BK ADVANCED 1

HOME

DAY 31

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯

📝 ജീവിതത്തിലെ ഇരുട്ടകറ്റുന്ന, വെളിച്ചം പകരുന്ന ഈ അറിവെല്ലാം നൽകുന്നത് സർവേശ്വരനാണ്.

📝 ഞങ്ങളും നിങ്ങളുമെല്ലാം ഭഗവാനിൽ നിന്ന് പഠിക്കുന്നവർ തന്നെ.

📝 ഭഗവാൻ കേൾപ്പിച്ച മുരളിയെന്നാൽ ഓടക്കുഴൽ നാദമല്ല

📝 മാനവരാശിക്കു മുഴുവൻ വേണ്ടിയുള്ള ഗീതാജ്ഞാനമാണ്

📝പ്രകാശമായ ശരീരമില്ലാത്ത സത്യ സ്വരൂപമായ ഈശ്വരൻ ഭൂമിയിലേക്കു വന്ന് അറിവു നൽകുന്നു

📝 കാരണം മനുഷ്യൻ നന്നായാൽ ഭൂമിയിൽ എല്ലാം നന്നായി

📝 പരമാത്മാവ് അവതരിക്കുന്ന മനുഷ്യരഥമാണ് പ്രജാ പിതാ ബ്രഹ്മാവ്. ബ്രഹ്മാ ഒരു സാധാരണക്കാരനായിരുന്നു.

📝 ആകാശത്തെ ജ്ഞാനസാഗരത്തെ ഭൂമിയിലെത്തിക്കാൻ നിമിത്തമായ ഭാഗ്യശാലി രഥമായ ഭഗീരഥൻ

📝 ബ്രഹ്മാമുഖത്തിലൂടെ ജ്ഞാനം ഉച്ചരിക്കാൻ തുടങ്ങി

📝 ഭഗവാൻ പറയുന്നതെല്ലാം നമുക്ക് അതേ മഹാവാക്യങ്ങളായി ഇനി കേൾക്കാം

📝 15 മിനിറ്റ് മെഡിറ്റേഷൻ ചെയ്ത ശേഷം വേണം കേൾക്കാൻ

📝ഭഗവാൻ്റെ മഹാവാക്യങ്ങളായ മുരളി കേൾക്കുമ്പോൾ പുസ്തകത്തിൽ വേണ്ടതെല്ലാം കുറിച്ചു വെക്കുക.

മുരളിയുടെ ഉള്ളടക്കം:

📝 മുരളിയുടെ ആരംഭം – അതിലെ ആശയം അടങ്ങിയതാണ്.

📝 ചോദ്യവും ഉത്തരവും

📝 ധാരണ – മുരളിയിലടങ്ങിയ അന്നന്ന് അഭ്യസിക്കേണ്ട കാര്യങ്ങൾ

📝 വരം – നാം ശ്രദ്ധ വെക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടത്തെ കുറഞ്ഞ പരിശ്രമത്തിലൂടെ സ്വന്തമാക്കുവാൻ

📝സ്ലോഗൻ – ജീവിതത്തിൽ പകർത്തേണ്ട ഒരു വരി
✴️✴️✴️
ഓം ശാന്തി……….

DAY 32

🎯 ദിവസം മുഴുവൻ ഓർമ്മിക്കാനും ധാരണചെയ്യാനുമുള്ള മുരളി സാരാംശം 🎯🎯

📝 “മധുരമായ കുട്ടികളെ ,ജീവിക്കുന്നിടത്തോളം കാലം ഭഗവാൻ നൽകുന്ന പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം .അതിലൂടെ സന്തോഷമുണ്ടാകും”

📝 ” ചോദ്യം: സേവനങ്ങളിൽ സ്ഥലത കിട്ടുന്നതിന് മുഖ്യമായും ഏതു ഗുണം വേണം?”

📝 ” ഉത്തരം: എല്ലാ കാര്യങ്ങളിലും സഹനശീലത വേണം. എങ്കിലേ കൂട്ടായ്മയിൽ ജീവിക്കുമ്പോൾ വിജയമുണ്ടാകൂ.”

