Story of Aandal

HOMENEW8

ശ്രീ ആണ്ടാളുടെ തിരുവവതാരവും….തിരുപ്പാവെയും
=====================

തമിഴ് നാട്ടിൽ ഏഴാം നൂറ്റാണ്ടിൽ വിരുദ് നഗർ ´ ജില്ലയിൽ ശ്രീ വില്ലി പുത്തൂർ എന്ന ഗ്രാമത്തിലാണ് ആണ്ടാളുടെ തിരുവവതാരം നടന്നത് .ശ്രീ വില്ലിപുത്തൂരിലുള്ള ശ്രീ രംഗനാഥർ കോവിലിൽ പൂജാരിയായിരുന്നു..ശ്രീ വിഷ്ണു ചിത്തർ....എന്ന ആഴ്‌വാർ.തമിഴ് സാഹിത്യത്തിൽ 12 ആഴ് വാർ മാരുടെ കഥ പറയുന്നുണ്ട്.അതിൽ ഒരേ ഒരു പെണ്മണിയാ യ് ആണ്ടാളും നില കൊള്ളുന്നു.വൈഷ്ണവ ആചാരങ്ങളിൽ ബദ്ധശ്രദ്ധരായിരുന്നവരാണ് ആഴ്‌വാർകൾ.

ഭഗവാൻ മഹാവിഷ്ണുവിന്റെ മൂന്നു പത്നിമാരിൽ ശ്രീദേവി,അതായത് ലക്ഷ്മി ദേവി,പിന്നെ ഭൂമീ ദേവി, രാധാ ദേവി. രാധാ ദേവിക്ക്..നിളാ ദേവി എന്നൊരു പേർകൂടിയുണ്ട്..ഇതിൽ ഭൂമീദേവി തന്നെയാണ് ശ്രീ ആണ്ടാളായി തിരുവവതാരം ചെയ്യുന്നത്. വിഷ്ണുചിത്തർ ´ എന്ന് പേരായ ഒരു ആഴ്‌വാർ ഉണ്ടായിരുന്നു..
ശ്രീ രംഗനാഥനെ സേവിച്ചു പോന്നിരുന്ന ഒരു സാധു ബ്രാഹ്മണൻ….അദ്ദേഹത്തിന്…വിവാഹം കഴിഞ്ഞ് കാലം കുറേ കടന്നു പോയെങ്കിലും അവർക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല.. അദ്ദേഹത്തിന് വീടിനു ചുറ്റിലുമായി ഒരു തുളസിവനം ഉണ്ടായിരുന്നു..അതിൽ പൂജക്ക്‌ വേണ്ടുന്ന പൂക്കളൊക്കെ ഉണ്ടായിരുന്നു..എല്ലാദിവസവും വിഷ്ണു ചിത്തർ തുളസിയും പൂക്കളും കൊണ്ട് മനോഹരമായി മാല കെട്ടി രംഗ നാഥനു തിരുനടയിൽ സമർപ്പിക്കുമായിരുന്നു. ഒരു ദിവസം കാലത്ത് വിഷ്ണു ചിത്തർ മാലകെട്ടാൻ വേണ്ടി തുളസിവനത്തിൽ എത്തി…അപ്പോൾ അവിടെയെങ്ങോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു..
എവിടെ നിന്നാണാ ശബ്ദം…? വിഷ്ണു ചിത്തരും ഭാര്യയും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി….വളരെ ആശ്ചര്യം തന്നെ…!
ഒരു തുളസിച്ചെടിയുടെ കീഴേ ഒരു പിഞ്ചുകുഞ്ഞു കൈകാലിട്ടടിച്ചു കരയുന്നു…ഒരു പെൺകുഞ് കണ്ടമാത്രയിൽ തന്നെ വിഷ്ണുചിത്തരുടെ ധർമ്മപത്നി ആ കുഞ്ഞിനെ വാരിയെടുത്തു ഉമ്മവച്ചു.നല്ല തങ്ക വിഗ്രഹം പോലെയുള്ള കുഞ്ഞ്…നല്ല കറുത്തു ചുരുണ്ട മുടിയിഴകൾ നെറ്റിക്ക് അലങ്കാരമെന്നോണം കിടക്കുന്നു..ഇതെന്തൊരത്ഭുതമാണ്…!
ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ വിഷ്ണു ചിത്തരും കുഞ്ഞിനെ മാറി മാറി എടുത്തോമനിച്ചു..എന്തൊരു ശ്രീയാണ് ആ മുഖത്ത്..കുട്ടികളില്ലാത്ത നമുക്ക് രംഗനാഥൻ അനുഗ്രഹിച്ചു തന്നതാവും ഈകുഞ്ഞിനെ..നമുക്ക് ഇവളെ കോതയ് എന്ന് വിളിക്കാം

