മനുസ്മൃതിയിലെ സ്ത്രീ
👸👸👸👸👸👸👸👸
സ്ത്രീ വിരുദ്ധനെന്നു
ഇപ്പോഴത്തെ പുരോഗമന പൊയ്മുഖങ്ങൾ മുദ്രയടിച്ച മനു മഹ്ർഷി അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം . നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക. അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു (മനുസ്മൃതി 3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു( 2.138).
സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു..
സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു , സ്ത്രീകള് സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്ക്യരുത് എന്ന് പറയുന്ന മനു. സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരികാധപതനത്തെ കാണിക്കുന്നു.. സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം.
ഈ മനുവിനെ ചില സ്ത്രീ വിരുദ്ധ പ്രക്ഷിപ്ത ശ്ലോകങ്ങളിൽ നിന്നും വേർതിരിച്ചറിയുവാനുള്ള കഴിവ് ഓരോ ഭാരതീയനും നേടിയെടുക്കുക തന്നെ വേണം . മനുവിനെ സ്ത്രീ വിരുദ്ധനെന്നു മുദ്ര കുത്തിയതിലെ രാഷ്ട്രീയ ലാക്കും ഓരോ ഭാരതീയനും തിരിച്ചറിയെണ്ടതാണ്.
സംസ്കൃതിയിലെ മാതൃഭാവം
“മാതൃവത് പര ദാരെഷു” — — മാതൃഭാവേനെ എല്ലാ സ്ത്രീകളോടും ഇടപെടണമെന്നാണ് ഭാരതീയ സംസ്കൃതി നമ്മോടു വിളിച്ചു പറയുന്നത്. സചേതനങ്ങളും അചേതനങ്ങളുമായ സകല സ്ത്രീ സത്തകൾക്കും ഭാരതീയർ മാതൃഭാവം കല്പ്പിച്ചു നല്കിയതായി കാണാം . വേദങ്ങളിലും, പുരാണങ്ങളിലും , സ്മൃതികളിലും , ഇതിഹാസങ്ങളിലും പരമോത്കൃഷ്ട സ്ഥാനം നല്കിയിരിക്കുന്നത് മാതൃഭാവത്തിനാണ്. ഒരു സ്ത്രീ ബാലികയാകട്ടെ, കന്യകയാകട്ടെ, വൃദ്ധയാകട്ടെ, അവരിൽ മുൻപിട്ടു നില്ക്കുന്നതും ഇതേ മാതൃ ഭാവമാണ്. ഈ മാതൃഭാവത്തെ വാഴ്ത്തി നിരവധി സൂക്തങ്ങൾ വേദങ്ങളിൽ കാണാം. ജ്ഞ്യാനതിന്റെ ഉറവിടമായ സരസ്വതിയായും ,ധൈര്യത്തിന്റെയും വീര്യതിന്റെയും സംക്ഷിപ്ത രൂപമായ സഹസ്രവീര്യയായും പ്രതീക്ഷയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ ഉഷസ്സായും വേദങ്ങൾ മാതൃഭാവത്തെ വാഴ്ത്തുന്നു. സൂര്യനെന്ന തന്റെ പതിക്കു മുൻപേ നടക്കുന്ന ഉഷയെന്ന സ്ത്രീഭാവത്തെ വേദങ്ങളിലെ പരമോത്കൃഷ്ടമായ ഒരു പ്രതീകമായാണ് കരുതുന്നത്. അന്ധകാരത്തെ അകറ്റി പുലരി പ്രകാശവും വിശുദ്ധിയും പരത്തുന്ന പോലെ , മാതാവ് കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം പകരുന്നുവെന്നു വേദം വിളിച്ചു പറയുന്നു.
