Sivagiri …

HOMENEW18

*🙏🏻 ശ്രീനാരായണ സിദ്ധിവിശേഷങ്ങൾ… 🙏🏻*



*🌾 കേശവനാശാന്റെ അമ്മ തൃപ്പാദങ്ങൾക്കു വേണ്ടി തന്റെ വീട്ടിലെ  ആദ്യമായി കായിച്ച പ്ലാവിലെ ചക്ക നേർച്ചയായി നേർന്നു..!  നാളുകൾ നീങ്ങി. ചക്ക വിളഞ്ഞു. പക്ഷേ അത് ഇട്ടിട്ട്  സൂക്ഷിക്കാൻ കഴിഞ്ഞില്ല..!  കേശവൻ എല്ലാ ദിവസവും ചക്ക  പഴുത്തോ എന്ന് വീക്ഷിക്കും. ഒരു ദിവസം നോക്കിയപ്പോൾ ചക്ക  പഴുത്ത് മണം വന്നു. അമ്മയെ വിവരം അറിയിച്ചു. ഗുരുദേവൻ എത്തിയില്ലല്ലോ…! ഇനി എന്തണ് മാർഗ്ഗം.  ഉടനെ ചക്കയുമായി ശിവഗിരിയിലേക്കു പോകുവാൻ തന്നെ അവർ തീരുമാനിച്ചു.!  ശിവഗിരി യാത്രയ്ക്കുവേണ്ടി വള്ളം അന്വേഷിച്ചു തുടങ്ങി. അപ്പോൾ  അതാ അടുത്തുള്ള ക്ഷേത്രത്തിൽ ഗുരുദേവൻ എത്തിച്ചേർന്നിരിക്കുന്നു എന്ന് അവർക്ക് അറിയിപ്പ് കിട്ടി.  ആ ഭക്തയും മകനും ഗുരുദേവസന്നിധിയിൽ തങ്ങൾ മഹാഗുരുവിനായി കരുതിയിരുന്ന  ചക്കപ്പഴം ഭക്ത്യാദരപൂർവ്വം മഹാഗുരുവിന് കാഴ്ച്ചവച്ച് അനുഗ്രഹം തേടി….*


*🙏🏻  ഓം  സ്വായത്ത മനസ്ക്കായ  നമഃ  🙏🏻*

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free