നമസ്തേ,,,
മനുഷ്യജന്മം ആണ് പരമപദം പുൽകാനുള്ള ഏറ്റവും മികച്ച വഴി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
“സ്ത്രീപുരുഷ സംയോഗ സമയത്ത് ലക്ഷക്കണക്കിന് പുരുഷരേതസ്സുകളിലൊന്ന് സ്ത്രീകളിലെ അണ്ഡവുമായി കൂടിക്കലർന്ന് ജരായു അഥവാ ഗർഭാവരണത്താൽ മൂടപ്പെടുന്നു..”
ഒരു ദിവസം കൊണ്ട് അത് കലലം അഥവാ ഗർഭപിണ്ഡമായി മാറുന്നു..
അഞ്ച് ദിവസം കൊണ്ട് അത് ബുദ്ബുദാകാരം അഥവാ കുമിളയുടെ രൂപം പ്രാപിക്കുന്നു..
അതിനുശേഷം മാംസപേശിത്വം കൈവരിക്കുന്നു..
25 ദിവസം കഴിയുമ്പോഴേക്കും അവയവങ്ങൾ ഉണ്ടാകുന്നു..
ഒരു മാസം കൊണ്ട് ഹൃദയം മിടിക്കുന്നു..
മൂന്ന് മാസം കൊണ്ട് അവയവങ്ങൾ തോറും സന്ധികൾ ഉണ്ടാകുന്നു… തലച്ചോറും രൂപപ്പെടുന്നു..
നാലാം മാസത്തിൽ കൈവിരലുകളും അഞ്ചാം മാസത്തിൽ ദന്തങ്ങൾ, നഖങ്ങൾ, ഗുഹ്യം, കണ്ണ് , ചെവിട്, മൂക്ക് ഇവയും രൂപപ്പെടുന്നു..
അതേ അഞ്ചാം മാസത്തിൽ തന്നെ ചൈതന്യബോധം ഉടലെടുക്കുന്നു.
എത്ര ആയിരം യോനികളിൽ ജനിച്ചു..
എത്രയെത്ര ഭാര്യമാർ, സന്താനങ്ങൾ, സമ്പാദ്യങ്ങൾ, അതെല്ലാം എവിടെ…! ധാർഷ്ട്യം കാണിച്ച ദേഹങ്ങളെവിടെ…!
ഈ ജന്മമെങ്കിലും ദൈവത്തിങ്കൽ അർപ്പിച്ചു കൊണ്ട് സത്കർമ്മങ്ങൾ ചെയ്ത് ജീവിക്കാൻ കഴിയണേ…
ഇനിയെന്നാണ് ഇവിടെ നിന്നും പുറത്ത് കടക്കുക..
ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ട് ഭഗവദ് സ്മരണകളുമായി കഴിയുന്നു…
ആറാം മാസത്തിൽ ചെവിടിന് സുഷിരങ്ങളും ഏഴാം മാസത്തിൽ ലിംഗം, യോനി , പൊക്കിൾ , മലദ്വാരം (മേഡ്രോപസ്ഥനാഭിപായുക്കളും) ഇവയും രൂപപ്പെടുന്നു..
എട്ടാം മാസത്തിൽ തലമുടിയും രോമങ്ങളും പ്രത്യക്ഷമാകുന്നു..
ഒമ്പതാം മാസത്തിൽ കരചരണാദികൾ ചലിച്ചു തുടങ്ങുന്നു..
പൊക്കിൾകൊടിയുടെ ദ്വാരത്തിലൂടെ (നാഭിസൂത്രാല്പരന്ധ്രേണ ) മാതാവിൽ നിന്ന് ആഹാരത്തിൻ്റെ രസം സ്വീകരിച്ച് വളരുന്നു..
എങ്ങനെയെങ്കിലും ഇവിടുന്ന് പുറത്ത് എത്തിച്ചു തരണമേ.. പുറത്ത് വന്നു കഴിഞ്ഞാൽ ഭഗവദ് സേവനവുമായി കഴിയാമേ… ഇത്തവണയെങ്കിലും മോക്ഷം തരണേ ഭഗവാനേ എന്നും പ്രാർത്ഥിച്ച് പ്രസവവായുവിൻ്റെ ബലത്താൽ വേദനയോടെ പുറത്തേക്ക് വരുന്നു..
