ്യപ സാഗരം – കാസ്പിയൻ കടൽ
2) ശുദ്ധോദക സാഗരം – ഉത്തര പസഫിക് കടൽ
3) ഇക്ഷു സാഗരം _ ദക്ഷിണ പസഫിക് സമുദ്രം
4) സുര സാഗരം – അത് ലാൻ്റിക്
5) സർപ്പി സാഗരം – ഇന്ത്യൻ മഹാസമുദ്രം
6) ദധി സാഗരം – ആർട്ടിക്
7 ) ക്ഷീരസാഗരം – അൻ്റാർട്ടിക്
8) ലവണ സമുദ്രം -ചാവുകടൽ
“അഹം ബ്രഹ്മാസ് മി ( ഞാൻ ബ്രഹ്മമാകുന്നു) ബൃഹദാരണ്യകോപനിഷത് വാക്യം “
” അയമാത്മ (ഈ ആത്മാവാണ് ബ്രഹ്മം) മാണ്ഡുക്യോപനിഷത് “
” തത്വമസി ( അത് നീയാകുന്നു)
ഛാന്ദോഗ്യോപനിഷത് “
സത്യമേവ ജയതേ .. ( മുണ്ടകോപനിഷത്)
പരബ്രഹ്മ സൃഷ്ടിയായ വിശ്വ പ്രകൃതിയിൽ മനുഷ്യർ, പിതൃക്കൾ, ഗന്ധർവ്വൻമാർ ,ദേവൻമാർ, സിദ്ധൻമാർ,ചാരണൻ മാർ ,കിന്നരൻമാർ, അപ്സരസ്സുകൾ, ഉപബ്രഹ്മാക്കൾ എന്ന് ഹൈന്ദവം,
” ഇതാണ് മഹത്തായ ഹൈന്ദവ സംസ്കാരം …
അതാണ് ആർഷഭാരത സംസ്കൃതി ..
അതാണ് സനാതന ധർമ്മം,
:(PGഅനീഷ് ആചാരി ചാലക്കുടി)
Leave a Reply