🌸സൂര്യദേവൻ
🌸സൂര്യന്റെ രഥത്തിൽ മാസംതോറും മാറി മാറി കയറിയിരിക്കുന്നതു വെവ്വെറെയുള്ള ആദിത്യന്മാർ, ഋഷികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാകുന്നു.
🌸ചൈത്രമാസത്തിൽ
മധുമാസം എന്നു പറയാറുള്ള ചൈത്രമാസത്തിൽ എല്ലാദിവസവും സൂര്യന്റെ തേരിൽക്കയറി ഇരിക്കുന്നത്
ധാതാവ് എന്ന ആദിത്യനും
ക്രതുസ്ഥലാ എന്ന അപ്സരസ്സും
പുലസ്ത്യൻ എന്ന ഋഷിയും
വാസുകി എന്ന സർപ്പവും
രഥഭൃത് എന്ന യക്ഷനും
ഹേതി എന്ന രാക്ഷസനും
തംബുരു എന്ന ഗന്ധർവ്വനുമാകുന്നു.
🌸വൈശാഖമാസത്തിൽ
മാധവം എന്നു പറയാറുള്ള വൈശാഖമാസത്തിൽ
ആര്യമാ എന്ന ആദിത്യനും
പുഞ്ജിക സ്ഥല എന്ന അപ്സരസ്സും
പുലഹൻ എന്ന ഋഷിയും
കച്ഛവീരൻ എന്ന സർപ്പവും
രഥൗജസ്സ് എന്ന യക്ഷനും
പ്രഹേതി എന്ന രാക്ഷസനുമാകുന്നു
🌸ജ്യേഷ്ഠമാസത്തിൽ
മിത്രൻ എന്ന ആദിത്യനും
മേനക എന്ന അപ്സരസ്സും
അത്രി എന്ന ഋഷിയും
തക്ഷകൻ എന്ന സർപ്പവും
രഥസ്വനൻ എന്ന യക്ഷനും
പൗരുഷേയൻ എന്ന രാക്ഷസനും
ഹാഹാ എന്ന ഗന്ധർവ്വനുമാകുന്നു.
🌸ആഷാഢമാസത്തിൽ
വരുണൻ എന്ന ആദിത്യനും
സഹജന്യ എന്ന അപ്സരസ്സും
വസിഷ്ഠൻ എന്ന ഋഷിയും
നാഗം എന്ന സർപ്പവും
ചിത്രരഥൻ എന്ന യക്ഷനും
രഥൻ എന്ന രാക്ഷസനും
ഹൂഹു എന്ന ഗന്ധർവ്വനുമാകുന്നു.
🌸ശ്രാവണമാസത്തിൽ
ഇന്ദ്രൻ എന്ന ആദിത്യനും
പ്രമ്ളോച എന്ന അപ്സരസ്സും
അംഗിരസ്സ് എന്ന ഋഷിയും
ഏലാപുത്രൻ എന്ന സർപ്പവും
സോതൻ എന്ന യക്ഷനും
സർപ്പി എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.
🌸ഭാദ്രപദമാസത്തിൽ
വിവസ്വൻ എന്ന ആദിത്യനും
അനുമ്ളോച എന്ന അപ്സരസ്സും
ഭൃഗു എന്ന ഋഷിയും
ശംഖപാലൻ എന്ന സർപ്പവും
ആപൂരണൻ എന്ന യക്ഷനും
വ്യാഘ്രൻ എന്ന രാക്ഷസനും
ഉഗ്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.
🌸അശ്വിനിമാസത്തിൽ
പൂഷാവ് എന്ന ആദിത്യനും
ഘൃതാചി എന്ന അപ്സരസ്സും
ഗൗതമൻ എന്ന ഋഷിയും
ധനഞ്ജയൻ എന്ന സർപ്പവും
സുഷേണനും എന്ന യക്ഷനും
വാതൻ എന്ന രാക്ഷസനും
വസുരുചി എന്ന ഗന്ധർവ്വനുമാകുന്നു.
🌸കാർത്തികമാസത്തിൽ
പർജ്ജനൻ എന്ന ആദിത്യനും
വിശ്വാചി എന്ന അപ്സരസ്സും
ഭരദ്വാജൻ എന്ന ഋഷിയും
ഐരാവതൻ എന്ന സർപ്പവും
സേനജിത് എന്ന യക്ഷനും
ആപനുമാൻ എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.
🌸മാർഗ്ഗശീർഷമാസത്തിൽ
അംശൻ എന്ന ആദിത്യനും
ഉർവ്വശി എന്ന അപ്സരസ്സും
കശ്യപൻ എന്ന ഋഷിയും
മഹാപത്മൻ എന്ന സർപ്പവും
താർഷ്യൻ എന്ന യക്ഷനും
വിദ്യുത് എന്ന രാക്ഷസനും
ചിത്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.
🌸പൗഷമാസത്തിൽ
ഭഗൻ എന്ന ആദിത്യനും
പൂർവ്വചിത്തി എന്ന അപ്സരസ്സും
ക്രതു എന്ന ഋഷിയും
കാർക്കോടകൻ എന്ന സർപ്പവും
അരിഷ്ടനേമി എന്ന യക്ഷനും
സ്ഫൂർജ്ജൻ എന്ന രാക്ഷസനും
ഊർണ്ണായു എന്ന ഗന്ധർവ്വനുമാകുന്നു.
🌸മാഘമാസത്തിൽ
ത്വഷ്ടാ എന്ന ആദിത്യനും
തിലോത്തമ എന്ന അപ്സരസ്സും
ജമദഗ്നി എന്ന ഋഷിയും
കുംബലൻ എന്ന സർപ്പവും
ഋതജിത്. എന്ന യക്ഷനും
ബ്രഹ്മോപേതൻ എന്ന രാക്ഷസനും
ധൃതരാഷ്ട്രൻ എന്ന ഗന്ധർവ്വനുമാകുന്നു.
🌸ഫാൽഗുണമാസത്തിൽ
വിഷ്ണു എന്ന ആദിത്യനും
രംഭ എന്ന അപ്സരസ്സും
വിശ്വാമിത്രൻ എന്ന ഋഷിയും
അശ്വതരൻ എന്ന സർപ്പവും
സത്യജിത് എന്ന യക്ഷനും
യജ്ഞോപേതൻ എന്ന രാക്ഷസനും
സുവർച്ചസ്സ് എന്ന ഗന്ധർവ്വനുമാകുന്നു.
🌸ഈ ഏഴെഴുപേർ അതാതു മാസങ്ങളിൽ സൂര്യ മണ്ഡലത്തിലെ വസിക്കുന്നു. മഹർഷിമാർ സൂര്യനെ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. സൂര്യമണ്ഡലത്തിൽ പേർ ഈ ഏഴെഴുപേർ അടങ്ങിയ സംഘങ്ങളാണ് അവരവരുടെ കാലത്ത് ചൂട്, തണുപ്പ്, മഴ എന്നിവയ്ക്ക് കാരണം ആയിതീരുന്നത്. [വിഷ്ണു പുരാണം 2-ാം അംശം 8-ാം അദ്ധ്യായം]
🙏
Leave a Reply