*╭─•━━━━━━•⊰ॐ⊱•━━━━━━━•─╮*
*🙏🙏★·.·´ ॐ `·.·★🙏🙏*
*🙏ഓം നമ: ശിവായ🙏*
*ঔ═━━━━━✥હર✥━━━━━━═ঔ*
*🙏ഓം കൃഷ്ണായ നമഃ’🙏’*
*കൃഷ്ണായ വാസുദേവായ ഹരയേ പരമാന്മനേ*
*പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:*
*📚നാരായണീയം📚*
*📖മലയാളപരിഭാഷസഹിതം📖*
*ആമുഖം*
*✧═════════•❁𝕰𝖗❁•═════════✧*
*നാരായണീയം ഒരു കാവ്യ മാണ് :പുരാണ ഗ്രന്ഥമാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ ഉന്നത സ്ഥാനംനേടിയ ഉത്തമ ഗ്രന്ഥമാണിത്.* *പ്രശസ്‌തിയാർജ്ജിച്ച ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ശ്രീ മേലപത്തൂർ നാരായണഭട്ടതിരി എന്ന വിശ്രുതനായ ഭക്തകവിയാണ്.* *അദ്ദേഹം തൻ്റെ വാത മാഗശമനത്തിനായി ഗുരുവായൂർ സന്നിധിയിലിരുന്ന് ഭക്തിപാരവശ്യത്തോടെ ഭഗവാനിൽമാത്രം മനംവച്ച് രചിച്ചതാണ്.* *നാരായണീയം ഇത് ഭഗവാൻ നാരായണനെ സംബന്ധിച്ച് ഭക്തനായ നാരായണൻ രചിച്ചതാണ്* .
*നാരായണീയത്തിലെ കഥാനായകനായ ശ്രീനാരായണൻ സാക്ഷാൽ വിഷ്‌ണുവിൻ്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്‌ണപരമാത്മാവാണ്. അദ്ദേഹം സൃഷ്‌ടിസ്ഥിതിസംഹാരകാരകനായ, ജഗൽപ്രാണനായ സർവ്വവ്യാപിയായ, ചിദാനന്ദനായ പരമാത്മാവുതന്നെയാണ്.* *അതാണ് ശ്രീക്യ ഷ്‌ണനെ എല്ലാവരും കൃഷ്‌ണപരമാത്മാവ് എന്നു പറയുന്നത് അദ്ദേഹം ജഗൽപാലകനാണ്. ജഗ ത്ധാരകനാണ്, ജഗന്നിയന്താവാണ്,* *സർവ്വാന്തര്യാമിയാണ്; സർവ്വസാക്ഷിയാണ്. സകലാധാരഭൂതനായ സർവ്വോൽകൃഷ്‌ടനായ ദേവനാണ്.* *ഭക്തിമുക്തിപ്രദായകനാണ്, ഭക്തപ്രിയനും,ഭക്തവ സലനും, ഭക്താഭീഷ്‌ടനുമാണ്. ആ ദേവനെയാണ് കവി തൻ്റെ രോഗശമനത്തിനായി ആശ്രയിച്ചത്.* *നിഷ്‌കളങ്കനും, ശുദ്ധമനസ്‌കനും, ഭക്തശിരോമണിയുമായ കവി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ദർശിച്ചത് ആ നാരായണനെയാണ്. ആ നാരായണനെ ഭക്തപ്രവരനായ നാരായണൻ രോഗമുക്തിക്കായി പ്രാർത്ഥിച്ചു സ്‌തുതിച്ച സ്‌തുതി ഗീതങ്ങളാണ് നാരായണീയം എന്ന പവിത്ര ഗ്രന്ഥം*