അങ്ങിനെ ` കോതയ് ´ അവരുടെ കണ്ണിലുണ്ണിയായ് വളർന്നു…ചെറുപ്പം മുതൽക്കേ വിഷ്ണുചിത്തരും പത്നിയും മകളെ ഊട്ടുമ്പോഴും ഉറക്കുമ്പോഴും ആ പരംധാമന്റെ കഥ പറഞ്ഞു കൊടുത്തു..കണ്ണന്റെ കഥ കേട്ടാലൊന്നും കോതയ്ക്ക് മതിയാവില്ല.
അവൾക്ക് നിറയെ കളിക്കൂട്ടുകാരുണ്ട്…എപ്പോഴും കണ്ണനെ മനസ്സിൽ കൊണ്ട് നടക്കുന്ന കോതയ്ക്ക് കാണുന്നതൊക്കെ കണ്ണനാണ്…
മണ്ണിൽ കണ്ണന്റെ വിഗ്രഹം ഉണ്ടാക്കി പൂജിക്കും.കണ്ണൻ സദാ തന്റെ കൂടെ കളിക്കുന്നതായി കോതയ് സങ്കൽപ്പിക്കും.
കോതയ്യുടെ നിഷ്കളങ്ക മായ ഭക്തി കണ്ട് കണ്ണനും ബാല രൂപത്തിൽ കളിയ്ക്കാൻ വരും.
അങ്ങിനെ ദിനങ്ങൾ കടന്നുപോയി..കോതയ് വളരുന്നതിനനുസരിച്ച്
അവളുടെ ഭക്തിയും കൂടി കൊണ്ടിരുന്നു
അങ്ങിനെ ഋതുക്കൾ മാറി കൊണ്ടിരിക്കുന്നു…
കോതൈ..ബാല്യവും കൗമാരവും പിന്നിട്ട് യൗ വനത്തിലേക്ക് കാലെടുത്തു വച്ചു…അതീവ സുന്ദരിയാണ് കോതയ്
ധാരാളം മുടിയുണ്ട് കോതയ്ക്ക്…കറുത്തിരുണ്ട തലമുടി ഭംഗി യായി ഇടത് വശത്തേക്ക് കൊണ്ടപോലെ കെട്ടിവെക്കും….എപ്പോഴും വാസന പൂക്കൾ മുടിയിൽ ചൂടും…നല്ല സുഗന്ധമാണ് കോതയ്യുടെ തല മുടിക്ക്…!
കോതയ്ക്ക് ഉറ്റ സുഹൃത്തായി ഒരു പച്ച പനങ്കിളി ഉണ്ടായിരുന്നു കോതയ് കണ്ണനെ പറ്റിയുള്ള കാര്യങ്ങളെല്ലാം കിളിയോട് പറയും.
അച്ഛന്റെ കൂടെ രംഗനാഥനെ ദർശിക്കാൻ ദിവസവും കോതയും പോവും…കോത..മനസ്സിൽ കണ്ണനെ കാമുകനായി സങ്കൽപ്പിക്കും.. ഞാൻ വരനായി സ്വീകരിക്കുക ശ്രീ രംഗനാഥനെ മാത്രമായിരിക്കും എന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു…കോവിൽ തിരുനടയിൽ രംഗനാഥന്റെ മുന്നിൽ എത്തിയാൽ..കോതയ് തലയുയർത്തില്ല..വളരെ ലജ്ജ യാണ് കോതൈക്ക് .ആദ്യകാലങ്ങളിൽ രംഗനാഥരെ കാണുമ്പോൾ സംസാരിക്കുമായിരുന്ന കോതയ്ക്ക് യുവതിയായതോടെ വല്ലാത്ത ഒരു നാണം. സഖിമാർ കോതയെ രംഗനാഥന്റെ പേര് പറഞ്ഞു കളിയാക്കുമായിരുന്നു
ചില സമയങ്ങളിൽ കോതയ്ക്ക്‌ തോന്നും ” കോതേ ´ എന്ന് നീട്ടി വിളിക്കുന്നുണ്ടോ കണ്ണൻ…!
എന്റെ പ്രാണനാഥൻ എന്നെ വിളിക്കുന്നുവോ…!
പുറകിലൂടെ വന്ന് എന്റെ മിഴികൾ പൊത്തി …..,പ്രേമപുരസ്സരം…കാതിൽ മന്ത്രിക്കുന്നുവോ…!
എന്റെ പ്രിയതമനേ….! അങ്ങ് എവിടെയാണ്..? എനിക്ക് വിരഹതാപം സഹിക്കാൻ പറ്റുന്നില്ല…അങ്ങ് എവിടെയാണ്..? കോതൈ ഒരു മായാലോകത്തിൽ പാറി നടക്കുകയാണ്…
അപ്പോൾ പുറകീന്നു ഒരു വിളി കേൾക്കുന്നു…!
കോതൈ മായാലോകത്തിൽ നിന്നും ഇറങ്ങി വന്നു…ഓ തോഴിമാരാണോ…
ശ്ശൊ…! ഇനിയിപ്പോ ഇവരുടെ കളിയാക്കലുകൾ കേൾക്കണമല്ലോ…
കോതയ് നാണത്താൽ തല താഴ്ത്തി കൊണ്ട് വീട്ടിലേക്ക് ഓടി പ്പോയി…പിന്നാലെ സഖിമാരും.
കോതയ് അവളുടെ വീടും നാടും ഒക്കെ അമ്പാടിയായി സങ്കൽപ്പിക്കും.. അവളുടെ സഖിമാരെല്ലാം ഗോപികമാരും…എപ്പോഴും ഭാവനാ ലോകത്താണ് കോതൈ. അവൾ സഖിമാരെയെല്ലാം അതിരാവിലെ വിളിച്ചുണർത്തും..
എന്നിട്ട്..എല്ലാവരും കൂടി വീടിനടുത്തുള്ള ആറ്റിൽ കുളിക്കാനായി പോവും കോതയ്ക്ക് അത് യമുനാ നദിയാണ്…തണ്ണീരിൽ തുടിച്ചു കുളിച്ചു….രംഗ നാഥനെ ദർശിക്കാൻ പോവും.

