Chandra 108 archana

ചന്ദ്രഭഗവാന് പ്രാധാന്യമുള്ള തിങ്കള്‍

    🌹🙏🌹🙏🌹

വന്ദനം മമ പ്രിയസഖേ,
സുഖമസ്തു തേ സദാ,
ശുഭദിനമാശംസയതി.

തിങ്കളിന്റെ അധിപർ ശിവൻ, ദുര്‍ഗ്ഗാ, ചന്ദ്രൻ. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേള്‍ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങള്‍ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങള്‍ (മന്ദാരം, നന്ത്യാര്‍വട്ടം, മുല്ല) ചൂടുന്നതും ഉത്തമം. കൂടാതെ സില്‍വര്‍, ചാര നിറം, ഇളം നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും അനുയോജ്യമാണ്.

*തിങ്കളാഴ്ച വ്രതം*

സ്ത്രീകളാണ് തിങ്കളാഴ്ച വ്രതം എടുക്കുക. ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുന്നതിനും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം. രാവിലെ തന്നെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപം നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തണം.

മംഗല്യസിദ്ധി, വൈധവ്യദോഷപരിഹാരം, ദീര്‍ഘമംഗല്യം, ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം കുടുംബശ്രേയസ്സും ഐശ്വര്യവും തിങ്കളാഴ്ചവ്രതത്തിന്റെ ഫലങ്ങളാണ്.

പ്രഭാതത്തില്‍ കുളിച്ച്, ശിവക്ഷേത്രദര്‍ശനം, ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് മാലയും അര്‍ച്ചനയും, പുറകില്‍വിളക്ക് മുതലായ വഴിപാടുകള്‍, ശിവപുരാണപാരായണം, പഞ്ചാക്ഷരീനാമജപം എന്നിവ നടത്തുക. ഒരിക്കലൂണ് മാത്രം. ഞായറാഴ്ച മുതല്‍ വ്രതശുദ്ധി പാലിക്കണം.

ചന്ദ്രൻ🙏🏻

പൂർണ്ണ കലകളോടുകൂടിയ ചന്ദ്രൻ അത് പിതൃക്കൾക്കും സന്തോഷം പ്രദാനം ചെയ്തു കൊണ്ട് കൃഷ്ണപക്ഷത്ത് ഇരുട്ടും ശുക്ലപക്ഷത്തിൽ നിലാവും പരത്തുന്നു. അശ്വതി തുടങ്ങി ഇരുപത്തിയേഴു നക്ഷത്രങ്ങൾ ചന്ദ്രന്റെ പത്നിമാരാണ്. എന്നാൽ അഭിജിത്ത് എന്ന നക്ഷത്രത്തെ ചേർത്ത് ഭാര്യമാർ 28 പേർ ഉണ്ടെന്നും പറയപ്പെടുന്നു.

ചന്ദ്രൻ ഓരോ നക്ഷത്രത്തെയും അതിവേഗം അനുഭവിച്ചുകൊണ്ടു പോകുകയാണ്. ചന്ദ്രന് സർവ്വമയൻ എന്ന ഒരു പേരു കൂടിയുണ്ട്. മനോമയാനയും, അന്നമയനായും, അമൃതമയനായും, പതിനാറു കലകളോടുകൂടിയവനായി തന്റെ അമൃതമയമായ കിരണങ്ങളാൽ ദേവന്മാർക്കും പിതൃക്കൾക്കും മനുഷ്യർക്കും സുഖത്തെ പ്രദാനം ചെയ്യുന്നതു കൊണ്ടാണ് ഈ പേരുണ്ടായത്.

പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ. ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്.

ചന്ദ്രഗ്രഹത്തിന്റെ അധിദേവത ദുർഗ്ഗാദേവിയും ശക്തി സങ്കല്പശക്തിയുമാണ്. ഈ ശക്തിയാണ് ബോധത്തിന്റെ പരിണാമത്തിനു സഹായിക്കുന്നത്. ജാതകത്തിൽ ചന്ദ്രഗ്രഹം ഒരു വ്യക്തിക്ക് ദോഷകരമായി നിൽക്കുമ്പോൾ ചന്ദ്രന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന ഉദരം, നാഡികൾ, നെഞ്ച്, തുടങ്ങിയ ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ദുരിതമനുഭവിക്കേണ്ടി വരുന്നു.