📝 ധാരണ:
1) സമയം കണ്ടെത്തി അവരവരോട് സംസാരിക്കുക.
നിങ്ങൾ നിങ്ങളെ സദാ സന്തോഷത്തിലും ഉന്മേഷത്തിലുമിരുത്തണം. മറ്റുള്ളവരെയും ആക്കണം. സാക്ഷിയായി ഓരോരുത്തരെയും കാണണം.
2)ഭഗവാനെ ഓർമിച്ചോർമിച്ച് നിങ്ങൾ നിങ്ങളെ നന്നാക്കണം. സന്ദേശവാഹകനായി മാറണം

📝 വരം: ”സൈലൻസിൻ്റെ ശക്തിയിലൂടെ ജീവിതവിജയം നേടുന്ന ശാന്തസ്വരൂപരായി ഭവിക്കട്ടെ

📝 പാടാറുണ്ട് സയൻസിനുമേൽ സൈലൻസിൻ്റെ വിജയം.ശബ്ദത്തിലേക്കു വരുന്നതിനു പകരം നിശ്ശബദതയിലിരുന്ന് ശാന്തിയുടെ ശക്തി ഉപയോഗിക്കു.വിജയത്തിൻ്റെ പെരുമ്പറ മുഴങ്ങാൻ സമയം കണ്ടെത്തി ശാന്തസ്വരൂപ സ്ഥിതിയിലിരിക്കാൻ അഭ്യാസം ചെയ്യൂ.”
സ്ലോഗൻ
📝 സീറോ ആയ ബാബയോടൊപ്പം ഇരിക്കുന്നവർ തന്നെയാണ് ഹീറോ പാർട്ട് ധാരികൾ ✴️✴️✴️

ഓം ശാന്തി……..

DAY 33

🎯🎯 ദിവസം മുഴുവൻ ഓർമ്മിക്കാനും ധാരണചെയ്യാനുമുള്ള മുരളി സാരാംശം 🎯🎯

“മധുരമായ കുട്ടികളെ ,നിങ്ങൾ മുഴുവൻ ലോകത്തിലും ശാന്തി സ്ഥാപിക്കുന്നതിന് ഭഗവാൻ്റെ സഹായികളായ കുട്ടികളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ സുഖത്തിൻ്റെയും ശാന്തിയുടെയും ലോകമാണ്”

📝 ” ചോദ്യം: ബാബ തൻ്റെ മക്കളെ പഠിപ്പിക്കുന്നതെന്തിനാണ് ഈ പഠിപ്പിൻ്റെ സാരമെന്താണ്?”

📝 “ഉത്തരം: ഞാൻ നിങ്ങളെ സ്വർഗത്തിലെ രാജകുമാരനാക്കാൻ വേണ്ടിയാണ് പഠിപ്പിക്കുന്നത് .അതിനാൽ മറ്റു കാര്യങ്ങളെല്ലാം ബുദ്ധിയിൽ നിന്നു വിടൂ. ഞാൻ കോടീശ്വരനാണ് ലക്ഷാധിപതിയാണ് ഈ വിചാരങ്ങളെല്ലാം വിടൂ. ഇതൊന്നും കൂടെ വരില്ല. നല്ല രീതിയിൽ പുരുഷാർഥം ചെയ്യൂ. പഠിത്തത്തിൽ ശ്രദ്ധിക്കൂ. ജീവിക്കുമ്പോൾ വിജയമുണ്ടാകൂ.”

📝 ധാരണ:
1) അതിരാവിലെ എഴുന്നേറ്റ് ബാബയെ സ്നേഹത്തോടെ ഓർമിക്കു. പരസ്പരം മധുരമായ വാക്കുകൾ സംസാരിക്കൂ.അങ്ങോട്ടുമിങ്ങോട്ടും കാണുമ്പോൾ ഇന്ന് ബാബയെ എത്ര സമയം ഓർമിച്ചു എന്ന് ചോദിക്കണം.
2) ബാബയെ മനസിലാക്കിയെങ്കിൽ ഇനി ഒരു ഒഴികഴിവും പറയരുത്. ഒരിക്കലും മുരളി നഷ്ടപ്പെടുത്തരുത്.

