*അഷ്ടപദി 6*
💞🍂💞🍂💞🍂💞🍂💞
*സഖീ ഹേ കേശി മദന*
(ആശങ്കയിൽ നിന്നും രാധയുടെ അടുത്ത ഭവമാറ്റം കൈവിട്ടു പോയത് തിരിച്ച് നേടാനുള്ള ശ്രമമാണ്, അതിനായി സഖിയോടവൾ അവരുടെ ആദ്യസമാഗമത്തിന്റെ കഥ വിവരിച്ച്, കൃഷ്ണന്റെ പക്കലേയ്ക്ക് സന്ദേശമെത്തിയ്ക്കാൻ ശ്രമിയ്ക്കുന്നു ഈ അഷ്ടപദിയിൽ.
*(രാഗം – കാംബോജി )*
“നിഭൃത നികുഞ്ജ ഗൃഹം ഗത യാ നിശി രഹസി നിലീയ വസന്തം
ചകിത വിലോകിത സകല ദിശാ രതി രഭസ ഭരേണാ ഹസന്തം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
ഹേ, സഖീ…. ഒരു സായം സന്ധ്യയിൽ, മുൻധാരണപ്രകാരം മലയപർവ്വതത്തിനും യമുനാനദിയ്ക്കും മദ്ധ്യേയുള്ള വനമേഘലയിലെ കദംബവൃക്ഷഛായയിൽ ആളൊഴിഞ്ഞ ആ ലതാഗൃഹത്തിൽ ഞാൻ അവനെ തേടി പോയി. അവനോ, ആ അതീവസുഖദായകൻ അവിടെ നേരത്തേ മുതൽ തന്നെ എന്റെ വരവ് പ്രതീക്ഷിച്ച് മറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. ഭയചകിതയായ ഞാൻ അവനെ കാണാതെ കുഴങ്ങുമ്പോൾ, മടങ്ങാൻ ഭാവിയ്ക്കവേ.. ആ മനം മയക്കുന്ന ചിരിയുമായി എന്നെ ആവേശഭരിതയാക്കിക്കൊണ്ട് അവൻ മുന്നിൽ വന്നു, തെല്ലും ആശങ്കയില്ലാതെ, അതിവേഗത്തിൽ അതിഗാഢമായും ആവേശത്തോടെയും എന്നെ വാരിപ്പുണർന്നു. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“പ്രഥമ സമാഗമ ലജ്ജിതായ പടു ചാതു ശതൈ രണുകൂലം
മൃദു മധുര സ്മിത ഭാഷിതയാ ശിതിലീകൃത ജഘന ദുകൂലം
സഖീ ഹേകേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
ഹേ, സഖീ…. അത് ഞങ്ങളുടെ പ്രഥമ സമാഗമം ആയിരുന്നു. കൃഷ്ണൻ നൂറുകണക്കിനു മധുര മൊഴികളാലും മധുരസ്മിതത്താലും വിദഗ്ദ്ധമായി എന്നെ അവനിലേയ്ക്ക് വലിച്ചടുപ്പിച്ച് നിർത്തി. അവയിൽ മയങ്ങിയ ഞാൻ മൃദുവും മധുരവുമായി അവന് മറുപടികൾ നൽകവേ, അവൻ സൂത്രത്തിൽ അകന്നുമാറി പൊടുന്നനെ എന്റെ അരയിലെ വസ്ത്രം ഉരിഞ്ഞെറിഞ്ഞപ്പോൾ, അമ്പരന്നു പോയ ഞാൻ ലജ്ജിതയും മൂകയും ആയിപ്പോയി.