*ഭക്തിനിർഭരമായ ആ ഗാനങ്ങൾ ശ്രവിച്ച ഭഗവാൻ ഭക്തപ്രിയന് അഭീഷ്‌ടം ദാനം ചെയ്തു. ഭഗവാൻ തന്നെ ആശ്രയിക്കുന്ന ഭക്തന്മാർക്ക് എന്തുംചെയ്‌തും അവരുടെ അഭീഷ്‌ടം നിറവേറ്റും. അതാണ് അദ്ദേഹത്തിൻ്റെ മാഹാത്മ്യം. മേലത്തൂരിനും രോഗശമനത്തെ ഉണ്ടാക്കി.* *ഇവിടെ തൻ്റെ സഹിക്കാനാവാത്ത രോഗത്തിന് ശമനമുണ്ടാക്കണമേ! എന്ന പ്രാർത്ഥനയായിരുന്നു കവി ഭഗവാൻ്റെ മുന്നിൽ സമർപ്പിച്ചത്.* *ആ പ്രാർത്ഥന സഫലമായി എന്നു മാത്രമല്ല, അദ്ദേഹത്തിന് കവിത്വം കൂടുതൽ ആർജിക്കുന്നതിനും,ഭക്തിവർദ്ധിക്കുകന്നതിനും, പ്രശസ്‌തിനേടുന്നതിനും സഫലവുകയും കവിയുടെ വേറെ പല ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും ‘നാരായണീയ’ ത്തിനു ലഭിച്ച പ്രശസ്‌തിയും പ്രസിദ്ധിയും അംഗീകാരവും മറ്റൊന്നിനും ലഭിച്ചിട്ടില്ല.* *ശ്രീമദ് ഭാഗവതത്തിനെ ലെയുള്ള ഒരംഗീകാരം നാരായണീയത്തിനു കൈവന്നിരിക്കുന്നു എന്ന് സംശയരഹിതമായി പറയാം. ഭാഗവതംപോലെതന്നെ പല പല ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും നാരായണീയം നിത്യ പാരായണത്തിന് ഉപയോഗിക്കുന്നുണ്ട്.*
*🪷മേല്പത്തൂരും വാതരോഗവും🪷*
*_ςɾςɾςɾςɾςɾςɾςɾςɾςɾςɾςɾςɾςɾςɾςɾςɾς_*
*മേല്പത്തൂർ എന്നത് കവിയുടെ ഇല്ലപ്പേരാണെന്നാണ് വിശ്വസിക്കുന്നത്. നാരായണൻ എന്നാണ് അദ്ദേഹത്തിൻ്റെ പേര്. ഭട്ടതിരി എന്നത് സമുദായപ്പേരാണ്. അദ്ദേഹം വേദശാസ്ത്രപൂ ങ്ങളിലും തർക്കം, വ്യാകരണം തുടങ്ങിയവയിലും പാണ്ഡിത്യം നേടിയിരുന്നു അദ്ദേഹത്തിന് അദമ്യമായ വിജ്ഞാനതൃഷ്‌ണയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വിജ്ഞനതൃഷ്‌ണയും കവിത്വവും ഒരിടത്തു തളച്ചിടാൻ അനുവദിച്ചിരുന്നില്ല.* *അത് അദ്ദേഹത്തെ തൃക്കണ്ടിയൂരിലെത്തിച്ചു. അവിടെവച്ച് തൃക്കണ്ടിയൂർ അച്യുത പിഷാരടി എന്ന പണ്ഡിതൻ്റെ ശിഷ്യത്വം സമ്പാദിച്ചു.* *അദ്ദേഹത്തിൻ്റെ മരുമകളിൽ ആകൃഷ്‌ടനായി ആ കുട്ടിയെ വിവാഹം* *അക്കാലത്ത് നമ്പൂതിരി കുടുംബങ്ങളിൽ മൂത്തയാൾമാത്രം സ്വന്തം ജാതിയിൽനിന്നും*
*വിവാഹം കഴിച്ചു വന്നിരുന്നു. മറ്റുള്ളവർ ആഢ്യരായ ശുദ്രസ്ത്രീകളോയാ അമ്പലവാസികുടും ബത്തിലെ സ്ത്രീകളേയോ വിവാഹം (സംബന്തം കഴിക്കുക എന്നാണ് അതിനു പറയുക) ചെയ്തി മൂന്നു. അതിനാൽ മേല്പത്തൂരിൻ്റെ വിവാഹത്തിന് വിയോജിപ്പുണ്ടായില്ല. പിന്നെ ഭോഗാസക്തി യിലേക്കു മനം ഇറങ്ങിയെങ്കിലും ഗുരുകടാക്ഷത്താൽ പെട്ടെന്നുതന്നെ അതിൽ നിന്നും കയറി മനംമാറിത്തുടങ്ങി.