ഇനി തിരുപ്പാവൈ യേ പറ്റി പറയാം
തമിഴ്നാട്ടിൽ മാർഗഴി മാസം { നമുക്ക് ധനുമാസം }
എല്ലാവരും അതിരാവിലെ എഴുന്നേറ്റ് കുളിച്ചു വീട്ടിനുള്ളിലും പുറത്തും ദീപം തെളിക്കുന്നു…പിന്നീട് തിരുപ്പാവൈ പാടി…വിഷ്ണു ക്ഷേത്രത്തിൽ പോവുന്നു.
കോതയ് രംഗനാഥനെ തുയിലുണർത്താൻ വേണ്ടി രചിച്ച ഒരു കാവ്യാമാണ് ` തിരുപ്പാവൈ.. അതിൽ 30 കാവ്യങ്ങൾ …തമിഴിൽ ഭാസുരങ്ങൾ എന്ന് പറയും…ഓരോ ദിവസം ഓരോ കാവ്യം വീതം വായിക്കണം എന്നാണ് കണക്ക്.മാർഗഴി 1 മുതൽ തൈമാസത്തിന്റെ തലേ ദിവസം വരെ. തമിഴ് സാഹിത്യത്തിൽ ഏറെ പ്രചാരം നേടിയിട്ടുള്ള ഒരു കാവ്യമാണ് തിരുപ്പാവൈ.
പാവൈ…എന്നാൽ പെൺകുട്ടി എന്നർത്ഥം
തിരുപ്പാവൈ എന്നാൽ
ശ്രേഷ്ഠയായ പെൺകുട്ടി എന്നർത്ഥം പറയുന്നു…മാർഗഴി ആരംഭിച്ചാൽ എല്ലാവരും തിരുപ്പാവൈ പാടി നോമ്പ് നോൽക്കുന്നു.
കോതയ് തിരുപ്പാവൈ പാടി നോമ്പ് നോറ്റതിനെ അനുസ്മരിച്ചാണ് ഇത്