വേദങ്ങളിലെ പ്രധാന ദേവീ സങ്കല്പ്പമായ അദിതിയെ സകലതിനെയും ഉള്ളിലടക്കുന്ന മാതൃസത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത് . ഇന്ദ്രനടക്കമുള്ള സകല ദേവന്മാരുടെയും മാതാവായി വിശേഷിപ്പിക്കുന്നതും ഇതേ അദിതിയെത്തന്നെ . സർവാരാധ്യയാണ് ആദിതിയെന്നും അദിതിയിൽ നിന്നാണ് സമസ്ത പ്രപഞ്ചവും ഉത്ഭവിച്ചതെന്നും വേദം നിസ്സംശയം വിളിച്ചു പറയുന്നു.പുരുഷ സത്തയായ പ്രജാപതിയോടൊപ്പം നില്ക്കാവുന്ന സ്ത്രീ സത്തയായ അദിതിക്കു പകരം വെയ്ക്കുവാൻ തക്ക ശക്തമായ സ്ത്രീ ഭാവങ്ങളൊന്നും സെമെട്ടിക് മതങ്ങള്ക്കു സ്വന്തമായില്ല എന്നത് പ്രജാപതി സങ്കല്പ്പത്തെ ‘വെടക്കാക്കി തനിക്കാക്കാൻ’ ശ്രമിക്കുന്ന മത മേലാളന്മാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്ത്രീ ഭാവത്തെ ആരാധ്യമായി കരുതി സ്തുതിക്കുന്ന വേദസൂക്തങ്ങളിൽ ശ്രീ സൂക്തം, നില സുക്തം, ഭൂ സൂക്തം തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും വേദമാതാവായി , സകല മന്ത്രങ്ങളുടെയും അമ്മയായി , സ്ത്രീ ഭാവം കല്പ്പിച്ചു നല്കി ഭാരതീയർ ആദരവോടെ സ്തുതിക്കുന്ന ഗായത്രിയാണ് സകല വേദ സൂക്തങ്ങളിലും വെച്ച് പ്രഥമ പരിഗണനക്ക് അർഹത നേടുന്നത് . ഗായത്രി മന്ത്രമില്ലാതെ യുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നും , ഗായത്രി ജപം വേണ്ട വിധം അനുഷ്ടിചാലെ ഒരു സാധകൻ മറ്റു മന്ത്രങ്ങൾക്ക് അർഹത നേടൂ എന്നുമാണ് വിശ്വാസം. ഉപനയന വേളയിൽ പ്രഥമോപദേശമായി നല്കുന്നതും ഗായത്രി മന്ത്രമാണ്.
ഭാരതീയ സംസ്കൃതിയിലെ മാതൃഭാവങ്ങൾ ഇത് കൊണ്ട് അവസാനിക്കുന്നില്ല. നദികളിലും രാഷ്ട്രത്തിലും ഭാഷയിലും ഭൂമിയിലും അവർ മാതൃഭാവം കാണുന്നു. പശുക്കളിൽ പോലും മാതൃഭാവം ദർശിക്കുന്ന ഒരു ഭാരതീയൻ തന്റെ നിലനില്പ്പിനു കാരണഭൂതയാകുന്ന നദികൾക്കും, രാഷ്ട്രത്തിനും, ഭാഷയ്ക്കും . ഭൂമിക്കും, പരമപ്രധാന ശാസ്ത്ര ഗ്രന്ഥമായ വേദങ്ങൾക്കും — ശ്രുതി — മാതൃഭാവം കല്പ്പിച്ചതിൽ ആശ്ച്ചര്യപ്പെടാൻ എന്തിരിക്കുന്നു അല്ലെ?
കടപ്പാട്:
👸🌹🌸🌹🌸🌹👸🌹🌸🌹🌸👸
[06/12, 12:57 pm] +91 94979 00900: ഗന്ധർവ്വൻ…
ഉപാസകർക്ക് വളരെ പെട്ടെന്ന് അനുഭവസ്ഥരാണ് ഗന്ധർവ്വന്മാർ.
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നീ നാല് വേദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നാല് പ്രധാന ഉപവേദങ്ങളിലൊന്നാണ് ഗന്ധർവ്വവേദം. ഈ വേദത്തിന്റെ അർത്ഥം “അറിവ്” അല്ലെങ്കിൽ “ജ്ഞാനം” എന്നാണ്…
മഹാഭാരത ഇതിഹാസത്തിൽ ഗന്ധർവ്വന്മാരെ ദേവന്മാരുമായും (നർത്തകരും ഗായകരും എന്ന നിലയിലും) യക്ഷന്മാരുമായി അതിശക്തരായ യോദ്ധാക്കളുമായി ബന്ധപ്പെടുത്തി വ്യാപകമായി പരാമർശിക്കപ്പെടുന്നു. അവർ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതായി പറയപ്പെടുന്നു.
