Hemambika

HOMENEW15

*ശുഭദിനം* 🙏

കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം.

ക്ഷേത്രം.ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാൽ ഹേമാംബിക എന്നും അറിയപ്പെടുന്നു…..!

കല്ലേക്കുളങ്ങര ഏമൂർ “ശ്രീ ഹേമാംബികാക്ഷേത്രം”.(പാലക്കാട്).

കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണ് ഏമൂർ ഭഗവതിക്ഷേത്രം…

കന്യാകുമാരിയിൽ ബാലാംബിക, വടകര ലോകനാർകാവിൽ ലോകാംബിക കൊല്ലൂരിൽ മൂകാംബിക കല്ലേക്കുളങ്ങരയിൽ ഹേമാംബിക എന്നിങ്ങനെ നാലു അംബികാ ക്ഷേത്രങ്ങളാണ് പരശുരാമന്‍ സ്ഥാപിച്ചത്.

കുട്ടിയും തൊട്ടിയും വഴിപാട് നടത്തുന്ന ക്ഷേത്രം..!

കുട്ടിയും തൊട്ടിയും രോഗശാന്തി, സന്താനലബ്ദി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങൾക്കായി കേരളത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ എത്തി പ്രാർഥിച്ചാൽ കുഞ്ഞുണ്ടാകുമെന്നും കുഞ്ഞുണ്ടായി ആറു മാസത്തിനു ശേഷം ഇവിടെ എത്തി അടിമ കിടത്തണമെന്നും കൂടാതെ തൊട്ടിൽ സമർപ്പിക്കണമെന്നുമാണ് വിശ്വാസം. കുട്ടിയും തൊട്ടിയും എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്

രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിയ്ക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ നവരാത്രി ആഘോഷം വിശേഷമാണ്.

പ്രഭാതത്തിൽ സരസ്വതീ ദേവിയായതിനാൽ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാൽ പാൽപ്പായസവും സന്ധ്യകക്ക്‌ ദുർഗാദേവിയായതിനാൽ കടുംപായസവും ആണ് വഴിപാട്.

Leave a Reply

Design a site like this with WordPress.com
Get started