DAY 41
🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯
📝 “മധുരമായ കുട്ടികളെ തൻ്റെ മംഗളമുണ്ടാകണമെങ്കിൽ എല്ലാ തരത്തിലുമുള്ള പത്ഥ്യവും പാലിക്കൂ, പുഷ്പമായി മാറുന്നതിനു വേണ്ടി പവിത്രമായ കൈകൾ കൊണ്ടുണ്ടാക്കിയ ശുദ്ധമായ ഭോജനം കഴിക്കൂ ”
ചോദ്യം –
“ ഇരുപത്തൊന്നു ജന്മം വരെ നിലനില്ക്കുന്ന എന്തു പ്രാക്ടീസാണ് നിങ്ങൾ ഇവിടെ ചെയ്യുന്നത്?”
📝 ഉത്തരം –
“ശരീരവും മനസും സദാ ആരോഗ്യമായിരിക്കുന്നതിനുള്ള പ്രാക്ടീസ് നിങ്ങളിവിടെ ചെയ്യുന്നു. ദധീചി ഋഷിയെപ്പോലെ യജ്ഞസേവനത്തിൽ അസ്ഥികൾ നല്കണം. യോഗബലത്താൽ ഇരുപത്തൊന്നു ജന്മത്തേക്ക് ആരോഗ്യമുള്ളവരായി മാറാം”
📝 ബാബ കലിയുഗതീരം കടത്തി സത്യയുഗതീരത്തേക്കു കൊണ്ടുപോകുകയാണ്. തോണിക്കാരനാണ്
📝 ബാബ മുൾക്കാടിനെ പൂന്തോട്ടമാക്കുകയാണ്. മുള്ളായിരുന്ന എന്നെ പുഷ്പമാക്കുന്നു. പൂന്തോട്ടക്കാരനാണ്
📝 ജ്ഞാനം മുള്ളിൽ നിന്നു പുഷ്പമാക്കുന്നു. മുള്ള് എന്നാൽ കുത്തുന്ന വേദന കൊടുക്കുന്ന സ്വഭാവം. പുഷ്പം – സന്തോഷം കൊടുക്കുന്നവർ.
📝 ഒരു വീട്ടിൽ തന്നെ മുള്ളും ഉണ്ടാകും പുഷ്പവുമുണ്ടാകും.
📝 അഷ്ടശുദ്ധികളാകുന്ന പത്ഥ്യവും പാലിക്കണം എന്നാലേ മംഗളമുണ്ടാകൂ.
DAY 42
🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯
📝 “ മധുരമായ കുട്ടികളെ നിങ്ങൾക്ക് ഇപ്പോൾ സ്മൃതിയുണർന്നു 84 ജന്മങ്ങൾ നമ്മൾ പൂർത്തിയാക്കി, വീട്ടിലേക്കു പോകാൻ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ ”
📝 ചോദ്യം –
“ ഏതു കുട്ടികൾക്കാണോ വീട്ടിലേക്കു പോകാറായി എന്ന സ്മൃതിയുള്ളത് അവരുടെ ലക്ഷണമെന്തായിരിക്കും?”
📝 ഉത്തരം –
അവർ ഈ പഴയ ലോകത്തിരുന്ന് എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടും കണ്ടിട്ടും കാണാതിരിക്കും. എല്ലാ ജോലികാര്യങ്ങൾ ചെയ്തുകൊണ്ടും ഉത്തരവാദിത്വത്തിൻ്റെ ഭാരമുണ്ടാകില്ല. അവിടെയും ഇവിടെയും വ്യർത്ഥമായ കാര്യങ്ങൾ പറഞ്ഞ് തൻ്റെ സമയം കളയില്ല. എപ്പോഴും ഓർമയുണ്ടാകും ഞാൻ ഈ നാടകശാലയിൽ ഒരു അതിഥിയാണ്.
ധാരണ
📝 1) പാപങ്ങളിൽ നിന്നു മുക്തമാകാൻ പുരുഷാർഥം ചെയ്യണം. ദേഹമാണെന്ന അഭിമാനത്തിലേക്ക് ഒരിക്കലും വരരുത്.
2) മായ ജിന്നിനെപ്പോലെയാണ്, രക്ഷപ്പെടാൻ എപ്പോഴും ബുദ്ധിക്ക് ആത്മീയമായ ജോലി കൊടുത്തുകൊണ്ടിരിക്കണം. ഈശ്വരീയ കാര്യത്തിൽ പരിപൂർണസഹായിയായി മാറണം
📝 വരം
ഞാൻ, എൻ്റത് എന്ന ഭവത്തെ സമാപ്തമാക്കി ഭഗവാനു സമാനം സമ്പൂർണതയിലെത്തുന്ന സത്യമായ ത്യാഗിയായി ഭവിക്കട്ടെ
ഓരോ നിമിഷത്തിലും ഓരോ സങ്കല്പത്തിലും ബാബ, ബാബ എന്ന് ഓർമയുണ്ടാകണം. ഞാൻ ആത്മസ്വരൂപമാെന്നുള്ള ഓർമ, പരമാത്മാസന്താനമാണെന്ന ഓർമ ഓരോ നിമിഷത്തിലും ഓരോ സങ്കല്പത്തിലും ഉണ്ടാകണം. അപ്പോൾ ഞാൻ, ഞാൻ എന്ന ദേഹാഭിമാനം ഇല്ലാതാകും. അപ്പോൾ എൻ്റെ സംസ്കാരം, എന്റെ രീതി, എൻ്റെ മാനം, എൻ്റെ പേര്, എൻ്റെ പ്രശസ്തി ഈ എല്ലാ എൻ്റേതും ഇല്ലാതാകും. ഈ ത്യാഗമാണ് ഏറ്റവും വലിയ ത്യാഗം. ഈ ശരീരബോധമാകുന്ന അശ്വത്തെ ഈ അശ്വമേധയജ്ഞത്തിൽ സ്വാഹ ചെയ്യൂ. അതോടെ ജീവിതത്തിൽ വിജയത്തിൻ്റെ പെരുമ്പറ മുഴങ്ങും.
📝 സ്ലോഗൻ
സഹയോഗത്തിൻ്റെ കൈ നീട്ടുക അർഥം ആശീർവാദത്തിൻ്റെ മാലകൾ താങ്കളുടെ കഴുത്തിൽ വന്നു വീഴും
DAY 43
🥀🎍🥀🎍🥀🎍🥀🎍🥀
━━━━━━━━━━━━━━━━━━━━
*26 / 08 / 20 *മുരളിയുടെ മുഖ്യ സാരം ആധാരമാക്കി*
യോഗാഭ്യാസം
🎍🥀🎍🥀🎍🥀🎍🥀🎍
━━━━━━━━━━━━━
━━━━━━━
✺ മുഖ്യ സാരം ✺
🎍🥀🎍🥀🎍🥀🎍🥀🎍
💞➢➢ ബാബ വന്നിരിക്കുകയാണ് നിങ്ങളെ പൂക്കളുടെ രാജാവാക്കുന്നതിന്, അതിനാൽ വികാരങ്ങളുടെ യാതൊരു ദുർഗ്ഗന്ധവും ഉണ്ടായിരിക്കരുത്.
