*കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങൾ ജില്ല തിരിച്ചു താഴെ കൊടുക്കുന്നു. മഹാ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് പോകാവുന്നതാണ്.*
തിരുവനന്തപുരം ജില്ല
1)ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവനന്തപുരം (പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവാൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്.)
2) കരുമം ശ്രീ ധന്വന്തരി (മഹാവിഷ്ണു) ക്ഷേത്രം, കൈമനം, തിരുവനന്തപുരം
കൊല്ലം ജില്ല
1) പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം
2) തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി
(പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്)
3) കന്നേറ്റി ശ്രീ ധന്വന്തരി ക്ഷേത്രം, കരുനാഗപ്പള്ളി
പത്തനംതിട്ട ജില്ല
1) ഇലന്തൂർ പരിയാരം ധന്വന്തരി ക്ഷേത്രം
2) തിരുവല്ല മുത്തൂർ ധന്വന്തരി ക്ഷേത്രം
കോട്ടയം ജില്ല
1) പാറമ്പുഴക്കര വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ
2) വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം
3) ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരി ക്ഷേത്രം
ആലപ്പുഴ ജില്ല
1)മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, ചേർത്തല, ആലപ്പുഴ (ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും രോഗശമനത്തിന് പ്രസിദ്ധമാണ്. ഇവിടുത്തെ സന്താനഗോപാലം കഥകളി വഴിപാട് സന്താന സൗഭാഗ്യത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്.)
2)മണ്ണഞ്ചേരി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം
3)മാവേലിക്കര പ്രായിക്കര ധന്വന്തരിക്ഷേത്രം
4)ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. (ഇവിടെ ധന്വന്തരീ പ്രതിഷ്ഠയാണ്)
5)പ്രായിക്കര ശ്രീ ധന്വന്തരി ക്ഷേത്രം
6) കണിച്ചു കുളങ്ങര ഭഗവതി ക്ഷേത്രം (ധന്വന്തരിയുടെ പ്രത്യേക പ്രതിഷ്ഠ കാണാം).
എറണാകുളം ജില്ല
1) തോട്ടുവാ ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂർ
(എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പെരുമ്പാവൂർ-കോടനാട് റൂട്ടിലാണ് തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് കിഴക്കോട്ട് ഒഴുകുന്ന ഒരു ചെറിയ അരുവിയുണ്ട്. ഈ തോട്ടിൽ കുളിച്ച് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുകയാണ് പതിവ്. ഭക്തർ ഇവിടെ താമസിച്ച് ധ്യാനിച്ചാൽ രോഗദുരിതങ്ങൾ ഭേദമാകും എന്നാണ് വിശ്വാസം)
2)പള്ളുരുത്തി വെളിയിൽ ധന്വന്തരി ക്ഷേത്രം, എറണാകുളം
3)കുത്താട്ടുകുളം നെല്യക്കാട്ട് ഔഷധേശ്വരി ധന്വന്തരി ക്ഷേത്രം
ഇടുക്കി ജില്ല
1)ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൊടുപുഴ (ധന്വന്തരി സങ്കല്പം)
തൃശ്ശൂർ ജില്ല
1) നെല്ലുവായ് ധന്വന്തരി ക്ഷേത്രം (കേരളത്തിലെ ഒരു വലിയ ധന്വന്തരി ക്ഷേത്രമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിന് അഭിമുഖമായാണ് ഇവിടുത്തെ പ്രതിഷ്ഠ)
2) പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം
3) മനയ്ക്കലപ്പടി ധന്വന്തരി ക്ഷേത്രം
5) താനിയകുന്ന് ധന്വന്തരി ക്ഷേത്രം
6) ഒല്ലൂർ ധന്വന്തരി ക്ഷേത്രം
7) കീരംകുളങ്ങര ധന്വന്തരി ക്ഷേത്രം
8)ചിയാരം മാധവപുരം ധനന്തരി ക്ഷേത്രം
9) പറപ്പൂർ ശ്രീ ധന്വന്തരീ ക്ഷേത്രം
പാലക്കാട് ജില്ല
1) ശേഖരപുരം ധന്വന്തരി ക്ഷേത്രം അടക്കാപുത്തൂർ, വെള്ളിനേഴി
2) കുറുവട്ടൂർ ധന്വന്തരി ക്ഷേത്രം, തിരുവാഴിയോട്
3) വടക്കന്തറ ഭഗവതി ക്ഷേത്രം (ധന്വന്തരിയുടെ പ്രത്യേകം പ്രതിഷ്ഠ കാണാം)
മലപ്പുറം ജില്ല
1) കോട്ടക്കൽ ധന്വന്തരി ക്ഷേത്രം
2) പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരിക്ഷേത്രം, മലപ്പുറം
3) അങ്ങാടിപ്പുറം ആൽക്കൽമണ്ണ ശ്രീധന്വന്തരി ക്ഷേത്രം, പെരിന്തൽമണ്ണ
കോഴിക്കോട് ജില്ല
1) ചേളന്നൂർ അമ്പലത്തകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം
2) കുഴക്കോട് ധന്വന്തരി നരസിംഹമൂർത്തിക്ഷേത്രം, ചാത്തമംഗലം, കുന്നമംഗലം
കണ്ണൂർ ജില്ല
1)ചിറക്കൽ ധന്വന്തരി ക്ഷേത്രം
2)ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം (ധന്വന്തരി പ്രതിഷ്ഠ)
3)കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം (ശിവ ക്ഷേത്രം, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെ)
കാസർഗോഡ് ജില്ല
1)ഉളിയ മധൂർ ധന്വന്തരി ക്ഷേത്രം.
Leave a comment