
ഇന്ന് ശ്രീ നാരദ മഹർഷി ജയന്തി
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സനാതന ധർമ്മമനുസരിച്ചു ഹിന്ദുകാലഗണന പ്രകാരം ഇന്ന് ശകവർഷം1947 വൈശാഖമാസത്തിലെ പൗർണമിക്കുശേഷം വരുന്ന കൃഷ്ണപക്ഷത്തിലെ പ്രഥമ ദിനത്തിലാണ് ദേവർഷി ശ്രീ നാരദ മഹർഷിയുടെ ജയന്തിദിനം കൊണ്ടാടുന്നത് .( കൊല്ലവർഷം 1200 മേടമാസം 30 ന്, 2025 മേയ്മാസം 13 ന് ചൊവ്വാഴ്ച )
🌹കൃഷ്ണപക്ഷ പ്രദിപഥ തിഥി🌹
2025 മേയ് 12ന് തിങ്കളാഴ്ച്ച രാത്രി 10:25 നു ആരംഭിച്ചു , മേയ് 13 ന് ചൊവ്വാഴ്ച രാത്രി 12:35 നു സമാപിക്കും .
ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവിന്റെ ഏഴ് മനസപുത്രന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദേവർഷി ശ്രീ നാരദമുനി ശ്രീ മഹാവിഷ്ണുവിന്റെ ഉത്തമഭക്തനാണ്.
ത്രികാല ജ്ഞാനിയും,നൈഷ്ഠികബ്രഹ്മചാരിയുമായ അദ്ദേഹം ശ്രീ മഹാവിഷ്ണുവിന്റെ അവധാനങ്ങൾ പാഠിപ്പുകഴ്ത്തുന്നതിനായി എല്ലാ യുഗങ്ങളിലും അവതരിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
കഠിനമായ തപസ്സിലൂടെ ബ്രഹ്മർഷിയുടെ സ്ഥാനം നേടിയ ശ്രീ നാരദ മഹർഷി
ഭഗവദ്ഭക്തിയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുമായി മാത്രമാണ് ഉത്ഭവിച്ചത്.അതിനാൽ തന്റെ വീണ മീട്ടി സദാ നാരായണ നാമം ജപിച്ചുകൊണ്ടു ത്രിലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
ഏവർക്കും വൈകുണ്ഠനാഥനായ ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ നാരദ മഹർഷിയുടെയും അനുഗ്രഹങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ദേവർഷി ശ്രീ നാരദ മഹർഷി ജയന്തിദിന ആശംസകൾ നേരുന്നു.
ഹരി ഓം🙏
Leave a comment