🎍🥀🎍🥀🎍🥀🎍🥀🎍
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
💞➢➢ ഞാൻ ആത്മാവ് ആത്മീയ പൂക്കളിലെ രാജാവ്
🥀🎍🥀🎍🥀🎍🥀🎍🥀
━━━━━━━━━━━━━━━━━━━━ ✺ *അഭ്യാസം* ✺
🎍🥀🎍🥀🎍🥀🎍🥀🎍
💞➳ _ ➳ ഞാൻ ആത്മാവ്… അതിരാവിലെ പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ… ആടി കൊണ്ടിരികയാണ്… അതി മനോഹരമായ ദൃശ്യങ്ങൾ കണ്ട്… ഞാൻ മയങ്ങി ഇരിക്കുകയാണ്… കാറ്റിൽ ഇളകിയാടുന്ന പൂക്കൾ… പാറി പറക്കുന്ന പക്ഷികൾ… അരുണിമ പകർന്ന് ഉദിച്ചുയലുന്ന സൂര്യൻ… പൂക്കളുടെ മണം പരത്തി കൊണ്ട് വന്നുചേരുന്ന ഇളം കാറ്റ്… ഇത്രയും സുന്ദരമായ പ്രകൃതിയെ രചിച്ച രചയിതാവിന്… ഞാൻ മനസ്സാ നന്ദി പറയുകയാണ്… ആ സുപ്രീം രചയിതാവിനെ… ഞാൻ ആഹ്വാനം ചെയ്യുന്നു…
ആ രചയിതാവ് തോട്ടക്കാരനായി അവതരിച്ച്… എന്നിലെ അവ ഗുണങ്ങളാകുന്ന മുള്ളുകൾ എല്ലാം പുറത്തുകളയുന്നു… ദിവ്യ ഗുണങ്ങൾ ആകുന്ന… സുഗന്ധം നിറച്ചു തരുന്നു… ഇപ്പോൾ ഞാൻ ഒരു ചൈതന്യ പുഷ്പമായി… അല്ലാഹുവിന്റെ പൂന്തോട്ടത്തിൽ… ഇരിക്കുന്നു… നാലു ഭാഗത്തേക്കും… സുഗന്ധം പരത്തി കൊണ്ടിരിക്കുന്നു…
🥀🎍🥀🎍🥀🎍🥀🎍🥀
💞➳ _ ➳ എന്റെ മനസ്സ് ഇപ്പോൾ… സന്തോഷത്താൽ വിടർന്നിരിക്കുന്നു… ഞാൻ ഈശ്വര പിതാവിന്റെ പൂന്തോട്ടത്തിലെ… ആത്മീയ പുഷ്പമായി പുഞ്ചിരിയോടെ വിടർന്നു നിൽക്കുന്നു… എത്ര വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയിരിക്കുന്നത്… മുമ്പ് ഞാൻ… മുള്ളുകളുടെ കാട്ടിലായിരുന്നു… ഇന്ന് ഈശ്വരീയ പൂന്തോട്ടത്തിലെ… റാണിയായി തിളങ്ങി നിൽക്കുന്നു…
🥀🎍🥀🎍🥀🎍🥀🎍🥀
💞➳ _ ➳ ഞാൻ ജ്ഞാന യോഗത്തിന്റെ… പ്രാക്ടിക്കൽ സ്വരൂപമായി… ദിവ്യ ഗുണങ്ങൾ ധാരണ ചെയ്ത്… സ്വയം പ്രകാശിച്ചു നിൽക്കുന്നു… എന്റെ ഹൃദയത്തിലെ അന്ധകാരമെല്ലാം ഇല്ലാതായിരിക്കുന്നു… സർവ്വ ആത്മാക്കളുടെയും… ഹൃദയത്തിലെ അന്ധകാരം… ഇല്ലാതാക്കുന്നു… വിഘ്നങ്ങളിൽ നിന്നെല്ലാം മുക്തമായി… മാസ്റ്റർ വിഘ്നവിനാശകൻ ആയി തീർന്നിരിക്കുന്നു…
🎍🥀🎍🥀🎍🥀🎍🥀🎍
💞➳ _ ➳ എന്റെ പ്രാണപ്രിയനായ ബാബാ… ഞാൻ ആത്മാവ്… ഈശ്വരീയ പൂന്തോട്ടത്തിലെ ആത്മീയ പുഷ്പമാണ്… എന്റെ ബാബ ഇപ്പോൾ എന്റെ തോട്ടക്കാരൻ ആണ്… എന്നിലെ വികാരങ്ങൾ ആകുന്ന കീടങ്ങളെ എല്ലാം പുറത്തുകളഞ്ഞ്… ഈശ്വരീയ ഗുണങ്ങളും ശക്തികളും ആകുന്ന വളം നൽകി… പൂന്തോട്ടക്കാരൻ ആയ ബാബ എന്നെ പരിപാലിച്ചു കൊണ്ടിരിക്കുന്നു… ഈ വരദാനീ സംഗമയുത്തിലെ… ഏറ്റവും ഭാഗ്യശാലി ആത്മാവാണ് ഞാൻ… ഞാൻ ആത്മാവ്… ബാബയ്ക്ക് സമാനം… ആത്മീയ സുഗന്ധം പരത്തി… മറ്റാത്മാക്കളുടെ മനസ്സിന് ആനന്ദം നൽകിക്കൊണ്ടിരിക്കുന്നു… എന്നെപ്പോലെ തന്നെ സർവ്വ ആത്മാക്കളെയും… ആത്മീയ പുഷ്പങ്ങൾ ആക്കി മാറ്റുന്ന സേവയിൽ… ഞാൻ ബിസിയായിരിക്കുന്നു…
🥀🎍🥀🎍🥀🎍🥀🎍🥀
ഓം ശാന്തി.
━━━━━━━━━━━━━━━━━━━━
DAY 44
🍁🍂🍂🍁🍂🍂🍁🍂🍂
━━━━━━━━━━━━━━━━━━━━
*27/ 08 / 20 *മുരളിയുടെ മുഖ്യധാരണ ആധാരമാക്കി യോഗാഭ്യാസം*
🍁🍂🍂🍁🍂🍂🍁🍂🍂
━━━━━━━━━━━━━━━━━━━━
✺ മുഖ്യ ധാരണ ✺
🍂🍂🍁🍂🍂🍁🍂🍂🍁
🎍➢➢ പഠിപ്പിന്റെ താല്പര്യം വെയ്ക്കണം. പഠിപ്പിനോട് പിണങ്ങരുത്.