ഇത്തരം രോഗങ്ങളുടെ ശമനത്തിനു വേണ്ടി ചികത്സകളോടൊപ്പം ചന്ദ്രദേവനെ പ്രീതിപ്പെടുത്തുന്ന മന്ത്രം ചൊല്ലുന്നത് അത്യുത്തമമാണ്.

👉 ചന്ദ്ര ബീജ മന്ത്ര – ഓം ചന്ദ്രമസേ നമഃ

👉 തിങ്കള്‍ അധിപനായ നാഗം – വാസുകി

*ചന്ദ്രൻ🙏🏻

🙏ചന്ദ്രന്റെ അതിദേവതകൾ – ശിവൻ, ദുര്‍ഗ്ഗാ

🙏🏻പ്രാർത്ഥന ദിക്ക് – തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.
🙏🏻നിറം – വെളുപ്പ്‌ നിറം പ്രധാനം

🙏🏻 പുഷ്പങ്ങൾ – നന്ത്യാർവട്ടം, മുല്ല, മന്ദാരം, വെള്ളത്താമര.

🙏🏻ധാന്യം –  പച്ചരി

🙏🏻 ഔഷധം – വയമ്പ്‌

🙏🏻 ചമത – പ്ലാശ്

🙏🏻 പത്മം – വെള്ള ചതുരം

🙏🏻 നിവേദ്യം – വെള്ള നിവേദ്യം + പാല് + നെയ്യ്

ചന്ദ്ര സ്തോത്രം🙏🏻

ദധി ശംഖ തുഷാരാഭം
ക്ഷീരോ ദാർണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോർ മുകുട ഭൂഷണം

*ചന്ദ്ര ഗായത്രി🙏🏻

ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീ മഹി
തന്നോ സോമ പ്രചോതയാദ്

॥ ചന്ദ്രാഷ്ടോത്തരശതനാമാവലീ ॥

ഓം ശ്രീമതേ നമഃ
ഓം ശശധരായ നമഃ
ഓം ചന്ദ്രായ നമഃ
ഓം താരാധീശായ നമഃ
ഓം നിശാകരായ നമഃ
ഓം സുഖനിധയേ നമഃ
ഓം സദാരാധ്യായ നമഃ
ഓം സത്പതയേ നമഃ
ഓം സാധുപൂജിതായ നമഃ
ഓം ജിതേന്ദ്രിയായ നമഃ ॥10॥

ഓം ജയോദ്യോഗായ നമഃ
ഓം ജ്യോതിശ്ചക്രപ്രവര്‍തകായ നമഃ
ഓം വികര്‍തനാനുജായ നമഃ
ഓം വീരായ നമഃ
ഓം വിശ്വേശായ നമഃ
ഓം വിദുഷാം പതയേ നമഃ
ഓം ദോഷാകരായ നമഃ
ഓം ദുഷ്ടദൂരായ നമഃ
ഓം പുഷ്ടിമതേ നമഃ
ഓം ശിഷ്ടപാലകായ നമഃ ॥20॥

ഓം അഷ്ടമൂര്‍തിപ്രിയായ നമഃ
ഓം അനന്തായ നമഃ
ഓം കഷ്ടദാരുകുഠാരകായ നമഃ
ഓം സ്വപ്രകാശായ നമഃ
ഓം പ്രകാശാത്മനേ നമഃ
ഓം ദ്യുചരായ നമഃ
ഓം ദേവഭോജനായ നമഃ
ഓം കലാധരായ നമഃ
ഓം കാലഹേതവേ നമഃ
ഓം കാമകൃതേ നമഃ ॥30॥

ഓം കാമദായകായ നമഃ
ഓം മൃത്യുസംഹാരകായ നമഃ
ഓം അമര്‍ത്യായ നമഃ
ഓം നിത്യാനുഷ്ഠാനദായകായ നമഃ
ഓം ക്ഷപാകരായ നമഃ
ഓം ക്ഷീണപാപായ നമഃ
ഓം ക്ഷയവൃദ്ധിസമന്വിതായ നമഃ
ഓം ജൈവാതൃകായ നമഃ
ഓം ശുചയേ നമഃ
ഓം ശുഭ്രായ നമഃ ॥40॥

ഓം ജയിനേ നമഃ
ഓം ജയഫലപ്രദായ നമഃ
ഓം സുധാമയായ നമഃ
ഓം സുരസ്വാമിനേ നമഃ
ഓം ഭക്താനാമിഷ്ടദായകായ നമഃ
ഓം ഭുക്തിദായ നമഃ
ഓം മുക്തിദായ നമഃ
ഓം ഭദ്രായ നമഃ
ഓം ഭക്തദാരിദ്ര്യഭഞ്ജകായ നമഃ
var ഓം ഭക്തദാരിദ്ര്യഭഞ്ജനായ നമഃ
ഓം സാമഗാനപ്രിയായ നമഃ ॥50॥

