Lifeline…

*ഈ ലോകജീവിതത്തിൽ നാം മനുഷ്യർ സാഹചര്യങ്ങൾക്കും കാലത്തിനും സ്വന്തം താല്പര്യങ്ങൾക്കും അനുസരിച്ചാണ് കൂടെയുള്ള ഓരോരുത്തരോടും ചങ്ങാത്തതിന് മുതിരുന്നത് പോലും. ഓരോരുത്തരുടെയും നന്മകൾ തിരിച്ചറിയാൻ നമുക്ക് ഒരോ സാഹചര്യം ജീവിതത്തിൽ ഉണ്ടാവണം. എരിവിന് പകരം മധുരമോ ഉപ്പോ പുളിയോ ചവർപ്പോ ഒന്നും ഉപകരിക്കില്ല. ജീവിതത്തിൽ ഓരോന്നും മറ്റൊന്നിനു പകരമായി ഉപയോഗിക്കാൻ ആവില്ല എന്നത് ഓരോന്നിന്റെയും അനിവാര്യമായ വൈകല്യമായി കാണാനാകുമോ? ഇവിടെ നമുക്ക് ചുറ്റും പലതരം കഴിവുകൾ ഉള്ള ധാരാളം ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തരും ആയുള്ള ഇടപെടൽ, ബന്ധം ഒക്കെ ഒരോ വ്യത്യസ്തമായ അനുഭവങ്ങൾ തന്നെ ആയിരിക്കും. ഇവിടെ ആരും എല്ലാം തികഞ്ഞവർ ആയി ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഒരു ബന്ധത്തിലും ആർക്കും ഒരു പരിപൂർണത അനുഭവപ്പൊടാത്തത്. എല്ലാവരിലും മികച്ചവയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, ആദരിക്കുക എന്നതാണ് ശരിയായ വഴി. ആരെ, എന്തിനെ എവിടെ എങ്ങനെ ഉപകരിക്കും എന്നറിയാത്തവർ അവരവരുടെ അടുത്ത ബന്ധങ്ങളുടെ വലയത്തിലേയ്ക്ക് ഒതുങ്ങും. അതിന് വേണ്ടി ചിലതിനെ, ചിലരെ നമ്മുടെ സ്വാർത്ഥത കൊണ്ട് മാത്രം വലിച്ചെറിയും. ഒന്നിനെയും, ആരെയും അതിന്റെ, അവരുടെ സാധ്യതകൾ കണ്ടെത്തില്ല. നമ്മുടെ ദൃഷ്ടിയിൽ പോരായ്മകളുടെ പേരിൽ വലിച്ചെറിയുന്നതിനെല്ലാം അതാതിന്റെ ഗുണവിശേഷങ്ങളും, സവിശേഷതകളും ഉണ്ട്. മികച്ചത് എന്ന് നാം ഒരിക്കൽ വിലയിട്ടത്തിനെല്ലാം അതാതിന്റെതായ പല ന്യൂനതകളും ഉണ്ടാവും. ഇംഗ്ലീഷിൽ അതിന് ഉപോൽബലം ആയ ഒരു ചൊല്ലുണ്ട്, അതിങ്ങനെ : “A known Devil is Better than unknown Angel.” ഇതൊക്കെ പറഞ്ഞാലും പലർക്കും അനുഭവം തന്നെ ആണ് ഗുരു. പലപ്പോഴും പല ബന്ധങ്ങളും അതിന്റെ വിലയറിയാതെ വികാരം കൊണ്ട് വീണ്ടുവിചാരം ഇല്ലാതെ നാം വലിച്ചെറിയും….!*

_സ്നേഹാദരങ്ങളോടെ ഒരുവട്ടം കൂടി ഞാൻ വിനയപൂർവ്വം നേരട്ടെ ഒരു ശുഭദിന ആയുരാരോഗ്യ സൗഖ്യം കൂടി…_ ❣️

കൂജന്തം രാമ രാമേതി മധുരാക്ഷരം ആരൂഹ്യ കവിതാശാഖാo വന്ദേ വാത്മീകി കോകിലം!!
യത്ര യത്ര രഘുനാഥ കീർത്തനം തത്ര തത്ര കൃത മസ്തകാഞ്ചലിം ബാഷ്പവാരി പരിപൂർണ്ണലോചനം മാരുതിം നമത രാക്ഷസാന്തകം!!
ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ! സഹസ്രനാമ തത്തുല്യം രാമനാമ വരാനനേ ‘

പുലർക്കാല വന്ദനം

🦚🦚🦚🦚🦚🦚

*ഓം ശ്രീ സുബ്രഹ്മണ്യാ യ നമഃ.*
*ഓം ശ്രീ മുരുകായ നമഃ*
*ഓം ശരവണായ നമഃ*
*ഓം കാർത്തികേയായ നമഃ*


ആശ്ചര്യവീരം സുകുമാരരൂപം   
തേജസ്വിനം ദേവഗണാഭിവന്ദ്യം 
ഏണാങ്കഗൗരീ തനയം കുമാരം 
സ്കന്ദം വിശാഖം സതതം നമാമി.

സ്കന്ദായ  കാർത്തികേയായ  
പാർവ്വതി നന്ദനായ ച  
മഹാദേവ കുമാരായ 
സുബ്രമണ്യയായ തേ നമഃ

ഓം വല്ലീ ദേവയാനീസമേത
ദേവസേനാപതിം കുമാര
ഗുരുവാരായ നമഃ

🦚🦚🦚🦚🦚🦚

Leave a comment

Design a site like this with WordPress.com
Get started