Lunar eclipse yesterday

ഇന്ന് പിതൃപക്ഷം ആരംഭം
🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇന്ന് ശകവർഷം 1947 ഭാദ്രപദ മാസത്തിലെ പൗർണ്ണമി.
കൊല്ലവർഷം 1201 ചിങ്ങമാസം  22 ന്, 2025 സെപ്തംബർ 7 ഞായറാഴ്ച . (ഇന്ന് പൂർണ്ണ ചന്ദ്ര ഗ്രഹണവുമാണ് ) ഇന്ന് മുതൽ അടുത്ത പതിനഞ്ച് ദിവസം വരെ ഭാരതത്തിൽ എല്ലായിടത്തും പിതൃപക്ഷമായി ആചരിക്കുന്നു.

ഭാദ്രപദ മാസത്തിലെ പിതൃപക്ഷ തിഥി 🌹

2025 സെപ്തംബർ  07 നു ഞായറാഴ്ച പൗർണ്ണമിയോട് കൂടി തുടങ്ങി ,2025  സെപ്തംബർ  21 ന്  ഞായറാഴ്ച സർവ്വ പിതൃപക്ഷ അമാവാസിയോട് കൂടി സമാപിക്കും.

പിതൃപക്ഷത്തിൽ വ്രതമെടുത്ത് തർപ്പണവും ശ്രാദ്ധവും നടത്തുന്നത് പിതൃക്കൾക്ക് മാത്രമല്ല, പൂർവ്വികർക്ക് ജനനമരണ ബന്ധനത്തിൽ നിന്ന് മോചനം സാധ്യമാക്കുകയും ചെയ്യുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത്. 

ഈ ദിവസങ്ങളിൽ വ്രതമെടുത്ത് പൂജകളും ദാനധർമ്മങ്ങളും  ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങുകയും കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

കേരളമൊഴികെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭാദ്രപദ മാസത്തിലെ പൂർണ്ണിമ മുതൽ കൃഷ്ണപക്ഷത്തിലെ പതിനഞ്ചു ദിവസവും (ഇക്കൊല്ലം 2025
സെപ്തംബർ 07 മുതൽ സെപ്തംബർ 21 വരെ) പിതൃപക്ഷം ആചരിക്കുകയാണ്.(ഭാദ്രപദ മാസത്തിലെ പൗർണ്ണമി നാളിൽ തുടങ്ങി അമാവാസി ദിവസം വരെ)

നമ്മുടെ നാട്ടിൽ കർക്കിടവാവിന് എത്ര പ്രാധാന്യമുണ്ടോ ,അത്രത്തോളമോ അതിലേറെയോ പ്രാധാന്യമുണ്ട് ഭാദ്രപദ മാസത്തിലെ പിതൃപക്ഷത്തിന് ഭാരത്തിലെമ്പാടും.

സനാതന ധർമ്മമനുസരിച്ച് ജന്മ ജന്മാന്തരങ്ങളിൽ‍ ഏറ്റവും മഹത്വരമാണ്  മനുഷ്യജന്മമെന്നും ,നരനെ നാരായണനാക്കുന്ന ആത്മീയ മാർഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധർമ്മശാസ്ത്രങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

വ്രതങ്ങൾ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവും മാനസികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. പതിവ് പോലെ ഈ പിതൃ പക്ഷത്തിലും വ്രതം അനുഷ്ഠിച്ച് നമ്മളുടെ പൂർവ്വികരുടെ ആത്മാക്കളുടെ മോക്ഷത്തിന് വേണ്ടി ഏവരും പൂജകളും ബലി തർപ്പണങ്ങളും ചെയ്ത് പ്രാർത്ഥിക്കുമല്ലോ.

ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെയും ,പൂർവ്വികരുടെയും അനുഗ്രഹമുണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട്  ഭക്തിസാന്ദ്രമായ  പിതൃപക്ഷ
  ആശംസകൾ നേരുന്നു.🌹

