ʻʻകണ്ടിടേണമിങ്ങെന്നുള്ളിലെപ്പൊഴും
മണ്ടിമണ്ടി നടക്കുന്ന കൃഷ്ണനെ.
രണ്ടു കൈയിലും തൂവെണ്ണ കൈക്കൊണ്ട
കൊണ്ടല്‍നേര്‍വര്‍ണ്ണ കൃഷ്ണ! നമോസ്തു തേ.
കാളമേഘനിറം കലര്‍ന്നീടുന്ന
കോമളാകൃതി പൂണ്ട തിരുമേനി
മേളമോടെന്റെ മുന്നില്‍ വിളങ്ങണം
കേളീനായക കൃഷ്ണ! നമോസ്തു തേ.
കിങ്ങിണി വളയെന്നിവ ചാര്‍ത്തീട്ടു
ചങ്ങാതിമാരോടൊന്നിച്ചു മേളിച്ചു്
ഇങ്ങു വന്നെന്നരികത്തു കാണണം
കഞ്ജലോചന കൃഷ്ണ! നമോസ്തു തേ.
കീഴിലുള്ള ദുരിതങ്ങള്‍ നീങ്ങുവാന്‍
കോഴകൂടാതെ കൃഷ്ണന്‍ തിരുവടി
ആഴിമാതിനോടൊന്നിച്ചു കാണണം
നാഴികതോറും കൃഷ്ണ! നമോസ്തു തേ.
ചക്രപാണേ ഗുരുവായൂർ മേവിടും
ശത്രുസംഹാരമൂര്‍ത്തേ! ജഗന്നാഥ!
സത്യസന്ധ! സനല്‍കുമാരപ്രിയ!
നിത്യം പാലിക്ക കൃഷ്ണ! നമോസ്തു തേ
♦️♦️⚜️♦️♦️⚜️♦️♦️⚜️♦️♦️
*കണ്ണനീ വഴി വന്നുവോ…*
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
കാട്ടുചെമ്പകപ്പൂവെ നീയൊന്നു കാട്ടുമോയെന്റെ കണ്ണനെ താമരേയൊന്നു ചെല്ലേണേയെന്റെ പ്രേമചന്ദ്രനെ കണ്ടുവോ
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
മാന്തളിർ തിന്നു കൂവുമോമനെ
പൂങ്കുയിലേ നീ കണ്ടുവോ
പാഞ്ഞൊഴുകുന്ന നിമ്നഗേയെന്റെ പ്രാണനാഥനെ കണ്ടുവോ
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
പിന്നിൽ നിന്നാര പൊത്തി രാധ തൻ
കണ്ണുകൾ കരവല്ലിയാൽ കൂന്തലിൽ പീലി കുത്തിയും മഞ്ഞ പൂന്തുകിൽ മെയ്യിൽ ചാർത്തിയും
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
കാറ്റിലാടും കുറുനിര കൈയാലേറ്റി നിഷ്പന്ദമാക്കിയും
വേർപ്പണിക്കുളുർ നെറ്റിയിൽ തങ്ക ച്ചോപ്പെഴും ഗോപി ചാർത്തിയും
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
പാണിയിലമരും മുളംതണ്ടിൽ ഗാന ധാരയായൊഴുകി നിന്നിടും ചേലെഴും തിരുമാറിലെ വനമാല ഭംഗിയിൽ മുക്കിയും
കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ
കയ്യിലോടക്കുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
കൺമുനകളാൽ രാധയെ നോക്കി
കണ്ണനങ്ങനെ നിന്നുപോയ്
കയ്യിലോടകുഴലുമായെന്റെ
കണ്ണനീ വഴി വന്നുവോ
*രാധേ ശ്യാം 🙏🌹*
♦️♦️⚜️♦️♦️⚜️♦️♦️⚜️♦️♦️
Leave a comment