35 and 36 Slokam, Lalitha sahasranamam

🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏

*പഠന ഭാഗം  19*

*ശ്ലോകം  1️⃣5️⃣*

*ലക്ഷ്യരോമലതാധാരതാ സമുന്നേയ മദ്ധ്യമാ*    *35*

*സ്തനഭാരദളൻമദ്ധ്യ പട്ടബന്ധവലിത്രയാ*     *36*

🔵🟤🔵🟤🔵🟤🔵🟤🔵

*അമ്മയുടെ കേശാദി പാദ വർണ്ണന തുടരുകയാണ്, ഈ ശ്ലോകത്തിൽ അരക്കെട്ടിന്റെയും ഉദരത്തിന്റെയും ശോഭയാണ് വർണ്ണിക്കുന്നത്*

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

*നമുക്ക് ഈ രണ്ട് തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*35, ലക്ഷ്യരോമലതാധാരതാ സമുന്നേയമദ്ധ്യമാ*

*അമ്മയുടെ അരക്കെട്ടിന്റെ സൗന്ദര്യമാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്. ഉദരത്തിൽ രോമരാജികൾ  കാണപ്പെടുന്നു . അവയുടെ ആധാരം അരക്കെട്ട് ആണെന്ന് ഊഹിക്കാൻ മാത്രമേ കഴിയുകയുള്ളൂ. അത്രമാത്രം കൃശമാണ് അമ്മയുടെ അരക്കെട്ട്. ഭാരതീയ സൗന്ദര്യ സങ്കല്പത്തിൽ ഇടുങ്ങിയ അരക്കെട്ട് സുന്ദരിമാരുടെ ലക്ഷണമാണ്. ഇവിടെ വർണിക്കപ്പെടുന്ന അരക്കെട്ട് ഉണ്ടെന്നറിയാത്ത വിധം കൃശമാണ് എന്ന് സൂചന.*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*36, സ്തനഭാരദളൻമദ്ധ്യ പട്ടബന്ധവലിത്രയാ*

*അരക്കെട്ടിന്റെ കൃശത്വം മുൻ നാമത്തിൽ സൂചിപ്പിച്ചുവല്ലോ. കൃശോദരികൾക്ക് വയറിൽ മൂന്ന് ഞൊറിവുകൾ ഉണ്ടായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ദേവിയുടെ ഉദരഭാഗത്തെ തങ്ക ഞൊറിവുകൾ മാറുകളുടെ ഭാരം താങ്ങാൻ ആകാതെ ഒടിഞ്ഞു പോകാവുന്ന മദ്ധ്യഭാഗത്തിനു താങ്ങായി കെട്ടിയ മൂന്ന് സ്വർണചരടു കളാണോ എന്ന് വാഗ്ദേവതമാർ സംശയിക്കുന്നു.*

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

*എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു*🙏🏼

*സമർപ്പണം, ദാമോദരസനത്, ആലുവ.*🙏🏼

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free