* *ഗുരുവിൻ്റെ വാത്സല്യം നുകരാനും ശാസ്ത്രങ്ങളിൽ അവഗാഹം നേടാനും സാധിച്ചു.* *ബ്രാഹ്മണോചിതമായ ജീവിതം നയിച്ചുവതിനൊപ്പംതന്നെ ഗുരുവിനെ പരിചരി ക്കുന്നതിലും മുൻപന്തിയിലായിരുന്നു. അക്കാലത്ത് ഒരിക്കൽ ഗുരുവായ അച്യുത പിഷാരടിക്ക് വാതരോഗം പിടിപെട്ടു. രോഗം കലശലായി ഔഷധങ്ങൾ കൊണ്ടൊന്നും ഫലമുണ്ടായില്ല. ശാസ്ത്രാനുസാരമുള്ള ചികിത്സകൾ മാറിമാറി പരീക്ഷിച്ചു. ഫലം തഥൈവ. പിന്നീട് ജ്യോത്സ്യനും കൂടിയായിരുന്ന അദ്ദേഹം പ്രശ്‌നവിധി പ്രകാരം രോഗകാരണം. ജന്മാന്തരദുരിതമാണെന്നു മനസ്സിലാക്കി പ്രതിവിധിനിശ്ചയിച്ചു. പ്രതിവിധിക്കുള്ള ശ്രമമാരംഭിച്ചു. ശിഷ്യഗണങ്ങളിൽ പ്രധാനി യായ മേല്പത്തൂരിൻ്റെ മേൽനോട്ടത്തിൽ കാര്യങ്ങൾ ചെയ്‌തു തുടങ്ങി. അതിൽ കർമ്മവിപാകദാനമെന്നൊരു ചടങ്ങുണ്ടായിരുന്നു. അത് ശരിയായി നടത്തിയെങ്കിൽമാത്രമേ രോഗശമനം ഉണ്ടാകൂ. അത് ആരാണ് ചെയ്യേണ്ടതെന്ന് വാദമായി ഒടുവിൽ മേല്പത്തൂരിന് വിധിക്കപ്പെട്ടു.അദ്ദേഹം അതു ഗുരുവിനുവേണ്ടി സന്തോഷസമേതം സ്വീകരിച്ചു. ഗുരുവിൻ്റെ രോഗം മന്ത്ര പൂർവ്വം അദ്ദേഹം പരിഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും സന്തോഷമായി.*
*ഗുരുവിൻ്റെ രോഗം ശമിച്ചു ‘തുടങ്ങി. ശിഷ്യന് രോഗം ബാധിച്ചു. ആ ശിഷ്യന് ഗുരുവിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമല്ലാതെ ദുഃഖമുണ്ടായില്ല. തൻ്റെ രോഗശമനത്തിന് എന്താ ണുവഴിയെന്ന് തല പുകഞ്ഞാലോചിച്ചു മേല്‌പത്തൂർ സധൈര്യം വിശ്വാസത്തോടുകൂടി ചികി സകൾ ആരംഭിച്ചു ഔഷധത്തിൻ്റെ ഗുണമൊന്നുമുണ്ടായില്ല. എങ്കിലും അദ്ദേഹം നിരാശനായില്ലന ശ്രമം തുടർന്നുകൊണ്ടേണ്ടയിരുന്നു.*
*ശ്രീ മേല്‌പത്തൂർ നാരായണ ഭട്ടതിരിയുടേയും ശ്രീ തുഞ്ചത്തു രാമാനുജൻ ഴുത്തച്ഛൻ്റെയും ജീവിത കാലഘട്ടം ഒരേ കാലയളവായിരുന്നു.