കല്യാണം നടക്കാത്ത പെൺകുട്ടികൾ…മാർഗഴി മാസം മുഴുവനും…പാവയ്‌പ്പാട്ട് പാടി പെരുമാളെ ദർശിച്ച് …നോമ്പെടുത്താൽ നല്ലവരനെ ലഭിക്കും..എന്ന് ഒരു വിശ്വാസമുണ്ട്…സുമംഗലികൾ ഈ നോമ്പെടുത്താൽ നല്ല ദാമ്പത്യം ഉണ്ടാകും…കോതൈ എഴുതിയ വേറൊരു കാവ്യം കൂടിയുണ്ട്..അതാണ് ( വാരണമായിരം )
അതിൽ രംഗനാഥനും കോതൈയും തമ്മിലുള്ള കല്യാണത്തെ വർണ്ണിക്കുന്നതാണ്.

ഇനി നമുക്ക് വീണ്ടും കോതൈയുടെ കഥയിലേക്ക് വരാം..കോതൈക്കു
വിവാഹ പ്രായമായി…. വിഷ്ണു ചിത്തർ മകൾക്ക് അനുരൂപനായ വരനെ തേടുന്നു…ഈ വിവരം അറിഞ്ഞ കോത അച്ഛ നോട് പറയും…ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ അത് ശ്രീ രംഗ നാഥനെ മാത്രമായിരിക്കും എന്ന്. അച്ഛൻ പറയും അതെങ്ങിനെ സാധിക്കും മകളെ…?
കോതയുടെ ദൃഡനിശ്ചയത്തെ മറികടക്കാൻ വിഷ്ണു ചിത്തർക്കാവില്ലായിരുന്നു…മകളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമത്തിലാണ് വിഷ്ണു ചിത്തർ
രംഗ നാഥർ കോവിലിലേക്ക് ദിവസവും ഭഗവാന് വേണ്ടുന്ന മാല കെട്ടിയിരുന്നത് വിഷ്ണു ചിത്തരും പത്നിയും കൂടിയായിരുന്നു എന്ന് പറഞ്ഞിരുന്നുവല്ലോ :
കോതയും മാല കെട്ടാൻ കൂടും…ഓരോ തുളസിയും പൂക്കളും എടുത്ത് മാല കെട്ടുമ്പോൾ കോതയുടെ മനസ്സ് രംഗ നാഥനിൽ തന്നെയായിരുന്നു. ഒരു ദിവസം കോതയ്ക്ക് തോന്നി…എന്റെ ഭർത്താവായി വരുന്ന ആളല്ലേ രംഗ നാഥൻ : രംഗനാഥന് കൊണ്ട് പോവുന്ന മാല ഞാൻ ചാർത്തിയാൽ എന്താണ്..മാല kothay അങ്ങോട്ടും ഇങ്ങോട്ടും ചാർത്തിയാൽ കല്യാണനിശ്ചയം പോലായി…കോതൈ
അച്ഛനും അമ്മയും അറിയാതെ..മാലയെടുത്തു സ്വയം കഴുത്തിലിട്ട് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് അഴകു നോക്കും…പിന്നീട് മാലയെടുത്തു വിഷ്ണു ചിത്തർ കോവിലിലേക്ക് മാല കൊണ്ട് പോവുന്ന പൂക്കൂടയിൽ വെക്കും…
ഇങ്ങനെ കോതൈ പതിവായി ചെയ്തു പോന്നു… അങ്ങിനെ നാളുകൾ കടന്നു പോകവേ ഒരു ദിവസം കോതൈ മാല ചാർത്തി സ്വയം ഭംഗി നോക്കുന്നത് ……വിഷ്ണു ചിത്തർ കാണാനിടയായി..ഇതു കണ്ട വിഷ്ണു ചിത്തർ കോതൈ യേ ശകാരിച്ചു.
കോതൈ അതീവ ദുഃഖിതയായി…
കണ്ണുനീർ ഒഴുക്കി കൊണ്ട് കണ്ണനോട് പരിഭവം പറഞ്ഞു.
വിഷ്ണു ചിത്തർ ആകെ ചിന്താകുലനായി..പെരുമാളേ ഞാനെന്ത് അപരാധമാണ് ചെയ്തത്…… ഇത്രയും ദിവസം കോതയ് ചാർത്തിയ മാലയാണല്ലോ രംഗനാഥനു ചാർത്തിയത്….വളരെ പാപമാണല്ലോ ഞാൻ ചെയ്തത്…എന്നോട് പൊറുക്കണേ ശ്രീ രംഗനാഥാ…!എന്നുപറഞ്ഞു വിഷ്ണു ചിത്തർ വേറൊരു മാല കെട്ടിയുണ്ടാക്കി കോവിലിൽ കൊണ്ട് കൊടുത്തു…ഭഗവാനോട് മാപ്പ് പറഞ്ഞു

