Beginning and End , the big difference

🎆 *ഉൾക്കാഴ്ച* 🎇

*വൃദ്ധനാകാൻ* *വിധിക്കപ്പെട്ട യയാതിക്ക്*
*ശുക്രാചാര്യർ ശാപമോക്ഷം അനുവദിച്ചത് തന്റെ പുത്രന്മാരിൽ ആരെങ്കിലും വാർദ്ധക്യം സ്വീകരിച്ച്‌, തന്റെ യൗവ്വനം അദ്ദേഹത്തിന് നൽകണം എന്ന* *വ്യവസ്ഥയിലായിരുന്നു. ഇളയ പുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി അനേക* *വർഷം ജീവിച്ചു* ! *അവസാന* *കാലത്ത് അദ്ദേഹം മകനെ വിളിച്ചിട്ടു പറഞ്ഞു “സുഖഭോഗങ്ങൾ ആസ്വദിച്ചു തീർക്കാമെന്ന്* *ഒരിക്കലും കരുതരുത്. ആനന്ദം കൂടുന്നതിനനുസരിച്ച് ആസക്തിയും* *കൂടും”*

*ആയുസ്സും* *ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാകും എല്ലാവരുടെയും* *ആഗ്രഹം. ആയുർ ദൈർഘ്യം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ ആനന്ദാനുഭൂതിയും കൂടും എന്ന ധാരണയിൽ നിന്നാണ്, ആളുകൾ ദീർഘായുസ് ആശംസിക്കുന്നതു* *തന്നെ.* *എക്കാലവും ശൈശവത്തിലോ, കൗമാരത്തിലോ, യൗവനത്തിലോ* *കഴിയണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷെ, അതു നടക്കാത്ത* *കാര്യമാണെന്നു* *മാത്രം* .

*വാർദ്ധക്യം നീണ്ടാലും അതിന് പൂർവ്വ അവസ്ഥകളുടെ സവിശേഷ* *ഊർജ്ജമോ* ,
*ഉണർവ്വോ ഉണ്ടാകണമെന്നില്ല. ഏതെങ്കിലും അവസ്ഥയോടുള്ള* *അഭിനിവേശം മൂലം അത് ആയുസ്സു മുഴുവൻ നീണ്ടു നിൽക്കണമെന്നു മോഹിക്കുന്നത്* *ദുരാഗ്രഹമാണ്. ഓരോ കാലവും, നിശ്ചിത സമയത്തിനുള്ളിൽ മറയുന്ന എന്നതിലാണ്* *ആ കാലത്തിന്റെ ഭംഗി പോലും അടിസ്ഥാനപ്പെട്ടിരിക്കുന്നത്.*
*എല്ലാറ്റിനും ഒരു സമയ പരിധി ഉണ്ടായിരിക്കണം. കാണുന്ന കാഴ്ചകൾക്കും, കേൾക്കുന്ന പാട്ടുകൾക്കും* , *ആഘോഷിക്കുന്ന ഉത്സവങ്ങൾക്കും, കടന്നു പോകുന്ന സുഖാനുഭവങ്ങൾക്കുമെല്ലാം.*

*എത്ര മനോഹരമായ പാട്ടും മടുപ്പില്ലാതെ എത്ര തവണ തുടർച്ചയായി കേൾക്കാനാകും* ? *പരിധിയിലാണ്, പരമാനന്ദം. എല്ലാം അതർഹിക്കുന്ന സമയത്തിനുള്ളിൽ* *അവസാനിക്കുന്നു എന്നതാണ് എല്ലാ തുടക്കങ്ങളുടെയും ആകർഷണീയത* .
*നിലവിലുള്ള പലതും അവസാനിക്കുന്നതിനാലാണ്, പല പുതിയ* *തുടക്കങ്ങൾക്കും കാരണമാകുന്നത്* .
*ഒന്നിനും ഒരവസാനവും* *ഇല്ലായെങ്കിൽ അതൊരു ദുരനുഭവം തന്നെ ആയിരിക്കും* .

*പകൽ തീരാതെ എങ്ങനെ* *രാത്രി വരും* *? രാത്രി അവസാനിക്കുന്നില്ലെങ്കിൽ പ്രപഞ്ചഘടന പോലും മാറിപ്പോകില്ലെ? വീണ പൂവിനും കൊഴിഞ്ഞ ഇതളുകൾക്കും പറയാനുള്ളത് ഓരോ അവസാനവും മറ്റൊരു തുടക്കമാണ് എന്നു തന്നെയാണ്* .

*ഒരിക്കലും അവസാനിക്കാതിരിക്കുന്നതിലല്ല,*
*എത്ര നന്നായി അവസാനിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം. തുടക്കത്തേക്കാൾ* *കൃത്യതയോടെയും കണിശതയോടെയും ചെയ്യേണ്ട കാര്യമാണ് അവസാനിപ്പിക്കുക എന്നത്. എത്ര പൂർണ്ണ ചന്ദ്രന്മാരെ കണ്ടു എന്നതിനേക്കാൾ എത്ര അർത്ഥപൂർണ്ണമായി ജീവിച്ചു എന്നതല്ലെ യഥാർത്ഥ ഗുണനിലവാര സൂചിക…*

കടപ്പാട്

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free