BK-INTERMEDIATE 1

HOME

DAY 11

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം*

➡️ മൂന്നു ലോകങ്ങളാണ് – സാകാര ലോകം, സൂക്ഷ്മ ലോകം, നിരാകാര ലോകം

➡️ സാകാര ലോകം – ആത്മാവ് ശരീരമുപയോഗിച്ച് നാടകം കളിക്കുന്ന ഭൂമിയാകുന്ന ഈ നാടകശാല

➡️ ആത്മലോകം – നാം ആത്മാക്കളുടെ വീട്.

➡️ ആത്മാവ് വീണ്ടും വീണ്ടും ശരീരമെടുത്ത് അഭിനയിച്ച് ഗുണങ്ങളും ശക്തികളും കുറഞ്ഞു.

➡️ നമ്മുടെ പ്രകാശം കുറഞ്ഞ് ക്ഷീണിച്ചു .

➡️ ചാർജ് ലഭിക്കാൻ നാടകശാലയിലിരിക്കുന്ന നാം പവർഹൗസായ പരമാത്മാവിനെ ഓർമിക്കുന്നു .

➡️ മനസുകൊണ്ട് അവിടേക്ക് യാത്ര ചെയ്ത് ആ പരമ പ്രകാശം നമ്മിലേക്ക് നിറയ്ക്കണം .

➡️ പരമാത്മാവിനോട് ചേരുമ്പോൾ ആ ഊർജതരംഗങ്ങൾ നിറഞ്ഞ് നാം ഫുൾ ചാർജാകും .

➡️ സ്വയം മറന്നു പോയ നമ്മളെ ഈശ്വരൻ സ്വയം പഠിപ്പിക്കുകയാണ് .

➡️ കാലം ഒരു ചക്രമാണ് .നാടകശാലയിൽ കാലത്തിന് നാലുഭാഗങ്ങളുണ്ട്. ആദ്യം നാം പൂർണ ചാർജായിരുന്നപ്പോൾ സത്യ യുഗം .ചാർജ് കുറഞ്ഞപ്പോൾ, പിന്നീട് ത്രേതായുഗം. പകുതി ചാർജ് കുറഞ്ഞപ്പോൾ ദ്വാപരയുഗം. മുക്കാലും കഴിഞ്ഞ് ഇപ്പോൾ കലിയുഗത്തിൽ

➡️ ബാറ്ററി ഡൗണായ ശബ്ദമാണ് നമ്മുടെ ലഹളകളും കരച്ചിലും.

➡️ കാലം ചക്രമായതിനാൽ ഇപ്പോൾ സൂചി സത്യയുഗത്തിലേക്ക് തിരിയുന്നു. ബാറ്ററി താഴ്ന്ന അവസ്ഥയിൽ നിന്ന് പൂർണ ചാർജാക്കണം.

➡️ പരമാത്മാവാകുന്ന പിതാവ് കുട്ടികൾക്കടുത്തേക്ക്‌ വന്നിരിക്കുകയാണ്, ഈ കളിക്കളത്തിൽ വന്നശേഷം ആത്മാവിലുണ്ടായ അഴുക്ക് കളയാൻ.

➡️ ആത്മാക്കളും നാടകശാലയും മുഴുവനായും ശുദ്ധമാകാൻ പോകുന്ന സമയമാണിത്. ഏറ്റവും മംഗളം നിറഞ്ഞ സമയം.

➡️ ഇരുട്ടു നീങ്ങി വെളിച്ചം വരാൻ പോകുകയാണ്. ഇതാണ് പരമാത്മാവിൻ്റെ കർത്തവ്യം

DAY 12

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*

📝 നമ്മുടെ ചുറ്റുപാടും സാഹചര്യങ്ങളും മാറാതിരിക്കുമ്പോഴും നമ്മുടെ മനോഭാവത്തിന് മാറ്റം എങ്ങനെ കൊണ്ടു വരാം.

പഴയ മോശമായിരുന്ന ദൃഷ്ടിയിൽ മാറ്റം കൊണ്ടു വരാം.