അന്ന് രാത്രി വിഷ്ണു ചിത്തർക്ക് രംഗനാഥൻ
സ്വപ്ന ദർശനം നൽകി…!
വിഷ്ണു ചിത്താ…ഇന്നെനിക്ക് തന്ന മാല വാസനയേ ഇല്ലായിരുന്നു…കോതൈ ചൂടിയ മാലയ്ക്ക്
നല്ല വാസന ഉണ്ടാവും.
എനിക്ക് അതാണ് വേണ്ടത്..ഇന്ന്‌ മുതൽ കോതൈ യേ ` സൂടി കൊടുത്ത സുടർ കൊടി ´ എന്നറിയപ്പെടും.
കോതയെ ഞാൻ പത്നിയായി സ്വീകരിക്കും…
സമയമാകുമ്പോൾ എല്ലാം നടക്കും.
പിറ്റേ നാൾ വിഷ്ണു ചിത്തർ തനിക്കുണ്ടായ സ്വപ്ന വൃത്താന്തം എല്ലാവരെയും അറിയിച്ചു……ഇത് കേട്ട കോതയ്ക്ക് വളരെ സന്തോഷമായി…കോതയ് രംഗ നാഥൻ വരുന്നതും കാത്തിരിക്കാൻ തുടങ്ങി.
കോതയും തോഴിമാരും അതിരാവിലെ എഴുന്നേറ്റ് ആറ്റിൽ പോയി മുങ്ങി കുളിച്ചു …രംഗനാഥനെ ദർശിക്കാൻ പോവും.ഒരുദിവസം കോതയ്ക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി..
ആയിരം ആനകളും പരിവാരങ്ങളും വീട്ടിലേക്ക് വരുന്നു.ആനപ്പുറത്തു സുന്ദരദൃഡഗാത്രനായ ഒരു യുവാവ് ഇരിക്കുന്നു.