* *അക്കാലത്ത് ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു. എഴുത്തച്ഛനും പണ്‌ഡിതവരേണ്യനായി. ബ്രാഹ്മണരായിരുന്നു പാണ്ഡി ത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്. മേല്‌പത്തൂർ ബ്രാഹ്മണനും എഴുത്തച്ഛൻ ശൂദ്രനുമായിരുന്നു. അക്കാലത്ത് ശുദ്രനെ നിഷിദ്ധരായി ഗണിക്കപ്പെട്ടിരുന്നു. ശുദ്രന് സംസ്‌കൃതം പഠിക്കാനോ പണ്‌ഡിത്യം നേടാനോ അവകാശമില്ലാത്തയിരുന്നു. സംസ്‌കൃതം ബ്രാഹ്മണഭാഷയായി കരുതപ്പെട്ടിരുന്നു. പക്ഷെ എഴുത്തച്ഛൻ അതൊന്നുമത്രകാര്യമാക്കിയില്ല. കഷ്ടതകളും വിഷമങ്ങളു എന്നും ജ്ഞാനതൃഷ്‌ണയ്ക്കു തടസ്സമായില്ല. നിഷേധങ്ങളെ നിഷേധിച്ചു അദ്ദേഹം പഠിച്ചു മുന്നേറി, പണ്ഡിതനായെങ്കിലും അദ്ദേഹത്തിൻ്റെ പാണ്‌ഡിത്യത്തെ ബ്രാഹ്മണമേധാവിത്വം അംഗീകരിക്കാൻസി (സ്വീകരിക്കാൻ) കൂട്ടാക്കിയില്ല. പണ്‌ഡിതരുടെ കൂട്ടത്തിൽ എഴുത്തച്ഛനു സ്ഥാനം നല്കിയില്ലെന്നു മാത്രമല്ല, നിന്ദിക്കാനും മടിച്ചിരുന്നില്ല. പണ്‌ഡിതൻ സമദൃക്ക് ആയിരിക്കണമെന്ന ഭഗവദ്‌വചനംപോലും ഓർക്കാതെ അവർ എഴുത്തച്ചൻ്റെ പാണ്ഡിത്യത്തെപറ്റി ചോദിച്ചു. രാമാനുജൻ്റെ ചക്കിൽ എത്ര ആടും? ഉടനെ മറുപടി കിട്ടി ആ ചക്കിൽ നാലും ആറും ആടും. അതയത് എഴുത്തച്ചന് നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും വശമാണ് എന്നായിരുന്നു അതിർഥം. എഴുത്തച്ഛൻ ഈ നിന്ദാവാക്കുകളൊന്നും തന്നെ ശ്രദ്ധിച്ചില്ല. ജ്ഞാനികളും പണ്‌ഡിതരും മറ്റുള്ളവരുടെ കുറ്റം അളക്കുകയല്ല ചെയ്യുന്നത്, സ്വയം ജ്ഞാനം വർദ്ധിപ്പിക്കുകയേ ചെയ്യു. തിൻ്റെ തെളിവായിരുന്നു എഴുത്തച്ഛൻ്റെ മൗനം. അദ്ദേഹം ആരേയും എതിർക്കാനോ കലഹിക്കാനോ പോയില്ല. തൻ്റെ പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു. ഈശ്വരൻ തുണയായിരുന്നു എന്നത് പിൽക്കാലത്തെ അദ്ദേഹത്തിൻ്റെ ചരിത്രം തെളിയിക്കുന്നുണ്ട്.*
*അക്കാലത്താണ് മേല്പത്തൂരിന് രോഗബാധയുണ്ടായത് പിന്നെ രോഗം മൂർച്ഛിക്കുകയും ഒരുതരത്തിലും ശമനം ഉണ്ടാകാതിരിക്കയും ചെയ്‌തതിനാൽ മനംനൊന്തുകഴിയവേ എഴുത്തച്ഛനെ ഓർമ്മ വന്നു. ജ്ഞാനിയും പണ്ഡിതനും ഭക്തനുമായ മേല്‌പത്തൂരിന് ജ്ഞാനിയും പണ്ഡിതനും ഭക്തനുമായ എഴുത്തച്ഛനെ ഓർക്കാനായാത് സ്വഭാവികം ജ്ഞാനിക്കേ ജ്ഞാനികളെ അറിയാൻ സാധിക്കൂ. ആപല്ക്കാലത്ത് ആരേയും ആശ്രയിക്കുന്നതിൽ തെറ്റില്ലെന്ന കാര്യമോർത്ത് മേല്പത്തൂർ എഴുത്തച്ഛനെ ആശ്രയിക്കാൻ തിരുമാനിച്ചു.* ?