📝 വരം: ”റിയാലിറ്റിയിലൂടെ ഓരോ കർമത്തിൻ്റെയും വാക്കുകളുടെയും റോയൽറ്റി കാണിക്കുന്ന ഫസ്റ്റ് ഡിവിഷൻ്റെ അധികാരിയായി ഭവിക്കട്ടെ

📝 സദാ തൻ്റെ വാസ്തവിക സ്വരൂപത്തിൻ്റെ സ്മൃതിയുണ്ടായിരിക്കണം. എങ്കിൽ ഓരോ ചിന്തയിലും വാക്കിലും കർമത്തിലും റോയൽറ്റിയുണ്ടാകും. അപ്പോൾ എല്ലാവർക്കും മനസിലാക്കും ഇവർ അച്ഛനു സമാനമായ കുട്ടികളാണ്. അപ്പോൾ നിങ്ങൾ പവിഴത്തിൻ്റെ ജോലി ചെയ്യും. കൂടെയുള്ള ഇരുമ്പു സ്വഭാവമുള്ളവരും പവിഴമാകും. എങ്കിൽ ഫസ്റ്റ് ഡിവിഷനിൽ വരും.”

📝 സ്ലോഗൻ: ”ശ്രേഷ്ഠകർമങ്ങളുടെ ശേഖരണം വർധിപ്പിക്കൂ എങ്കിൽ വികർമങ്ങളുടെ കണക്ക് സമാപ്തമാകും.”

ഓം ശാന്തി……….

DAY 34

🎯🎯 ദിവസം മുഴുവൻ ഓർമ്മിക്കാനും ധാരണചെയ്യാനുമുള്ള മുരളി സാരാംശം 🎯🎯

മധുരമായ കുട്ടികളെ,
നിങ്ങൾക്ക് ശ്രീമതപ്രകാരം എല്ലാവർക്കും സുഖം കൊടുക്കണം, നിങ്ങൾക്ക് ശ്രേഷ്ഠമായ മതം സ്വയം ഭഗവാനിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുകയാണ്, നിങ്ങൾക്ക് ശ്രേഷ്ഠരായി മാറണം എന്നിട്ട് മറ്റുള്ളവരെയും ശ്രേഷ്ഠരാക്കി മാറ്റണം

📝 ചോദ്യം :
“ദയാമനസ്കരായ കുട്ടികളുടെ ഹൃദയത്തിൽ ഏതൊരു താൽപര്യമാണുണ്ടായിരിക്കേണ്ടത് ?”

📝 ഉത്തരം:
നിങ്ങൾ ദയാമനസ്കരായ കുട്ടികളാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ എപ്പോഴും താൽപര്യം വേണം,
മറ്റുള്ളവരുടെ സേവനങ്ങൾ ചെയ്യണം, പാവപ്പെട്ടവരുടെ സേവനം ചെയ്യണം, എല്ലാവർക്കും നിങ്ങൾ ഈ സന്തോഷ വാർത്ത കേൾപ്പിച്ചു കൊടുക്കൂ – ബാബ വന്നു കഴിഞ്ഞു. വിശ്വത്തിൽ പവിത്രത, സുഖം, ശാന്തി നിറഞ്ഞ ദൈവിക രാജധാനി സ്ഥാപിക്കാനായി ഭഗവാൻ വന്നിട്ടുണ്ട്.

ധാരണ:

📝 നിങ്ങൾക്കെപ്പോഴും ഈ നിശ്ചയമുണ്ടായിരിക്കണം – നമ്മൾ ഈശ്വരീയ സന്താനങ്ങളാണ്. ഭഗവാൻ്റെ ശ്രേഷ്ഠ മതമനുസരിച്ച് എനിക്ക് ജീവിക്കണം. ഈശ്വരൻ നൽകുന്ന ആദ്യ ശ്രീമതമാണ് ആർക്കും ദു:ഖം കൊടുക്കരുത്. ശ്രീമതപ്രകാരം എല്ലാവർക്കും സുഖം കൊടുക്കണം.

📝സൽപുത്രരായി മാറി ബാബയിൽ ബലിയർപ്പണമാകണം. ബ്രഹ്മാ ബാബയെപ്പോലെ വിനയാന്വിതനും നിരഹങ്കാരിയുമായിരിക്കണം.