കോതയ് പിറ്റേന്നാൾ കാലത്തു വിഷ്ണു ചിത്തരോട് ഈ സ്വപ്ന വൃത്താന്തം അറിയിച്ചു.
അങ്ങിനെയിരിക്കെ…ഒരു നാൾ കോതയ് സ്വപ്നം കണ്ടത് പോലെ സംഭവിച്ചു. വീട്ടിനരികിലേക്ക് ഒരു പെരുമ്പറ ശബ്ദം മുഴങ്ങി വന്നു കൊണ്ടിരിക്കുന്നതായി…വിഷ്ണു ചിത്തർക്ക് തോന്നി…ഓടി വന്ന് നോക്കിയപ്പോൾ ആയിരം ആനകളും തേരും ഒക്കെ വന്നു കൊണ്ടിരിക്കുന്നു..ഇത് എന്തൊരു ആശ്ചര്യമാണ്…!
ആനപ്പുറത്തു തേജോമയനായ ഒരു യുവാവ് ഇരിക്കുന്നു
എല്ലാവരും ആനപ്പുറത്ത് നിന്ന് ഇറങ്ങി നേരെ വിഷ്ണു ചിത്തരുടെ വീട്ടിലേക്ക് വരുന്നു….ഈ ശബ്ദ കോലാഹലമൊക്കെ കേട്ടുകൊണ്ട് കോതയും വീടിനു പുറത്തേക്ക് വന്നു…വീടിനു മുന്നിൽ നിൽക്കുന്ന യുവാവിനെ കണ്ടതും..കോതൈ ലജ്ജയാൽ മുഖം കുനിച്ചു…ഞാൻ സ്വപ്നത്തിൽ കണ്ട അതേ സുന്ദരൻ…അതേ ഇതെന്റെ പ്രാണ പ്രിയനായ രംഗനാഥൻ തന്നെയല്ലേ…എന്നെ കൊണ്ട് പോവാൻ

വന്നിരിക്കുന്നു….
കോതൈ പുളകിതഗാത്രയായി
വ്രീളാവിവശയായി നിന്നു.