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“കിസലയ ശയന നിവേശിത യാ ചിര മുരസി മമൈ വശയാനം
കൃത പരിരംഭണ ചുംബനായാ പരിരഭ്യാ കൃതാധാരാ പാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
അപ്രതീക്ഷിതമായി വിവസ്ത്രയാക്കപ്പെട്ട പകച്ച് പോയ ഞാൻ നഗ്നത മറയ്ക്കുവാൻ ശ്രമിയ്ക്കവേ… പുൽപ്പടർപ്പിനു മുകളിൽ പച്ചിലകളും, തളിരുകളും, പൂമുട്ടുകളും വിരിച്ച മൃദുവായ തണുത്ത ശയ്യയിൽ എന്നെ വലിച്ചിട്ട ശേഷം, എന്റെ എതിർപ്പുകൾക്ക് ശക്തി കുറയുവോളം.. ഏറെ നേരം പിടയാൻ കൂടി അനുവദിയ്ക്കാതെ കൃഷ്ണൻ എൻറ്റെ നെഞ്ചിൽ തന്നെ കിടന്നു ബലമായി കിടക്കയിൽ അമർത്തി കൊണ്ട് എന്നെ വാരിപ്പുണരുകയും നിമ്നാധരങ്ങളെ പൂക്കളിൽ നിന്നും തേൻ ശേഖരിയ്ക്കും പോലെ ചുംബിച്ചു കൊണ്ടുമിരുന്നു.
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“അലസ നിമീലിത ലൊചനായ പുളകാവലി ലളിത കപോലം
ശ്രമ ജല സകല കളേബരായ വര മദന മദാദതിലോലം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
അവന്റെ ബലമായ സമ്മർദ്ദത്തിലും പ്രതിക്രിയയിലും ശാരീരികമായി തളർന്നവശയായ ഞാൻ വിയർപ്പിൽ കുളിച്ച് കണ്ണൂകൾ അടച്ച് കിടന്നു. അവന്റെ അധരങ്ങൾ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകലം ഒരു ആനന്ദത്തിൻറ്റെ മുറിപ്പെടുത്തുന്ന സുഖം നിറഞ്ഞു. എന്നിലെ കൃഷ്ണന്റെ മെല്ലെയും വേഗത്തിലുമുള്ള അധരചലങ്ങളിൽ, ഞാൻ സകലതും മറന്നു പോയി.
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“കോകില കളാരവ കൂജിതായ ജിത മനസിജ തന്ത്ര വിചാരം
ശ്ലഥ കുസുമാകുല കുന്തളായ നഖാ ലിഖിത ഘന സ്തന ഭാരം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
പ്രണയ, രതികലകളിൽ നിപുണനും കുശലനും ആയിരുന്ന കൃഷ്ണൻ വളരെ നേരം നീണ്ടുനിന്ന ബാഹ്യലീലകൾക്ക് വിരാമമിട്ട് നിശ്ചയദാർഢ്യത്തോടെ രതിയുടെ പുതിയ ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ, ഞാൻ പ്രാവിനെയോ പോലെ കുറുകുകയും, കുയിലിനെ പോലെ കൂജനശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് സ്വയമറിഞ്ഞു. എന്റെ മുടി കെട്ടിലെ പൂവുകൾ ഞെരിഞ്ഞമർന്നിരുന്നു, കൂന്തൽ അഴിയുകയും കുരുക്ക് പിണയുകയും ചെയ്തിരുന്നു. അവൻ എന്റെ തുളുമ്പുന്ന സ്തനങ്ങളിൽ അമര്ത്തി ഞെരിച്ച് നഖക്ഷതങ്ങൾ ഏൽപ്പിച്ചിരുന്നു.