*അപ്പോഴേയ്ക്കും എഴുത്തച്ഛൻ്റെ പേരും പെരുമയും ഉയർന്നു തുടങ്ങിയിരുന്നു താനും കവി അദ്ദേഹത്തിൻ്റെ സവിധത്തിലേയ്ക്ക് ഒരാളെ അയച്ചു ചോദിപ്പിച്ചു – കഠിനമായ വാതരോഗ ശമനത്തിന് എന്തെങ്കിലും ഔഷധമുള്ളതായിട്ടറി യൂമോ? എന്ന്. ബ്രാഹ്മണന് ശൂദ്രൻ്റെ ഉപദേശം നിഷിദ്ധമായ കാലത്തും എഴുത്തച്ഛൻ അറിയിച്ചി ഒട്ടും വിഷാദം വേണ്ട വേഗം തന്നെ മത്സ്യം തൊട്ടു കൂട്ടിക്കൊണ്ടാൽ രോഗശമനം തീർച്ച തന്നെ, ഇതറിഞ്ഞ ബ്രാഹ്മണൻ നിന്ദിച്ചു പറഞ്ഞു – ബ്രാഹ്മണൻ മത്സ്യം തൊട്ടുകൂട്ടുകയോ? അയാൾക്കിതുപറയാൻ എങ്ങിനെ ധൈര്യം തോന്നി. കഷ്‌ടം! കഷ്‌ടം ശൂദ്രൻ്റെ ഒരു ഹുങ്ക് എന്ന ല്ലാതെ എന്തുപറയാൻ! നല്ല ഉപദേശം തന്നെ.*
*എന്നാൽ ജ്ഞാനിയും ഭക്തനുമായ മേലത്തൂരിന് എഴുത്തച്ഛൻ്റെ വാക്കുകൾ അറിഞ്ഞ് സന്തോഷമാണുണ്ടായത്. വാക്കിൻ്റെ അർത്ഥം അറിയാവുന്നവർക്കല്ലേ അതു മനസ്സിലാകൂ. അദ്ദേ ഹത്തിന് അതിൻ്റെ ശരിയായ അർത്ഥം മനസ്സിലായി ഭഗവാൻ്റെ മത്സ്യാവതാരം തൊട്ടുള്ള കഥകൾ പ്രകീർത്തിച്ചാൽ രോഗശമനമുണ്ടാകുമെന്നാണ് എഴുത്തചഛൻ പറഞ്ഞതിനർത്ഥം. അദ്ദേ ഹത്തിന് അതുൾക്കൊള്ളാൻ സാധിച്ചു താമസിയ്ക്കാതെ ഗുരുവായൂരിൽ ചെന്നിരുന്ന് ഗുരു വായൂരപ്പനെ ഉള്ളൂനൊന്തു പ്രാർത്ഥിച്ചാൽ ഗാനംചെയ്‌താൽ തൻ്റെ രോഗം ശമിക്കുമെന്ന വിശ്വാസം തോന്നി ഗുരുവിൻ്റെ പാദവന്ദനം നടത്തി അനുഗ്രഹം വാങ്ങി ഗുരുവായൂർക്കു പുറപ്പെട്ടു. അദ്ദേഹം തൻ്റെ അനുജനായ മാതൃദത്തനോടൊത്താണ് പോയതെന്നും അദ്ദേഹം ആലപിച്ച (സ്തോത്രങ്ങൾ) എഴുതിയെടുത്തത് അനുജനാണെന്നും പറയുന്നുണ്ട്.* *മേല്‌പത്തൂരിന് രോഗപീഡയാൽ എഴുതാൻ വയ്യാതിരുന്നു എന്നും അനുജൻ എഴുതിവച്ചുവെന്നുമാണ് പണ്ഡിതമതം.*
*മേല്പത്തൂർ ഗുരുവിൻ്റെ (അച്യുത പിഷാരടി) അനുഗ്രഹാശിസ്സോടെ എഴുത്തച്ഛന്റെ ഉപദേശാനുസരണം ഗുരുവായൂരെത്തി ഭഗവാനെ സാഷ്‌ടാംഗം പ്രണമിച്ചു. ഭഗവാൻ്റെ അനുവാദം വാങ്ങി നടയിലിരുന്നു.വിഷമതകളെല്ലാം സഹിച്ചുകൊണ്ട് ഭക്തിപരവേശത്തോടെ മനസ്സ് ഭഗവാനിൽ സമർപ്പിച്ചു സ്‌തുതിച്ചു തുടങ്ങി രോഗശമനത്തിനായി മേലപത്തൂർ പാടിയ സ്തോത ങ്ങളാണ് നാരായണീയം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നഗ്രന്ഥം.*