🍁🍂🍂🍁🍂🍂🍁🍂🍂
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
🎍➢➢ ഞാൻ ഈശ്വരിയ വിദ്യാർത്ഥി ആണ്
🍁🍂🍂🍁🍂🍂🍁🍂🍂
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
🍁🍂🍂🍁🍂🍂🍁🍂🍂
🎍➳ _ ➳ ഞാൻ ആത്മാവ് ഈശ്വരീയ വിദ്യാർത്ഥി എന്ന സ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു… ഞാൻ ഞാൻ പ്രിയങ്കരനായ… പരമ ശിക്ഷകനായ… ശിവ ബാബയുടെ… തണലിനു താഴെ… ഇരിക്കുന്ന അനുഭവം ചെയ്യുന്നു… ഞാൻ എന്റെ മനസ്സും ബുദ്ധിയും ഉപയോഗിച്ച്… ഈശ്വരീയ വിദ്യാലയത്തിലേക്ക്… ഒരു യാത്ര നടത്തുന്നു… ഏതൊരു ഭഗവാനേ ആണോ… ലോകർ അന്വേഷിച്ചു നടക്കുന്നത്… ആ ഭഗവാനാണ്… ഈ വിദ്യാലയത്തിൽ വന്ന്… ഞങ്ങളെ പഠിപ്പിക്കുന്നത്… ഈ അവിനാശീ പഠനം പഠിച്ച്… ഞാൻ ഭാവിയിലെ… വിശ്വമഹാറാണി ആയി തീരുന്നു… ഈ ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ… ഒരു അലൗകികമായ ലഹരി എന്നിൽ നിറയുന്നു… ഞാൻ ആത്മാവ് ഈശ്വരിയ വിദ്യാലയത്തിൽ… ക്ലാസ് റൂമിൽ… എന്റെ ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നു…
🍁🍂🍂🍁🍂🍂🍁🍂🍂
🎍➳ _ ➳ ശിവ ബാബ… പരം ധാമിൽ നിന്നും താഴേ സൂക്ഷ്മ വതനത്തിൽ എത്തി… തന്റെ രഥത്തിൽ പ്രവേശിക്കുന്നു… ബ്രഹ്മാ ബാബയോടൊപ്പം… ക്ലാസിൽ വന്ന്… ഞങ്ങളുടെ മുന്നിൽ ഇരിക്കുന്നത്… ഞാൻ എന്റെ മനകണ്ണാൽ കാണുന്നു… ബാബ്ദാദയോടൊപ്പം… ഒരു ശക്തിശാലി വൈബ്രേഷൻ… ക്ലാസ് റൂമിൽ മുഴുവൻ വ്യാപിക്കുന്നു… ഒരു അലൗകികമായ ദിവ്യ ശക്തി…
ഇവിടം മുഴുവൻ… അലൗകിക വായുമണ്ഡലം ആയി തീരുന്നു… ക്ലാസ് റൂമിൽ ഇരിക്കുന്ന എല്ലാ ബ്രാഹ്മണ ആത്മാക്കളും… ബാബ്ദാദയുടെ സാന്നിധ്യം അനുഭവിക്കുന്നു… ബാബ്ദാദയിൽ നിന്ന്… സർവ്വ ശക്തികളും നേടിയ… ഈശ്വരീയ വിദ്യാർത്ഥികൾ… ശക്തിശാലീ സ്ഥിതിയുടെ അനുഭവം ചെയ്യുന്നു…
🍁🍂🍂🍁🍂🍂🍁🍂🍂
🎍➳ _ ➳ മധുരമായ കുട്ടികളെ എന്ന് വിളിച്ച്… ശിവബാബ… ബ്രഹ്മാ മുഖത്തിലൂടെ… മധുരമായ മഹാവാക്യങ്ങൾ… ഉച്ചരിക്കുന്നു… കൂടെ തന്നെ… എല്ലാവർക്കും… സ്നേഹം നിറഞ്ഞ ദൃഷ്ടി നൽകുന്നു… ഈശ്വരീയ വിദ്യാർഥികളായ ബ്രാഹ്മണ ആത്മാക്കൾ… ആത്മീയ സ്ഥിതിയിൽ ഇരുന്ന്… ബാബയുടെ ശക്തിശാലീ ദൃഷ്ടിയിലൂടെ… സ്വയം സമ്പന്നമാക്കുന്നു… വളരെ പ്രേമത്തോട് കൂടി… ബാബയുടെ മധുര മഹാവാക്യങ്ങൾ… കേട്ടുകൊണ്ടിരിക്കുന്നു…
🍁🍂🍂🍁🍂🍂🍁🍂🍂
🎍➳ _ ➳ ഞാൻ കോടി കോടി ഭാഗ്യശാലി ആത്മാവാണ്… സ്വയം ഭഗവാനാണ് എന്നെ പഠിപ്പിക്കുന്നത്… ആ മഹാ വാക്യങ്ങൾ… എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു… പഠിത്തം നല്ലരീതിയിൽ പഠിക്കുന്നതിനും… ആ ജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകി… അവരുടെ മംഗളം ചെയ്യുന്നതിനും… നിർദ്ദേശിച്ച്… ബാബ തന്റെ വീട്ടിലേക്ക് മടങ്ങി പോകുന്നു…
🍁🍂🍂🍁🍂🍂🍁🍂🍂
🎍➳ _ ➳ ബാബ നൽകിയ ഈ ഹോംവർക്ക് പൂർത്തീകരിക്കുന്നതിനായി… ജ്ഞാന രത്നങ്ങൾ ധാരണ ചെയ്ത്… മറ്റുള്ളവരുടെ മംഗളം ചെയ്യുന്നതിനായി… ഞാൻ ഈശ്വരിയ വിദ്യാലയത്തിൽ നിന്ന്… പുറത്തേക്ക് വരുന്നു… വഴിയിൽ കണ്ടുമുട്ടിയവർക്കെല്ലാം… ഞാൻ സത്യം ജ്ഞാനം കേൾപ്പിക്കുന്നു… അവർക്ക് പരമാത്മാവിന്റെ യഥാർത്ഥ പരിചയം നൽകി… പരമാത്മാവുമായി മിലനം നടത്താൻ ഉള്ള വഴി പറഞ്ഞുകൊടുക്കുന്നു… ഞാൻ ആത്മാവ് എന്റെ കർമ്മ ക്ഷേത്രത്തിലേക്ക് മടങ്ങി… കർമ്മയോഗിയായി എന്റെ കർമ്മേന്ദ്രിയങ്ങളിൽ മുഴുകുന്നു…
🍁🍂🍂🍁🍂🍂🍁🍂🍂
ഓംശാന്തി
.
━━━━━━━━━━━━━━━━━━━━
DAY 45
🪁🍀🪁🍀🪁🍀🪁🍀🪁
━━━━━━━━━━━━━━━━━━━━
*28 / 08 / 20 *മുരളിയുടെ മുഖ്യധാരണ ആധാരമാക്കി യോഗാഭ്യാസം*
━━━━━━━━━━━━━━━━━━━━
✺ മുഖ്യ ധാരണ ✺
🍀🪁🍀🪁🍀🪁🍀🪁🍀
💝➢➢ ബാബയ്ക്കു സമാനം വളരെ വളരെ മധുരമായി മാറണം. അനേകം പേരുടെ മംഗളം ചെയ്യണം.
🍀🪁🍀🪁🍀🪁🍀🪁🍀
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
🍀🪁🍀🪁🍀🪁🍀🪁🍀
💝➢➢ ഞാൻ ബാബയ്ക്ക് സമാനം മധുരമായ ആത്മാവ്
🍀🪁🍀🪁🍀🪁🍀🪁🍀
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
🍀🪁🍀🪁🍀🪁🍀🪁🍀