ഓം സര്‍വരക്ഷകായ നമഃ
ഓം സാഗരോദ്ഭവായ നമഃ
ഓം ഭയാന്തകൃതേ നമഃ
ഓം ഭക്തിഗംയായ നമഃ
ഓം ഭവബന്ധവിമോചകായ നമഃ
ഓം ജഗത്പ്രകാശകിരണായ നമഃ
ഓം ജഗദാനന്ദകാരണായ നമഃ
ഓം നിസ്സപത്നായ നമഃ
ഓം നിരാഹാരായ നമഃ
ഓം നിര്‍വികാരായ നമഃ ॥60॥

ഓം നിരാമയായ നമഃ
ഓം ഭൂച്ഛയാഽഽച്ഛാദിതായ നമഃ
ഓം ഭവ്യായ നമഃ
ഓം ഭുവനപ്രതിപാലകായ നമഃ
ഓം സകലാര്‍തിഹരായ നമഃ
ഓം സൌംയജനകായ നമഃ
ഓം സാധുവന്ദിതായ നമഃ
ഓം സര്‍വാഗമജ്ഞായ നമഃ
ഓം സര്‍വജ്ഞായ നമഃ
ഓം സനകാദിമുനിസ്തുതായ നമഃ ॥70॥

ഓം സിതച്ഛത്രധ്വജോപേതായ നമഃ
ഓം സിതാങ്ഗായ നമഃ
ഓം സിതഭൂഷണായ നമഃ
ഓം ശ്വേതമാല്യാംബരധരായ നമഃ
ഓം ശ്വേതഗന്ധാനുലേപനായ നമഃ
ഓം ദശാശ്വരഥസംരൂഢായ നമഃ
ഓം ദണ്ഡപാണയേ നമഃ
ഓം ധനുര്‍ധരായ നമഃ
ഓം കുന്ദപുഷ്പോജ്ജ്വലാകാരായ നമഃ
ഓം നയനാബ്ജസമുദ്ഭവായ നമഃ ॥80॥

ഓം ആത്രേയഗോത്രജായ നമഃ
ഓം അത്യന്തവിനയായ നമഃ
ഓം പ്രിയദായകായ നമഃ
ഓം കരുണാരസസമ്പൂര്‍ണായ നമഃ
ഓം കര്‍കടപ്രഭവേ നമഃ
ഓം അവ്യയായ നമഃ
ഓം ചതുരശ്രാസനാരൂഢായ നമഃ
ഓം ചതുരായ നമഃ
ഓം ദിവ്യവാഹനായ നമഃ
ഓം വിവസ്വന്‍മണ്ഡലാഗ്നേയവാസസേ നമഃ ॥90॥

ഓം വസുസമൃദ്ധിദായ നമഃ
ഓം മഹേശ്വരപ്രിയായ നമഃ
ഓം ദാന്തായ നമഃ
ഓം മേരുഗോത്രപ്രദക്ഷിണായ നമഃ
ഓം ഗ്രഹമണ്ഡലമധ്യസ്ഥായ നമഃ
ഓം ഗ്രസിതാര്‍കായ നമഃ
ഓം ഗ്രഹാധിപായ നമഃ
ഓം ദ്വിജരാജായ നമഃ
ഓം ദ്യുതിലകായ നമഃ
ഓം ദ്വിഭുജായ നമഃ ॥100॥

ഓം ദ്വിജപൂജിതായ നമഃ
ഓം ഔദുംബരനഗാവാസായ നമഃ
ഓം ഉദാരായ നമഃ
ഓം രോഹിണീപതയേ നമഃ
ഓം നിത്യോദയായ നമഃ
ഓം മുനിസ്തുത്യായ നമഃ
ഓം നിത്യാനന്ദഫലപ്രദായ നമഃ
ഓം സകലാഹ്ലാദനകരായ നമഃ ॥108॥

ഓം പലാശേധ്മപ്രിയായ നമഃ ।
ഓം പലാശസമിധപ്രിയായ നമഃ ।

। ഇതി ചന്ദ്രാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ।

(കടപ്പാട്)

🌹🙏🌹🙏

Leave a Reply

Design a site like this with WordPress.com
Get started