വിശ്വവാസു (പ്രമദ്വരന്റെ പിതാവ്), ചിത്രാംഗദൻ (ശാന്തനുവിന്റെയും സത്യവതിയുടെയും പുത്രനായ ചിത്രാംഗദനെ വധിച്ചവൻ), ചിത്രസേനൻ (കൗരവരും പാണ്ഡവരും ഘോഷയാത്രയിൽ യുദ്ധം ചെയ്‌ത), ദ്രുമിള (കംസന്റെ ജീവശാസ്ത്രപരമായ പിതാവ്) ചില പ്രമുഖ ഗന്ധർവന്മാരിൽ ഉൾപ്പെടുന്നു. കാണ്ഡവേഗവും (പുരാഞ്ജന നഗരത്തെ ആക്രമിച്ച ഗന്ധർവ്വരാജാവ്).
“ഋഗ്വേദം ” അനുസരിച്ച് , ഗന്ധർവ്വൻ ദൈവത്തിന്റെ വൈദ്യനായിരുന്നു.എന്നും സംഗീതത്തിലും ആലാപനത്തിലും വൈദഗ്ധ്യമുള്ള ഗന്ധർവന്മാർ മികച്ച ആസ്വാദകരാണ്. പക്ഷിയുടെ ചിറകുകൾ കൂടാതെ/അല്ലെങ്കിൽ കുതിരയുടെ കാലുകൾ ഉപയോഗിച്ച് പറക്കുന്നതായി സങ്കൽപ്പിക്കപ്പെട്ടിരുന്നു…
“നാരദസ്തുംബരുശ്ചൈവ വിശ്വാവസുപുരോഗമാഃ । പരിഗൃഹ്ണന്തു മേ സർവേ ഗന്ധർവാ ബലിമുദ്യതം”
“ഓം ക്ലീം വിശ്വാസു നാം ഗന്ധർവ്വഃ കന്യാഃ നാമാധിപതിഃ ലാഭാമി ദേവ്-ദത്താം കന്യാം സുരൂപാം സലാംകാരാം തസ്മേ വിശ്വാവ്-സർവ നമഃ |”
“ഐം ഹ്രീം ക്ലീം ശ്രീം സൌം ബ്ലം ഗ്ലൌം ക്ലീം നമഃ”
(മന്ത്രങ്ങൾ പൂർണ്ണ മായിട്ടില്ല )
പ്രണയത്തിന്റെയും വിവാഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവനാണ് ഗന്ധർവ്വരാജൻ. പ്രാർത്ഥിക്കുന്നതിലൂടെ ഒരാൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. എന്നാണ് സങ്കല്പം പറയുന്നത്…
ദേവലോകത്തിലെ ഗായകരാണ് ഇവർ എന്നാണ് വിശ്വാസം. അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠവത്താലും അനുഗൃഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്നു. യക്ഷികളുടെ പുരുഷന്മാരാണ് ഗന്ധർവന്മാരെന്നും പരാമർശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്.
പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് qആയി അറിയപ്പെടുന്ന ദേവതകളാണ് ഗന്ധർവ്വന്മാർ. അപ്സരസ്സുകൾ ഗന്ധർവ സ്ത്രീകൾ എന്നും അറിയപ്പെടുന്നു .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയവരാണ് ഗന്ധർവ്വന്മാർ , മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു.
വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായി പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വമ്മാർ. ശരിയായി സൂക്ഷിക്കാതെ വച്ച സോമരസം അസുരൻമ്മാര് കട്ടെടുത്തതായും ദേവേന്ദ്രൻ വീണ്ടും അസുരൻമ്മാരിൽ നിന്നും സോമരസം വീണ്ടെടുത്തതായും പറയപ്പെടുന്നു, സോമരസം സൂക്ഷിക്കാത്തതിന്റെ ശിക്ഷയായി സോമരസം ഉപയോഗിക്കുന്നതിൽ നിന്നും ഗന്ധർവ്വഗണത്തെ ദേവേന്ദ്രൻ വിലക്കുന്നു എന്നും പറയപ്പെടുന്നു
കേരളത്തിൽ പലതറവാടുകളിലും ഗന്ധർവ്വന് സ്ഥാനംനൽകി ആരാധിക്കുന്നുണ്ട് ,
വൈഷ്ണവമായും ശൈവമായും ആരാധനാ സമ്പ്രദായം ഉണ്ട് വിദ്യഗുണത്തിന്, കുടുംബഭദ്രതക്ക് സംഗീതമികവിന്, അഭിനയരംഗത്ത് ഉന്നതി ഉണ്ടാവാനും എന്നുതുടങ്ങി പല ഭൌതീക നേട്ടങ്ങൾക്കും ഗന്ധർവ്വ ഉപാസന ഫലപ്രദമാണ്. പത്നിസമേതനായി ഗന്ധർവ്വഭഗവാനേ പൂജീക്കുന്നതാണ് ഉത്തമമെന്നാണ് പറയപ്പെടുന്നത് ,
മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമിടയിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗഗന സഞ്ചാരികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. കന്യകമാർക്കും ഗര്‍ഭിണികൾക്കും ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്. ഗന്ധര്‍വദേവതകള്‍ അഷ്ടമി തിഥിയിലാണ് ആവേശിക്കുക എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്,ഗന്ധർവാദികളുടെ ബാധകൊണ്ടാണ് സ്‌ത്രീകള്‍ ഗര്‍ഭംധരിക്കാത്തതും ഗര്‍ഭം അലസുന്നതും എന്ന് ഇന്നും ഒരു വിശ്വാസമുണ്ട്. ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്‍വന്‍, ഐശ്വര്യ ഗന്ധർവൻ. അപസ്‌മാര ഗന്ധര്‍വന്‍, പച്ചമാന ഗന്ധര്‍വന്‍, പവിഴമാന ഗന്ധര്‍വൻ . രന്തുകാമൻ, ഹന്തു കാമൻ, ഭോക്തു കാമൻ, ,മുതലായ കുറച്ചു ഗന്ധർവ്വന്മാർ മനുഷ്യ ഉപദ്രവകാരികളാണ് എന്നും പല രീതിയിൽ അവർ മനുഷ്യരെ ഉപദ്രവിക്കുന്നു എന്നും പറയപ്പെടുന്നു ആകാശഗന്ധർവ്വൻമാരിൽ രാജാവ് ചിത്രരഥംനും ഐശ്വര്യ ഗന്ധർവൻമാരിൽ രാജാവ് ചിത്രാംഗദനും ആണെന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നു. അരക്തം ഉഴിഞ്ഞാണ് ഗന്ധർവ്വ ബാധ ഒഴിവാക്കുന്നത്. അരക്തവും ഗന്ധർവന്മാരും ആയി ഒരു അഭേദ്യബന്ധം ആണ് കാണുന്നത്. അരക്തമെന്നാൽ രക്തം അല്ലാത്തത് എന്നാണ് അർത്ഥം. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ശർക്കരയും ഇളനീർ ജലത്തിൽ കലർത്തിയാണ് അരക്തം ഉണ്ടാക്കുന്നത് .അതിലേക്ക് പൂക്കുലയും മുല്ലപ്പൂവും ചേർക്കുന്നു. .ഇങ്ങനെയുണ്ടാക്കുന്ന അരക്തത്തിന് ഗന്ധർവ ശക്തിയെ ആകർഷിക്കാനുള്ള ഒരു പ്രകൃതിദത്തമായ കഴിവുണ്ട്.
ഗന്ധർവ്വ ഉപാസന വളരെ ശ്രദ്ധിച്ചു രഹസ്യമായും ചെയ്യേണ്ടുന്ന ഒന്നാണ് എന്തെങ്കിലും ഉപാസന പിഴവ് ഉണ്ടായാൽ മാനസികരോഗമാണ് ഫലം അതുകൊണ്ട് ഗുരുഭക്തിയോടെ ഗുരു ഉപദേശത്തോടു കൂടിയും വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്.
ഗന്ധര്‍വ ബാധകൊണ്ടുള്ള ദോഷങ്ങളകറ്റാന്‍, ഗന്ധര്‍വപ്രീതി വരുത്തി ബാധ ഒഴിപ്പിക്കുകയാണ് മാര്‍ഗ്ഗം. ഗന്ധര്‍വബാധയണ്ടായാല്‍ മറ്റു മന്ത്രവാദക്രിയകള്‍ക്കും വിധിയുണ്ട്. ബാധിച്ചയാളുടെ നക്ഷത്രവൃക്ഷം കൊണ്ട് പ്രതിമയുണ്ടാക്കി, ശുദ്ധിവരുത്തുന്നു. തുടര്‍ന്ന് ലിപിന്യാസവും പ്രാണപ്രതിഷ്‌ഠയും നടത്തി ഹോമം കഴിച്ച് ആജ്യാഹുതി ചെയ്യുന്നു. ഒപ്പം മറ്റു കര്‍മ്മങ്ങളും ചെയ്‌ത് ബാധ നീക്കുന്നതാണ് മാന്ത്രിക വിധി.
