Narayan sthuthi

*നാരായണ സ്തുതി*

ഒന്നിച്ചിരുന്നു നമുക്കൊന്നു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
ഉച്ചത്തിലീണത്തിൽ ഒന്നിച്ചു ചൊല്ലീടാം
നാരായണാ ഹരേ നാരായണാ🙏🏻
ഭക്തി പുരസ്സരം എപ്പോഴും ചൊല്ലീടാം
നാരായണാ ഹരേ നാരായണാ🙏🏻
ബുദ്ധി തെളിയുവാൻ ശ്രദ്ധിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
നാവിന്നുണർച്ച വരുത്തുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
നന്മ വരുത്തുവാൻ പ്രാർത്ഥിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
ഭൂവിൽ സമാധാനം കാംക്ഷിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
രോഗങ്ങളൊക്കെ നശിക്കുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
രോഗങ്ങളൊക്കെ പൊറുക്കുവാനും ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
കലിയുഗ പാപങ്ങൾ പോക്കുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
ദുഃഖങ്ങളൊക്കെ അകറ്റുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
ആകെ തളരുന്ന നേരത്തു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
എല്ലാരും കൈവിടും നേരത്തു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
എല്ലാം മറന്നു നമുക്കൊന്നിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
പാദാമ്പുജങ്ങൾ സ്മരിച്ചൊന്നു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ🙏🏻
പ്രാണൻ വെടിയുമ്പോൾ നാവിലുണ്ടാവണം
നാരായണാ ഹരേ നാരായണാ 🙏🏻

Leave a comment

Design a site like this with WordPress.com
Get started