Mummiyur & Garudan

മമ്മിയൂരപ്പന് ഗുരുവായൂർ ക്ഷേത്രം വക വഴിപാട് 🙏

മമ്മിയൂർ മഹാരുദ്രത്തിൽ 
ഇന്ന് (03-01-2025 – വെള്ളി – )ഒരു ദിവസത്തെ വഴിപാട് ഗുരുവായൂർ ദേവസ്വം വകയാണ്. കുറച്ച് വർഷങ്ങളായി 11 ദിവസങ്ങളിലെ ഒരു ദിവസം മുഴുവൻ പൂജയും ഗുരുവായൂർ ദേവസ്വം വകയാണ്. ആദ്യ നാളുകളിൽ  രുദ്രാഭിഷേകമായിരുന്നു മമ്മിയൂരപ്പന് ഗുരുവായൂർ ദേവസ്വം വക വഴിപാടുണ്ടായിരുന്നത്

ഒരുപക്ഷേ… അതിൽ ഗുരുവായൂരപ്പന്
തൃപ്തി പോരാഞ്ഞ് കണ്ടാകാം ഒരു ദിവസത്തെ മഹാരുദ്രം തന്നെ ചെയ്യാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതും. ഗുരുവായൂർ ദേവസ്വം വക മറ്റൊരു ക്ഷേത്രത്തിലേക്കും വഴിപാടുള്ളതായി അറിവില്ല.

മമ്മിയൂരപ്പനും ,ഗുരുവായൂരപ്പനും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഉദയാസ്തമനപൂജകളുടെ ഒരു വിഹിതം മമ്മിയൂർ ക്ഷേത്രത്തിലേക്കും നൽകപ്പെടുന്നു എന്നതും.

ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഇരുവരും അഭേദ്യ ബന്ധമുള്ള തുകൊണ്ടാകാം ഗുരുവായൂരപ്പന്റെ ദർശനത്തിനെത്തുന്നവർ മമ്മിയൂരപ്പന്റെ ദർശനപുണ്യം കൂടി നേടണം എന്ന് പറയുന്നത്🙏 മമ്മിയൂരപ്പാ… ശരണം…🙏

Leave a Reply

Design a site like this with WordPress.com
Get started