📝 വരം :
മംഗളകാരിയായ ബാബയുടെയും സമയത്തിൻ്റെയും ഓരോ സെക്കൻറിൻ്റെയും ലാഭമെടുക്കുന്ന നിശ്ചയ ബുദ്ധി നിശ്ചിന്തരായി ഭവിക്കട്ടെ!

📝 ഏതൊരു ദൃശ്യം ജീവിതനാടകത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴും അതിനെ ത്രികാല ദർശിയായി കാണൂ. അമംഗളത്തിലും മംഗളം കാണാനുള്ള ശുഭാപ്തി വിശ്വാസമുണ്ടായിരിക്കണം. കൊടുങ്കാറ്റു പോലുള്ള സംഭവം വന്നാലും അചഞ്ചലായിരിക്കണം. ഭഗവാൻ അനേകം ഖജനാവു തന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ എല്ലാ ചിന്തകളും ബാബയക്കു സമർപ്പിച്ച് നിശ്ചിന്ത രായിരിക്കു. മംഗള കാരിയായ ബാബാ , മംഗള കാരിയായ സമയം ഇതിൻ്റെ ഓരോ സെക്കൻ്റിൻ്റെയും ലാഭമെടുക്കൂ.

📝 സ്ലോഗൻ:
ബാബയുടെ കൂട്ടുകെട്ടിൻ്റെ നിറം ചാർത്തൂ, എങ്കിൽ തിന്മകൾ സ്വതവേ ഇല്ലാതായിക്കോളും.

ഓം ശാന്തി……….

DAY 35

🎯 ഇന്നു മുഴുവൻ ദിവസത്തിലും ഓർമ്മിക്കാനും ധാരണചെയ്യാനുമുള്ള മുരളി സാരാംശം 🎯🎯

📝 ബ്രാഹ്മണ ജീവിതം പരിധിയില്ലാത്ത സന്തോഷത്തിൻ്റെ ജീവിതം

📝 ഇന്ന് ബാപ്ദാദ (ശിവ ബാബ ബ്രഹ്മാ ബാബയിലൂടെ ) തൻ്റെ പവിത്രവും സന്തോഷം നിറഞ്ഞതുമായ ഹംസ ങ്ങളുടെ സഭയെ നോക്കുകയായിരുന്നു

📝 സർവരും പവിത്രമായും സന്തോഷമായും ആണോ ഇരിക്കുന്നത്?

📝 പവിത്രമായ ജീവിതത്തിൽ സദാ സന്തോഷമുണ്ടാകും. സന്തോഷമില്ലെങ്കിൽ തീർച്ചയായും എന്തോ അശുദ്ധിയുണ്ട്

📝 ചിലപ്പോൾ സങ്കൽപത്തിലായിരിക്കാം, ചിലപ്പോൾ കർമങ്ങൾ, ചിലപ്പോൾ വാക്കുകൾ ..

📝 അഞ്ചു വികാരങ്ങളും (കാമം, ക്രോധം, ലോഭം, മോഹം അഹങ്കാരം) അപവിത്രതയാണ്

📝 സങ്കൽപം ,വാക്ക്, കർമത്തിൽ ശരിയല്ലാത്തതു സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക

📝 സങ്കൽപവും വാക്കും കർമവും ശ്രേഷ്ഠമാണെങ്കിൽ സമർഥമാണെങ്കിൽ സന്തോഷത്തിൻ്റെ സൗഭാഗ്യത്തിൻ്റെ തിളക്കം കാണപ്പെടും.

📝 എൻ്റെ സന്തോഷം ആത്മീയമാണോ?

📝 എന്തെങ്കിലും സാധനങ്ങളുടെ ആധാരത്തിലാണോ?

📝 ഏതെങ്കിലും നേട്ടങ്ങളുടെ ആധാരത്തിലാണോ?

📝 മനസ്സിലെ ഇച്ഛകളുടെ ആധാരത്തിലാണോ?

📝 വ്യക്തികളുടെ ആധാരത്തിലാണോ,
സ്ഥാനം, ഉണ്ടാക്കിയിട്ട വൈഭവങ്ങൾ ആധാരത്തിലാണോ?