ഹരി ഓം🙏

ചന്ദ്രഗ്രഹണം = കൊല്ലവർഷം 1201, ചിങ്ങം 22ന്, 2025 സെപ്റ്റംബർ ഏഴിന് ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റ് മുതൽ ഒരു മണി 22 മിനിറ്റ് വരെ കുംഭ കൂറിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ രാഹുഗ്രസ്തo ചന്ദ്രഗ്രഹണം. ഏതാണ്ട് പൂർണമാണ് ഈ ഗ്രഹണം , അടുത്ത ഗ്രഹണം നടക്കുന്ന 3. 3. 2026 വരെ ഈ ഗ്രഹണം ഫലങ്ങൾ നിലനിൽക്കും. ജനിച്ച കൂറിലും, അതിന്റെ 2 4 5 7 8 9 12 ഈ കൂറുകളിലും, ജന്മാനു നക്ഷത്രങ്ങളിലും ഗ്രഹണം വരുമ്പോൾ ശരീര അരിഷ്ടദികൾ ആണ് ഫലം, പുണർതം വിശാഖം പൂരുരുട്ടാതി നക്ഷത്രക്കാർ വളരെ ജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ട് പോകേണ്ട സമയമാണ്, ഓരോ രാശിക്കാർക്കും എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നോക്കാം  (1) മേടം രാശിക്കാർക്ക് 11 ൽ ഗ്രഹണം വരുന്നത് നല്ല ഫലങ്ങളാണ്, ഏഴര ശനി കൊണ്ടും, മൂന്നിലെ വ്യാഴദോഷം കൊണ്ടും പ്രയാസപ്പെടുന്നവർക്ക് ചെറിയൊരു ആശ്വാസമാണ്, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ, നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് തടസ്സങ്ങൾ മാറി വിജയത്തിൽ എത്തിക്കുവാൻ സാധിക്കുന്ന സമയമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കും ഒരു പരിഹാരം ഉണ്ടാകും. (2) ഇടവം രാശിക്കാർക്ക് പത്തിൽ ഗ്രഹണം വരുന്നത് നല്ലതാണ്, കർമ്മാനുകൂല്യവും ഒക്കെ ഉണ്ടാകും മനസ്സിന് ഒരു ആശ്വാസമൊക്കെ ലഭിക്കും.(3) മിഥുനo രാശിക്കാർക്ക്  ഒൻപതിൽ ഗ്രഹണം വരുന്നത് അത്ര നല്ലതല്ല മാനഹാനി, പിതാവുമായുള്ള ബന്ധം മോശമാകാതെ ശ്രദ്ധിക്കണം, പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം, ധാർമികമായ കാര്യങ്ങളിൽ വ്യതിചലനം വരാതെ ശ്രദ്ധിക്കണം, ദൂരെ യാത്രകളും ജല യാത്രകളും ഒക്കെ ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്, ഗുരുജനങ്ങളുമായുള്ള ബന്ധം നല്ലതുപോലെ നിലനിർത്തേണ്ടതുണ്ട്.( 4) കർക്കിടകം രാശിക്കാർക്ക് ജന്മക്കൂറിന്റെ എട്ടിൽ ഗ്രഹണം നടക്കുന്നതിനാൽ മൃത്യു ഭയാധി അരിഷ്ടതകൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, ആരോഗ്യകരമായ എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ തന്നെ ട്രീറ്റ്മെന്റ് തേടേണ്ടതുണ്ട്, പ്രായമുള്ളവരുടെ ആരോഗ്യകാര്യത്തിലും ഒക്കെ വളരെയധികം ശ്രദ്ധിക്കണം, സ്ത്രീകളുമായി വാക്കു തർക്കങ്ങളിൽ ഒക്കെ ഏർപ്പെട്ട് വിഷമത വരാതെ ശ്രദ്ധിക്കേണ്ട സമയമാണ്, ദാമ്പത്യ വിഷയങ്ങളിലൊക്കെ ഒരു ശ്രദ്ധ വേണ്ടതാണ്. നീണ്ടുനിൽക്കുന്ന ചുമയൊക്കെ ഉള്ളവർക്ക് കഫ പരിശോധന നടത്തുന്നതും നന്നായിരിക്കും.(5) ചിങ്ങകൂർകാർക്ക് ഏഴാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹത്തിന് തടസ്സം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രണയബന്ധങ്ങളിലൊക്കെ പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കേണ്ട സമയമാണ്, ദാമ്പത്യ പ്രശ്നങ്ങൾ, യാത്ര തടസ്സങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.(6) കന്നികൂർകാർക്ക് കൂറിന്റെ ആറാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ കുറെ നാളുകളായി രോഗശാന്തിക്കായി ചികിത്സകൾ നടത്തുന്നവർക്ക് അനുകൂലമാണ്, ശത്രുക്കളുടെ ഉപദ്രവത്തിന് ഒരു ശമനം ഉണ്ടാകും, മനസുഖം ഉണ്ടാകും, (7) തുലാം  കൂർക്കർക്ക് കൂറിന്റെ അഞ്ചാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ സന്താനങ്ങളും ആയിട്ട് അഭിപ്രായവ്യത്യാസങ്ങളും അവരുടെ ആരോഗ്യ കാര്യത്തിൽ ഒക്കെ ഒരു ശ്രദ്ധ ആവശ്യമാണ്, മനസ്സിന് ഓരോ പ്രയാസങ്ങൾ അലട്ടാം, ആചാരാനുഷ്ഠാനങ്ങളിലൂടെ അതിനെ തരണം ചെയ്യുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.