📝 ഞാൻ ആരാണ് എന്നതിനുത്തരം ഈശ്വരൻ നമുക്കു പറഞ്ഞു തന്നു – നശിക്കാത്ത ആത്മാവാണ്.

📝 ഓരോരുത്തരോടും നമ്മൾ വ്യത്യസ്ത റോളിൽ മകനായി, അച്ഛനായി, സഹോദരനായി, അല്ലെങ്കിൽ മകളായി, അമ്മയായി…. വ്യത്യസ്ത റോളഭിനയിക്കുന്നു. ഓരോ ആത്മാവിനും പല റോളുകളുണ്ട്.

📝 വീട്ടുകാരെ, അയൽക്കാരെ, ലോകം മുഴുവനുള്ളവരെ ആത്മീയ ചൈതന്യങ്ങളായി കാണുന്നു.

📝 സ്ത്രീ പുരുഷ വ്യത്യാസത്തിൻ്റെ ദൃഷ്ടികോൺ, ആസക്തികൾ ഇതെല്ലാം ഇല്ലാതാകുന്നു.

📝 കുട്ടികളായിരിക്കുമ്പോൾ തന്നെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഏതു ശരീരത്തിലും ആത്മാവാണെന്നു പഠിപ്പിക്കണം. സ്വയം ആത്മാവാണെന്നു തിരിച്ചറിവുണ്ടാക്കിക്കൊടുക്കണം.

📝 സ്വയം ആണാണെന്ന ,പെണ്ണാണെന്ന ഭാവമാണ്; അവിവേകം നിറഞ്ഞ കാമാസക്തികളുണ്ടാക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങൾക്കു കാരണം.

DAY 13

ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം

📝 ചിന്തിക്കാനുള്ള കഴിവാണ് മനസ്. ചിന്തിക്കാതിരിക്കാനാവില്ല.

📝 മനോഭാവം മാറുക എന്നതാണ് രാജയോഗി ജീവിതശൈലി. നെഗറ്റീവിനെ, വേസ്റ്റിനെ ദിശ മാറ്റുകയാണ് .

ഞാൻ ആത്മാ ചൈതന്യമാണ്. എൻ്റെ കൂടെയുള്ളവരെല്ലാം ആത്മചൈതന്യങ്ങളാണ് എന്ന ജ്ഞാന ബിന്ദു ഉപയോഗിച്ച് കാണാൻ തുടങ്ങുമ്പോൾ എൻ്റെ സഹോദരാത്മാവാണെന്ന മനോഭാവം വരുന്നു.
📝 ആൺ-പെൺ ,പ്രായ വ്യത്യാസങ്ങളുള്ളവർ, സുന്ദരൻ -സുന്ദരി, പാവപ്പെട്ടവൻ – പണക്കാരൻ ആരാണെങ്കിലും ഏതു സാഹചര്യത്തിലും ശരിയായി പെരുമാറാനുള്ള കലയുണ്ടാകുന്നു.

ഏതു തരത്തിലുള്ളവരോട് ഇടപഴകുമ്പോഴും ജാതി മതത്തിൻ്റെയെല്ലാം മതിൽക്കെട്ടുകൾ ഇല്ലാതാകും .

📝 ശരീരമാകുന്ന വണ്ടിയുടെ നിർമാണം ഏതു വീട്ടിൽ ഉണ്ടായി എന്നതനുസരിച്ച് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ അറിയപ്പെടുന്നു എന്നു മാത്രം .

📝 അനേകം റോളുകളിലൊന്നു മാത്രമാണ് ഇത്. ഈ വേഷം അല്ല ഞാൻ .ഹിന്ദു, മുസ്ലിം ഇന്ത്യക്കാരൻ, കമ്മ്യൂണിസ്റ്റുകാരൻ, മലയാളി ഇതെല്ലാം റോളുകളാണ്.

📝 പലതരത്തിലുള്ളവരോടുമൊപ്പം ജീവിക്കുമ്പോൾ, ജോലി ചെയ്യുമ്പോൾ, യാത്ര ചെയ്യുമ്പോൾ ഈ കാഴ്ചപ്പാട് സ്നേഹവും സാഹോദര്യവുമുണ്ടാക്കും.