💝➳ _ ➳ ഞാൻ ആത്മാവ്… എന്റെ മധുരമായ ബാബയ്ക്ക് സമാനം… മധുരമായി മാറുന്നതിനുള്ള… സങ്കല്പം എടുക്കുന്നു… മനസ്സിനെയും ബുദ്ധിയെയും ബാബയുടെ ഓർമ്മയിൽ ഏകാഗ്രമാക്കുന്നു… ആ സെക്കൻഡിൽ… ഞാൻ ആത്മാവ്… ബാബയുടെ മധുരമായ ലോകത്തിലേക്ക്… യാത്ര തിരിക്കുന്നു… സൂര്യ ചന്ദ്ര നക്ഷത്ര ഗണങ്ങൾക്ക് അപ്പുറമുള്ള ആ ലോകത്തിലേക്ക്… മനസ്സും ബുദ്ധിയും ആകുന്ന വിമാനത്തിൽ ഇരുന്ന്… ഞാൻ പറന്നുയരുന്നു… സെക്കൻഡിൽ ഞാൻ… ആ മധുരമായ വീട്ടിൽ എത്തിച്ചേരുന്നു… ഇവിടെ യാതൊരു വിധ ശബ്ദമോ സങ്കല്പമോ ഇല്ല…
🍀🪁🍀🪁🍀🪁🍀🪁🍀
💝➳ _ ➳ ഇവിടെ എത്തിയ എന്റെ മനസ് വളരെയധികം ശാന്തമാകുന്നു… ഇവിടെ ശാന്തിയുടെ അലകൾ മാത്രമാണുള്ളത്… എന്റെ വിചാരങ്ങളെല്ലാം ശൂന്യമാകുന്നു…സങ്കല്പ വികല്പങ്ങളിൽ നിന്നെല്ലാം മുക്തമായി… നിർസങ്കൽപ്പ സ്ഥിതിയിൽ ആണ് ഞാനിപ്പോൾ… ഞാനെന്റെ ശക്തിശാലീ… ബീജരൂപ
സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നു… ബീജരൂപീ ബാബയുടെ സന്മുഖത്ത്… യോഗാഗ്നി ജ്വലിപ്പിച്ച് ഇരിക്കുന്നു… ഈ യോഗാഗ്നിയിൽ… എന്റെ ജന്മ ജന്മാന്തരമായുള്ള… പാപങ്ങളെയും പഴയ ആസുരീയ സ്വഭാവ സംസ്കാരങ്ങളെയും… ഭസ്മമാക്കി… ബാബയ്ക്ക് സമാനം… ഞാൻ വളരെ വളരെ മധുരമുള്ളതായി തീരുന്നു…
🪁🍀🪁🍀🪁🍀🪁🍀🪁
💝➳ _ ➳ ബാബയിൽ നിന്ന്… സർവ്വ ശക്തികളുടെയും അനന്തമായ കിരണങ്ങൾ… എന്നിൽ വന്ന് പതിച്ചു കൊണ്ടിരിക്കുന്നു… സർവ്വശക്തികളാലും എന്നെ സമ്പന്നമാക്കുന്നു… എന്റെ സ്വരൂപം വളരെ പ്രകാശമാനമാകുന്നു… ഞാൻ ആത്മാവ് പരം ധാമിൽ നിന്നും താഴേ സൂക്ഷ്മ വതനത്തിൽ എത്തിച്ചേരുന്നു… എന്റെ ഫരിസ്താ സ്വരൂപം ധാരണ ചെയ്ത്… ബാബ്ദാദയ്ക്ക് സമീപം എത്തിച്ചേരുന്നു… ബാബ്ദാദയുടെ മസ്തകത്തിൽ നിന്ന്… ദൃഷ്ടിയിൽ നിന്ന്… പവിത്ര കിരണങ്ങൾ… എന്നിൽ വന്ന് പതിച്ചുകൊണ്ടിരിക്കുന്നു… എന്നിലെ വികാരരൂപി ഭൂതങ്ങൾ… ഓരോന്നോരോന്നായി… ഓടി അകലുന്നു… ആസുരീയ അവഗുണങ്ങൾ… ദേവീക ഗുണങ്ങൾ ആയി മാറുന്നു… ബാബ തന്റെ സർവ്വശക്തികളും… ഗുണങ്ങളും… എന്നിൽ ചൊരിഞ്ഞ്… എന്നെ തനിക്ക് സമാനം ആക്കി മാറ്റിയിരിക്കുന്നു…
🪁🍀🪁🍀🪁🍀🪁🍀🪁
💝➳ _ ➳ പരമാത്മാ പ്രാപ്തികളാൽ സമ്പന്നമായി…ബാബയ്ക്ക് സമാനം സ്നേഹയായി… ഞാൻ എന്റെ ബിന്ദു രൂപത്തിൽ താഴെ വരുന്നു… എന്റെ സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു… ഇപ്പോൾ ഞാൻ എന്റെ ഒരോ കർമ്മവും… യോഗയുക്ത സ്ഥിതിയിൽ സ്ഥിതി ചെയ്യ്ത് ചെയ്യുന്നു… സമീപം വരുന്ന ഓരോ ആത്മാവിനെയും… ആത്മീയ ദൃഷ്ടിയോടെ കാണുന്നു… ഓരോരുത്തരുടെ പാർട്ടും ഞാൻ ആത്മാവ്… സാക്ഷി ഭാവത്തിൽ ഇരുന്ന്… നോക്കി കാണുന്നു… അതിനാൽ സർവ്വരെ പ്രതിയും… ശുഭഭാവന ശുഭ കാമന മാത്രം… ബാബയ്ക്ക് സമാനം… വളരെ സ്നേഹിയായി… എന്റെ സ്നേഹി ദൃഷ്ടിയിലൂടെ… സർവ്വരുടെ ജീവിതത്തെയും മധുരമുള്ളതാക്കുന്നു…
🍀🪁🍀🪁🍀🪁🍀🪁🍀
ഓംശാന്തി.
━━━━━━━━━━━━━━━━━━━━
DAY 46
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
━━━━━━━━━━━━━━━━━━━━
*29 / 08 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*
🔖⚜️🔖⚜️🔖⚜️🔖⚜️🔖
━━━━━━━━━━━━━━━━━━━━ ✺ മുഖ്യധാരണ ✺
🔖⚜️🔖⚜️🔖⚜️🔖⚜️🔖
💫➢➢ സ്വദർശന ചക്രധാരിയായി മാറി 84 ജന്മങ്ങളുടെ ചക്രത്തെ ബുദ്ധിയിൽ കറക്കണം.
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
━━━━━━━━━━━━━━━━━━━━ ✺ സ്വമാനം ✺
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➢➢ ഞാൻ സ്വദർശന ചക്രധാരീ ആത്മാവ്
🔖⚜️🔖⚜️🔖⚜️🔖⚜️🔖
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
🔖⚜️🔖⚜️🔖⚜️🔖⚜️🔖
💫➳ _ ➳ ഈ സൃഷ്ടി രൂപീ നാടകശാലയിൽ… എന്റെ സർവ്വശ്രേഷ്ടമായ പാർട്ടിനെ… ഞാൻ സാക്ഷിയായി നോക്കിക്കാണുന്നു… ജീവിതത്തെ വളരെ സഹജമായി അനുഭവം ചെയ്യുന്നു… എന്റെ 84 ജന്മത്തിലെ ചക്രം എന്നിവ എന്റെ സ്മൃതിയിൽ… വന്നുചേരുന്നു… ഞാൻ ത്രീ കാല ദർശിയും… സ്വദർശന ചക്രധാരിയുമായി… എന്റെ മന ബുദ്ധി രൂപി… നേത്രത്തിലൂടെ… മൂന്ന് കാലങ്ങൾക്കു 83 ജന്മങ്ങൾക്കും പകരം… എന്റെ പാർട്ടിന്റെ… ഭിന്ന ഭിന്ന സ്വരൂപങ്ങൾ… വളരെ സ്പഷ്ടമായി ഞാൻ കാണുന്നു…
🔖⚜️🔖⚜️🔖⚜️🔖⚜️🔖
💫➳ _ ➳ ഞാൻ പരംധാമിൽ… എന്റെ അനാദി സ്വരൂപം… കാണുന്നു… ചുവന്ന പ്രകാശത്തിൽ… പ്രകാശിച്ചു കൊണ്ടിരിക്കുന്ന… ആത്മാക്കളുടെ നിരാകാരീലോകം… ഇവിടെ