📝 ഇപ്രകാരമുള്ള ആധാരത്തിലാണ് സന്തോഷമെങ്കിൽ ആധാരം ഇളകിയാൽ സന്തോഷം പോകും.

📝 വരം :സദാ ഭാഗ്യത്തിൻ്റെയും ഭഗവാൻ്റെയും സ്മൃതിയിലിരിക്കുന്ന സർവശ്രേഷ്ഠഭാഗ്യശാലിയായി ഭവിക്കട്ടെ!*

സ്ലോഗൻ :തൻ്റെ ഹർഷിതമായ മുഖത്തിലൂടെ എല്ലാ പ്രാപ്തികളുടെയും അനുഭവം മറ്റുള്ളവർക്ക് കൊടുക്കുകയാണ് സത്യമായ സേവനം* .

DAY 36

🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯

“മധുരമായ കുട്ടികളെ, ഈ പരിധിയില്ലാത്ത കളിയിൽ ആത്മാവാകുന്ന അഭിനേതാവ് പാർട്ടുധാരിയാണ്, നിങ്ങളുടെ നിവാസസ്ഥാനം സ്വീറ്റ് സൈലൻസ് ഹോം ആണ്,അവിടേക്ക് നിങ്ങൾക്ക് ഇനി പോകണം”
📝 ചോദ്യം
ഈ ഡ്രാമയിലെ കളിയെ യഥാർഥ രീതിയിൽ അറിയുന്ന കുട്ടികൾ എന്തു വാക്കുകൾ പറയില്ല?
📝 ഉത്തരം
ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നു. ഇത് നടക്കാൻ പാടില്ലാത്തതായിരുന്നു, ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു, ഇങ്ങനെ സംഭവിക്കാനേ പാടില്ലായിരുന്നു-ഇങ്ങനെയുള്ള വാക്കുകൾ ജീവിതനാടകമെന്ന കളിയെ ശരിയായി മനസിലാക്കുന്ന കുട്ടികൾ പറയില്ല. കുട്ടികൾ മനസിലാക്കണം ഈ ഡ്രാമയാകുന്ന ഒച്ചിഴയുന്നതു പോലെ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഡ്രാമയിലെന്താണോ അടങ്ങിയിരിക്കുന്നത് അതാണ് നടക്കുന്നത്. ആരുടെ പാർട്ട് കണ്ടും വിഷമിക്കരുത്.

📝 വരം :”ഒരേയൊരു ഈശ്വരനുമായി സർവ ബന്ധങ്ങളും നിറവേറ്റി മറ്റെല്ലാ കെട്ടുകളിൽ നിന്നും മുക്തരാകുന്ന സമ്പൂർണ മാലാഖയായി ഭവിക്കട്ടെ! ”
സ്ലോഗൻ : “നിന്ദിക്കുന്നവരെപ്പോലെപ്പോലും അടുപ്പിക്കാനുള്ള കാന്തികശക്തിയാണ് സ്നേഹം”

DAY 37

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯

📝 “മധുരമായ കുട്ടികളെ സദാ ഈ സന്തോഷത്തിലിരിക്കൂ എന്നെ പഠിപ്പിക്കുന്നത് ഒരു ദേഹധാരിയല്ല, അശരീരിയായ അച്ഛൻ ശരീരത്തിൽ പ്രവേശിച്ച് വിശേഷിച്ച് എന്നെ പഠിപ്പിക്കാൻ വന്നിരിക്കുകയാണ്”