📝 ഭാരതീയ ദർശനമാണ് ലോകമേ തറവാട് .

എല്ലാ ആത്മാ സഹോദരങ്ങളും ഒരു പരമാത്മാവിൻ്റെ മക്കളാണ് . 800 കോടി മനുഷ്യാത്മാക്കൾക്കും ശരീരമാകുന്ന വേഷത്തിലേ വ്യത്യാസമുള്ളൂ,

📝എനിക്കു സുഖം വേണമെന്നല്ല, ലോകാ സമസ്താ സുഖിനോ ഭവന്തു – ലോകത്തെല്ലാവർക്കും സുഖമുണ്ടാകട്ടെ.

ലോകത്തിൻ്റെ ഏതു കോണിൽ ഒരു സഹോദരാത്മാവ് വേദനിച്ചാലും നമുക്ക് അതിൻ്റെ അനുഭവമുണ്ടാകും .

കാരണം പരമാത്മാവിനൊപ്പം ഒരു വീട്ടിൽ ഒന്നിച്ചിരുന്നവരാണ് വ്യത്യസ്ത വേഷങ്ങളിൽ പല ഭാഗങ്ങളിൽ ഈ നാടകശാലയിലുള്ളത്.

📝 ഈ ആത്മഭാവം പുലർത്തിയാൽ സൗഹൃദമുണ്ടാകും. ഒരു വഴക്കോ വെറുപ്പോ ഉണ്ടാക്കാനാവില്ല.

📝 ഇന്നു മുതൽ ഈ ബോധത്തോടെ എല്ലാവരോടും ഇടപഴകാം.

DAY 14

ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം

📝ഞാൻ ഒരു ആത്മാവാണ്, ശാന്തസ്വരൂപ ആത്മാവാണ്.

📝എന്റെ കൂടെയുള്ളവരും ആത്മാക്കളാണ്. ചൈതന്യ സ്വരൂപങ്ങളാണ്.

📝അതിന്റെ സ്മരണയ്ക്കായിട്ടാണ് നെറ്റിത്തടത്തിൽ പൊട്ട് തൊടുന്നത്.

📝ആത്മരൂപത്തിൽ നമ്മളെല്ലാവരും ബന്ധുക്കളാണ്, ആത്മബന്ധുക്കൾ

📝എല്ലാവരേയും ആത്മീയഭാവത്തിൽ കാണുകയാണെങ്കിൽ സാഹോദര്യഭാവം നമ്മുടെയുള്ളിൽ ഉണ്ടാവും.

📝കുടുംബത്തിലായാലും ജോലിസ്ഥലത്തായാലും എല്ലാവരെയും ആത്മീയദൃഷ്ടിയിൽ കാണുമ്പോൾ എല്ലാവരോടും നമുക്ക് ആത്മീയസ്‌നേഹം ഉണ്ടാകും.

📝 എല്ലാവരെയും സ്ഥാനത്തിനും പദവിക്കുമപ്പുറം ഈശ്വരൻ്റ മക്കളായി കാണുമ്പോൾ കുടുംബഭാവം കൈവരുന്നു.

📝 മറ്റുള്ളവർ എത്ര താഴ്ന്നവരായാലും സ്നേഹത്തോടെ പരിഗണിക്കാനും പുഞ്ചിരിക്കാനും കഴിയും. അവരിങ്ങോട്ടും അത് തിരിച്ചു തരും.

📝 ഓരോരുത്തർ ചെയ്യുന്ന ജോലിക്കും അതിൻ്റേതായ മൂല്യമുണ്ട്. അങ്ങനെയുള്ള അകൽച്ചകൾ, വലിപ്പച്ചെറുപ്പങ്ങൾ… ഇല്ലാതാവാൻ സമാനതയുടെ ആത്മീയ ദൃഷ്ടി സഹായിക്കും.

📝 ആത്മീയതയിലൂടെ നമ്മുടെ ആത്മാർഥത വർധിക്കും. ചെയ്യുന്ന കർമത്തിൻ്റെ പ്രാധാന്യം, മറ്റുള്ളവരുടെ പ്രാധാന്യം അറിഞ്ഞ് സഹോദരങ്ങൾക്കായി നാം സേവനം ചെയ്യും.

