പഞ്ചാക്ഷരമന്ത്രസ്തുതി
***************************
ഓം നമഃ ശിവായ
—————————————-
ചൊല്ലുക ചൊല്ലുക പാവനമന്ത്രം
ഓം നമഃ ശിവായ
അല്ലലകറ്റീടുമുത്തമമന്ത്രം
ഓം നമഃ ശിവായ
ചൊല്ലുന്നോരെ ഉയര്‍ത്തും മന്ത്രം
ഓം നമഃ ശിവായ
പഞ്ചാക്ഷരിയെന്നറിയും മന്ത്രം
ഓം നമഃ ശിവായ
കേശവനോതിടുമുത്തമമന്ത്രം
ഓം നമഃ ശിവായ
കാശിയിലെങ്ങും കേള്‍ക്കും മന്ത്രം
ഓം നമഃ ശിവായ
സദ്ഗുരു ചെവിയില്‍പറയും മന്ത്രം
ഓം നമഃ ശിവായ
കാമന്‍ പേടിച്ചോടും മന്ത്രം
ഓം നമഃ ശിവായ
കാലനെ ഓടിച്ചീടും മന്ത്രം
ഓം നമഃ ശിവായ
മന്ത്രങ്ങളില്‍വെച്ചൊന്നാം മന്ത്രം
ഓം നമഃ ശിവായ
തന്ത്രം കൊണ്ടു ലഭിക്കും മന്ത്രം
ഓം നമഃ ശിവായ
രോഗങ്ങള്‍ക്കു മരുന്നാം മന്ത്രം
ഓം നമഃ ശിവായ
ഗൗരീദേവിക്കുയിരാം മന്ത്രം
ഓം നമഃ ശിവായ
വിദ്വാന്മാരുടെ വിദ്യാമന്ത്രം
ഓം നമഃ ശിവായ
വിണ്ണോരൊക്കെ ജപിക്കും മന്ത്രം
ഓം നമഃ ശിവായ
പ്രണവം ചേര്‍ത്ത മഹത്താം മന്ത്രം
ഓം നമഃ ശിവായ
പ്രണതരെ രക്ഷിച്ചീടും മന്ത്രം
ഓം നമഃ ശിവായ
മൃത്യുഭയത്തെ അകറ്റും മന്ത്രം
ഓം നമഃ ശിവായ
മുക്തിയിലേക്കു നയിക്കും മന്ത്രം
ഓം നമഃ ശിവായ
ആര്‍ത്തത്രാണപരായണ മന്ത്രം
ഓം നമഃ ശിവായ
ആധിവ്യാധിവിനാശനമന്ത്രം
ഓം നമഃ ശിവായ
ഓം നമഃ ശിവായ മന്ത്രം
ഓം നമഃശിവായ
ഓംനമഃ
ശിവായ മന്ത്രം
ഓം നമഃ ശിവായ
Leave a comment