പൗർണ്ണമിരാവാണ് ഗന്ധർവ്വ പൂജക്ക് ഉത്തമം . പിന്നെ ബുധനാഴ്ചയുംപ്രദാനം ആണ് . ഗന്ധർവ്വ മന്ത്രങ്ങൾ വിധിപ്രകാരം ജപിച്ചു സിദ്ധിയായാൽ മാത്രമേ ഗന്ധർവ്വ പൂജക്ക് മുതിരാവൂ , അല്ലെങ്കിൽ മാനസീക നിലത്തന്നെ തെറ്റാം ….. മറ്റുള്ള മൂർത്തികളുടേതു പോലെയല്ല ഗന്ധർവ്വ വിധാനം ഗന്ധർവ്വ സേവ പാരമ്പര്യമായി കിട്ടിയിട്ടുള്ള ഒരാൾക്ക് മാത്രമേ ഗന്ധർവ്വ പ്രതിഷ്ഠയും കുടിവെക്കലും നടത്താൻ അധികാരം ഉള്ളൂ , അങ്ങനെ ചെയ്താലേ ആ ദൈവസന്നിധിയിൽ നാൾക്കുനാൾ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ…..
കടപ്പാട്: അറിവ് നൽകിയവർക്ക്
[06/12, 12:58 pm] +91 94979 00900: *സനാതനം 24*
====================
*ചതുർവേദങ്ങൾ*
*വേദങ്ങളിൽ വെച്ച് ഏററവും പഴക്കമേറിയതും ഉൽക്കഷ്ടവുമാണ് ഋഗ്വേദം. അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി തുടങ്ങിയ ദേവന്മാരുടെ സ്തുതികളും ഉപാസനാക്രമങ്ങളും ഋഗ്വേദത്തിലുണ്ട്. ഇതിലെ ഓരോ സൂക്തവും ഋഷികളാൽ ദർശിച്ചവയാണ്. ഋഷിമാർ മന്ത്ര കർത്താക്കൾ അല്ല. അതായത് മന്ത്രങ്ങൾ അവർ എഴുതിയതല്ല, അവർക്ക് വെളിപ്പെട്ട് കിട്ടിയതാണ്. എന്താണിതിന് അർത്ഥം?*
*ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയവയൊക്കെ ആരെങ്കിലും നിർമ്മിച്ച് എഴുതി വെച്ചവയാണോ? തീർച്ചയായും അല്ല. ഇവയെല്ലാം പ്രപഞ്ചത്തിൽ അന്തർലീനമായ സിദ്ധാന്തങ്ങളാണ്. യുക്തിയും, ബുദ്ധിയും, നിരീക്ഷണ പരീക്ഷണങ്ങളും കൊണ്ട് ശസ്ത്രജ്ഞർ അവയെ വെളിപ്പെടുത്തുന്നു എന്ന് മാത്രം. ഇത് പോലെയാണ് വേദമന്ത്രങ്ങളും. അവ പ്രകൃത്യാ അന്തർലീനമാണ്. പുരാതന ഋഷിമാർ അവരുടെതായ കഴിവുകളും വൈദഗ്ദ്ധ്യവും കൊണ്ട് അതിന്റെ തത്ത്വങ്ങളെ വെളിപ്പെടുത്തിയിരിക്കുന്നു എന്നേയുള്ളൂ. അവർ ഒന്നും പുതുതായി കണ്ടുപിടിച്ചില്ല. പ്രപഞ്ചത്തിൽ അന്തർലീനമായ സത്യം കണ്ടറിഞ്ഞു. അതു കൊണ്ട് അവരെ നാം മന്ത്രദൃഷ്ടാക്കൾ എന്ന് വിളിക്കുന്നു.*
*ലോകനന്മയ്ക്ക് വേണ്ടി അനുഷ്ഠിച്ചുപോരുന്ന ക്രിയാകാര്യങ്ങൾ അടങ്ങുന്ന യാഗവും അതിന്റെ വിധികളുമാണ് യജുർവേദം പ്രധാനമായും ഉൾക്കൊള്ളുന്നത്. യജുർവേദത്തെ കൃഷ്ണ യജുർവേദം, ശുക്ള യജുർവേദം എന്നിങ്ങനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ആയോധനമുറകളും, രാജതന്ത്രം, യുദ്ധം, സൈന്യം എന്നിവയും യജുർവേദത്തിൽ അടങ്ങിയിരിക്കുന്നു.*
*സംഗീതപ്രധാനമാണ് സാമവേദം. ഋഗ്വേദമന്ത്രങ്ങൾ സാമവേദത്തിൽ മിക്കയിടത്തും ആവർത്തിക്കുന്നത് കാണാം. സ്വരമൂലങ്ങളെക്കുറിച്ചും, സ്ഥാനങ്ങളെക്കുറിച്ചും, ശ്രുതികളെ കുറിച്ചും, ലയങ്ങളെ കുറിച്ചുമൊക്കെ വിസ്തരിച്ചു പറയുന്ന നാരദീയശിക്ഷ സാമവേദത്തിൽ ഉൾക്കൊള്ളുന്നു.*