ദേഹമോ… ദേഹത്തിന്റെതായ ലോകമോ… യാതൊന്നും സങ്കൽപ്പത്തിൽ പോലും ഇല്ല… ഈ പരമപവിത്രമായ ലോകത്ത്… എന്റെ സമ്പൂർണ്ണ സതോപ്രധാനമായ… സ്വരൂപത്തെ… ഞാൻ കണ്ടു കൊണ്ടിരിക്കുന്നു… സത്യമായ സ്വർണത്തിനു സമാനം… തിളങ്ങി കൊണ്ടിരിക്കുന്ന… എന്റെ സ്വരൂപം കണ്ട്… ഞാൻ അതിശയിച്ചു നിൽക്കുകയാണ്…
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➳ _ ➳ എന്റെ സമ്പൂർണ്ണ സതോപ്രധാനമായ… സത്യമായ സ്വർണിമ രൂപത്തിൽ… ഞാൻ ആത്മാവ്… താഴേക്ക് വരുന്നു… സംപൂർണ സതോപ്രധാന ദൈവീക ലോകത്ത് പ്രവേശിക്കുന്നു… ഇവിടെ പ്രവേശിച്ച ഞാൻ… എന്റെ സമ്പൂർണ്ണ സതോപ്രധാനമായ… ദേവതാ ശരീര രൂപീ വസ്ത്രം ധാരണ ചെയ്യുന്നു… ദേവ കുലത്തിൽ… സർവ്വ ശ്രേഷ്ഠ ആത്മാവിന്റെ രൂപത്തിൽ… ഈ സൃഷ്ടി രൂപീ നാടകശാലയിൽ… ഭാഗം ആരംഭിക്കുന്നു…
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➳ _ ➳ ഞാൻ എന്നെ… കമലാസനത്തിൽ… സർവ്വ ശക്തിസമ്പന്നയായ… അഷ്ട ഭുജധാരീ… ദുർഗ്ഗയുടെ രൂപത്തിൽ കാണുന്നു… എന്റെ മുന്നിൽ… എന്റെ ഭക്തർ… എന്റെ ആരാധന നടത്തി കൊണ്ടിരിക്കുന്നു… എന്നെ ദർശിക്കുന്നതിനായി… നീണ്ട നീണ്ട വരികളായി… മണിക്കൂറുകളോളം കാത്തുനിൽക്കുന്നു… എന്റെ ദിവ്യ നേത്രത്തിലൂടെ… അവർ സുഖ ശാന്തിയുടെ… അനുഭൂതി എടുക്കുന്
എന്റെ വരദാനീ ഹസ്തങ്ങളിലൂടെ… ലഭിച്ചുകൊണ്ടിരിക്കുന്ന വരദാനങ്ങൾ… അവരുടെ കാമനകളെ എല്ലാം പൂർണ്ണമാക്കുന്നു… പൂജ്യ സ്വരൂപത്തിനു ശേഷം… ഇപ്പോൾ ഞാൻ എന്റെ… ബ്രാഹ്മണ സ്വരൂപം കണ്ടുകൊണ്ടിരിക്കുന്നു…
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➳ _ ➳ എന്റെ ബ്രാഹ്മണ ജന്മത്തിലെ… പ്രാപ്തികളുടെ അനുഭവം ചെയ്തു ചെയ്തു… ഞാൻ മനസ്സിൽ… എന്റെ സർവ്വശ്രേഷ്ഠ ഭാഗ്യത്തിന്റെ… ഗുണഗാനം പാടി കൊണ്ടിരിക്കുന്നു… ഏതൊരു ഭഗവാനേ നേടുന്നതിനായാണോ ലോകർ… ഓടിക്കൊണ്ടിരിക്കുന്നത്… ആ ഭാഗ്യവിധാതാവിനെ എനിക്ക് വളരെ സഹജമായി… വീട്ടിലിരുന്നു തന്നെ ലഭിച്ചിരിക്കുന്നു… ഞാൻ ഇത്… സ്വപ്നത്തിൽ പോലും… വിചാരിച്ചതല്ല… സ്വയം ഭഗവാൻ വന്ന്… എന്നെ തന്റേതാക്കിയിരിക്കുന്നു… ഞാൻ കോടി കോടി ഭാഗ്യശാലി ആണ്…
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➳ _ ➳ എന്റെ ബ്രാഹ്മണ ജീവിതത്തിന്റെ… പ്രാപ്തികളെയെല്ലാം അനുഭവിച്ച്… ആനന്ദമെടുത്ത ഞാൻ… ഇപ്പോൾ എന്റെ… ഡബിൾ ലൈറ്റ് ഫരിസ്താ സ്വരൂപം… കണ്ടുകൊണ്ടിരിക്കുന്നു… എന്റെ അംഗ അംഗങ്ങളിൽനിന്ന്… പ്രവഹിച്ചുകൊണ്ടിരിക്കുന്ന… വെളുത്ത രശ്മികൾ… നാലുഭാഗത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നു… വളരെ വലിയ സുന്ദരമായ ഒരു പ്രകാശവലത്തിനുള്ളിൽ… ഞാൻ ഫരിസ്ത… എന്റെ പ്രിയങ്കരനായ… പരമാത്മാ ശിവ ഭഗവാന്റെ… സന്ദേശവാഹകനായി… വിശ്വത്തിലെ സർവ്വ ആത്മാക്കൾക്കും… ഭൂമിയിൽ പരമാത്മാവിന്റെ അവതരണ സന്ദേശം നൽകിക്കൊണ്ടിരിക്കുന്നു…⚜️🔖⚜️🔖⚜️🔖⚜️🔖⚜️
💫➳ _ ➳ എന്റെ ഈ അഞ്ച് സ്വരൂപങ്ങളിലൂടെ… 84 ജന്മത്തിലെയും… മൂന്ന് കാലങ്ങളുടെയും ഭംഗിയാർന്ന പാർട്ടുകളെ കണ്ട്… എന്നിൽ ഒരു അത്ഭുത ശക്തി ഉടലെടുത്തിരിക്കുന്നു… സൃഷ്ടി ചക്രത്തിന്റെ ജ്ഞാനത്തിലൂടെ… ത്രികാല ദർശിയും… സ്വദർശന ചക്രധാരിയുമായി … മായയൊടെ ഓരോ യുദ്ധത്തേയും… വളരെ സഹജമായി നേരിട്ട്… ഞാൻ വിജയിക്കുന്നു… ഇപ്പോൾ എന്റെ ഈ ബ്രാഹ്മണ ജീവിതത്തിൽ… ഈ അഞ്ചു സ്വരൂപങ്ങളേയും… മൂന്നു കാലങ്ങളേയും… ബുദ്ധിയിൽ കറക്കി… ഞാൻ സദാ ഈ സ്മൃതിയിൽ ഇരിക്കുന്നു… “എന്റെ കഴിഞ്ഞുപോയ ഇന്നലെകൾ… ശ്രേഷ്ഠമായിരുന്നു… നടന്നുകൊണ്ടിരിക്കുന്ന ഇന്നും ശ്രേഷ്ഠമാണ്… വരാനിരിക്കുന്ന നാളെകളും… ശ്രേഷ്ഠമാണ്…” ഈ സ്മൃതി എന്റെ സ്ഥിതിയെ ശക്തിശാലിയാക്കിയിരിക്കുന്നു… ഇപ്പോൾ ഓരോ പരിസ്ഥിതിയിലും… എനിക്ക് സഹജമായ വിജയം കൈവരിക്കാൻ സാധിക്കുന്നു…
⚜️🔖⚜️🔖⚜️🔖⚜️🔖⚜️
ഓംശാന്തി.
━━━━━━━━━━━━━━━━━━━━
DAY 47
🔆🎯🔆🎯🔆🎯🔆🎯🔆
━━━━━━━━━━━━━━━━━━━━
*30 / 08 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*
🎯🔆🎯🔆🎯🔆🎯🔆🎯
━━━━━━━━━━━━━━━━━━━━
✺ വരദാനം ✺
🔆🎯🔆🎯🔆🎯🔆🎯🔆
📍➢➢ സദാ സ്വന്തം ധാമം, സ്വന്തം സ്വരൂപം ഇവയുടെ സ്മൃതിയിലൂടെ, ഉപരാമവും നിർമ്മോഹിയും സ്നേഹിയുമായി ഭവിയ്ക്കട്ടെ.
