Lalitha sahasranamam 33 and 34 slokas

🙏  *ശ്രീ ലളിതാസഹസ്രനാമസ്തോത്രം*  🙏🏼

*പഠന ഭാഗം   18*

*ശ്ലോകം 1️⃣4️⃣*

*കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ*    *33*

*നാഭ്യാലവാലരോമാളീലതാ ഫലകുചദ്വയീ*    *34*

🔵🟤🔵🟤🔵🟤🔵🟤🔵

*അമ്മയുടെ കേശാദി പാദ വർണ്ണന തുടരുന്നു. അമ്മയുടെ മാറിടത്തെ പറ്റിയാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.*

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

*ഇനി നമുക്ക് ഈ രണ്ടു തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം.*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*33, കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ*

*കാമേശ്വരന്റെ പ്രേമമാകുന്ന രത്നത്തിന് പകരമായി സ്തനരൂപമായ രത്നങ്ങൾ സമർപ്പിച്ചവൾ*

*പ്രേമരത്നമണി = പ്രേമമാകുന്ന വിശിഷ്ട രത്നം*

*പ്രതിപണസ്തനീ  = പകരമർപ്പിച്ച സ്തനങ്ങളോട് കൂടിയവൾ*

*കാമേശ്വരന്റെ ആത്മാർത്ഥമായ പ്രേമത്തിന് പകരം വാത്സല്യം നിർലോഭം നൽകുന്ന സ്തനങ്ങളോടുകൂടിയവളാണ് ലളിതാംബികാ ദേവി എന്ന്‌ ഈ നാമം സൂചിപ്പിക്കുന്നു. അളവറ്റതും ഉദാത്തവുമായ സ്നേഹമാണ് ഭർത്താവായ കാമേശ്വരൻ തന്റെ പത്നിക്ക് നൽകുന്നത്. ഇതിന് പകരമായി നസീമമായ സ്നേഹ വത്സല്യം ആണ്  ഭർത്താവിന് നൽകുന്നതെന്ന് തന്റെ മനോഹരമായ സ്തനങ്ങളാൽ ദേവി വ്യക്തമാക്കുന്നു.*

*സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാര്യ എന്ന പദവിയെ ക്കാളും അമ്മ എന്ന പദവിയാണ് അവളെ ശ്രേഷ്ഠ യാക്കുന്നത്. മാതൃത്വം സ്ത്രീയെ സംബന്ധിച്ചിടത്തോളം ജന്മസാഫല്യം ആണ്. അമ്മയുടെ സ്തനങ്ങളെയാണ് കുട്ടി ആദ്യമായി സ്പർശിക്കുന്നത്. അമ്മയുടെ മുലപ്പാൽ നുകരുമ്പോൾ കുട്ടി ആനന്ദനിർവൃതി അടയുന്നു. അമ്മയുടെ അവസ്ഥയും അതുതന്നെ. സ്ത്രീകളെ പൊതുവായി അമ്മ എന്ന്  പുരുഷന്മാർ അഭിസംബോധന ചെയ്യുന്നത് വാത്സല്യത്തിന്റെ പ്രതീകമായ സ്തനങ്ങളോട് കൂടിയവൾ എന്ന അർത്ഥത്തിലാണ്.*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*34, നാഭ്യാലവാലരോമാളീ ലതാഫലകുചദ്വയീ*

*പൊക്കിൾ ചുഴിയിൽ നിന്ന് മേൽപ്പോട്ടേക്ക് പടർന്നുവരുന്ന രോമ സമൂഹമാകുന്ന വള്ളിയിലെ ഫലങ്ങൾ ആകുന്ന രണ്ട് സ്തനങ്ങളോടുകൂടിയവൾ ആണ് ലളിതാംബിക ദേവി തിരുനാമം വർണ്ണിക്കുന്നു.*

*പൊക്കൽകൊടി ബന്ധം അമ്മയും ശിശുവും തമ്മിലുള്ളതാണ്. എന്നാൽ നാഭി എന്ന വാക്കിന്റെ അർത്ഥം ഇവിടെ മറ്റൊന്നാണ്. ഈ പ്രപഞ്ചം മഹാ വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് ഉണ്ടായത്. മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് താമരയും അതിൽനിന്നും ബ്രഹ്മാവും പിന്നീട് പ്രപഞ്ചവും ഉണ്ടായി. ദേവിയുടെ നാഭിയിൽ നിന്നും മേൽപ്പോട്ടയ്ക്ക് പോകുന്ന രോമ സമൂഹത്തെ താമര തണ്ടു പോലുള്ള വള്ളികളായിട്ടാണ് ഇവിടെ ഉപമിച്ചിരിക്കുന്നത്. വള്ളിയുടെ അറ്റത്തുള്ള ഫലങ്ങളാണ് രണ്ട് സ്തനങ്ങൾ. ജീവജാലങ്ങൾ വളർന്നു വലുതാകണമെങ്കിൽ പോഷകമൂല്യമുള്ള ഭക്ഷണം അത്യാവശ്യമാണ്. പ്രപഞ്ച മാതാവായ ദേവി രണ്ട്  സ്തനങ്ങളിലൂടെ അത് യഥേഷ്ടം നൽകുന്നു. ദേവിയുടെ അന്നപൂർണേശ്വരിഭാവം പ്രസിദ്ധമാണല്ലോ.*

*സൗന്ദര്യ ലഹരി സ്തോത്രത്തിൽ ആചാര്യസ്വാമികൾ പരമശിവന്റെ ക്രോധാഗ്നി ജ്വാലയിൽ കത്തിയെരിഞ്ഞ ശരീരത്തോടെ കാമദേവൻ ദേവിയുടെ നാഭിയാകുന്ന പൊയ്കയിൽ മുങ്ങിപ്പോയി എന്നും അപ്പോൾ അതിൽ നിന്നും പുറപ്പെട്ട ധൂമ ലതികയാണ് ദേവിയുടെ രോമാവലി എന്നും വർണ്ണിക്കുന്നു*

*എല്ലാവർക്കും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.*🙏🏼

*സമർപ്പണം, ദാമോദരസനത്, ആലുവ*🙏🏼

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free