എന്നാൽ ഇവിടെ എത്തി എല്ലാം സുരക്ഷിതമാണെന്ന് മനസ്സിലായാൽ വീണ്ടും പിടിവാശികൾ നിറഞ്ഞ ബാല്യത്തിലൂടെ ജീവിതം ആരംഭിക്കുകയായി…
മാതാപിതാക്കളുടെ സംരക്ഷണത്തിലാണെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും നിയന്ത്രണങ്ങൾക്കും ഒത്തുള്ള ബാല്യകാലത്തിൽ നിന്ന് കൗമാര – യൗവ്വനത്തിലേക്കെത്തുമ്പോൾ തന്നിഷ്ടത്തിന്റേയും ധാർഷ്ട്യത്തിന്റേയും ജീവിതം ആരംഭിക്കുന്നു…
ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെ തൃപ്തിയിലും സുഖം കണ്ടെത്തുന്നു… ഭൗതികലോകത്തിലെ പടുച്ചുഴിയിൽ പെടുന്നു…
ഇടക്കിടെ പ്രതിസന്ധികൾ വരുമ്പോൾ ഈശ്വരവിചാരം വരുന്നു.. ഭഗവാനേ രക്ഷിക്കണേ പോംവഴി കാണിച്ചു തരണേ എന്നും പറഞ്ഞ് വിലപിക്കുന്നു.. കാര്യം സാധിച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ തന്നെയാകുന്നു..
ആഗ്രഹങ്ങളുടെയും സാഫല്യത്തിന്റേയും നിരാശകളുടെയും വേദനകളുടെയും യൗവ്വനം പിന്നിട്ട്… അവഗണനകളുടെയും ഒറ്റപ്പെടലിന്റേയും പഴി കേൾക്കലുകളുടെയും വാർദ്ധക്യത്തിലെത്തുമ്പോൾ ഭഗവദ് സ്മരണകൾ വീണ്ടും വരുന്നു…
മുക്തിയുടെയും മോക്ഷത്തിൻറ്റെയും പോംവഴികൾ ആലോചിക്കുന്നു.. അപ്പോഴേക്കും പലർക്കും മൃത്യു സംഭവിക്കുന്നു.
“മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയത കൂടി ഇതിനിടയിൽ ചിന്തിക്കേണ്ടതായി വരും. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ അല്ലെങ്കിൽ ഹൃദയം തകരുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു. ധനഞ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു. മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.
“പഞ്ചകോശങ്ങൾ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്.
ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീര രൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.
വാസ്തവത്തിൽ നമ്മുടെ ഋഷിമാരും പൂർവ്വികരും
പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറിഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!!
നമ്മളോ???
അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതെ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of
de vacsination liquid in the dead body) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം ഒഴിവായി കിട്ടും.
ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.
സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.
ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.
ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്റെ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെ ആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് – ശാസ്ത്രീയമാണ്. ഇത് മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്. അങ്ങിനെ സംസാര സാഗരത്തിലെ വിഴുപ്പ് പേറി കഴിഞ്ഞവർ പുനരാവർത്തനത്തിന് വിധേയരാകുന്നു…
“ചെയ്ത സദ് കർമ്മങ്ങൾക്കനുസൃതമായി ഉപരി ലോകങ്ങളെ പുൽകുന്നു..”
“പുണ്യഫലങ്ങൾ ക്ഷയിക്കുമ്പോൾ ചന്ദ്രമണ്ഡലത്തിലെത്തിയിട്ട് അവിടെ നിന്ന് മഞ്ഞു തുള്ളികളായി ഭൂമിയിൽ പതിച്ച് ധാന്യങ്ങളിലെത്തുന്നു..”
“ചിലപ്പോൾ ആ ധാന്യങ്ങളെ പക്ഷികൾ ഭക്ഷിക്കുന്നു , ഒരുപക്ഷേ ആ പക്ഷികളെ ഏതെങ്കിലും മൃഗങ്ങൾ ഭക്ഷിക്കുന്നു..”
ആ മൃഗങ്ങൾ മണ്ണോടു ചേർന്ന് എല്ലാം മണ്ണായി മാറുന്നു.. അഗ്നിയിൽ ദഹിച്ച് ചാരമാകുന്നു.. വായുവിൽ ലയിക്കുന്നു.. ” ശിലകളായി മാറുന്നു..
അല്ലെങ്കിൽ പക്ഷിയുടെ ഭക്ഷണ വിസർജ്യത്തിൽ പെട്ട് മണ്ണിൽ അലിയുന്നു… ചിലപ്പോൾ വായുവിലൂടെ പരാഗണം നടത്തപ്പെടുന്നു..
എന്തായാലും അഗ്നി, ജലം, വായു, മണ്ണ്, ആകാശം പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ, ജലാശയങ്ങൾ
അങ്ങനെ സകല ചരാചരങ്ങളിലും വസിച്ച ശേഷമാണ് പലപ്പോഴും മനുഷ്യജന്മം പുൽകുന്നത്…
“അതുകൊണ്ട് അവരെല്ലാം നമ്മുടെ പിതൃക്കളാണ്.
അതിനാലാണ് അവയെല്ലാം പൂജിക്കപ്പെടുന്നത്.”
മേൽപ്പറഞ്ഞവയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കുവാനും ഉപദ്രവിക്കുവാനും മനുഷ്യന് ഒരിക്കലും അവകാശമില്ല..
