Bhagavad gita – GITA DYANAM 6

HOMENEW15

*🙏ഭഗവദ് ഗീതയിലൂടെ, ശ്രീകൃഷ്ണനെ അറിയുക. ദിവസവും വന്ദിക്കുക:🙏*

*🕉️പരമാത്മാവിൻ്റെ ധ്യാന രൂപം മനസ്സിൽ എങ്ങിനെയാവണം?🕉️*

*🔔പരമാത്മാവിനെ ശ്രീകൃഷ്ണ രൂപത്തിലാണ് ധ്യാനിക്കേണ്ടത്.🔔*


*ഗീതാധ്യാനം 6*

*ഭീഷ്മദ്രോണതടാ ജയദ്രഥജലാ*
*ഗാന്ധാരനീലോപലാ*
*ശല്യഗ്രാഹവതീ കൃപേണ വഹനീ*
*കർണ്ണേന വേലാകുലാ* *അശ്വത്ഥാമവികർണ്ണഘോരമകരാ*
*ദുര്യോധനാവർത്തിനീ*
*സോത്തീർണ്ണാ ഖലു* *പാണ്ഡവൈ: രണനദീ*
*കൈവർത്തക: കേശവ:*

*ഭീഷ്മൻ ദ്രോണൻ എന്ന ഇരുകരകളും ജയദ്രഥനെന്ന വെള്ളവും ഗാന്ധാരനെന്ന കരിമ്പാറയും ശല്യനെന്ന മുതലയും കൃപനെന്ന ഒഴുക്കും കർണ്ണനെന്ന വേലിയേറ്റവും അശ്വത്ഥാമാവ് വികർണ്ണൻ എന്ന ഘോരമകരങ്ങളും ദുര്യോധനൻ എന്ന ചുഴിയും കൊണ്ട് ഇറങ്ങാൻ വയ്യാത്ത കുരുക്ഷേത്രമാകുന്ന യുദ്ധനദി, നിശ്ചയമായും പാണ്ഡവന്മാർ കടന്നു.* *എങ്ങനെയെന്നാണെങ്കിൽ, ഭഗവാൻ കൃഷ്ണനാണ് കടത്തുകാരൻ!*

*കടപ്പാട്:*
*ഭഗവദ് ഗീത ഗ്രൂപ്പ് (BGG)*
🌸🌸🌸🌸🌸🌸🌸🌸🌸🌸
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free