📝ആത്മീയഭാവം നമ്മളിലുണ്ടാവുമ്പോൾ നമുക്കുചുറ്റും വീട്ടിലും ജോലിസ്ഥലത്തുമെല്ലാം ഒരാത്മീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ഇത് നമുക്ക് അനേകരുടെ ആശിർവാദം നേടിത്തരും.

DAY 15

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*

📝 നമ്മുടെ ജീവിതയാത്രയിൽ മാത്രമല്ല കുടുംബപശ്ചാത്തലത്തിലും ആത്മീയദൃഷ്ടികോൺ മൂലം മാറ്റങ്ങളുണ്ടാകും. സ്നേഹവും ബഹുമാനവും കൊടുക്കാനും സ്വീകരിക്കാനും കഴിയും.

📝 എല്ലാ കാര്യങ്ങളും പങ്കു വെക്കാൻ നമ്മൾ ആരംഭിക്കും. ശരീരമെന്ന വേഷം കൊണ്ടു മാത്രമാണ് ആണും പെണ്ണും. ഭാര്യയായാലും ഭർത്താവായാലും മരുമകൾ മരുമകൻ…ആരായാലും ആത്മാവാണ്.

📝 പുരുഷൻഎന്നാൽ ആത്മാവ്. ഓരോ ജന്മങ്ങളിലും നാം ആൺ പെൺ വേഷങ്ങൾ മാറി മാറിയണിയുന്നുണ്ട്. ആ റോളഭിനയിച്ച സംസ്കാരം നമ്മളിലുണ്ട്.

📝 എല്ലാ ജോലികൾക്കും അതിൻ്റേതായ മാന്യതയുണ്ട്. സ്ത്രീയുടെ മാത്രം ജോലി, അമ്മയുടെ മാത്രം ജോലി…എന്നില്ല…ഇന്ന് പുരുഷന്മാരുടെ ജോലികളും കൂടി സ്ത്രീകൾ ചെയ്യുന്നു. ആത്മാവിൽ എല്ലാത്തിനും ശക്തിയുണ്ട്.

📝 ഭാര്യയെ ഭർത്താവിന് സഹായിക്കാം. കുട്ടികൾക്ക് വീട്ടിൽ അച്ഛനെയോ അമ്മയെയോ സഹായിക്കാം. പഠിക്കുക മാത്രം ചെയ്യുന്നതിലൂടെ മാനസികവികാസമുണ്ടാകില്ല.

📝 വീട്ടിലെ കാര്യങ്ങളെല്ലാം ഇല്ലായ്മകളുൾപ്പെടെ വീട്ടിലെല്ലാവരെയും അറിയിച്ചു വേണം, ഒരുമിച്ചുവേണം തീരുമാനമെടുക്കാൻ. കുട്ടികളും എല്ലാം അറിയട്ടെ.

📝 ശരീരം കൊണ്ട് കുട്ടിയായാലും ആത്മീയഊർജം ആണ്. ആത്മാവിനെ സംബന്ധിച്ചിടത്തോളം അറിവുള്ള ചൈതന്യമാണ് അതും.

📝 നമ്മളില്ലെങ്കിലും ഒരു കാര്യങ്ങൾക്കും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എല്ലാം അവരെയും പഠിപ്പിച്ചുകൊടുക്കണം.

📝 കുടുംബത്തിനകത്ത് മറച്ചുവെക്കുന്നുവെങ്കിൽ തെറ്റുണ്ട്, ആ സംസ്കാരം ഭാരമുണ്ടാക്കും.

📝 ആത്മജ്ഞാനം കൊണ്ട് മാത്രമേ നിത്യജീവിതത്തിൽ വെളിച്ചം വരൂ.