*പ്രകൃതിയുമായി ബന്ധപ്പെടുമ്പോൾ അനുഭവത്തിൽ വരുന്ന കാര്യങ്ങളെ നേരിടേണ്ടതെങ്ങിനെ എന്ന് അഥർവ്വവേദത്തിൽ വിവരിക്കുന്നു. അർത്ഥശാസ്ത്രം, പെരുമാറ്റച്ചട്ടം, സാമുദായിക ഘടന, രാഷ്ട്രനീതി, വിവിധ തരത്തിലുള്ള മന്ത്രവാദവിധികൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നു അഥർവ്വവേദം.*
*തുടരും……*
കടപ്പാട്
[06/12, 12:58 pm] +91 94979 00900: *സനാതനം 26*
======================
*ജ്യോതിഷം*
*സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.*
*ജ്യോതിഷത്തിൽ പരമപ്രധാനമായ ഘടകം സമയം അഥവാ കാലമാണ്. സദാ പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിലെ സമയത്തിന്റെ തുടർച്ചയായ രണ്ട് വിനാഴിക പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാദ്ധ്യമല്ല. കാലചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവരജംഗമങ്ങളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്.*
*വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ആറു വേദാംഗങ്ങളിലൊന്നായ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണായാണ് വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നത്. ജ്യോതിഷശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കുന്നത് പൂർണ്ണമാവില്ല. ഇതിനെ ഗണിതജ്യോതിഷം എന്നാണ് പറയുന്നത്. സൂര്യ, നക്ഷത്രങ്ങളുടെ പ്രഭാവം പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ശാസ്ത്രമാണ് ഗണിതജ്യോതിഷം. സൂര്യചന്ദ്ര ഗ്രഹണങ്ങള്‍ എപ്പോള്‍ നടക്കും? ഋതുക്കളുടെ മാറ്റം എപ്പോഴുണ്ടാകും? എങ്ങിനെയുണ്ടാവും? എന്നതൊക്കെയും, അതുപോലെ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയും മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് അത്. നക്ഷത്രങ്ങളുടെ സ്ഥിതിനോക്കി പ്രാചീന ചരിത്ര സംഭവങ്ങളുടെ സമയവിവരം പോലും കണ്ടെത്താനാവും എന്നാണ് പണ്ഡിതമതം.*
*ജ്യോതിശ്ശാസ്ത്രജ്ഞൻമാർ കൂടിയായിരുന്ന പുരാതന ഭാരതീയ ഋഷിമാർ ചിട്ടയായ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ആദ്യകാലത്ത് ദിക്കുകൾ അറിയുന്നതിനും കാലഗണനയ്ക്കുമാണ് ജ്യോതിഷം പുരോഹിതന്മാരും സഞ്ചാരികളും ഉപയോഗിച്ചത്. ആര്യഭട്ടന്‍ എഴുതിയ ‘ആര്യഭട്ടീയം’ ലോകത്തിന്, ഭാരതീയ ജ്യോതിശാസ്ത്രം നല്‍കിയ മഹത്തായ സംഭാവനയാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുനതിനുള്ള സങ്കേതം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.*
*നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തം, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ള ഫലഭാഗജ്യോതിഷം. വേദാംഗമായ ജ്യോതിഷത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങളില്ല.*
*തുടരും…….*
*കടപ്പാട് *
Leave a Reply