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“ചരണ രണിത മണീ നൂപുരായ പരിപൂരിതാ സുരത വിതാനം
മുഖര വിശൃംഘല മേഖലായാ സകച ഗ്രഹ ചുംബന ദാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
ഇണചേരലിന്റെ വിവിധ രീതികളിൽ.. സ്ഥിതികളിൽ രതിലീലകളാടി അവനെന്നിൽ പടർന്നപ്പോൾ എന്റെ രത്നങ്ങൾ കോർത്ത പാദസരം കിലുങ്ങുന്ന സ്വനം പതിവിലും കൂടുതലായി മുഴങ്ങിക്കേട്ടു. അരക്കെട്ടിൽ ചുറ്റിക്കിടന്ന സ്വർണ്ണഅരഞ്ഞാണം അഴിഞ്ഞ് വീണിരുന്നു. കൃഷ്ണൻ എന്റെ മുടികെട്ടിൽ ബലമായി പിടിച്ച് അവനിലേയ്ക്ക് ചേർത്ത് എന്നെ ചുംബിച്ചു കൊണ്ട് ആഗ്രഹനിവൃത്തി വരുത്തി. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“രതി സുഖ സമയ രസാലസായാധാര മുകുളിത നയന സരോജം
നിസ്സഹ നിപതിത തനു ലതായാ മധുസൂദന മുദിത മനോജം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
ദീർഘമായ രതിയുടെ ആലസ്യത്തിൽ അവൻ തന്റെ ലഹരി നിറഞ്ഞ വടിവാർന്ന ശരീരം ഇലകളാകുന്ന മെത്തയിൽ അമർത്തി കിടന്നു. ആ തളർച്ചയിലും അവൻ പാതി തുറന്ന കണ്ണൂകളോടെ എന്നെ ചൂഴ്ന്ന് നോക്കുന്നതറിഞ്ഞ, ഞാൻ അവനിലെ ഇനിയുമടങ്ങാത്ത മോഹം വീണ്ടും ഉണരുന്നതും തിരിച്ചറിഞ്ഞു.
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
“ശ്രീജയദേവ ഭണിത മിദ മതിശയ മധുരിപ നിധു വന ശീലം
സുഖ മുത്കണ്ഠിത ഗോപവധൂ കഥിതം വിതനോടു സലീലം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം”
രാധ തന്റെ സഖിയോട് അതിയായ ഹർഷനിർവൃതിയോടെ പറഞ്ഞ ശ്രീകൃഷ്ണന്റെ മനോഹരമായ രാസക്രീഡയുടെ ഗാഥകൾ ശ്രീജയദേവൻ ഇവിടെ പാടുന്നു.
സഖിയോടവൾ അവരുടെ ആദ്യസമാഗമത്തിന്റെ കഥ വിവരിച്ചു കൊണ്ട് അഭ്യർത്ഥിയ്ക്കുന്നു.. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
(അഷ്ടപദികളിൽ ഏറ്റവുമധികം ഭോഗശൃംഗാരം നിറഞ്ഞ് നിൽക്കുന്നവ 6 ഉം 11 ഉം ആണ് , മറ്റുള്ളവയിൽ ശ്രംഗാരത്തിനു സുകുമാരകലകളുടെ ലക്ഷണങ്ങളാണുള്ളത്. വിപ്രലംഭ ശൃംഗാരവും സംഭോഗശൃംഗാരവും മാറി മാറി നിറയുന്ന അഷ്ടപദികളിൽ പ്രവാസവും, സംവൃദ്ധിയും ചേർന്ന് ലൈംഗികതയുടെ പ്രത്യക്ഷമായ പ്രകടനം 6 ആം അഷ്ടപദിയുടെ മുഖമുദ്ര ആണ്)
@nrc.
*********************
💦🙏💦
*തുടരും*/-
*********************
*ഭജഗോവിന്ദം🙏*
🙏🌹🌷🌺🌹🙏
*ശ്ലോകം – 16*
*ഭജഗോവിന്ദം* *ഭജഗോവിന്ദം*
*ഗോവിന്ദം ഭജ* *മൂഢമതേ*
*സംപ്രാപ്തേ* *സന്നിഹിതേ കാലേ*
*നഹി നഹി രക്ഷതി* *ഡുകൃഞ് കരണേ.*
*അംഗം ഗളിതം പലിതം* *മുണ്ഡം*
*ദശനവിഹീനം ജാതം* **തുണ്ഡം*
*വൃദ്ധോ യാതി* *ഗൃഹീത്വാ* *ദണ്ഡം**
*തദപി ന* *മുഞ്ചത്യാശാപാശം* 🙏🌹🌷🌺🌹🙏
ഏതവസ്ഥയിലും മനുഷ്യൻ തൻ്റെ ആശാപാശങ്ങളെ
കൈ വെടിയുകയില്ലെന്ന് കാണിക്കുന്ന ഈ ശ്ലോകം ഹസ്താമലകാചാര്യരുടേതാണെന്ന്
പറയപ്പെടുന്നു.