DAY 16

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*
📝 ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കിൽ ശാരീരികമായ രോഗങ്ങൾക്കു കാരണമാകും, മനസ് അശാന്തമാകും, ബന്ധങ്ങൾ കേടുവരും

📝 പഞ്ചസാരയുടെ സ്വഭാവം മധുരം എന്ന പോലെ ആത്മാവിൻ്റെ സ്വധർമം ശാന്തിയാണ്

📝 ഞാൻ ശാന്തി നിറഞ്ഞ ചൈതന്യമാണെന്നു മനസിലാക്കണം. ദേഷ്യപ്പെടുന്നയാളെയും എൻ്റെ സഹോദരാത്മാവായി കാണണം.

📝 ദേഷ്യം, പ്രതികാരം, പക തുടങ്ങിയ മോശമായ ചിന്തകളിലൂടെ മനസ് അസ്വസ്ഥവുമാകുന്നു. ശരീരത്തിൽ തെറ്റായി ഹോർമോൺ ഉണ്ടാക്കുന്നു. ആരോഗ്യം തകരാറിലാക്കുന്നു.

📝 മനസിലെ ചിന്തകൾ പോസിറ്റീവായിരുന്നാൽ ശരീരത്തിൽ ശരിയായ ഹോർമോൺ ഉണ്ടായിക്കൊണ്ടിരിക്കും, ആരോഗ്യത്തോടെ ജീവിക്കുന്നു.

📝 നെഗറ്റീവായി ചിന്തിക്കുന്നത് ബന്ധങ്ങളകറ്റും. പോസിറ്റീവായി ചിന്തിക്കുന്നതിലൂടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും.

📝 ആരെങ്കിലും നമ്മോടു മോശമായി പെരുമാറുന്നുണ്ടെങ്കിൽ അങ്ങനെയൊന്ന് മുമ്പെന്നോ ഞാൻ അവരുമായി ഉണ്ടാക്കിയിട്ട കടമായിരിക്കും. ചിന്തിച്ചു വിഷമിക്കേണ്ട.

📝 ചിലർ വളരെ നന്നായി സഹായിക്കുന്നു. നല്ല എന്തോ കടമാണ് ആ ആത്മാവുമായിട്ട്.

📝 എല്ലാ അടുപ്പത്തിനും അകൽച്ചയ്ക്കും പിന്നിൽ നമ്മളുണ്ടാക്കിയ കർമങ്ങളുടെ കൊടുക്കൽ വാങ്ങലാണ്

📝 ആരുടെ കൂടെയും നാം ബന്ധം നിറവേറ്റണം..

📝 പ്രശ്നങ്ങൾ തീരാൻ നാം അവരോടുള്ള കാഴ്ചപ്പാട് മാറ്റണം

📝 ആര് എങ്ങനെ പെരുമാറിയാലും അവരുമായുള്ള കടം തീരട്ടെ എന്നാശ്വസിക്കൂ

📝 അവരവരുടെ കർമങ്ങൾക്ക് അവരവർക്ക് ഫലം ലഭിക്കുന്നു.

📝 വായ് കൊണ്ട് മറുപടി പറയാതെ നാം ശാന്തമായിരുന്ന് ഭഗവാനെ ഓർമിക്കുന്നതിലൂടെ അവരും ശാന്തമാകുന്നു.

📝 അവരെക്കുറിച്ചും ശുഭമായി ചിന്തിക്കുക

DAY 17

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*

📝എകാഗ്രത ലഭിക്കാന്‍ 4 മുഖ്യ കാര്യങ്ങളാണ് ഈശ്വരന്‍ നമ്മോട്
പറയുന്നത്

1.നിത്യേനയുള്ള സത്സംഗം
2.സാത്വിക ആഹാരം
3.ബ്രഹ്മചര്യം
4.ദിവ്യഗുണങ്ങളുടെ ധാര

📝ഒരു കസേരയിലെ 4 കാലിനെപ്പോലെയാണ് യോഗീജീവിതത്തില്‍ ഈ 4 സ്തംഭങ്ങള്‍.
ഈ നാലിന്‍റെയും സഹായമുണ്ടെങ്കില്‍ ഒരു രാജയോഗീ ജീവിതം സമ്പൂര്‍ണ്ണമായും ജീവിക്കാന്‍ സാധിക്കും.

📝രാജയോഗത്തിൽ ജ്ഞാനം ഉപയോഗിച്ചുകൊണ്ട് നമ്മള്‍ ധ്യാനം ചെയ്യുകയാണ്.

