Lalitha sahasranamam 39 and 40

🙏  *ശ്രീലളിതാസഹസ്രനാമസ്തോത്രം* 🙏🏼

*പഠന ഭാഗം  21*

*ശ്ലോകം 1️⃣7️⃣*

*കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ*    *39*

*മാണിക്യമകുടാകാരജാനു ദ്വയവിരാജിതാ*    *40*

🔵🟤🔵🟤🔵🟤🔵🟤🔵

*വാഗ്ദേവതമാർ അമ്മയുടെ കേശാദിപാദ വർണ്ണന തുടരുകയാണ്. അമ്മയുടെ തുടകളെ പറ്റിയും കാൽമുട്ടുകളെ പറ്റിയുമാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.*

🕉️🔵🕉️🔵🕉️🔵🕉️🔵🕉️

*ഇനി നമുക്ക് ഈ നാമങ്ങളുടെ ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*39, കാമേശജ്ഞാത സൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ*

*അമ്മ മഹാകാമേശ മഹിഷിയാണ്. കാമേശൻ ബന്ധിച്ച മംഗല്യസൂത്രമാണ് അമ്മയുടെ കഴുത്തിൽ ശോഭിക്കുന്നത്. അതായത് അമ്മയുടെ നാഥനാണ് കാമേശൻ. ആ കാമേശന് മാത്രമേ അമ്മയുടെ തുടകളുടെ മാർദ്ദവവും ഭംഗിയും അറിയാൻ കഴിയുകയുള്ളൂ എന്ന് വാഗ്ദേവതമാർ പറയുന്നു.*

*ഇനി നമുക്ക് ഈ തിരുനാമത്തിന്റെ അർത്ഥം മറ്റൊരു തരത്തിൽ ചിന്തിക്കാം. കാമേശൻ എന്നാൽ കാമങ്ങളെ കീഴടക്കിയവൻ. അതായത് നിഷ്കാമ ഭക്തൻ. കാമാതീതനു മാത്രമേ അമ്മയുടെ ആഭ്യന്തര തത്വങ്ങളും ഉപാസനയുടെ രഹസ്യങ്ങളും മനസ്സിലാക്കി കിട്ടുകയുള്ളൂ എന്ന് നമുക്ക് വ്യാഖ്യാനിക്കാം* *അദ്വൈതാനുഭൂതിയുടെ കാല്പനിക സങ്കല്പമാണ് അത്*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*40, മാണിക്യമകുടാകാര ജാനുദ്വയവിരാജിതാ*

*അമ്മയുടെ കാൽമുട്ടുകളാണ് ഇവിടെ വർണിക്കപ്പെടുന്നത്. മാണിക്യക്കല്ല് പതിച്ച കിരീടം പോലെ തോന്നിക്കുന്ന ഉരുണ്ട ചുവന്ന ദൃഢമായ കാൽമുട്ടുകളോടുകൂടി പ്രശോഭിക്കുന്നവളാണ് ലളിതാംബിക ദേവി. അമ്മയുടെ കാൽമുട്ടുകളുടെ സൗന്ദര്യം മാണിക്യ കിരീടവുമായി ഇവിടെ ഉപമിച്ചിരിക്കുന്നു. അമ്മ മൂന്ന് ലോകങ്ങളിലും സഞ്ചരിക്കുന്നവളും ശത്രുക്കളുമായി ഏറ്റുമുട്ടുന്നവളും ഭംഗിയായി നൃത്തം  ചെയ്യുന്നവളും പത്മാസനത്തിൽ ഇരിക്കുന്നവളും സിംഹവാഹനത്തിൽ സഞ്ചരിക്കുന്നവളുമാണ്. അതുകൊണ്ടുതന്നെ അമ്മയുടെ കാൽമുട്ടുകൾ അത്യന്തം ദൃഢവും കാഴ്ചയ്ക്ക് സൗന്ദര്യമുള്ളതും ആണ്.*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*ഇത്രയുമാണ് പതിനേഴാമത്തെ ശ്ലോകത്തിലെ രണ്ട് തിരുനാമങ്ങളുടെ ലളിതമായ സാരാംശം. എല്ലാവരും ഈ ശ്ലോകം പഠിച്ചു ജപിച്ച് അമ്മയുടെ തൃക്കാൽക്കൽ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.*

*എല്ലാവർക്കും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു*🙏🏼

*സമർപ്പണം, ദാമോദരസനത്,ആലുവ*

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free