Thaipuyam story & Ashtotharam

HOMENEW9

*✿❁══❁★卐ॐ卐★❁══❁✿*
*╭•❉•─•❉•╯ঔ* *╰•❉•─•❉•╮*
*ശ്രീ*
*കൈലാസനാഥൻ*
*╰•❉•─•❉•╮ঔ* *╭•❉•─•❉•╯*

,-“”””-,
| == |
| ঔ |
(”’””””””””””)======,
‘>——<”””’”””””””””””
/;;;,,,,,,,,,;;\
*ഓം നമഃശിവായ*
*ഓം ശിവപാർവ്വതി നമ:*
*ഓം ഉമ മഹേശ്വരായ നമഃ*
🙏🙏🙏
╭━─━─━≪🅢🅡≫━─━─━╮

*🔱🦚നാളെ തൈപ്പൂയം🦚🔱*

*എവർക്കും തൈപ്പൂയം ആശംസകൾ*

╰━─━─━≪🅢🅡≫━─━─━╯

*മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്.* *താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്. ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ് എന്നാണ് കരുതുന്നത്.* *കാര്യമെന്തായാലും , കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങള്‍ക്ക് ഇത് പുണ്യദിനമാണ്. സാക്ഷാല്‍* *പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്.* *കാവടിയാട്ടവും മറ്റ് പ്രതേൃക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്.* *ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത്* *സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു* .

*വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്. അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച് ബ്രഹ്മാവില്‍ നിന്ന് അസുരരാജാവ് നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള* *കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ.* *വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ് അന്ന് ത്രിലോകങ്ങളും ഭരിച്ചിരുന്നത്. താരകാസുരനെ വധിക്കാന്‍ ശിവനില്‍* *ജനിക്കുന്ന കുട്ടിക്ക് മാത്രമേ കഴിയൂയെന്ന് ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ് തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന് ദേവന്മാരൊരുക്കിയ നാടകമാണ് സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന്* *വഴിയൊരുക്കിയത്* .

*സ്കന്ദ പുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ് സ്കന്‍ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്.* *താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്നരേതസ്സ് ഭൂമിയാകെ*
*നിറഞ്ഞു. ഭൂമിദേവിക്ക് അത് താങ്ങാന്‍ കഴിയാതെ വന്നപ്പേള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നി ആ രേതസ്സ്* *ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്‍റെ ശക്തിയാല്‍ അഗ്നിയുടെ തേജസ്സ് കുറഞ്ഞു. ഒടുവില്‍ ശിവരേതസ്സിനെ അഗ്നി ഗംഗയുടെ* *ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു. ആ ശിവബീജമാണ് കുഞ്ഞിന്‍റെ രൂപം പ്രാപിച്ച് സുബ്രഹ്മണ്യനായത്. ശരവണഭവന്‍ എന്ന്* *പേരുണ്ടായത്* *അങ്ങനെയാണ്. കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി. കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ് ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി.* *ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്. പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ് ഏകശിരസ്സ് സ്കന്ദനായി മാറി.*

*ঔ━━━━━✦ 🅢🅡 ✦━━━━━ঔ*

*🔱🦚സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ🦚*

 ” *ഓം വല്ലീദേവയാനീ* *സമേത*
*ദേവസേനാപതീം കുമര* *ഗുരുവരായ സ്വാഹാ”*

*ঔ━━━━━✦ 🅢🅡 ✦━━━━━ঔ*

*🔱🦚രോഗദുരിതശാന്തിക്കായി  ജപിക്കേണ്ട മുരുകമന്ത്രം:🦚🔱*


*ഓം അഗ്നികുമാരസംഭവായ*
*അമൃത മയൂര വാഹനാരൂഡായ*
*ശരവണ സംഭവ വല്ലീശ* 
*സുബ്രഹ്മണ്യായ നമ:”*