📝ജ്ഞാനത്തെ ഉപയോഗിച്ച് നമ്മുടെ വിചാരങ്ങളെ മോശമായതില്‍ നിന്നും നല്ലതിലേക്ക് വഴിതിരിച്ചു വിടുന്നു.

📝 നല്ല വിചാരം പുറത്തു വരണമെങ്കിൽ ആത്മാവിനു പോഷകാഹാരം കൊടുക്കണം – ഈശ്വരൻ തരുന്ന ശ്രേഷ്ഠ ജ്ഞാനം

📝 അറിവുണ്ടെന്നു പറയാനല്ല, ഇത് അനുഭവിക്കാനും ജീവിതത്തിലേക്കു കൊണ്ടുവരാനുമാണ്

📝നിത്യേന ജ്ഞാനസ്നാനം ചെയ്യുന്നതിലൂടെ മനസ്സിലെ മനസ്സിലെ വ്യര്‍ത്ഥ അശുഭ ചിന്തകള്‍ ഇല്ലാതാകുന്നു.

📝 സ്വസ്ഥമായ ഏകാന്തമായ സ്ഥലം മെഡിറ്റേഷൻ ചെയ്യാൻ തിരഞ്ഞെടുക്കുക.

📝നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മുടെ മനസ്സിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് സ്വഭാവം രൂപപ്പെടുന്നു.

📝 സ്നേഹത്തോടെ ഉണ്ടാക്കുമ്പോഴാണ്,
ഈശ്വരന് മനസാ സമർപ്പിക്കുമ്പോഴാണ് ആഹാരം പ്രസാദം ആകുന്നത്

📝 ബ്രഹ്മചര്യം പാലിക്കുന്നതും ധ്യാനത്തിന്‍റെ പൂര്‍ണ്ണലാഭമെടുക്കാന്‍ നമ്മെ സഹായിക്കും.

📝ധ്യാനത്തില്‍ നിന്നും കിട്ടുന്ന ശക്തി നമ്മളില്‍ ദിവ്യഗുണങ്ങളുടെ ധാരണയുണ്ടാക്കും.
വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ഗുണങ്ങൾ കൈവരും

DAY 18

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം*

📝എഴുത്തും വായനയ്ക്കും നമ്മുടെയുള്ളിൽ വളരെയധികം മുദ്രണം ഉണ്ടാക്കാനുള്ള കഴിവുണ്ട്.

📝മനസ്സിനെ ശാന്തമാക്കാൻ ഏറ്റവും നല്ലൊരു വിധിയാണ് ശുദ്ധസങ്കല്പങ്ങൾ എഴുതിയഭ്യസിക്കുന്നത്.

📝ഈശ്വരൻ ഈ വിധിക്കു പറയുന്നത് “സ്വമാന”മെന്നാണ്. സ്വമതിപ്പ് ഉയർത്താൻ സ്വയത്തെ ഉദ്ധരിക്കാൻ സ്വയത്തെ പ്രോത്സാഹിപ്പിക്കാൻ എല്ലാം നമുക്കീ ഈശ്വരീയ വിധി ഉപയോഗിക്കാം.

📝 എഴുതുന്നതിനൊപ്പം ആത്മാവിനെ മനസുകൊണ്ട് കാണുകയും എഴുതുന്ന ഗുണത്തെ അനുഭവിക്കുകയും ചെയ്യുക

📝ദിവസവും ഒരോ സങ്കല്പമെടുത്ത് സ്വമാനമായി അഭ്യസിക്കുകയാണെങ്കിൽ അത് നമ്മുടെ സംസ്കാരതലത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും.

📝 എഴുതുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ നമ്മൾ വളരെയധികം ഊർജ്വസ്വലരാകും

📝 നല്ല മാനസീകാവസ്ഥ നമുക്കുണ്ടാക്കിയെടുക്കാൻ സാധിയ്ക്കും.