📝 ചോദ്യം – “നിങ്ങൾ കുട്ടികൾക്ക് ജ്ഞാനത്തിൻ്റെ മൂന്നാമത്തെ നേത്രം എന്തിനാണു കിട്ടിയിരിക്കുന്നത്?”
ഉത്തരം – “ജ്ഞാനത്തിൻ്റെ മൂന്നാമത്തെ നേത്രം കിട്ടിയിരിക്കുന്നത് ഈ കണ്ണിലൂടെ ശാന്തിധാമത്തെയും സുഖധാമത്തെയും കാണാനാണ്. ഈ കണ്ണുകളിലൂടെ കാണുന്ന പഴയ ലോകം, പഴയ ബന്ധുമിത്രാദികൾ എല്ലാം ബുദ്ധി കൊണ്ട് മറക്കണം. അച്ഛൻ വന്നു കഴിഞ്ഞു കുപ്പയിൽ നിന്നു പുറത്തടുത്ത് പൂവാക്കുകയാണ്. അങ്ങനെയുള്ള ബാബയ്ക്ക് എത്ര ബഹുമാനം നല്കണം.”
ധാരണ
📝 വികർമങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ബുദ്ധിയുടെ പ്രീതി ഒരേയൊരു ഭഗവാനിൽ വെക്കൂ. ഈ ജീര്ർണിക്കപ്പെടുന്ന ദേഹത്തിൻ്റെ അഭിമാനത്തെ ഉപേക്ഷിക്കണം.
📝 നമ്മൾ യോദ്ധാക്കളാണ്, ഈ സ്മൃതിയിലൂടെ വിജയം പ്രാപിക്കണം. തിരിച്ചറിയണം, സ്വയത്തെ സംരക്ഷിക്കണം.
📝 വരം :”ജ്ഞാനകലശത്തെ ധാരണ ചെയ്ത് ദാഹിക്കുന്നവരുടെ ദാഹം ശമിപ്പിക്കുന്ന അമൃതകലശധാരി ഭവ!
ഇപ്പോൾ ഭൂരിപക്ഷവും അല്പകാലസാധനങ്ങളാൽ, ആത്മശാന്തിക്കു വേണ്ടി ഉണ്ടാക്കിയിട്ടുള്ള അൽപജ്ഞസ്ഥാനങ്ങളാൽ, പരമാത്മാമിലനം ആഘോഷിപ്പിക്കുന്ന ഇടനിലക്കാരാൽ, ക്ഷീണിച്ചിരിക്കുന്നു, നിരാശരായിരിക്കുന്നു, സത്യം മറ്റെന്തോ ആണെന്ന് മനസിലാക്കുന്നു, പ്രാപ്തിക്കായുള്ള ദാഹികളാണ്. ഇങ്ങനെ ദാഹിക്കുന്നവരെ ആത്മീക പരിചയം, പരമാത്മപരിചയത്തിൻ്റെ യഥാർഥ തുള്ളി പോലും തൃപ്തആത്മാവാക്കി മാറ്റും അതുകൊണ്ട് ജ്ഞാനകലശം ധാരണ ചെയ്ത് ദാഹിക്കുന്നവരുടെ ദാഹമകറ്റൂ. അമൃതകലശം സദാ കൂടെയുണ്ടായിരിക്കണം. അമരരാകൂ, അമരരാക്കി മാറ്റൂ

📝 സ്ലോഗൻ :ഇണങ്ങുന്ന കലയെ ലക്ഷ്യമാക്കൂ എങ്കിൽ സഹജമായും സമ്പൂർണമായി മാറും.

DAY 38

🎯🎯 🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯🎯🎯

“ ചെലവു കുറഞ്ഞ വ്യാപാരവും മിച്ചമുള്ള ബജറ്റും”
📝 രത്നാകരനായ ബാബ തൻ്റെ ഏറ്റവും വലിയ വ്യാപാരം ചെയ്യുന്ന കുട്ടികളെ കണ്ട് പുഞ്ചിരിക്കുകയാണ്.
📝 ഭഗവാനുമായി വ്യാപാരം ചെയ്യുന്നവരാണ് ഭാഗ്യവാൻമാർ.
ഒരു ജന്മത്തെ വ്യാപാരം 21 ജന്മത്തെ സമ്പത്ത്
📝 ഈ ഒരു മുതൽമുടക്കുമില്ലാത്ത വ്യാപാരത്തിൽ അളവറ്റ കോടിമടങ്ങ് സന്പാദ്യമുണ്ടാക്കാനുള്ളതാണ് ഭഗവാൻ തരുന്നത്. അവിനാശിയായ സന്പത്താണ്.
📝 ഒരു സെക്കൻ്റിൽ വ്യാപാരം തുടങ്ങി, ഒറ്റ വാക്കിൽ- എൻ്റെ ബാബാ.
📝 ഹൃദയം കൊണ്ട് അച്ഛനെ തിരിച്ചറിഞ്ഞതിനാൽ ഭഗവാനോടൊപ്പം ശ്രേഷ്ഠവ്യാപാരം തുടങ്ങി.
📝ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണോ അതോ വ്യാപാരം തുടങ്ങിയോ
📝ലോകത്തിൻ്റെ ദൃഷ്ടിയിലുണ്ടാകില്ല, എന്നാൽ ബാബയുടെ ദൃഷ്ടിയിൽ പതിഞ്ഞു