*ঔ━━━━━✦ 🅢🅡 ✦━━━━━ঔ*

*🔱🦚സുബ്രഹ്മണ്യസ്തുതി🦚🔱*

*ഷഡാനനം ചന്ദന ലേപിതാംഗം*
*മഹാത്ഭുതം ദിവ്യ മയൂര വാഹനം*
*രുദ്രസ്യ സൂനും സുരലോക നാഥം*
*ബ്രഹ്മണ്യദേവം ശരണം പ്രബദ്യേ*
*ആശ്ചര്യവീരം സുകുമാരരൂപം*
*തേജസ്വിനം ദേവഗണാഭിവന്ദ്യം*
*ഏണാങ്കഗൗരീ തനയം കുമാരം*
*സ്കന്ദം വിശാഖം സതതം നമാമി*
*സ്കന്ദായ കാർത്തികേയായ*
*പാർവതി നന്ദനായ ച*
*മഹാദേവ കുമാരായ*
*സുബ്രഹ്മണ്യായയായ തേ നമ*
.
*ঔ━━━━━✦ 🅢🅡 ✦━━━━━ঔ*
*🔱🦚സുബ്രഹ്മണ്യ അഷ്ടോത്തരം🦚🔱*


*ഓം സ്കന്ദായ നമ:*
*ഓം ഗുഹായ നമ:*
*ഓം ഷണ്‍മുഖായ നമ* :
*ഓം ഫാലനേത്രസുതായ നമ:*
*ഓം പ്രഭവെ നമ:*
*ഓം പിംഗളായ നമ:*
*ഓം കൃത്തികാസൂനവെ നമ:*
*ഓം ശിഖിവാഹനായ നമ:*
*ഓം ദ്വിഷഡ്ഭുജായ നമ:*
*ഓം ദ്വിഷണ്‍ നേത്രായ നമ:*

*ഓം ശക്തിധരായ നമ:*
*ഓം പിശിതാശപ്രഭഞ്ജനായ നമ:*
*ഓം താരകാസുരസംഹാരിണേ നമ:*
*ഓം രക്ഷോബലവിമര്‍ദ്ദനായ നമ:*
*ഓം മത്തായ നമ:*
*ഓം പ്രമത്തായ നമ:*
*ഓം ഉന്മത്തായ നമ:*
*ഓം സുരസൈന്യ* *സുരക്ഷകായ നമ:*
*ഓം ദേവസേനാപതയെ നമ:*
*ഓം പ്രാജ്ഞായ നമ:*

*ഓം കൃപാനവെ നമ:*
*ഓം ഭക്തവത്സലായ നമ:*
*ഓം ഉമാസുതായ നമ* :
*ഓം ശക്തിധരായ നമ:*
*ഓം കുമാരായ നമ:*
*ഓം ക്രൌഞ്ചദാരണായ നമ:*
*ഓം സേനാനയേ നമ:*
*ഓം അഗ്നിജന്മനെ നമ:*
*ഓം വിശാഖായ നമ:*
*ഓം ശങ്കരാത്മജായ നമ:*


*ഓം ശിവസ്വാമിനെ നമ:*
*ഓം ഗണസ്വാമിനെ നമ:*
*ഓം സര്‍വ്വസ്വാമിനേ നമ:*
*ഓം സനാതനായ നമ:*
*ഓം അനന്തസക്തയെ നമ* :
*ഓം അക്ഷോഭ്യായ നമ:*
*ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:*
*ഓം ഗംഗാസുതായ നമ:*
*ഓം ശരോത്ഭൂതായ നമ* :
*ഓം ആഹൂതായ നമ* :


*ഓം പാവകാത്മജായ നമ:*
*ഓം ജൃംഭായ നമ:*
*ഓം പ്രജൃംഭായ നമ:*
*ഓം ഉജ്ജൃംഭായ നമ:*
*ഓം കമലാസനസംസ്തുതായ നമ:*
*ഓം ഏകവര്‍ണ്ണായ നമ :*
*ഓം ദ്വിവര്‍ണ്ണായ നമ* :
*ഓം ത്രിവര്‍ണ്ണായ നമ :*
*ഓം സുമനോഹരായ നമ :*
*ഓം ചതുര്‍വര്‍ണ്ണായ നമ :*