🔆🎯🔆🎯🔆🎯🔆🎯🔆
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
📍➢➢ ഞാൻ നിർമോഹീ ആത്മാവ്
🔆🎯🔆🎯🔆🎯🔆🎯🎯
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
🎯🔆🎯🔆🎯🔆🎯🔆🎯
📍➢➢ ഞാൻ എന്റെ ശരീരത്തെ… തികച്ചും ഭാര രഹിതം ആക്കുന്നു… ഞാൻ ഈ ശരീരരൂപീ… റൂമിനുള്ളിൽ തിളങ്ങുന്ന… ബിന്ദു രൂപി ആത്മാവ്… ഞാൻ ഈ ശരീരം… കർമ്മം ചെയ്യുന്നതിനുവേണ്ടി മാത്രം ആധാരമാക്കുന്നു… കർമ്മങ്ങൾക്ക് ശേഷം… ഞാൻ ഈ ശരീരത്തിൽ നിന്നും പരിപൂർണ്ണമായും… വേറിട്ടിരിക്കുന്നു… പവിത്രതയും ശാന്തിയും… എന്റെ നിജ സ്വരൂപമാണ്… എന്നിൽ നിന്നും പല വർണ്ണങ്ങളിലുള്ള കിരണങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അറിയുന്നു… അവ ദൂരെ ദൂരെ വരെ… വ്യാപിച്ചു കൊണ്ടിരിക്കുന്നു…
🎯🔆🎯🔆🎯🔆🎯🔆🎯
📍➢➢ ഞാൻ ഇപ്പോൾ… തികച്ചും ഭാര രഹിതമായിരിക്കുന്നു… എനിക്ക് ഈ ശരീരവുമായോ… ശരീര സംബന്ധികളുമായോ… യാതൊരു മോഹവും ഇല്ല… ഈ ശരീരം… ഞാൻ പാർട്ട് അഭിനയിക്കുന്നതിനായി… കടമെടുത്താണ്…
ഈ വീട്ടിൽ ഞാൻ അതിഥി ആണ്… വീടോ… ഇതിലെ വസ്തുക്കളോ… എന്റേതല്ല… പാർട്ട് കഴിഞ്ഞ്… തിരിച്ചു പോകുമ്പോൾ… എനിക്ക് ഇവയെല്ലാം… ഇവിടെ ഉപേക്ഷിക്കേണ്ടതുണ്ട്…🎯🔆🎯🔆🎯🔆🎯🔆🎯
📍➢➢ ഈ ജ്ഞാനം… ബുദ്ധിയിൽ ഉറപ്പിച്ച്… ഞാൻ ആത്മാവ്… ഇവിടെ ഏതെല്ലാം ആത്മാക്കളോട്… മോഹമുണ്ടോ… അവരെ ശരീര സഹിതം… ഇമർജ് ചെയ്യുന്നു… ഇത് എന്റെ അച്ഛനോ… അമ്മയോ… ബന്ധുവോ… അല്ല… ഇവർ ഒരു നിശ്ചിത സമയം… എന്റെ കൂടെ പാർട്ട് അഭിനയിക്കുന്നതിനായി വന്ന… ഒരു ആത്മാവ് മാത്രമാണ്… ഇവർ മുന്പ് വേറെ ഏതോ വീട്ടിൽ… വേറെ ശരീരത്തിൽ… തന്റെ പാർട്ട് അഭിനയിച്ചിരുന്നു… എന്റെ കൂടെ ഉള്ള പാർട്ടിന് ശേഷവും… ഇവർ മറ്റ് എവിടെ എങ്കിലും… തന്റെ പാർട്ട് അഭിനയിക്കും…
🎯🔆🎯🔆🎯🔆🎯🔆🎯
📍➢➢ എന്റെ കൂടെ പാർട്ട് അഭിനയിക്കുന്ന ആത്മാക്കൾ എല്ലാം ഇപ്പോൾ എനിക്ക്… ബിന്ദു രൂപത്തിൽ കാണപ്പെടുന്നു… ശരീരം ഞാൻ കാണുന്നേ ഇല്ല… ഏത് ആത്മാവ്… ഏത് ശരീരത്തിലെ… എന്ന് എനിക്ക് അറിയില്ല… ശരീര രൂപത്തിൽ ഉള്ള ബന്ധങ്ങൾ എല്ലാം… അസത്യമാണ്… നശ്വരമാണ്…
എല്ലാവരുടെയും അനശ്വര രൂപം… ബിന്ദു മാത്രം… ഞാൻ സ്വയത്തേയും… മറ്റെല്ലാവരേയും… ആത്മീയ ദൃഷ്ടിയോടെ… ബിന്ദു രൂപത്തിൽ മാത്രം… കാണുന്നു… ഈ ജ്ഞാനമെല്ലാം… ബുദ്ധിയിൽ ഉറപ്പിച്ച്… ഞാൻ ആത്മാവ് എന്റെ പാട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു… എല്ലാ ആത്മാക്കളേയും… കൂടെ അഭിനയിക്കുന്നവരായി
മാത്രം കാണുന്നു…
🔆🎯🔆🎯🔆🎯🔆🎯🔆
ഓംശാന്തി.
━━━━━━━━━━━━━━━━━━━━
DAY 48
❣️📍❣️📍❣️📍❣️📍❣️
━━━━━━━━━━━━━━━━━━━
*31/ 08 / 20 *മുരളിയുടെ മുഖ്യ സാരം ആധാരമാക്കി യോഗാഭ്യാസം*
━━━━━━━━━━━━━━━━━━━━
✺ മുഖ്യ സാരം ✺
📍❣️📍❣️📍❣️📍❣️📍
🛎️➢➢ ബാബയോട് സത്യസന്ധമായിരിക്കൂ, തന്റെ സത്യം സത്യമായ ചാർട്ട് വെയ്ക്കൂ, ഒരിക്കലും ആർക്കും ദുഃഖം നല്കരുത്, ഒരു ബാബയുടെ ശ്രേഷ്ഠ നിർദ്ദേശത്തിലൂടെ നടന്നുകൊണ്ടിരിക്കൂ.
📍❣️📍❣️📍❣️📍❣️📍
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
📍❣️📍❣️📍❣️📍❣️📍
🛎️➢➢ ഞാൻ സദാ ശ്രീമതമനുസരിച്ച് നടക്കുന്ന ആത്മാവ്
📍❣️📍❣️📍❣️📍❣️📍
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
📍❣️📍❣️📍❣️📍❣️📍
🛎️➳ _ ➳ ശ്രേഷ്ഠമതത്തിലൂടെ… ശ്രേഷ്ഠ കർമം പഠിപ്പിച്ച്… എന്റെ ജീവിതം ശ്രേഷ്ഠമാക്കി മാറ്റിയ… ശ്രേഷ്ഠ നിലയും ശ്രേഷ്ഠനായ… പരംപിതാ പരമാത്മാ ശിവ ഭഗവാനോട്… ഞാൻ എന്റെ ഹൃദയത്താൽ… നന്ദി പറയുന്നു… എന്റെ കക്കയ്ക്ക് സമാനമായ ജീവിതം… പവിഴ തുല്യമാക്കി മാറ്റിയിരിക്കുന്നു… മന്മത്തിലൂടേയും… ആസുരീയമതത്തിലൂടേയും നടന്ന്… ഇതുവരെ ഞാൻ… ദു:ഖിയും… നിരാശനും… ആയിരുന്നു… ഇപ്പോൾ… എന്റെ ദിലാരാമനായ… ശിവ ബാബ വന്ന്… എന്റെ ജീവിതം സുഖവും… ശാന്തിയും… നിറഞ്ഞതാക്കി തീർത്തിരിക്കുന്നു… ഓരോ ചുവടിലും… ശ്രീമതത്തിലൂടെ കൈപിടിച്ചു നടത്തി… എന്നെ എല്ലാ വിഷമങ്ങളിൽ നിന്നും… മോചിപ്പിച്ചിരിക്കുന്നു… ഞാൻ എന്റെ ദിലാരാമനായ ബാബയുടെ ഓർമ്മയിൽ… മുഴുകി ഇരിക്കുകയാണ് ഇപ്പോൾ….