📝 നിഷ്കളങ്കരുടെ നാഥനാണ് ഭഗവാൻ
📝കലിയുഗീലോകത്തിൻ്റെ സാമർഥ്യങ്ങൾ ഭഗവാന് ഇഷ്ടമല്ല.
📝ലോകത്തെ മനുഷ്യരിൽ എത്ര ധനമുണ്ടോ അത്രയും ഭയമുണ്ട്. നിങ്ങൾ ഭയത്തിൻ്റെ ഭൂതത്തിൽ നിന്ന് മുക്തരായില്ലേ.
📝 എൻ്റെ എന്നതിനെയെല്ലാം എൻ്റെ ബാബ എന്നാക്കിയാൽ മതി. എൻ്റെ എന്ന ബോധം എവിടെയെങ്കിലും കെട്ടിയിടുന്നു.

📝 വരം :”സേവനങ്ങളിലൂടെ അനേകം പേരുടെ ആശീർവാദം പ്രാപ്തമാക്കി സദാ മുന്നോട്ടുയരുന്ന മഹാദാനി ഭവ! “

DAY 39

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯
📝 “ മധുരമായ കുട്ടികളെ ഓർമയിലിരിക്കാനുള്ള പരിശ്രമം ചെയ്യൂ, എങ്കിൽ പാവനമായിരിക്കും, ഇപ്പോൾ ബാബ നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് , അതിനു ശേഷം ബാബ നിങ്ങളെ കൂടെ കൂട്ടിക്കൊണ്ടുപോകും

ചോദ്യം

“ഏതൊരു സന്ദേശമാണ് നിങ്ങൾ എല്ലാവർക്കും നല്കേണ്ടത്?”

📝 ഉത്തരം

“ഇപ്പോൾ വീട്ടിലേക്കു പോകണം, അതിനാൽ പാവനമായി മാറൂ, പതീതപാവനനായ അച്ഛൻ വന്നിരിക്കയാണ്. പറയുകയാണ്- എന്നെ മാത്രം ഓർമിക്കൂ എങ്കിൽ നിങ്ങൾ പാവനമായി മാറും, ഈ സന്ദേശം എല്ലാവർക്കും നൽകൂ. ബാബ തൻ്റെ പരിചയം നിങ്ങള്ർക്കു തന്നു. ഇനി കുട്ടികളുടെ കർത്തവ്യമാണ് അച്ഛനെ പ്രത്യക്ഷമാക്കുക. സൺ ഷോസ് ഫാദർ എന്നാണ് പറയുക.”

📝 ഗീതം:

മരിക്കുന്നതും അങ്ങയുടെ മടിയില്ർ ജീവിക്കുന്നതും അങ്ങയുടെ മടിയിൽ……

📝 രാമൻ- ആത്മാക്കളെ രമിപ്പിക്കുന്നവൻ /ഈശ്വരൻ
ഈ രാവണരാജ്യത്തു നിന്ന് രക്ഷിക്കുന്ന രാമരാജ്യം സ്ഥാപിക്കുന്നയാൾ
ശ്രീരാമൻ-ത്രേതായുഗത്തിലെ രാജാവ്

📝 ജ്ഞാനം പഠനമാണ്, ഭക്തിയിൽ പഠിപ്പിൻ്റെ കാര്യമില്ല.
ഭക്തിയുടെ ഫലമാണ് ജ്ഞാനം.

