അനാദിയായി ജനിച്ചവൻ
അനന്തമായി ഒഴുകുമ്പോൾ അവനിൽ ഇല്ലാത്തതൊന്നും
അവനിയിൽ ഇല്ലെന്നിരിക്കേ
അലയുന്ന മനസിനൊക്കേ ആശ്രയമായി അവനൊരു അഘോരിയായോ അഹിർബുധ്ന്യാനായോ അവന്തികയിലോ അരുണാചലത്തിലോ അവധൂതഭാവത്തിൽ അലഞ്ഞ് തിരിയുന്നുണ്ടാവാം…
അവനിലേക്കുള്ള അവസരങ്ങൾ ആവാഹിക്കുകയും അവനെന്ന സത്യത്തേ ആലിംഗനം ചെയ്യുകയും ആത്മാവുരുക്കി അവനൊപ്പം
അനുഗമിക്കുകയും ചെയ്താൽ അവനോളം ആത്മഘർഷണങ്ങൾ ആഴിയിലൊഴുക്കുന്നൊരു ആഗ്നേയാസ്ത്രം അചലത്തിലുണ്ടാവില്ല..
ആത്മാവിൻ്റേ കായകൽപ്പതിന് ആമലകീഫലമായി വസുധയുടേ ആദ്യത്തേയും അവസാനത്തേയും അമൃത് കുംഭം പേറുന്ന
അവിനാശത്തിൻ്റേ അഷ്ടവൈദ്യൻ അവൻ മാത്രമാണ്….
ശിവൻ
ജീവിതത്തിൽ
എപ്പഴേലും നിങ്ങൾ
ശിവനേ അറിയാൻ
ശ്രമിച്ചുട്ടുണ്ടേൽ…
അതിനർഥം നിങ്ങൾ നഗ്നനായി നിങ്ങളുടെ ആത്മാവിനൊപ്പം നടന്നിട്ടുണ്ട് എന്നാണ്…
ആത്മാവ് ചോദിക്കുന്ന ചോദ്യങ്ങളും തേടുന്ന ഉത്തരങ്ങളും പരസ്പരം തൃപ്തരാകാതെ വരുമ്പോൾ നിങ്ങൾ നിശബ്ദരാവും..
ആ നിശബ്ദതയിൽ പിന്നേ ഓകാംരമേ വാഴൂ..
അവിടെ വെച്ചാണ് നിങ്ങൾ ശിവനെ അറിഞ്ഞ് തുടങ്ങുന്നതും
അവസാനം ചോദ്യവും ഉത്തരവും അവൻ തന്നേ ആണെന്ന് ഉറപ്പിക്കുന്നതും..
ചുരുക്കത്തിൽ ആത്മാവ് മന്ത്രിക്കുന്ന നല്ലതും ചീത്തയും സ്ഥൂലവും സൂഷ്മവും
രൂഡവും അതിരൂഡവും,
രൂപവും വിരൂപവും,
ദൃശ്യവും ആദൃശ്യമായതെന്നും തോന്നുന്നതെല്ലാം
പിന്നെ,
ബുദ്ധിയും ബുദ്ധിഹീനതയും, വിവേകവും അവിവേകവും,
ഭക്തിയും വിഭക്തിയും
പ്രണയവും വിരഹവും
രക്ഷയും ശിക്ഷയും
സ്നേഹവും വൈരാഗ്യവും എല്ലാം ശിവനിലുണ്ട്..
സർവ്വം ശിവമയം
അതുകൊണ്ട് തന്നെ നീ ആരാണ് എന്നൊരു ചോദ്യം അവനിലേക്കുള്ള വഴിയിൽ ഇല്ല..
അവനിൽ ഉള്ളതിൽ ഒന്നിനെ ചുമക്കുന്നവൻ മാത്രമാണ് നിങ്ങൾ..
ധൈര്യമായി അവനുമുന്നിൽ ചെല്ലാം..
ആർക്കും എപ്പോഴും ഏത് പാപിക്കും അവനൊരു ഒറ്റമരത്തണലാണ്..
അവനെ തേടുക എന്നതിൻ്റെ അർത്ഥം തന്നെ
പരമമായ ആനന്ദത്തിൻ്റേ അവസ്ഥയേ പ്രാപിക്കലാണ്, അവനെ അറിയുക എന്നതു തന്നേ..
അവൻ ഒന്നിനേയും നിഷേധിക്കില്ല
എന്നാൽ ഒന്നിനേയും സ്വീകരിക്കുകയുമില്ല..
നിനക്ക് വേണ്ടി അവൻ ഏത് കാളകൂടവൂം ഭുജിക്കും..
നിനക്ക് വേണ്ടി അവൻ ഏത് രൂപവും വരിക്കും
നിനക്ക് വേണ്ടി അവൻ ഏത് വിദ്യയും രചിക്കും
നിനക്ക് വേണ്ടി അവൻ ഏത് യുദ്ധവും ചെയ്യും
നിനക്ക് വേണ്ടി അവൻ ഏത് കലയും ആടും
നിനക്ക് വേണ്ടി അവൻ ഏത് വർണത്തിലും അവതരിക്കും
നിനക്ക് വേണ്ടി അവൻ ഏത് കാലത്തേയും സമയത്തേയും മെരുക്കും
നിനക്ക് വേണ്ടി അവൻ പാപത്തേയും മൃത്യുവിനേയും അകറ്റും
നിനക്ക് വേണ്ടി ഏത് ഗംഗയേയും ജഡയിലേറ്റും
നിനക്കു വേണ്ടി അവൻ ചന്ദ്രഹാസവും കരുതി വെക്കും..
അവസാനം നിനക്കുവേണ്ടി മുക്തിയും…
ഓരോ ശിവരാത്രിയും അവനേ അറിയാനുള്ള അടുക്കാനുള്ള അവസരങ്ങളാണ്..
നിഷിദ്ധമായത് ഒന്നുമില്ലാത്തത് കൊണ്ടും
ധർമ്മം സംഹാരഭാവത്തിലൂം ആടുമെന്നുകൊണ്ടും
സത്യമായുള്ളൊരു മനസ് ബാക്കിയുള്ള മഹാപാതകിക്കും അവനൊരു ഗംഗയാണ് ഇന്ന്..
നീരാടുക..സൂകൃതികളാവുക..
🙏🌹🙏
Leave a comment