DAY 19

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*

📝 നമുക്ക് പുതിയ ഒരു സ്വമാനം – ഞാൻ മാസ്റ്റർ സർവശക്തിവാൻ

📝 ജനന മരണങ്ങളുടെ ചക്രം ചുറ്റി വന്ന് നാം നമ്മുടെ സ്വരൂപം മറന്നു, അച്ഛനെ മറന്നു, യഥാർഥ വീട് മറന്നു.

📝 ബാബ എന്നാൽ പരമാത്മാവായ പിതാവ്. സർവാത്മാക്കളുടെയും അച്ഛൻ

📝 ആത്മാവായ ബാറ്ററി പരമാത്മാവായ പവർഹൗസിൽ ചേരുന്നു. സർവശക്തികളുടെ വെളിച്ചം നിറയുന്നു

📝 ആയിരം കൈകൾ പോലെ ശക്തികളുടെ രശ്മികൾ – 🔸തിരിച്ചറിയാനുള്ള ശക്തി, 🔸ഉൾക്കൊള്ളാനുള്ള ശക്തി,🔸 സഹകരിക്കാനുള്ള ശക്തി🔸 ഉൾവലിയാനുള്ള ശക്തി🔸 തീരുമാനമെടുക്കാനുള്ള ശക്തി🔸 സഹിക്കാനുള്ള ശക്തി🔸 തയ്യാറാകാനുള്ള ശക്തി🔸 ഇണങ്ങുവാനുള്ള ശക്തി

📝 ഈശ്വരിയ ശക്തി ഒരു കുട പോലെ എപ്പോഴും അനുഭവിക്കുക. ഒരിക്കലും ഒറ്റയ്ക്കല്ല

📝 രക്ഷകനായ ഭഗവാൻ എല്ലാ രീതിയിലും കൂട്ടുതരുന്നയാളാണ്.

ഓം ശാന്തി

DAY 20

🎯 🎯🎯 *ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം* 🎯 🎯🎯

📝ബ്രഹ്മാ മുഹൂർത്തം – ധ്യാനത്തിന് മാത്രമല്ല ഏതിനും ഏറ്റവും ശ്രേഷ്ഠമായ സമയം

📝 ഉറങ്ങുന്നതോടെ ശരീരത്തിൻ്റെ കർമേന്ദ്രിയങ്ങളിൽ നിന്ന് ആത്മാവ് വേർപെടുന്നു, വിശ്രമത്തോടെ പുതുജീവൻ ലഭിക്കുന്നു.

📝 ധ്യാനത്തിൽ ആത്മാവ് ദേഹ കാര്യങ്ങളിൽ നിന്ന് ബോധപൂർവം വേറിടുന്നു, ഉറക്കത്തിലാണെങ്കിൽ അബോധപൂർവം ആണ്.

📝 ഉണർന്നെഴുന്നേറ്റ് ആദ്യം ധ്യാനിക്കുക. അര മണിക്കൂറെങ്കിലും നേരത്തെ എണീക്കുക.

📝 രാവിലെ ഉണർന്നിരിക്കുന്നവരിൽ ശരീര സ്രവങ്ങൾ ശരിയായി പ്രവർത്തിക്കുന്നു അതിനാൽ ആരോഗ്യശാലിയായിരിക്കും.

📝 15 മിനിറ്റെങ്കിലും മെഡിറ്റേഷൻ ചെയ്യുക.

📝 കുളിച്ചോ മുഖം കഴുകിയോ ഫ്രഷ് ആയിരിക്കുക.

📝 ആദ്യം ആത്മാ ചിന്തനം ചെയ്യുക

📝 പരമാത്മാവിനെ ഓർമിച്ച് സുപ്രഭാതം നേരുക. അന്നത്തെ ദിവസം ചെയ്യാനുള്ള കാര്യങ്ങൾ സമർപ്പിക്കുക.

📝 ശുഭകരമായ ഈശ്വരീയശക്തിയുടെ കിരണങ്ങൾ ആ കാര്യങ്ങളിലെല്ലാം ആദ്യമേ പോകുന്നു, നമുക്കു മുൻപേ.

📝 സർവരുടെയും മംഗളത്തിനായി ധ്യാനിക്കുക.

Leave a comment

Design a site like this with WordPress.com
Get started