“ഇനി ധാന്യങ്ങൾ മനുഷ്യർ ഭക്ഷിച്ച് രക്തത്തിലലിഞ്ഞു എന്ന് കരുതിയാൽ അത് എല്ലായ്പ്പോഴും കുഞ്ഞുങ്ങളാകണം എന്നില്ല… ഭൂരിഭാഗം സമയങ്ങളിലും അത് മലമൂത്രവിസർജ്ജനങ്ങളായി മാറുന്നു..
ചെയ്ത കർമ്മങ്ങൾക്കനുസൃതമായി നൂറ് നൂറായിരം അസഹനീയമായ ജന്മജന്മാന്തരങ്ങൾക്ക് വിധേയമാകുന്നു..
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് ഭക്ഷണം പുരുഷരേതസ്സോ അണ്ഡമോ ആയി ഭവിക്കുന്നത്..
അതിനാൽ മനസ്സിലാക്കുക മനുഷ്യജന്മം ഒരു സൗഭാഗ്യം തന്നെയാണ്.. വെറുതെ പ്രത്യുൽപ്പാദനം നടത്തി സുഖദുഖങ്ങളിൽ പെട്ട് ഉഴലാനുള്ളതല്ല അത്…
“ഈശ്വരസാക്ഷാത്കാരത്തിനുള്ള മികച്ച അവസരമാണ് മനുഷ്യജന്മം. അതിനിടയിൽ മറ്റു കാര്യങ്ങളും കൃത്യമായി ചെയ്യണം എന്നു മാത്രം.”
“ചെറുപ്രായത്തിലേ സത്സംഗത്താലും ശ്രവണത്താലും അഭ്യാസത്താലും ദേഹാഭിമാനം വിടുക.”
അൽപ്പം വൈകിയാലും ഇന്നു തന്നെ
“ആത്മ സാക്ഷാത്കാരത്തിനായി യത്നിക്കുക.”
“എത്ര വലിയ പ്രതിസന്ധിയിലും ദൈവം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ”
“സ്വാർത്ഥലാഭേച്ഛയില്ലാതെകർമ്മനിരതനാവുക.”
“അത്തരമൊരു സുവർണ അവസരമാണ് ഈ കാലഘട്ടം നിങ്ങൾക്ക് മുന്നിലേക്ക് വെച്ച് നീട്ടുന്നത്..
“ദൈവം കൂടെയുണ്ട് എന്നുറപ്പായിട്ടും അലസരും നിരാശരും ദുഖിതരും ആകേണ്ട കാര്യമെന്താണ്.”
എന്തിനാണ് മരണഭയം..!
ദേഹം സ്വീകരിച്ചാൽ എന്നെങ്കിലും അതുപേക്ഷിക്കണം എന്നുറപ്പല്ലേ..
എന്ത് കർമ്മം ചെയ്യുമ്പോഴും മറ്റു മനുഷ്യർ കാണട്ടെ അല്ലെങ്കിൽ കാണാത്ത രീതിയിൽ ചെയ്യാം എന്ന് കരുതുന്നതിലും നല്ലത്, “എല്ലാം ദൈവം കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന് കരുതിക്കഴിഞ്ഞാൽ, അത് കളങ്കമില്ലാതെ പൂർത്തീകരിച്ച് ആ കർമ്മത്തിൽ ശോഭിക്കാൻ കഴിയില്ലേ.”
“ആത്മസംതൃപ്തി ഉള്ളിലൊരു വികാരമായ് അനുഭവിച്ചറിയണം ഓരോ കർമ്മം ചെയ്യുമ്പോഴും”
“നിങ്ങൾക്ക് വേണ്ടതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു.. “പരമപദം പുൽകാനുള്ള ഈ അതുല്യമായ അവസരത്തെ ഏറ്റവും ഉചിതമായി വിനിയോഗിക്കൂ”.
വാനരൻമാരെ ഉദ്ബോധിപ്പിക്കുവാനായി മനുഷ്യജന്മത്തിൻ്റെ അവസ്ഥാന്തരങ്ങളെ വിവരിച്ച്, തത്തുല്യമായ അവസരമാണ് നിങ്ങൾക്ക് കൈവന്നതെന്നും പറഞ്ഞ രാമായണ കഥ ചിന്തിക്കാൻ ചെറിയൊരവസരം ഈ സത്സംഗത്തിലൂടെ സാധിച്ചു. ശേഷം ജടായു അവിടെ നിന്നും പറന്നകന്നു…
സത്സംഗത്തിൽ ചർച്ച ചെയ്ത ഈ രാമായണ കഥ എല്ലാ ഭക്തരുടെയും ഹൃദയക്കണ്ണുകളെ
തുറക്കട്ടെ എന്ന പ്രാർത്ഥനയോടെ
🙏
Leave a comment