Star idols

HOMENEW15

*നക്ഷത്ര വിശേഷം*
🍁🍁🍁🍁🍁🍁🍁🍁
നക്ഷത്രങ്ങള് സ്വയം ജ്വലിക്കുന്നവയാണ്. അവയില്നിന്നും ധാരാളം ഊർജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തിൽപെട്ട മരങ്ങൾ ഈ ഊർജ്ജത്തെ സ്വാംശീകരിക്കുന്നു.

എല്ലാ വൃക്ഷങ്ങള്ക്കും ഇരുപത്തിയേഴു നക്ഷത്രത്തിൽ നിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യാനുള്ള കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊര്ജ്ജം ആഗിരണം ചെയ്യാന് ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്.

ഈ ഊര്ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനില്പ്പിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന് പാടില്ല. അവയെ പരിരക്ഷിക്കാന് കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്ത്തുന്നതും ഐശ്വര്യപ്രദമാണ്.

*നക്ഷത്രഗണം*
🍁🍁🍁🍁🍁🍁🍁
27 ജന്മനക്ഷത്രങ്ങൾ
മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം.

1. ദേവഗണം,
2. മനുഷ്യ ഗണം,
3. അസുരഗണം,

*1. ദേവഗണം*
🍁🍁🍁🍁🍁🍁
അശ്വതി, മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി.

*2. മനുഷ്യ ഗണം*
🍁🍁🍁🍁🍁🍁🍁
ഭരണി, രോഹിണി, തിരുവാതിര, പൂരം, പൂരാടം, പൂരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.

*3. അസുരഗണം*
🍁🍁🍁🍁🍁🍁🍁
കാർത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം.

*നക്ഷത്രയോനി*
🍁🍁🍁🍁🍁🍁
27 ജന്മനക്ഷത്രങ്ങൾ
രണ്ടു വിഭവങ്ങള്‍ ആയി തരം തിരിക്കാം.
1.പുരുഷയോനി നക്ഷത്രങ്ങള്‍
2. സ്ത്രീയോനി നക്ഷത്രങ്ങള്‍

*പുരുഷയോനി നക്ഷത്രങ്ങള്‍*
🍁🍁🍁🍁🍁🍁🍁🍁
അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പുരുരുട്ടാതി.

*സ്ത്രീയോനി നക്ഷത്രങ്ങള്‍*
🍁🍁🍁🍁🍁🍁🍁🍁
കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി.

*നക്ഷത്രവൃക്ഷം*
🍁🍁🍁🍁🍁🍁🍁
*ജന്മനക്ഷത്രം – നക്ഷത്ര വൃക്ഷം എന്ന ക്രമത്തിൽ*

1. അശ്വതി – കാഞ്ഞിരം
2. ഭരണി – നെല്ലി
3. കാർത്തിക – അത്തി
4. രോഹിണി – ഞാവൽ
5. മകയിരം – കരിങ്ങാലി
6. തിരുവാതിര – കരിമരം
7. പുണർതം – മുള
8. പൂയം – അരയാൽ
9. ആയില്യം – നാകം (വൃക്ഷം)
10. മകം – പേരാൽ
11. പൂരം – ചമത/പ്ലാശ്
12. ഉത്രം – ഇത്തി
13. അത്തം – അമ്പഴം
14. ചിത്തിര – കൂവളം
15. ചോതി – നീർമരുത്
16. വിശാഖം – വയങ്കത
17. അനിഴം – ഇലഞ്ഞി
18. ത്രകേട്ട – വെട്ടി
19. മൂലം – വെള്ളപ്പൈൻ
20. പൂരാടം – വഞ്ചി(മരം)
21. ഉത്രാടം – പ്ലാവ്
22. തിരുവോണം – എരിക്ക്
23. അവിട്ടം – വന്നി
24. ചതയം – കടമ്പ്
25. പൂരുരുട്ടാതി – മാവ്
26. ഉത്രട്ടാതി – കരിമ്പന
27. രേവതി – ഇലിപ്പ

*നക്ഷത്രമൃഗം*
🍁🍁🍁🍁🍁🍁
*ജന്മനക്ഷത്രം – നക്ഷത്രമൃഗം എന്ന ക്രമത്തിൽ*

1. അശ്വതി – കുതിര
2. ഭരണി – ആന
3. കാർത്തിക – ആട്
4. രോഹിണി – പാമ്പ്‌
5. മകയിരം – പാമ്പ്‌
6. തിരുവാതിര – ശ്വാനന്‍
7. പുണർതം – പൂച്ച
8. പൂയം – ആട്
9. ആയില്യം – കരിമ്പൂച്ച
10. മകം – എലി
11. പൂരം – ചുണ്ടെലി
12. ഉത്രം – ഒട്ടകം
13. അത്തം – പോത്ത്
14. ചിത്തിര – ആള്പുളി
15. ചോതി – മഹിഷം
16. വിശാഖം – സിംഹം
17. അനിഴം – മാന്‍
18. തൃക്കേട്ട – കേഴമാന്‍
19. മൂലം – ശ്വാനന്‍
20. പൂരാടം – വാനരന്‍
21. ഉത്രാടം – കാള
22. തിരുവോണം – വാനരന്‍
23. അവിട്ടം – സിംഹം
24. ചതയം – കുതിര
25. പൂരുരുട്ടാതി – നരന്‍
26. ഉത്രട്ടാതി – പശു
27. രേവതി – ആന