*ഗുരുവായൂരെപ്പോലെയുള്ള വലിയ പുണ്യക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ അർച്ചാവ താരം കൈക്കൊണ്ട ഭഗവദ് പ്രതിഷ്‌ഠയാണ് ചെയ്യുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠയ്ക്ക് പ്രത്യേക മാഹാത്മ്യവുമുണ്ട്. അത് മനുഷ്യനിർമ്മിതമല്ലെന്നും ദേവനിർമ്മിതമായ പരിപാവനമായ പ്രതി -ഷ്‌ഠയാണെന്നുമാണ് പറയപ്പെടുന്നത്. ഭഗവാൻ ശ്രീകൃഷ്‌ണൻ്റെ കാലത്ത് ദ്വാരകയിൽവച്ച് ശ്രീക ഷ്‌ണപിതാവായ വാസുദേവൻ പൂജിച്ചിരുന്നതാണ് ആ വിഗ്രഹമെന്നും ദ്വാരക കടലെടുത്തു കഴിഞ്ഞപ്പോൾ വിഗ്രഹം ഒഴുകി നടന്നെന്നും ഇന്നു കാണുന്ന ഗുരുവായൂരിലെത്തിയപ്പോൾ ദേവഗുരുവായ ബ്രഹസ്‌പതിയും വായുദേവനും അതുവഴി യാദൃശ്ചികമായി വന്നുവെന്നും ആ പിഗ്രഹംകണ്ട് അതെടുത്ത് അവിടെ പ്രതിഷ്‌ഠിച്ചുവെന്നും പറയപ്പെടുന്നുണ്ട് ഗുരുവും പായുവുംകൂടി ഒന്നിച്ചു എത്തിയ ആ സ്ഥലത്തിന് അവരുടെ പേരുചേർത്തു ഗുരുവായൂർ എന്ന നാമം ലഭിച്ചുവെന്നാണ് വിശ്വാസം. ഗുരുവായൂരിൽ പ്രതിഷ്‌ഠിച്ച ആ വിഗ്രഹം ഗുരുവായൂരപ്പൻ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച അർച്ചാവതാരം കൈക്കൊണ്ട ഭഗവാൻ്റെ മാഹാത്മ്യം എത്ര മത്രമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കവി സ്തോത്രം ആരംഭിക്കുന്നത്.*
*ഗുരുവായൂർ ക്ഷേത്രം പുണ്യക്ഷേത്രമാണ്. അവിടെ കുടികൊള്ളുന്ന ദേവൻ അർച്ചാവ താരത്തിലുൾപ്പെട്ട ഭഗവാൻ ശ്രീകൃഷ്‌ണപരമാത്മാവാണ്. ആ (ശ്രീകൃഷ്‌ണൻ്റെ മാഹാത്മ്യവർണ്ണ നയാണ് ആദ്യശ്ലോകം*
*തുടരും…*
*✍️ ശിവ രൂപേഷ്*
*◄•━━━━━━━━━━━━━━•►*
*ആത്മീയതയുടെപാതയിൽമഹത്തായ അറിവ്പകർന്ന്* *നൽകിയവരോടുള്ളകടപ്പാട് വിനയപൂർവ്വം,സ്മരിക്കുന്നു.👣👏*
*╰─•━━━━━━•⊰᯽⊱•━━━━━━━•─╯*
Leave a Reply