(8) വൃശ്ചികക്കൂർകാർക്ക് കൂറിന്റെ നാലാം ഭാവത്തിൽ ഗ്രഹണം നടക്കുന്നതിനാൽ അമ്മയുടെ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്, വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ കരുതലോടെ കൂടി ചെയ്യേണ്ടതാണ്, കഷ്ടനഷ്ടങ്ങളും വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.(9) ധനു രാശിക്കാർക്ക് മൂന്നിൽ ഗ്രഹണം നടക്കുന്നതിനാൽ നല്ല വാർത്തകളൊക്കെ കേൾക്കേണ്ടി വരിക, എല്ലാ ഭാഗത്തുനിന്നും സഹായങ്ങൾ ഒക്കെ ലഭിക്കുക, നല്ല മാർഗർ നിർദ്ദേശങ്ങളും ഒക്കെ ലഭിക്കുക തുടങ്ങിയ നല്ല ഫലങ്ങളാണ്. (10) മകര കൂർകാർക്ക് രണ്ടിൽ ഗ്രഹണം നടക്കുന്നതിനാൽ അത് വാക്ക് സ്ഥാനമാണ് ധന സ്ഥാനമാണ് അപ്പോൾ അവിടെയൊക്കെ പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്, വിദ്യാ തടസ്സപ്പെടാതെ ശ്രദ്ധിക്കണം, ആഭരണങ്ങൾ  നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, ആഹാരപദാർത്ഥങ്ങളിൽ മായം കലരാതെ ശ്രദ്ധിക്കണം. വലത്തെ കണ്ണ് കഴുത്തിന്റെ പിൻഭാഗം എന്നിവിടങ്ങളിൽ രോഗാവസ്ഥകൾ ഉള്ളവർ വളരെയധികം ശ്രദ്ധിക്കുക,(11)കുംഭകുറുകാർക്ക് ജന്മ രാശി തന്നെയാണ് ഗ്രഹണം വരുന്നു എന്നതിനാൽ വളരെ ശ്രദ്ധയും ജാഗ്രതയും പുലർത്തണം, ആരോഗ്യകരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്, ധനപരമായ വിഷമതകൾ വരാതെ ശ്രദ്ധിക്കണം.(12) മീനക്കൂർകാർക്ക് പന്ത്രണ്ടാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത് എന്നതിനാൽ വീഴ്ചകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കുക, വാക്കു തർക്കങ്ങൾ ഉണ്ടായി അത് പിന്നെ കേസ് ആയി ബന്ധനാവസ്ഥയിലേക്ക് പോകുവാൻ സാധ്യത ഉള്ള സമയമാണ്, അനാവശ്യ ചെലവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്, ഈ സമയത്ത് ജോലികൾ മാറുവാൻ ശ്രമിക്കുന്നവർ  ജാതകത്തിലെ എല്ലാ അവസ്ഥകളും പരിഗണിച്ചു വേണം മാറുവാൻ, കാൽപാദത്തിനുള്ള അസുഖം ഇടത്തെ കണ്ണിനുള്ള അസുഖം എന്നിവയ്ക്ക് ശ്രദ്ധ ആവശ്യമാണ്. ഇത് ഗ്രഹണ സംബന്ധം ആയിട്ടുള്ള ഫലങ്ങൾ മാത്രമാണ്, ഓരോ രാശിക്കാർക്കും ഇപ്പോൾ നടക്കുന്ന ദശയും അപഹാരവും ശനി, വ്യാഴം രാഹുകേതുക്കൾ എന്നിവരുടെ ചാരവശാലുള്ള ഫലങ്ങളും കൂടിച്ചേർന്നിട്ടാണ് അന്ത്യമായിട്ടുള്ള ഫലം നിർമ്മിക്കപ്പെടുന്നത്, എങ്കിലും ഗ്രഹണഫലം അത് ഗുണമായാലും ദോഷമായാലും കാണിക്കുന്നതാണ്, ദോഷങ്ങൾ പറഞ്ഞിട്ടുള്ള രാശിക്കാർക്ക് ശിവഭജനമാണ് ദോഷപരിഹാരം, ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി ചെയ്യുന്നത് നല്ലതാണ്, സൽജനങ്ങൾ ആയിട്ടുള്ള പാവപ്പെട്ടവർക്ക് അന്നത്തിനും വസ്ത്രത്തിനും ആരോഗ്യത്തിനും, മറ്റ് അടിസ്ഥാന കാര്യങ്ങളൊക്കെ വേണ്ടി  പ്രവർത്തിക്കുക മൂലം ദോഷഫലങ്ങളിൽ നിന്ന് രക്ഷ നേടുവാൻ സാധിക്കുന്നതാണ്

പൂരുരുട്ടതി നക്ഷത്രത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്… ആയതിനാൽ കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, മകം, പൂരം ഉത്രം, അത്തം, ചിത്തിര ചോതി വിശാഖം.. ഇത്രയും നക്ഷത്രത്തിന് ദോഷം ഉണ്ട് ,

1) ഗ്രഹണത്തിന് ശേഷം അതിന് മുൻപ് തയ്യാറാക്കിയ ഭക്ഷണം കഴിക്കാതിരിക്കുക
2) ക്ഷേത്രദർശനം (പക്ഷെ പിറ്റെദിവസം മാത്രമല്ലേ സാധിക്കൂ)
3) ഗായത്രി ജപം കുറഞ്ഞത് 108 പ്രാവശ്യം, പതിവായുള്ള പ്രാർത്ഥനകൾ
4) ഉത്തമപാത്രത്തിൽ ദാനം
5) ഗ്രഹണത്തിന് ശേഷം കുളിക്കുക🙏🙏🙏

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free