ശരീരം ചുക്കിച്ചുളിഞ്ഞു തലമുടി നരച്ചു വായിൽ പല്ലുകളൊന്നും ഇല്ലാതായി. വൃദ്ധനായി.വടിയും കുത്തിയാണ് നടക്കുന്നത് എന്നാലും ആഗ്രഹങ്ങളുടെ മാറാപ്പ് അയാളെ വിട്ടു പോകുന്നില്ല.
വാർദ്ധക്യത്താൽ ശരീരം ചുക്കിച്ചുളിഞ്ഞും പല്ലുകൾ കൊഴിഞ്ഞും കണ്ണകൾക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടം കേൾവിശക്തി നശിച്ചും നട്ടെല്ലിൻ്റെ ബലക്കുറവിൽ ശരീരം വളഞ്ഞൊടിഞ്ഞും വടിയൂന്നി അടിവച്ചടിവച്ചു് മുന്നോട്ടു നീങ്ങുന്ന ഒരു വൃദ്ധൻ്റെ ദയനീയ ചിത്രമാണ് ഇതിൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. ആ അവസ്ഥയിലും മോഹങ്ങളുടെ മാറാപ്പ് അയാളുടെ തോളിൽതന്നെ ഉണ്ടാകും. ഇത് നമ്മുടെ ഓരോരുത്തരുടെയും ചിത്രമാണ്.
ജീവിത സായാഹ്നത്തിൽ ആഗ്രഹങ്ങളുടെ പെരുംഭാണ്ഡം ത്യജിക്കണമെങ്കിൽ കുട്ടികാലം മുതൽക്കു തന്നെ അതിൻ്റെ പരിശീലനം നേടേണ്ടത് ആവശ്യമാണ്. ചെറുപ്പത്തിൽ തന്നെ വികാരങ്ങളെ നിയന്ത്രിച്ചു് അതു നമ്മുടെ സ്വഭാവത്തിൻ്റെ ഭാഗമാക്കി തീർക്കുവാൻ കഴിയാത്തവർക്ക് വാർദ്ധക്യത്തിലും ശാന്തി പൂർണ്ണമായ ഒരു ജീവിതം നയിക്കുവാൻ കഴിയുകയില്ലെന്ന് സാരം.
വന്ദേ ഗുരുപരമ്പരാം🙏
**************************
തുടരും ….
**************************
*ഗരുഡപുരാണം:
*********************
ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജിക്ക് കാരണം; ഈ 10 കാര്യം അപകടം*
🦅📖🦅📖🦅📖🦅📖🦅
ഒരു വ്യക്തിയുടെ ജീവിതം മുതല്‍ മരണം വരെയുള്ള പല പ്രധാന വശങ്ങളും ഗരുഡപുരാണത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. 18 മഹാപുരാണങ്ങളില്‍ ഒന്നായാണ് ഗരുഡപുരാണത്തെ കണക്കാക്കുന്നത്. മഹാവിഷ്ണുവിനെ പ്രപഞ്ചത്തിന്റെ നിയന്ത്രിക്കുന്ന ശക്തിയായി കണക്കാക്കുന്നു. ഗരുഡപുരാണത്തിലെ പ്രധാന കഥാപാത്രവും വിഷ്ണുവാണ്. ഇതില്‍ ജീവിതവും മരണവുമായി ബന്ധപ്പെട്ട ഗഹനമായ പല രഹസ്യങ്ങളും മഹാവിഷ്ണു പറഞ്ഞിട്ടുണ്ട്. ഇതില്‍ ജീവിതവും മരണവും മരണാനന്തര ജീവിതവും സംബന്ധിച്ച നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കര്‍മ്മം, പാപം-പുണ്യങ്ങള്‍, ധാര്‍മ്മികത-നിയമങ്ങള്‍, അറിവ് എന്നിവയെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഒരു വ്യക്തി ചെയ്യുന്ന പാപ-പുണ്യത്തിന് അവന്റെ ജീവിതത്തിലും മരണശേഷവും സ്വാധീനമുണ്ടാകും. അതുകൊണ്ടാണ് ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു. അത്തരക്കാര്‍ക്ക് മരണശേഷം മോക്ഷം ലഭിക്കുന്നു. ഗരുഡപുരാണം പ്രകാരം ചില കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റായി കണക്കാക്കപ്പെടുന്നു. ഈ കാര്യങ്ങള്‍ ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല. ഇതില്‍ ചിലത് ചെയ്യുന്നവര്‍ മരണശേഷം നേരിട്ട് നരകത്തിലേക്ക് പോകുന്നു. ഗരുഡ പുരാണത്തില്‍ പറയുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
*നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത്*
ഒരിക്കലും തുറന്ന കണ്ണുകളോടെ സൂര്യനെ നോക്കരുത്. ഇത് ഒരു വ്യക്തിയുടെ പ്രായം കുറയ്ക്കുന്നുവെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു.
*തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത്*
മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മനഃപൂര്‍വം തെറ്റായ വഴി സ്വീകരിക്കുകയോ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നത് മഹാപാപത്തിന്റെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു.
*തകര്‍ന്ന കട്ടിലില്‍ ഉറങ്ങുന്നത്*
ഗരുഡപുരാണം അനുസരിച്ച്, തകര്‍ന്ന കിടക്കയിലോ കട്ടിലിലോ ഉറങ്ങുന്നത് നെഗറ്റീവ് എനര്‍ജി പ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.
*മുതിര്‍ന്നവരെ അനാദരിക്കുന്നത്*
വീട്ടിലെ മുതിര്‍ന്നവരെയോ മാതാപിതാക്കളെയോ അനാദരിക്കുന്നവരും പാപം ചെയ്യുന്നവരാണ്. അത്തരക്കാര്‍ക്ക് നരകത്തിലെ പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു.
*നിരീശ്വരജീവിതം നയിക്കുന്നവര്‍*
മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരും നിരീശ്വരജീവിതം നയിക്കുന്നവരും പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് അര്‍ത്ഥം.
*ബ്രഹ്‌മചര്യം പാലിക്കാത്തത്*
എല്ലാ മാസത്തെയും അമാവാസി, ഏകാദശി, കൃഷ്ണ ചതുര്‍ത്ഥി, ശുക്ലപക്ഷ, അഷ്ടമി തിഥി, വിശേഷ ദിവസങ്ങള്‍ എന്നിവയില്‍ ബ്രഹ്‌മചര്യം പിന്തുടരുക.
*പൊട്ടിയ കണ്ണാടിയില്‍ മുഖം കാണുന്നത്*
ഗരുഡപുരാണം അനുസരിച്ച്, വീട്ടില്‍ തകര്‍ന്ന കണ്ണാടി സൂക്ഷിക്കുകയോ അതില്‍ മുഖം കാണുകയോ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
*കടം*
പണത്തിന് പുറമെ, വസ്ത്രങ്ങള്‍, വാച്ചുകള്‍, ഷൂസ് തുടങ്ങിയവ ആരില്‍ നിന്നും കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ, മറ്റുള്ളവരുടെ നെഗറ്റീവ് എനര്‍ജി നിങ്ങളുടെ ഉള്ളില്‍ പ്രവേശിക്കും.
*വഞ്ചന*
വഞ്ചനയെ ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നരകത്തിലേക്കുള്ള വഴി സുനിശ്ചിതമാണെന്ന് ഗരുഡപുരാണം പറയുന്നു.
*മൃഗങ്ങളെ കൊല്ലുന്നത്*
ഹിന്ദുമതത്തില്‍, മൃഗങ്ങളെ കൊല്ലുന്നത് വലിയ പാപമായി കണക്കാക്കപ്പെടുന്നു. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കും സംതൃപ്തിക്കും വേണ്ടി ജീവജാലങ്ങളെ കൊല്ലുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല. അവര്‍ മരണാനന്തരം നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതായിരിക്കും.
@nrc.
📖🙏📖
Leave a Reply