*നക്ഷത്രപക്ഷി*
🍁🍁🍁🍁🍁🍁🍁
*ജന്മനക്ഷത്രം – നക്ഷത്ര പക്ഷി എന്ന ക്രമത്തിൽ*

1. അശ്വതി – പുള്ള്
2. ഭരണി – പുള്ള്
3. കാർത്തിക – പുള്ള്
4. രോഹിണി – പുള്ള്
5. മകയിരം – പുള്ള്
6. തിരുവാതിര – ചെമ്പോത്ത്
7. പുണർതം – ചെമ്പോത്ത്
8. പൂയം – ചെമ്പോത്ത്
9. ആയില്യം – ചെമ്പോത്ത്
10. മകം – ചെമ്പോത്ത്
11. പൂരം – ചെമ്പോത്ത്
12. ഉത്രം – കാകന്‍
13. അത്തം – കാകന്‍
14. ചിത്തിര – കാകന്‍
15. ചോതി – കാകന്‍
16. വിശാഖം – കാകന്‍
17. അനിഴം – കാകന്‍
18. തൃക്കേട്ട – കോഴി
19. മൂലം – കോഴി
20. പൂരാടം – കോഴി
21. ഉത്രാടം – കോഴി
22. തിരുവോണം – കോഴി
23. അവിട്ടം – മയില്‍
24. ചതയം – മയില്‍
25. പൂരുരുട്ടാതി – മയില്‍
26. ഉത്രട്ടാതി – മയില്‍
27. രേവതി – മയില്‍

*നക്ഷത്രദേവത*
🍁🍁🍁🍁🍁🍁🍁
*ജന്മനക്ഷത്രം – നക്ഷത്രദേവത എന്ന ക്രമത്തിൽ*

1. അശ്വതി – അശ്വനി ദേവകൾ
2. ഭരണി – യമൻ
3. കാർത്തിക – അഗ്നി
4. രോഹിണി – ബ്രഹ്മാവ്
5. മകയിരം – ചന്ദ്രൻ
6. തിരുവാതിര – ശിവൻ
7. പുണർതം – അദിതി
8. പൂയം – ബൃഹസ്പതി
9. ആയില്യം – സര്‍പ്പങ്ങൾ
10. മകം – പിത്യക്കൾ
11. പൂരം – ആര്യമാവ്
12. ഉത്രം – ഭഗൻ
13. അത്തം – ആദിത്യൻ
14. ചിത്തിര – ത്വഷ്ട്രാവ്
15. ചോതി – വായു
16. വിശാഖം – ഇന്ദ്രാഗ്നി
17. അനിഴം – മിത്രൻ
18. തൃക്കേട്ട – ഇന്ദ്രൻ
19. മൂലം – നിര്യതി
20. പൂരാടം – ജലം
21. ഉത്രാടം – വിശ്വദേവതകൾ
22. തിരുവോണം – വിഷ്ണു
23. അവിട്ടം – വസുക്കൾ
24. ചതയം – വരുണൻ
25. പൂരുരുട്ടാതി – അജൈകപാത്
26. ഉത്രട്ടാതി – അഹിർബുധ്നി
27. രേവതി – പുഷാവ്

*നക്ഷത്രഭൂതം*
🍁🍁🍁🍁🍁🍁
*ജന്മനക്ഷത്രം – നക്ഷത്രഭൂതം എന്ന ക്രമത്തിൽ*

1. അശ്വതി – ഭൂമി
2. ഭരണി – ഭൂമി
3. കാർത്തിക – ഭൂമി
4. രോഹിണി – ഭൂമി
5. മകയിരം – ഭൂമി
6. തിരുവാതിര – ജലം
7. പുണർതം – ജലം
8. പൂയം – ജലം
9. ആയില്യം – ജലം
10. മകം – ജലം
11. പൂരം – ജലം
12. ഉത്രം – അഗ്നി
13. അത്തം – അഗ്നി
14. ചിത്തിര – അഗ്നി
15. ചോതി – അഗ്നി
16. വിശാഖം – അഗ്നി
17. അനിഴം – അഗ്നി
18. തൃക്കേട്ട – വായു
19. മൂലം – വായു
20. പൂരാടം – വായു
21. ഉത്രാടം – വായു
22. തിരുവോണം – വായു
23. അവിട്ടം – ആകാശം
24. ചതയം – ആകാശം
25. പൂരുരുട്ടാതി – ആകാശം
26. ഉത്രട്ടാതി – ആകാശം
27. രേവതി – ആകാശം
🌼🌼🌼🌼🌼🌼🌼🌼

Leave a comment

Design a site like this with WordPress.com
Get started