5 penalties of a human being

*🚩മനുഷ്യ ജന്മത്തിലെ അഞ്ച് കടങ്ങൾ.*

*1. മാതാവിനോടുള്ള കടം.*
*2. പിതാവിനോടുള്ള കടം.*
*3. ഗുരുവിനോടുള്ള കടം.*
*4. ഭൂമിയോടുള്ള കടം.*
*5. ധർമ്മത്തോടുള്ള കടം.*

*ഈ കടങ്ങൾ തീരുവാൻ താഴെ പറയുന്ന ഉപായങ്ങൾ ചെയ്യണം….!*

*1. മാതാവിനോടുള്ള കടം തീരാൻ കന്യാദാനം    ചെയ്യണം…!*

*2. പിതാവിനോടുള്ള കടം തീരാൻ സന്താന ഉൽപത്തി നടത്തണം…!*

*3. ഗുരുവിനോടുള്ള കടം വീട്ടാൻ ജനങ്ങളെ ധർമ്മശാസ്ത്രം പഠിപ്പിയ്ക്കണം…!*

*4. ഭൂമിയോടുള്ള കടം വീട്ടാൻ കൃഷി ചെയ്യുകയും, മരങ്ങൾ നട്ടുപിടിപ്പിക്കുകയും വേണം..!*

*5. ധർമ്മത്തിനോടുള്ള കടം വീട്ടാൻ ധർമ്മത്തെ രക്ഷിക്കണം പ്രചരിപ്പിക്കണം. മനസ്സിന്റെ എളിമയ്ക്ക്‌ ശിരസ്സ് ഭഗവാന്റെ മുമ്പിൽ കുനിയാൻ പഠിപ്പിക്കണം…!*

*ഹിന്ദുക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതായ ചില ശീലങ്ങൾ…!*

*ദിവസേന ക്ഷേത്ര ദർശനം നടത്തുന്നതിലെ ഗുണങ്ങളെയും, മറ്റു പുണ്യസ്ഥലങ്ങളിലെ ക്ഷേത്ര സങ്കൽപങ്ങളെ പറ്റിയും ബോധ്യപ്പെടുത്തുക, അവരോട് ചേർന്നു പുണ്യ ക്ഷേത്രങ്ങളിലും തീർത്ഥ സ്നാന ഘട്ടങ്ങളിലും സഞ്ചരിക്കുക.*

*നമ്മുടെ ക്ഷേത്ര സംസ്കാരത്തെ പറ്റി ബോധവാന്മാരാക്കുക. തിലകം തൊടുന്ന ശീലം ചെറുപ്പത്തിലേ പഠിപ്പിക്കുക… ദേവീ ദേവതമാരുടെ കഥകൾ കേൾപ്പിക്കുക… സങ്കടം വരുമ്പോളും സന്തോഷം വരുമ്പോഴും നാരായണ… നാരായണ.. ചൊല്ലുവാൻ പഠിപ്പിക്കുക. തെറ്റുകൾ ചെയ്താൽ രാമനാമം ചൊല്ലാനും ഗണപതി ഭഗവാനു മുന്നിൽ ഏത്തമിടാനും പഠിപ്പിക്കുക…!*

*ഭഗവത് ഗീത, നാരായണീയം, രാമായണം, ഭാഗവതം എന്നീ  പുണ്യഗ്രസ്ഥങ്ങൾ വായിയ്ക്കാൻ പഠിപ്പിക്കുക, സന്ധ്യാ സമയങ്ങളിൽ കൈകാൽ കഴുകി നാമം ചൊല്ലുവാൻ പഠിപ്പിക്കുക, സൂര്യനുദിയ്ക്കുന്നതിനു മുമ്പ് എത്രയും നേരത്തെ എഴുന്നേറ്റു കുളിയും മറ്റു പ്രാഥമിക കർമ്മങ്ങൾ ചെയ്തവസാനിപ്പിക്കാനും പഠിപ്പിക്കുക.*

*നേരത്തെ ഉറങ്ങാനും ഉറങ്ങുന്നതിനും മുൻപും ഉണർന്നു എഴുന്നേൽക്കുമ്പോഴും ഭഗവാനെ സ്മരിയ്ക്കാനും ശീലമാക്കുക. മഹത് പുരുഷന്മാരുടെ കഥകൾ പഠിപ്പിക്കുക.*

*ചെറിയ കുട്ടികളോട് ഹരി: ഓം, ഹരേ കൃഷ്ണ, ജയ് ശ്രീകൃഷ്ണ… ജയ് ശ്രീ രാധേ, ഹരേ കൃഷ്ണ എന്നാശംസിക്കാൻ പഠിപ്പിക്കുക. ഹരിബോൽ, ജയ മാത, രാം രാം എന്നു ചൊല്ലി ആശംസകൾക് മറുപടി പറയാൻ ശീലമാക്കുക.*

*പുറത്ത് പോകുമ്പോൾ ബൈ എന്നു പറയാതെ ജയ് ശ്രീകൃഷ്ണ, ഹരേ കൃഷ്ണ എന്നു പറയാൻ പഠിപ്പിക്കുക. സ്വന്തം ധർമ്മത്തിന്റെ ജ്ഞാനം അവരിൽ ഉണ്ടാക്കി കൊടുക്കുക…. ഒപ്പം മറ്റുള്ളവരിലെ നന്മ കാണുവാൻ പഠിപ്പിക്കുക… ഹരേ കൃഷ്ണ, ഹരി: ഓം മന്ത്രം കൊണ്ടൊരു ആന്ദോളനം തന്നെയുണ്ടാകും*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free