📍❣️📍❣️📍❣️📍❣️📍
🛎️➳ _ ➳ ബാബയുടെ മധുരമായ ഓർമ്മ… ദു:ഖങ്ങളിൽ നിന്നും മോചിപ്പിച്ച്… സുഖം നൽകുന്നു… ഈ സുഖകരമായ ഓർമ്മയിൽ… ദേഹത്തിൽ നിന്നും വേറിട്ട്… ഉണർവും ഉത്സാഹവും ആകുന്ന ചിറകുകളാൽ… ഞാൻ എന്റെ ബാബയുടെ അടുത്തേക്ക് പറന്നുയരുന്നു…
ദിലാരാമനായ ബാബയുടെ… ശാന്തി നിറഞ്ഞ നിവാസസ്ഥാനത്ത്… എത്തിയ ഞാൻ ആത്മാവ്… ഗഹനമായ ശാന്തിയുടെ അനുഭവം ചെയ്യുന്നു…
📍❣️📍❣️📍❣️📍❣️📍
🛎️➳ _ ➳ എന്റെ ദിലാരാമനായ ബാബയുടെ നിസ്വാർത്ഥ സ്നേഹം നേടിയ ഞാൻ ഇപ്പോൾ… ദേഹത്തിൽ നിന്നും… ദേഹസംബന്ധങ്ങളിൽ നിന്നും… സഹജമായും… നഷ്ടമോഹയായി തീരുന്നു… ബാബയുടെ സ്നേഹം… ബാബയിൽ നിന്ന് വരുന്ന ശക്തിശാലീ കിരണങ്ങളിലൂടെ… ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലിൽ… ആടിക്കൊണ്ടിരിക്കുന്നു…ബാബയിൽ നിന്ന് സർവ ശക്തികളും നിറച്ച് ഞാൻ ആത്മാവ്… തിരികെ സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു…
📍❣️📍❣️📍❣️📍❣️📍
🛎️➳ _ ➳ ശ്രേഷ്ഠനിലും ശ്രേഷ്ഠനായ ശിവ ബാബയുടെ… ശ്രേഷ്ഠ മതമനുസരിച്ച്… ഓരോ ചുവടും വെച്ച് ഞാൻ എന്റെ ജീവിതം ശ്രേഷ്ഠമാക്കി മാറ്റി കൊണ്ടിരിക്കുന്നു… ബാബ്ദാദയിൽ നിന്ന് ലഭിച്ച… ഗുണങ്ങളാലും ശക്തികളാലും… അലങ്കരിച്ച് ഞാൻ ആത്മാവ്…. അനേകം ആത്മാക്കളെ…. ദിവ്യ ഗുണങ്ങളാലും…. ശക്താകളാലും… അലങ്കരിച്ച് അവരുടെ ജീവിതം ശ്രേഷ്ഠമാക്കി മാറ്റുന്നതിന്… സഹയോഗം നൽകുന്നു…
📍❣️📍❣️📍❣️📍❣️📍
ഓംശാന്തി.
━━━━━━━━━━━━━━━━━━━━
DAY 49
━━━━━━━━━━━━━━━━━━━━
01 / 09 / 20 മുരളിയുടെ മുഖ്യധാരണ ആധാരമാക്കി യോഗാഭ്യാസം
━━━━━━━━━━━━━━━━━━━━
✺ മുഖ്യ ധാരണ ✺
➢➢ നിശ്ചയബുദ്ധി യായതിനുശേഷം പിന്നീടൊരിക്കലും സംശയമുണ്ടാകരുത്.
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
➢➢ ഞാൻ നിശ്ചയ ബുദ്ധി ആത്മാവ്
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
➢➢ എന്റെ കക്കയ്ക്ക് സമാനമായ ജീവിതം… വജ്ര തുല്യമാക്കിയ… അതി സ്നേഹിയായ എന്റെ ബാബയെ… ഞാൻ സദാ എന്റെ ഹൃദയത്തിൽ ഇരുത്തിയിരിക്കുന്നു…. എണ്ണിയാലൊടുങ്ങാത്ത ഉപകാരങ്ങൾ ആണ്… എനിക്ക് വേണ്ടി എന്റെ ബാബ ചെയ്തിട്ടുള്ളത്… ഞാൻ എന്ത് ചെയ്താലും ഒരിക്കലും അതിന് പകരമാകില്ല… എന്നാൽ ബാബാ… ആ സ്നേഹത്തിന് പകരമായി.. ഞാൻ സദാ അങ്ങയുടെ അജ്ഞാകാരീ കുട്ടിയായിരിക്കും… സത്യം സത്യമായ ബാബയെ കുറിച്ചുള്ള എന്റെ നിശ്ചയത്തിൽ… ഒരിക്കലും യാതൊരു കുറവും ഉണ്ടാകില്ല… എന്തുതന്നെ സംഭവിച്ചാലും… ഞാൻ എന്റെ ബാബയുടെ കൈകൾ ഉപേക്ഷിക്കില്ല…
➢➢ ഞാൻ എന്റെ ഓരോ ചുവടിലും… ബ്രഹ്മാബാബയെ ആണ് പിന്തുടരുന്നത്… ബ്രഹ്മാ ബാബയ്ക്ക് സമാനം സമ്പൂർണ്ണ നിശ്ചയ ബുദ്ധിയായി… പരമാത്മാ കാര്യത്തിൽ സദാ സഹയോഗിയായിരിക്കും ഞാൻ… ഞാൻ എന്റെ ബാബയുടെ ഓർമ്മയിൽ… മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കുന്നു… എന്റെ ബാബയുടെ മധുര മധുരമായ ഓർമ്മ… എന്റെ മനസ്സിനെയും ബുദ്ധിയെയും ശീതളവും… ശാന്തവും ആക്കുന്നു… എന്റെ ശ്രദ്ധയെ ഞാൻ… ഭൃകുടി മധ്യത്തിൽ കേന്ദ്രീകരിക്കുന്നു…
➢➢ ദേഹഭാരം പൂർണമായി സമാപ്തമായത് ഞാനറിയുന്നു… ഞാൻ എന്നെ അശരീരി ആത്മാവായി കാണുന്നു… അതിശക്തമായി പ്രകാശിച്ചു കൊണ്ടിരിക്കുന്ന… സൂക്ഷ്മമായ തിളങ്ങുന്ന ഒരു നക്ഷത്രം… എന്നിൽ നിന്ന് അനേക കിരണങ്ങൾ… മനസ്സിനേയും, ബുദ്ധിയും ആനന്ദിപ്പിച്ച്… നാലു ഭാഗത്തേക്കും വ്യാപിച്ചുക്കൊണ്ടിരിക്കുന്നു… ഞാൻ സ്വയം വളരെ ഭാരരഹിതമായ ഒരു അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു…ഈ ലോകത്തിലെ നശ്വര ആകർഷണങ്ങളിൽ നിന്ന്… മുക്തമായി ഞാൻ… ഈ ശരീരത്തിൽ നിന്ന് വേറിട്ട് പറന്നുയരുന്നു… പഞ്ചതത്വ നിർമ്മിതമായ ഈ ഭൗതികലോകത്തെ മറികടന്ന്… അതിന് ഉപരിയായ സൂക്ഷ്മ ലോകത്തെയും മറികടന്ന്… ഞാൻ എന്റെ ബാബയുടെ വാസസ്ഥലമായ… ബ്രഹ്മ ലോകത്ത് എത്തിയിരിക്കുന്നു…
➢➢ ബാബ എന്നെ ശക്തിശാലീ കിരണരൂപീ കൈകളാൽ ആലിംഗനം ചെയ്യുന്നു… ഞാനിപ്പോൾ എന്റെ ബാബയുടെ സർവ്വശക്തികളാലും സമ്പന്നമാണ്… ആ സ്നേഹത്തിൽ ലയിച്ച് ഇരിക്കുകയാണ് ഞാൻ… ഞാൻ ഒരിക്കലും ഈ കൂട്ടുകെട്ട് ഉപേക്ഷിക്കില്ല… സദാ എന്റെ ബാബയുടെ കൂടെ തന്നെ ഉണ്ടാകും… ഇങ്ങനെ ദൃഢനിശ്ചയം ചെയ്ത ഞാൻ… വീണ്ടും എന്റെ ശരീരത്തിലേക്ക് മടങ്ങുകയാണ്…