*ഓം പഞ്ച വര്‍ണ്ണായ നമ:*
*ഓം പ്രജാപതയെ നമ:*
*ഓം അഹസ്പ്തയെ നമ* :
*ഓം അഗ്നിഗര്‍ഭായ നമ:*
*ഓം ശമീഗര്‍ഭായ നമ:*
*ഓം വിശ്വരേതസെ നമ:*
*ഓം സുരാരീഘ്നെ നമ:*
*ഓം ഹരിദ് വര്‍ണ്ണായ നമ* :
*ഓം ശുഭകരായ നമ:*
*ഓം വാസവായ നമ:*

*ഓം ഉഗ്രവേഷപ്രദേ നമ:*
*ഓം പൂഷണേ നമ:*
*ഓം ഗഭസ്തിനെ നമ:*
*ഓം ഗഹനായ നമ:*
*ഓം ചന്ദ്രവര്‍ണ്ണായ നമ:*
*ഓം കലാധരായ നമ:*
*ഓം മായാധരായ നമ:*
*ഓം മഹാമായിനെ നമ:*
*ഓം കൈവല്യായ നമ:*
*ഓം ശങ്കരീ സുതായ നമ:*


*ഓം വിശ്വയോനയെ നമ:*
*ഓം അമേയാത്മനെ നമ:*
*ഓം തേജോനിധയെ നമ:*
*ഓം അനാമയായ നമ:*
*ഓം പരമേഷ്ഠിനെ നമ:*
*ഓം പരബ്രഹ്മണൈ നമ:*
*ഓം വേദഗര്‍ഭായ നമ:*
*ഓം വിരാട് വപുഷേ നമ:*
*ഓം പുളിന്ദ കന്യാഭര്‍ത്രേ നമ:*
*ഓം മഹാസാരസ്വതാവൃതായ നമ:*


*ഓം ആശ്രിതാഖിലദാത്രേ നമ:*
*ഓം ചോരഘ്നായ നമ:*
*ഓം രോഗനാശനായ നമ:*
*ഓം അനന്തമൂര്‍ത്തയെ നമ:*
*ഓം ആനന്ദായ നമ:*
*ഓം ശിഖണ്ഡീകൃതകേതനായ നമ:*
*ഓം ഡംഭായ നമ:*
*ഓം പരമഡംഭായ നമ:*
*ഓം മഹാഡംഭായ നമ:*
*ഓം വൃഷാകപയെ നമ*


*ഓം കാരണോപാത്തദേഹായ നമ:*
*ഓം കാരണാതീതവിഗ്രഹായ നമ:*
*ഓം അനീശ്വരായ നമ* :
*ഓം അമൃതായ നമ:*
*ഓം പ്രാണായ നമ:*
*ഓം പ്രാണായാമപരായണായ നമ:*
*ഓം വൃത്തഹന്ത്രേ നമ:*
*ഓം വീരഘ്നായ നമ:*
*ഓം രക്തശ്യാമകലായ നമ* :
*ഓം മഹതെ നമ:*


*ഓം സുബ്രഹ്മണ്യായ നമ:*
*ഓം ഗ്രഹ പ്രീതായ നമ:*
*ഓം ബ്രഹ്മണ്യായ നമ:*
*ഓം ബ്രഹ്മണപ്രിയായ നമ:*
*ഓം വംശ വൃദ്ധികരായ നമ:*
*ഓം വേദ വേദ്യായ നമ:*
*ഓം അക്ഷയഫല പ്രദായ നമ:*
*ഓം മയൂര വാഹനായ നമ:*

*ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ*
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്ദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം* .
*ঔ┉࿆ ┉࿆ ┉࿆ ঔ┉࿆ ┉࿆ ┉࿆ঔ ┉࿆ ┉࿆ঔ*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയ വരോടുള്ള കടപ്പാട് വിനയപൂർവ്വം, സ്മരിക്കുന്നു👣👏*

❦ ════⊰🅢⊱⊰❂⊱⊰🅡 ════ ❦

*സർവേശ്വരൻ്റെ അനുഗ്രഹം എവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ👏*
*ശുഭദിനാശംസകൾ🌹*

*🪔 ലോകഃ സമസ്തഃ🪔*
*🔥സുഖിനേഃ ഭവന്തുഃ🔥*

*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ*

🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝
*■□■□■□■□ – ■□■□■□■*

Leave a comment

Design a site like this with WordPress.com
Get started