ആ യുവാവ് വിഷ്ണു ചിത്തരോട് പറഞ്ഞു ;
നിങ്ങളുടെ മകളെ പത്നിയായി സ്വീകരിക്കാനാണ് ഞാൻ പരിവാരങ്ങളോടെ വന്നത്…കോതയുടെ മുഖത്തെ ആ സന്തോഷം കണ്ടതും…വിഷ്ണു ചിത്തർക്ക് മനസ്സിലായി…അങ്ങിനെ കോതയെ രംഗനാഥനു കല്യാണം കഴിച്ചു കൊടുത്തു..
കല്യാണം ഗംഭീരമായി നടന്നു….കോതയ് ഭർതൃഗൃഹത്തിലേക്ക് പോവുകയാണ്…വിഷ്ണു ചിത്തരും പത്നിയും മകളെ അനുഗമിച്ചു….
കല്യാണഘോഷയാത്ര നീങ്ങി കൊണ്ടിരിക്കുകയാണ്.
കുറച്ചുദൂരം പിന്നിട്ടു കഴിഞ്ഞു രംഗനാഥർ കോവിലിൽ മുന്നിലെത്തിയപ്പോ രഥം താനെ നിന്നു..
വിഷ്ണു ചിത്തരും പത്നിയും നോക്കി കൊണ്ട് നിൽക്കേ…ആയുവാവ് കോതയുടെ കൈ പിടിച്ചു തേരിൽ നിന്നും ഇറങ്ങി…കോവിൽ ഗോപുര കവാടത്തിലെത്തി…ഗോപുര വാതിലും കടന്ന് നമസ്‍കാരമണ്ഡപവുമൊക്ക കടന്ന്…..ഗർഭഗൃഹത്തിനുള്ളിലേക്ക് കടന്നു..ഉടനെ കതക് അടയുകയും ചെയ്തു…
എല്ലാവരും അമ്പരന്ന് നിൽക്കുമ്പോൾ ഉള്ളിൽ നിന്നും ഒരശരീരി കേട്ടു.
കോതൈ എന്നിൽ ലയിച്ചു….പെരുമാളായ എന്നെ ആണ്ടവൾ എന്ന അർത്ഥത്തിൽ…ഇന്ന്‌ മുതൽ കോതൈ…
` ആണ്ടാൾ ´ എന്ന പേരിൽ അറിയപ്പെടും
ഇത്രയും കാലം എന്നെ സേവിച്ച വിഷ്ണു ചിത്തർ പെരിയ ആഴ്‌വാർ എന്നറിയപ്പെടും…ആണ്ടാൾ അവതരിച്ച ശ്രീ വില്ലി പുത്തൂരിൽ ആണ്ടാളിനായി ഒരു ക്ഷേത്രം പണിയാൻ…
വിഷ്ണു ചിത്തർക്ക് നിർദേശം നൽകി…അശരീരി മറഞ്ഞു.
പിന്നീട് ആ ശ്രീലക വാതിൽ തുറന്നപ്പോൾ കണ്ടത്…ഭഗവാൻ അനന്ത ശയനത്തിൽ പള്ളിക്കൊണ്ടിരിക്കുന്നു.
ഭഗവാന്റെ തൃപ്പാദങ്ങളിൽ മുഖം ഊന്നി ആണ്ടാളും ഇരിക്കുന്നു…
ആണ്ടാൾ അങ്ങിനെ അനശ്വരമായി എന്നെന്നും ഭക്ത ഹൃദയങ്ങളിൽ നില കൊള്ളുന്നു…ആണ്ടാളുടെ സ്വപ്ന ദർശനം…വാരണമായിരം…എന്ന പേരിൽ ഒരു കൃതിയായി ഉണ്ട്‌.അത് നാച്ചിയാർ തിരുമൊഴി എന്ന പേരിൽ അറിയപ്പെടുന്നു…
തമിഴ്നാട്ടിൽ എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും…ആണ്ടാൾക്ക് തനി യായി…സന്നിധി ഉണ്ടാവും…ഭഗവാന്റെ വലത് വശത്തു മഹാലക്ഷ്മിയും…
ഇടത് വശത്ത് ആണ്ടാളും നിലകൊള്ളുന്നു
ആണ്ടാളുടെ ഭക്തി നമ്മിലും ഉണ്ടാവട്ടെ..ഈകഥ ഉണർത്തുന്ന സന്ദേശം ;
ഭക്തി എന്നാൽ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ്. ഈ പരമമായ സത്യം വെളിപ്പെടുത്തുന്നതാണ്
ശ്രീ ആണ്ടാൾ ചരിത്രം.
എല്ലാവർക്കും ആണ്ടാളുടെയും ശ്രീ രംഗ നാഥൻെറയും അനുഗ്രഹം ഉണ്ടാവട്ടെ
ആണ്ടാൾ ഭാവന ചെയ്തത് പോലെ നമുക്കോരോരുത്തർക്കും ഭഗവാനെ സ്വന്തമായി കണ്ട് ഭാവന ചെയ്യാൻ ഭഗവാന്റെ അനുഗ്രഹത്താൽ സാധിക്കട്ടെ…ഭഗവാൻ ഭാവ ഗ്രാഹിയാണ്.
ഭാവഗ്രാഹി ജനാർദ്ദന.
ഏതു രൂപത്തിൽ നിരന്തരം സ്മരിക്കുന്നു വോ ആ രൂപത്തിൽ ഭഗവാൻ ദർശനം തരും.വളരെ കാലമായുള്ള ആഗ്രഹമായിരുന്നു…ആണ്ടാളുടെ കഥ എഴുതണമെന്ന്…ആണ്ടാളുടെയും ശ്രീ രംഗനാഥന്റെയും അനുഗ്രഹത്താൽ ഇന്ന് അത് പൂർത്തിയായി. ആണ്ടാളുടെ ദിവ്യമായ പരമ പ്രേമത്തിന്റെ കഥ
നമ്മുടെ എല്ലാവരുടെയും ആത്മ സ്വരൂപനും പ്രേമസ്വരൂപനുമായിരിക്കുന്ന…പൊന്നു ഗുരുവായൂരപ്പന്റെ
തൃപ്പാദകമലങ്ങളിൽ
സമർപ്പിക്കുന്നു
ഇതിൽ വല്ല പാക പിഴവുകൾ വന്നാലും ഇ ല്ലെങ്കിലും അത് ഗുരുവായൂരപ്പന് മാത്രമാണ് അവകാശം
പിഴയാകിലും പിഴ കേടെന്നാകിലും തിരുവുള്ള മരുൾക ഭഗവാനേ… നാരായണാ….നാരായണാ..നാരായണാ.
സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തു 🙏🙏🙏
എന്റെ പൊന്നു ഗുരുവായൂരപ്പാ…!
ശരണം 🙏 ശരണം 🙏 ശരണം 🙏

Leave a comment

Design a site like this with WordPress.com
Get started