📝 നാം ഈശ്വരീയവിദ്യാർഥികളാണ് എന്ന ഓർമയുണ്ടായിരിക്കണം

📝 ശിവബാബയാണ് സർവരുടെയും സദ്ഗതിദാതാവ്

📝 ഓർമിക്കാനാണ് (ധ്യാനം) പരിശ്രമം വേണ്ടത്

📝 ശിവൻ- ഒരേയൊരു സർവശക്തിവാൻ ആയ പരമാത്മാവ്

📝 വിഷ്ണു- ശ്രീലക്ഷ്മിയും ശ്രീനാരായണനും ആയതിനാൽ നാലു കൈകളോടെ ചതുർഭുജം കാണിക്കുന്നു

📝 ശങ്കരൻ- ശിവനെ ധ്യാനിക്കുന്ന യോഗി (ശിവശങ്കരൻ)

📝 ഭഗവാനുമായി യോഗം വെച്ച ആദിയോഗി

📝 ശങ്കരൻ്റെ ചിത്രം യോഗവിധിയെ കാണിക്കുകയാണ്:

🔹 മൂന്നാം കണ്ണ് തുറക്കണം (ആത്മാവാണെന്ന അകക്കണ്ണ്)

🔹തലയിലൂടെ ഗംഗ( ജ്ഞാനപ്രവാഹം)

🔹ആഭരണമായ സർപ്പം (വികാരങ്ങളെന്ന വിഷസർപ്പങ്ങളെ യോഗബലത്തിലൂടെ ജയിച്ചിരിക്കുന്നു)

🔹 ഭസ്മം പൂശിയ ശരീരം (ഭസ്മമാകുന്ന ശരീരമാണെന്ന ബോധമല്ല, ആത്മബോധത്തിലാണ്)

🔹പുലിത്തോലിനുമേൽ ഇരിക്കുന്നു (മൃഗീയസംസ്കാരങ്ങളെ കീഴടക്കിയിരിക്കുന്നു)

DAY 40

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ധാരണയ്ക്കായുള്ള മുരളി സാരാംശം 🎯🎯

📝 മുഴുവൻ ജ്ഞാനത്തിൻ്റെയും സാരം സ്മൃതിയാണ്

📝 ശ്രേഷ്ഠ അലൌകികജീവിതത്തിലേക്കു വരുന്നതിൻ്റെ ആധാരം-സ്മൃതി
(ലൌകികജീവിതം- ശരീരബോധത്തിലെ ജീവിതം
അലൌകികജീവിതം- ആത്മബോധത്തോടെയുള്ള ജീവിതം)

📝 ജീവിതനാടകം സ്മൃതിയുടെയും വിസ്മൃതിയുടെയും കളിയാണ്

📝 സ്മൃതിയിലായിരുന്നു-സത്യത്രേതായുഗങ്ങളിൽ – ആദ്യ അരകല്പത്തിൽ

📝 ഭഗവാൻ സ്മൃതിയുണർത്തി- താങ്കള്ർ ആത്മാവാണ്

📝 സ്മൃതി എന്ന വിത്തിൽ(ബീജം) നിന്ന് വൃത്തി(ചിന്ത), ദൃഷ്ടി(മനോഭാവം), കൃതി(കർമം) എല്ലാം മാറുന്നു

📝 വ്യക്തിക്ക് – ഏതുപോലെ സ്മൃതി അതുപോലെ സ്ഥിതി

📝 ഈ ഒറ്റ ചുവടിൽ സർവശക്തിവാൻ്റെ കുട്ടിയായി, സര്ർവശക്തികളുടെ അനുഭവമുണ്ടാകുന്നു

📝 ഏതെല്ലാം സാഹചര്യങ്ങൾ വന്നാലും നമ്മുടെ സ്ഥിതി ഉയർന്നാൽ സാഹചര്യങ്ങൾ ചെറുതായി തോന്നാ തുടങ്ങും.

📝 ഏതു വിപരീതപരിതസ്ഥിതികളും ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ വഴിയോരക്കാഴ്ചകൾ മാത്രം

📝 സ്മൃതിസ്വരൂപരായ കുട്ടികൾ ശക്തിശാലികളായിരിക്കും.
ഈ പരിതസ്ഥിതികളെല്ലാം അനേക തവണ ഞാൻ കടന്നുപോയതാണെന്ന് സ്മൃതിയുണരുന്നു.
ഈ നാടകം കല്പകല്പം ആവർത്തിക്കുന്നതുമാണ്. അതിനാൽ ഒരിക്കലും പരിഭ്രമിക്കില്ല.

Leave a comment

Design a site like this with WordPress.com
Get started