➢➢ വലിയ വലിയ പരിതസ്ഥിതികൾ പോലും… ബാബയോടുള്ള എന്റെ നിശ്ചയത്തിൽ യാതൊരു കുറവും വരുത്തുന്നില്ല… ബാബയോടുള്ള എന്റെ സ്നേഹം… എന്നിൽ അനേക ശക്തികൾ നിറക്കുന്നു… എത്ര വലിയ വിഘ്നങ്ങളെയും… മറികടക്കാൻ എൻറ ബാബ എന്റെ കൂടെ ഉണ്ടാകും എന്ന നിശ്ചയം എനിക്കുണ്ട്… സർവ്വശക്തിവാനായ ബാബയുടെ കുടക്കീഴിൽ ഇരുന്ന്… സമ്പൂർണ്ണ നിശ്ചയബുദ്ധിയായ ഞാൻ… മായയുടെ ഒരു പേപ്പറും… എന്റെ പിതാവിന്റെ സഹയോഗത്തിലൂടെ മറികടക്കുന്നു… സ്വയത്തിലും ബാബയിലും ഡ്രാമയിലും ഉള്ള… എന്റെ സമ്പൂർണ്ണ നിശ്ചയം… എന്നെ വ്യർത്ത സങ്കല്പങ്ങളിൽ നിന്നും മുക്തമാക്കുന്നു… എന്റെ സ്ഥിതി സദാ ഏക രസവും… സുദൃഢവും ആയിരിക്കുന്നു… ഓംശാന്തി
━━━━━━━━━━━━━━━━━━━━
DAY 50
🔆⭕🔆⭕🔆⭕🔆⭕🔆
━━━━━━━━━━━━━━━━━━━━
*02 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*
⭕🔆⭕🔆⭕🔆⭕🔆⭕
━━━━━━━━━━━━━━━━━━━━
✺ മുഖ്യ ധാരണ ✺
⭕🔆⭕🔆⭕🔆⭕🔆⭕
📌➢➢ ഈ നാടകം നിമഷം പ്രതി മാറി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഒരിക്കലും ഒരു സീനും കണ്ട് നിരാശരാകരുത്
🔆⭕🔆⭕🔆⭕🔆⭕🔆
━━━━━━━━━━━━━━━━━━━━
✺ സ്വമാനം ✺
⭕🔆⭕🔆⭕🔆⭕🔆⭕
📌➢➢ ഞാൻ അചഞ്ചല ദൃഢ ആത്മാവ്
⭕🔆⭕🔆⭕🔆⭕🔆⭕
━━━━━━━━━━━━━━━━━━━━ ✺ അഭ്യാസം ✺
🔆⭕🔆⭕🔆⭕🔆⭕
📌➳ _ ➳ ഞാൻ ആത്മാവ്… ഈ സൃഷ്ടി നാടകത്തിലെ… വ്യത്യസ്ത ആത്മാക്കളുടെ… വ്യത്യസ്ത പാർട്ടുകൾ… സാക്ഷി ഭാവത്തിൽ കണ്ട് കൊണ്ടിരിക്കുന്നു… ഈ നാടകം എത്ര മനോഹരം ആണ്… ഓരോ ആത്മാവും… അവരവരുടെ പാർട്ട്… വളരെ കൃത്യമായി… അഭിനയിച്ച് കൊണ്ടിരിക്കുകയാണ്… ഓരോ ആത്മാവും… കല്പം മുമ്പുള്ള അതേ പോലെ… അഭിനയിച്ച് കൊണ്ടിരിക്കുകയാണ്… ഓരോ ആത്മാവിനും… തികച്ചും വ്യത്യസ്തമായ പാർട്ടുകൾ ആണ്… ഡ്രാമയുടെ ഈ രഹസ്യം ബാബ മനസിലാക്കി തന്നിരിക്കുന്നു… അതു കൊണ്ട് തന്നെ… ഞാൻ ആത്മാവ്… എന്ത്… എന്തു കൊണ്ട്… എങ്ങനെ… എന്നീ ചോദ്യങ്ങളിൽ നിന്നെല്ലാം മുക്തമാണ്… വളരെ സഹജമായി… സെക്കൻഡിൽ ഞാൻ ഫുൾസ്റ്റോപ് ഇടുന്നു…
🔆⭕🔆⭕🔆⭕🔆⭕🔆
📌➳ _ ➳ ഡ്രാമയുടെ ഓരോ സീനും… നന്നായി മനസ്സിലാക്കി… ഞാൻ ആത്മാവ്… അചലവും ദൃഢവും ആയി ഇരിക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു… ഇപ്പോൾ എനിക്ക് സമ്പൂർണതയുടെ ലക്ഷ്യത്തിൽ എത്രയും പെട്ടെന്ന് എത്തി ചേരണം… മനസിൽ ഇങ്ങനെ… ദൃഢപ്രതിജ്ഞ ചെയ്ത്… ഡ്രാമയുടെ ഓരോ സീനും മുമ്പ് തന്നെ എനിക്ക് പരിചയപ്പെടുത്തുന്ന എന്റെ ബാബയുമായി മധുരമായ ആത്മീയ സംഭാഷണം നടത്തുന്നതിനും… ഡ്രാമയുടെ വഴിയിലൂടെ… സദാ അചഞ്ജലമായി… ദൃഢതയോടെ നടക്കുന്നതിന്… എന്റെ ബാബയിൽ നിന്ന് വരദാനം നേടുന്നതിനായി… ഞാൻ ഇപ്പോൾ… എന്റെ മനസും ബുദ്ധിയും… ബാബയുടെ ഓർമ്മയിൽ ഏകാഗ്രമാക്കുന്നു… സെക്കൻഡിൽ ഞാൻ അശരീരി ആയി… അതി സൂക്ഷമ ചൈതന്യ നക്ഷത്രമായി… ഭൃകുടി സിംഹാസനത്തിൽ നിന്ന് പുറത്ത് വരുന്നു… എന്റെ ബാബയുടെ അടുത്തേക്ക് പറന്നുയരുന്നു…
⭕🔆⭕🔆⭕🔆⭕🔆⭕
📌➳ _ ➳ പരമാത്മാ പിതാവിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന… ശക്തിശാലീ കിരണങ്ങൾ… എന്നെ എതിശീഘ്രം… ആത്മാക്കളുടെ നിരാകാരീ ലോകത്ത് എത്തിക്കുന്നു… ഞാൻ ആത്മാവ് എന്റെ ബിന്ദു രൂപീ ബാബയുടെ സമീപം എത്തി ചേരുന്നു… വികാരങ്ങൾ പ്രവേശിച്ച കാരണം… എന്റെ ആത്മാവിന്റെ ബാറ്ററി… ടിസ്ചാർജ് ആയിരുന്നു… ഇപ്പോൾ പരമാത്മാ ശക്തികളാൽ ചാർജായി… ഞാൻ ആത്മാവ് ലൈറ്റ് ഹൗസ് ആയി തീർന്നിരിക്കുന്നു… ഞാൻ വീണ്ടും പരിധിയില്ലാത്ത നാടകത്തിൽ… പാർട്ട് അഭിനയിക്കുന്നതിനായി… തിരികെ സാകാരീ ലോകത്തിലേക്ക് എത്തി ചേരുന്നു… സാകാരീ ശരീരത്തിൽ പ്രവേശിച്ച്… ഡ്രാമയുടെ തിരശ്ശീലക്കുള്ളിൽ… പ്രവേശിക്കുന്നു…
🔆⭕🔆⭕🔆⭕🔆⭕🔆
📌➳ _ ➳ എന്റെ ബ്രാഹ്മണ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ഡ്രാമ യുടെ ഓരോ രഹസ്യവും… ആഴത്തിൽ മനസ്സിലാക്കി… സാക്ഷി ദൃഷ്ടാവായി… ഡ്രാമയുടെ ഓരോ സീനും സാക്ഷിയായി കണ്ട്… ഓരോ പരിസ്ഥിതിയിലും… അചഞ്ചലമായി ഉറച്ചു നിൽക്കുന്നതായി… ഇപ്പോൾ ഞാൻ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു…
🔆⭕🔆⭕🔆⭕🔆⭕🔆
ഓംശാന്തി.
━━━━━━━━━━━━━━━━━━━━
Leave a comment